അവന്‍ വരുമ്പോള്‍ ഇങ്ങനാ … ഒരെണ്ണം നിപ്പന്‍ അടിക്കണം …. കാളിയും കൂടെ വന്നു …
വൈന്‍ ഷോപ്പിന്‍റെ പുറകിലെ ഇടുങ്ങിയ മുറിയിലെ ഭിത്തിയില്‍ ഉള്ള സ്ലാബില്‍ നിരന്നു കാലിയായ ഗ്ലാസ്സുകള്‍ ബാവ പുറം കൈ കൊണ്ട് തട്ടി തെറിപ്പിച്ചു … അപ്പോഴേക്കും കാളി ഒരു പൈന്റുമായി വന്നു … രണ്ടു ഗ്ലാസ് നിരത്തി വെച്ച് ബാവ അതിലോഴിച്ചു … ഒരു പാക്കറ്റ് വാട്ടറിന്റെ മൂല കടിച്ചു പൊട്ടിച്ചു വെള്ളം ഗ്ലാസ്സിലേക്ക് ചീറ്റിച്ചപ്പോള്‍ അവന്‍ ചെറിയ കുട്ടിയായി … എനിക്കുള്ള ഗ്ലാസ്സില്‍ കാളി സോഡാ ഒഴിച്ചിരുന്നു
” ചീയേര്‍സ് ” അവനോടൊപ്പം ആദ്യത്തെ സിപ് … ഒറ്റ വലിക്ക് കുടിച്ചിട്ട് അവന്‍ എന്നെയും നോക്കി
ഒനിയന്‍ പക്കോടയും ചവച്ചു നിന്നു
” നിന്നേം കൊണ്ട് ചെല്ലാനാ ഓര്‍ഡര്‍”
” ഞാനെങ്ങുമില്ല”
ഒറ്റ വാക്കിലെന്റെ മറുപടി കേട്ടാവും അവനൊന്നും പിന്നെ മിണ്ടിയില്ല .. കാളി പൈസയും കൊടുത്തു , രണ്ടു പൈന്റും കൂടി വാങ്ങി വന്നു ..
” സരോ … എപ്പടിയിരുക്ക് ..”
കടക്കു മുന്നില്‍ ഓട്ടോ നിന്നതെ ബാവ പാതി വാതില്‍ തുറന്നകത്തു കയറി , ചെറിയ പ്ലാസ്റിക് സ്ടൂളില്‍ ഇരുന്നു .. കാലിലേക്ക് മാറി നിന്ന ആറാം ക്ലാസ്സുകാരനെ വലിച്ചു കേറ്റിയിരുത്തി
” നല്ലാരുക്ക് ബാവാ … ബിസിനെസ് എപ്പടി പോയിട്ടിരുക്ക് ? അമ്മാ , അപ്പ , പൊണ്ടാട്ടി , കൊഴന്തൈ എല്ലാം ”
” എല്ലാം നല്ലാരുക്ക് സരോ ” അക്ക കൊടുത്ത കപ്പലണ്ടി മുട്ടായി ബാവ മൊത്തത്തോടെ വായിലിട്ടു
” വാമ്മാ .. എപ്പടിയിരുക്കെ ? പഠിപ്പെല്ലാം എപ്പടി പോയിട്ടിരുക്കെ ?” പട്ടു പാവടയുടുത്തു കിലുങ്ങുന്ന കൊലുസുമായി അകത്തെ മുറിയില്‍ നിന്നിറങ്ങി വന്ന ” റോജ ” യുടെ കയ്യിലെക്കവന്‍ സ്വീറ്റ് ബോക്സ് കൊടുത്തു , ഇളയവന് ഡ്രോയിംഗ് കിറ്റും
” നല്ലാരുക്ക് മാമാ ”
അവന്‍ അവരോടു സംസാരിച്ചു നില്‍ക്കുന്നത് കണ്ടു ഞാന്‍ മുറിയിലേക്ക് കയറി
കൈലിയും ഉടുത്തു നില്‍ക്കുമ്പോള്‍ ബാവ കയറി വന്നു , പുറകെ സോഡയും വെള്ളവും ഒക്കെയായി കാളിയും … ഓരോന്ന് പിടിപ്പിച്ചു സംസാരിച്ചിരിക്കുമ്പോള്‍ നെയ്മീന്‍ വറുത്തതുമായി അക്ക കയറി വന്നു … കുറച്ചു നേരം സംസാരിക്കാന്‍ കൂടി .. രണ്ടു പൈന്റും തീര്‍ത്തിട്ടാണ് എഴുന്നേറ്റത് .. അക്കയുടെ മുറിയില്‍ പായ വിരിച്ചതില്‍ ചമ്രം പടിഞ്ഞിരുന്നു … വെള്ളരി ചോറില്‍ ചെമ്മീന്‍ തേങ്ങകൊത്തിട്ട കറിയും ഒഴിച്ച് ആവേശത്തോടെ ബാവ കഴിക്കുന്നത് ഒരു നിമിഷം നോക്കി നിന്നു ..ചോറ് നിറുകയില്‍ കെട്ടിയപ്പോള്‍ എന്‍റെ കൈക്കും മുന്‍പേ അക്കയുടെ കൈ അവന്‍റെ നിറുകയില്‍ തട്ടിയിരുന്നു … ബാവയുടെ കണ്ണുകള്‍ നിറഞ്ഞത് വിക്കിയിട്ടായിരുന്നില്ല ….
” ബാസ് ” കമ്പനിയിലേയും ബാക്കി തമിള്‍ ഫ്രെന്റ്സും എന്നെ വിളിക്കുന്നത് ബാസ്റിന്‍ എന്നതിന്‍റെ ചുരുക്കപേര് ആയി “ബാസ്” എന്നാണു
” നിന്‍റെ എഴുതെന്തായി ? നിനക്കെഴുതി കൂടെ ?”
” മലര്‍ നിന്ന് പോയത് നിനക്കറിയില്ലേ ?”
” അതല്ല … നിനക്കെഴുതാന്‍ അറിയാം … എഴുതിയാല്‍ നീ പലതും മറക്കുമെന്നും അറിയാം … തമിഴ് വായിക്കാന്‍ പഠിച്ചത് തന്നെ നിന്റെ കഥ വായിക്കാനാണ് .. നീ എഴുതണം … പ്രതിഫലം കിട്ടിയില്ലെങ്കിലും .. നിനക്കതില്‍ ഒരു ത്രിപ്തിയില്ലേ … ആ തൃപ്തി കിട്ടുന്നതിലെക്ക് നീ പോകണം .. എപ്പോഴും ഹാപ്പിയായിരിക്ക്..നീ ഞങ്ങളോട് എപ്പോഴും പറയുന്നത് പോലെ തന്നെ ….”
ഇരുമ്പ് കട്ടിലിലേക്ക് കാലു കയറ്റി വെച്ച് അക്കാ കൊടുത്ത പായയില്‍ അവന്‍ നിലത്തു കിടന്നു ..
എഴുതണം … ആദ്യം ജെസ്സി ഈപ്പച്ചന്‍ പറഞ്ഞത് പോലെ … …
ആദ്യ പാരഗ്രാഫ് എഴുതിയ ബുക്കെടുത്ത് വരയിട്ടു
ആദ്യം ആരെ പറ്റി? ജെസ്സി ഈപ്പച്ചന്‍?
ജെസ്സി ഈപ്പച്ചന്‍ , അനുപമ തോമസ് , സഫിയ ജമാല്‍ … പിന്നെയും എത്രയോ പേര്‍ ..
പക്ഷെ .
തുടക്കം അക്കയല്ലേ … സരോജാ അക്ക
….
1: സരോജം – കാച്ചിയ എണ്ണയുടെ കളറുള്ള , കടലുകള്‍ ഇരമ്പുന്ന മനസുള്ള . റോജിയുടെ ആദ്യ പ്രേമ ഭാജനം . അവന്‍റെ കളിത്തട്ട്സരോജ അക്ക
