പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.2 14

“തമ്പി കേരളം താനേ…” രാജ്‌വീർ ലോഹിതനോട് ചോദിച്ചു. അവൻ ചെറിയ ഒരു അതിശയത്തോട് കൂടി അതെ എന്ന രീതിയിൽ തലയാട്ടി.

(ഹിന്ദിയിൽ ആയിരിക്കും ചില ഡയലോഗുകൾ, അത് മലയാളത്തിൽ എഴുതുന്നു)

“മേ തമിഴ്, തെലുഗ്, ഹിന്ദി, ആസ്സാമീസ് ജൈസേ കായി ഭാഷ ജാന്ത ഹൂ. ബാകീ മുഘേ സുന്തേ സമജ് aatha ഹൂ (തമിഴ്, തെലുഗ്, ഹിന്ദി, ആസ്സാമീസ് അങ്ങനെ കൂറേ ഭാഷക്കൾ അറിയാം മോനെ. ബാക്കി കേട്ട മനസ്സിലാവുകയും ചെയ്യും)” രാജ്‌വീർ തുടർന്നു. അപ്പോഴേക്കും അവിടെ രണ്ട് പേരും എത്തിയിരുന്നു. ലോഹിതിനോട് എന്താ സംഭവം എന്ന് തിരക്കുകയും ചെയ്തു.

“നിങ്ങൾ അല്ലേടാ കുറച്ച് മുന്നേ സംസാരിക്കാൻ ഒരു അവസരം കിട്ടിയ എന്ന് നോക്കി ഇരുന്നത്, അപ്പൊ ഞാൻ ഇവിടെ അയാളോട് വന്ന് ഒന്ന് കൊളുത്തി. ഇനി അത് പിടിച്ച് കേറാം” എന്തോ വല്യ കാര്യം ചെയ്ത പോലെ ലോഹിത് പറഞ്ഞു. ഈ മൈരൻ ഇപ്പൊ ഇതിന്ടെ വല്ല ആവിശ്യവും ഉണ്ടോ. സാമും ഹൃതിക്കും എന്ത് പറയണം എന്ന് അറിയാതെ പര്സപരം നോക്കി നിന്നു.

“നീ എന്താ അതികം സംസാരിക്കാത്തത് എന്ന് ഓർത്ത് എനിക്ക് ചിലപ്പോ നിന്ടെ കാര്യം എന്താവും എന്ന് ഒരു പേടി ഉണ്ടായിരുന്നു. ഇപ്പൊ നീ സംസാരിച്ച് നിനക് വല്ലതും പറ്റുന്നോ എന്ന് ആണ് എന്റെ പേടി. വഴി പോവുന്ന അടി ചോദിച്ച് വാങ്ങുന്ന നിന്ടെ ഈ പ്രവർത്തി എന്നെ എന്റെ അനിയനെ വല്ലാതെ ഓർമപ്പെടുത്തുന്നു…” സമീർ അവനോട് പറഞ്ഞു. അപ്പുറത് ഹൃതിക് അവരോട് മാപ് പറഞ്ഞ് കൊണ്ടിരിക്കുക ആയിരുന്നു. പെട്ടന് രാജ്‌വീർ വളരെ ഒച്ചത്തിൽ ചിരിക്കാൻ തുടങ്ങി.

“യെ സറൂരി ഹേ ക്യാ ബാച്ചോ. ഉസ്‌നേ ഉച്ചിത് ബാത് പൂച്ചി ഹേ. തും മുജ്‌ഹേ പാസ്സാന്ത് ആയ, ഐസ ഹേ മൂ പേ ദേഖ്കെ സഭ് കുച്ച് പുച്ചനാ ചാഹിയെ(ഇതിന്റെ ഒക്കെ ആവിശ്യം ഉണ്ടോ മക്കളെ. അവൻ ഒരു ന്യായമായ കാര്യം അല്ലെ ചോദിച്ചത്. നിന്നെ എനിക്ക് ഇഷ്ടമായി, ഇങ്ങനെ മുഖത്ത് നോക്കി കാര്യങ്ങൾ ചോദിക്കണം)” അയാൾ പറഞ്ഞു. സ്വല്പം അഭിമാനത്തോട് കൂടി ലോഹിത് ബാക്കി രണ്ട് പേരെയും നോക്കി. മറുപടി പുച്ഛം മാത്രം.

“ആപ്നേ 82 വര്ഷ കി ജീവൻ മേ കബി കിസീ ഐസേ വ്യക്‌തി സെ നഹി മില ജോ മേരെ സ്വഭാവ സെ മിൽത്ത ജൂലതാ ഹോ. ആജ് ആപ്കോ ഡിന്നർ കെ ബാഡ് യഹീൻ സെ നിക്കണ ഹേ (എന്റെ 82 വർഷത്തെ ജീവിതത്തിന്റെ ഇടയിൽ എന്റെ സ്വഭമായി സാമ്യം ഉള്ള ആരെയും ഞാൻ കണ്ടിട്ട് ഇല്ല. ഇന്ന് നിങ്ങൾ ഇവിടെ നിന്ന് രാത്രി ഭക്ഷണം കഴിച്ചിട്ട് പോയ മതി)” രാജ്‌വീർ ഞങ്ങളോട് പറഞ്ഞു, അല്ല ആഖ്യപിച്ചു. ലോഹിത് വല്യ മടി ഒന്നും ഇല്ലാതെ അയാളുടെ കൂടി അങ്ങോട്ട് പോയി. ഞങ്ങൾ രണ്ടാളും അയാളുടെ വയസ്സ് കേട്ട് അവിടെ ഞെട്ടലോട് കൂടി തന്നെ നിന്നു.

“അതെ ഞങ്ങൾക്ക് പ്രധാനമായും രാത്രി താമസിക്കാൻ ഒരു സ്ഥലമായിരുന്നു വേണ്ടത്. ഭക്ഷണത്തിന് പകരം അങ്ങനെ ചെയ്ത തന്ന ഉപകാരം ആയെന്നെ (H)” ലോഹി പറഞ്ഞു. അത് കേട്ട് അയാൾ പിന്നെയും പൊട്ടി ചിരിച്ചു. രാജ്‌വീർ അവന്റെ തോളിൽ കൈ ഇട്ട് അവനെ ഒരു ടെന്റിന്റെ ഉള്ളിലേക്ക് കൊണ്ടുപോയി.

കൂറേ ഒന്നും ഇല്ലെങ്കിൽ അത്യാവശ്യം വിശാലമായി തന്നെ അവിടെ ഭക്ഷണം ഉണ്ടായിരുന്നു. ഞങ്ങൾ കോളേജിൽ ഓരോ കാര്യങ്ങൾ പറഞ്ഞും, അവിടെ ഉണ്ടായിരുന്ന എല്ലാരേയും പരിചയപെടുകയും ചെയ്ത് ഭക്ഷണം കഴിച്ചു. എല്ലാം കഴിഞ്ഞ് ഞങ്ങൾ അവിടെ സംസാരിച്ച് ഇരുന്നു കുറച്ച് നേരം.

“ഞങ്ങൾക്ക് അവിടെ ആകെ ഓരോ പ്രേശ്നങ്ങൾ. ക്ലാസ് തുടങ്ങാൻ ഇനിയും 2 മാസം ഉണ്ട്, അതിന് മുന്നേ കുറച്ച് മനസമാധാനം കിട്ടിക്കോട്ടെ എന്ന് കരുതിയാണ് ഞങ്ങൾ ഇപ്പൊ ഇറങ്ങിയത്.” ഞങ്ങൾ എങ്ങനെ, എന്തിന് നാഗാലാ‌ൻഡ് എത്തി എന്ന ചോദ്യത്തിന് സാം അയാൾക്ക് മറുപടി കൊടുത്തു.

“മുജ്‌ഹേ ബി ഐസേ ജാനവരോ കോ നിക്സൻ പൊഹഞ്ചന അച്ഛാ നഹി ലഗ്താ ഹേ. പർ ക്യാ കാരെ, കായി സാലോ സെ യെ മേരി പിതാജി ഔർ ഉസ്‌കി പിതാജി ചൽതി ധി, മന് നഹി കർത്ത ഹേ യെ ചോടനെ കെ ലിയേ(മൃഗങ്ങളെ ഇങ്ങനെ ദ്രോഹികണം എന്ന് വിചാരിച്ചിട്ട് അല്ല. അപ്പൻ അപ്പുപ്പന്മാർ ആയിട്ട് തുടങ്ങിയ പരുപാടി ആണ് ഇത്. അങ്ങോട്ട് കെട്ടി പൂട്ടി പോവാൻ മനസ്സ് സമ്മതിക്കുനില്ല)” രാജ്‌വീർ ഞങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *