“കഭീ കഭീ മേരെ മാ കോ ബഹുത് ഛോട്ടാ മെഹസൂസ് ഹോത്താ താ ക്യോങ്കി വൊഹ് ഏക് സർക്കസ് ചാലാനെ വാലെ വ്യക്തി കീ പത്‌നി തീ, ഔർ മേരെ ബാപ്പു നെ കഹാ കി ഉണക്കേ ലിയേ ഇസ്സെ ബഡാ കുച്ഛ് നഹി ഹേ, ഔർ മേരെ ബാപ്പു ഔർ മാ അല്ഗ ഹോ ഗായ. മെയിൻ ഏക് മൂരഖ് ഹൂം ജിസ്‌കെ പാസ് കോയി ശിക്ഷ നഹി ഹേ ഔർ ജിസ്സനെ ഗാവ് ഛോഡ്‌ക്കെ ഗയ ക്യോങ്കി വൊഹ് നഹി ജാനതാ താ കി കിസ്‌കെ സാഥ് രഹ്നാ ഹേ. ജബ് കോയി സമസ്യ ആതേ ഹേ ഔർ ഉസ്സേ ഹാൽ കാരനെ കീ കോശിഷ് കിയെ ബിനാ ഷഹർ ഛോഡ് ധെത്ത ഹേ, തോ ഇസ്ക മറ്റ്ലാബ് യഹ് നഹി ഹേ കി വൊഹ് ഏക് മഹാൻ വ്യക്‌തി യാ മഹാൻ ഉദ്ധാരകർത്ത ഹേ. ടർ… സിർഫ് ഇസലിയെ ഹേ ക്യോങ്കി വൊഹ് കായർ ഹേ (ഇടക്ക് എപ്പോഴോ സര്ക്കസ് ഒക്കെ നടത്തുന്നത് ഒരു കുറച്ചിലായി എന്റെ അമ്മയ്ക്ക് തോന്നി, ഇതിനെ’കാലും വലുതല്ല വേറെ ഒന്നും എന്ന് ബാബയും പറഞ്ഞു, എന്റെ ബാബയും അമ്മയും പിരിഞ്ഞു. ആരുടെ കൂടെ നിൽക്കണം എന്ന് അറിയാത്തത് കൊണ്ട് നാട് വിട്ട് പോയ വിദ്യാഭ്യാസം ഒന്നും ഇല്ലാത്ത ഒരു പൊട്ടൻ ആണ് ഞാൻ.
ഒരു പ്രെശ്നം വരുമ്പോഴേക്കും അത് പരിഹരിക്കാൻ നിക്കാതെ എന്നെ പോലെ നാട് വിട്ട് പോവാൻ അങ്ങനെ വല്യ മനസ്സിന്റെ ഉടമയെ, വല്യ ത്യാഗിയോ ഒന്നും ആണ് എന്ന് അല്ല അർഥം. പേടി… വെറും പേടിതൊണ്ടൻ ആയത് കൊണ്ടാണ്)” അയാൾ മൂന്ന്പേരോടുമായി പറഞ്ഞു. ലോഹിതും സാമും കാര്യമായി ഇരുന്ന് കേട്ടു. ഹൃതിക്കിന് മാത്രം അയാൾ പറയുന്നത് എല്ലാം വല്ലാതെ കോലാൻ തുടങ്ങി.
“ഒന്നെകിൽ ബാബയുടെ കൂടെ അല്ലെങ്കിൽ അമ്മയുടെ കൂടെ നിൽക്കണം എന്ന ഒരു സാഹാചര്യം വന്നു. എനിക്ക് ബാബയുടെ കൂടെ നിൽക്കണം എന്ന് ഉണ്ടായിരുന്നു, പക്ഷെ അമ്മയെ വിഷമിപ്പിക്കണ്ട എന്ന് കരുതി. അവിടെ തന്നെ നിന്ന് അമ്മേയെ എന്റെ ഇഷ്ടങ്ങളും താല്പര്യങ്ങളും എല്ലാം പറഞ്ഞ് മനസ്സിലാകുന്നതിന് പകരം… (H)” രാജ്‌വീർ തുടർന്നു. അയാൾ മൂന്ന്പേരുടെയും മുഖത്തേക്ക് നോക്കി, ഹൃതികിന്റെ മുഖത്ത് മാത്രം അവരിൽ ഇല്ലാത്ത ഒരു ഭാവം കണ്ടപ്പോ രാജ്‌വീർ കുറച്ച് ഒക്കെ മനസ്സിലാക്കി എടുത്തു.
“അഹ്. നിങ്ങൾ ഇങ്ങനെ ഇരികളെ, നിങ്ങൾ കുറച്ച് കഴിഞ്ഞ അങ്ങോട്ടേക്ക് തന്നെ ആണലോ പോവുന്നത്. പ്രേശ്നങ്ങളിൽ നിന്ന് ഒഴിഞ്ഞ് മാറുന്നത് അതിന് ഉള്ള പരിഹാരം അല്ല, നമ്മളാൽ ആവും വിധം അത് തീർക്കാൻ നോക്കുക…
നിങ്ങളെ ഞാൻ എന്റെ പഴഞ്ചൻ കഥാനക്കൽ പറഞ്ഞ് കൂടുതൽ വേരിപ്പികുനില്ല. ഈ ടെന്റിൽ കിടന്നോ, സൗകര്യങ്ങൾ അതികം ഇല്ല എന്നാലും… (H)” എന്നും പറഞ്ഞ് രാജ്‌വീർ മെല്ലെ പുറത്തേക്ക് നടന്ന് പോയി. അയാൾ പോകുന്നതിന് ഇടയിൽ ഹൃതികിനെ മാത്രം തിരിഞ്ഞ് നോക്കി ചിരിച്ചിട്ട് പോയി.
ലോഹിതും സാമും കൂറേ കഥകളും പറഞ്ഞ് അവിടെ കിടന്നു, മറുവശത്ത് ഉറങ്ങാനായി ഹൃതിക് കഷ്ടപെടുക്കായിരുന്നു. മറക്കാൻ വേണ്ടി എങ്ങോട്ടൊക്കെ ഒഴിഞ്ഞ് മാറിയാലും പഴയ കാര്യങ്ങൾ വീണ്ടും ഓർമ്മിക്കുന്ന വിധത്തിൽ എന്തേലും ഒക്കെ സംഭവിച്ച് കൊണ്ടിരിക്കും. കൂറേ കഴിഞ്ഞ് എങ്ങനെയൊക്കെയോ അവൻ ഉറങ്ങി.
(
“ഞാൻ പോയി വന്നിട്ട്, നിന്ടെ പരീക്ഷ ഒക്കെ കഴിഞ്ഞിട്ട്, അപ്പൊ പറഞ്ഞാ മതി…
“അത്രേ ഉള്ളു… നിന്റെ വീട്ടിലേക്ക് എന്നെ ക്ഷേനിക്കുനിലെ?? നിന്റെ വീട്ടിൽ എന്നെ കൊണ്ടുപോയി എല്ലാരേയും പരിചയ പെടുത്തുന്നിലെ… അതോ നിനക്ക് അങ്ങനെ ഒരു ഉദ്ദേശം ഇല്ലേ…”
)
സ്വപ്നത്തിൽ എന്തക്കയോ കണ്ട് ഹൃതിക് പെട്ടന് ഞെട്ടി ഉണർന്നു. അവൻ ആകെ വിയർത്തിരുന്നു, സ്വസാഗേതിയുടെ വേഗതയും കൂടി. അപ്പൊ തന്നെ ഫോൺ എടുത്ത് നോക്കി, സമയം 7 മാണി കഴിഞ്ഞു. ഇത്ര നേരത്തെ എന്നീട്ട് അവർക്ക് ശീലം ഇല്ല, എന്നാലും അവൻ ഫോൺ എടുത്ത് പുറത്തേക്ക് ഇറങ്ങി ഒരു നമ്പർ ടൈപ്പ് ചെയ്തു.
“എന്താ മോനെ ഇത്ര നേരത്തെ, എന്തേലും പ്രെശ്നം ഉണ്ടോ” ഹൃതികിന്ടെ അമ്മ അവനോട് ചോദിച്ചു.
“ഏയ്… കൂറേ ആയിലെ വിളിച്ചിട്ട് അതാ ഞാൻ…”
“എന്ന മോനെ നീ നാട്ടിലേക്ക് വരുന്നത്. എത്ര കാലം ആയാട അമ്മ നിന്നെ കണ്ടിട്ട്. നിന്നെ അന്വേഷിച്ച് കിച്ചുവും പിന്നെ നിന്റെ ഏതോ ഫ്രണ്ട് ഒക്കെ വന്നിട്ട് ഉണ്ടായിരുന്നു”
