“എന്താ.. എന്താ നിങ്ങളിങ്ങനെ ഇരിക്കുന്നത്. എന്തേലും പ്രശ്നമുണ്ടോ?.” ജിത്ത് ഉള്ളിലേക്ക് കയറി ജിജ്ഞാസയോടെ തിരക്കി. ജോത്സ്ന പറഞ്ഞ കാര്യങ്ങൾ അവിശ്വസനീയമായാണ് ജിത്ത് കേട്ടത്. തന്റെ പെണ്ണനുഭവിച്ച ദുരിതവും വേദനയും കേട്ടുനിന്ന ജിത്തിന് അത് സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. സാറയുടെ റൂമിൽ നിന്നും അപ്പോളേക്കും ഡോറിൽ ശക്തമായി അടിക്കുന്ന ശബ്ദം പുറത്തേക്കു വരുന്നുണ്ടായിരുന്നു.
“അല്ല അവനെ ഇങ്ങനെ പൂട്ടിയിട്ടു ബഹളമുണ്ടാക്കിച്ചു നാട്ടുകാരെ അറിയിക്കണോ?. ആ കീ ഇങ്ങു താ. ഞാൻ അവനെ തുറന്നു വിടാം. അവിടെ കിടന്ന് അവൻ ബഹളം ഉണ്ടാക്കേണ്ട”. ജിത്ത് സാറയുടെ നേരെ കൈ നീട്ടി. പുറകിൽ നിന്ന ജ്യോത്സ്ന അരുതെന്നു സാറയെ കണ്ണ് കാണിച്ചു. എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന സാറയുടെ കയ്യിൽനിന്നും ജിത്ത് ആ കീ തട്ടിപ്പറിച്ചു കൈക്കലാക്കി. ജിത്ത് ബാഗ് ഉള്ളിലേക്ക് വക്കാൻ പോയ സമയം ജ്യോത്സ്ന സാറയുടെ അടുത്തേക്ക് ആധിയോടെ ഓടിവന്നു.
“എന്തിനാ നീ ചാവി കൊടുത്തത് മോളെ?” . അവൾ ആധിയോടെ പതിഞ്ഞസ്വരത്തിൽ സ്വരത്തിൽ സാറയോട് ചോദിച്ചു ജ്യോത്സ്നയുടെ മുഖഭാവം കണ്ടപ്പോൾ സാറയും അമ്പരന്നു.
“എന്താ ചേച്ചി, എന്താ പ്രശ്നം?”. സാറ ആധിയോടെ തിരക്കി.
“അവനെ ചവിട്ടികൂട്ടാനാ….” ജ്യോത്സ്നയുടെ മറുപടികേട്ട് തെല്ലത്ഭുദത്തോടെ സാറ കണ്ണുമിഴിച്ചവളെ നോക്കി.
“ജിത്തോ..?” അവൾ അവിശ്വനതയോടെ തിരക്കി.
“നിനക്കറിയാത്തത്കൊണ്ടാ സാറ. അവന്റെ ആർക്കെങ്കിലും എന്തെങ്കിലും പറ്റിയാൽ മുൻപും പിൻപും നോക്കാത്തവനാ…” ജ്യോത്സ്ന പറഞ്ഞു തീരുന്നതിനു മുൻപ് ജിത്ത് റൂമിൽനിന്നും ഇറങ്ങി വന്നു. ഡോർ തുറന്നവൻ വെളിയിലേക്കിറങ്ങി. അവന്റെ പുറകേ ഒപ്പം ആധിയോടെ ജോത്സ്നയും സാറയും. വാതിൽ തുറക്കാൻ പോയ ജിത്തിന്റെ കയ്യിൽ ജ്യോത്സ്ന പിടിച്ചു നിർത്തി.
“ജിത്തേ പ്രശ്നം ഒന്നും ഉണ്ടാക്കല്ലേടാ. ആൾക്കാരറിഞ്ഞാൽ പെണ്ണിനാ അതിന്റെ കേട്”. ജ്യോത്സ്ന ജിത്തിനെ ഓർമിപ്പിച്ചു.
“ഹേയ് എന്ത് പ്രശ്നമുണ്ടാക്കാൻ. കേട്ടില്ലേ അവൻ അകത്തു കിടന്ന് ഡോർ തല്ലിപൊട്ടിക്കുന്നത്”. ഡോർ തുറക്കുന്നതിന്റെ ഇടയിൽ ജിത്ത് ജോത്സ്നയെ നോക്കി പറഞ്ഞു. ജിത്ത് ആ വാതിൽ തള്ളി തുറന്നു അകത്തു കയറി. പുറകെ കയറാൻ തുനിഞ്ഞ സാറയെയും, ചേച്ചിയെയും തടഞ്ഞു ഞൊടിയിടയിൽ അവൻ വാതിലടച്ചത് ഒരു ഞെട്ടലോടെ അവർക്ക് നോക്കിനിൽക്കാനേ പറ്റിയുള്ളൂ.
“ദൈവമേ ഇന്നവന്റെ കാര്യം പോക്കാ”. ജ്യോത്സ്ന നെഞ്ചത്ത് കൈ വെച്ചുകൊണ്ട് പറഞ്ഞത്കേട്ട് സാറ സ്ഥബ്ധയായി അവളെ നോക്കി.
ജിത്ത് അകത്തേക്ക് ചെന്ന് പൂട്ടിയിട്ടിരുന്ന ബെഡ്റൂമിന്റെ വാതിൽ പതിയെ തുറന്നു. ആരോ വാതിൽ തുറക്കുന്നു എന്ന് മനസ്സിലാക്കിയ അമിത് ഡോറിൽ നിന്ന് പുറകിലേക്ക് മാറി നിന്നു. വാതിൽ തുറന്ന് ജിത്ത് അമിത്തിനെ ഒന്ന് നോക്കി. പെണ്ണ് ഏൽപ്പിച്ചു കൊടുത്തിട്ടുണ്ട് ഇവന്. നെറ്റി നന്നായി മുഴച്ചു കിടക്കുന്നു.
തുറന്നവാതിലിനപ്പുറം ജിത്തിനെ കണ്ട് ഒരു നിമിഷം അന്ധാളിച്ചുപോയ അമിത് അടുത്ത നിമിഷം ജിത്തിനെ തള്ളി മാറ്റി വെളിയിലേക്കിറങ്ങാൻ ഒരു ശ്രമം നടത്തി. തന്നെ തള്ളിമാറ്റി ഫ്രണ്ട്റൂമിലേക്ക് കുതിക്കുന്ന അമിത്തിന്റെ പിൻകഴുത്തിൽ കുത്തിപിടിച്ചു ജിത്ത് അവനെ വീണ്ടും ബെഡ്റൂമിലേക്ക് തള്ളി.
വേച്ചു വിറച്ചു ബെഡിലേക്ക് വീണ അമിത്തിന്റെ മേലേക്ക് ജിത്ത് ചാടികയറി. ജിത്തിനെ തള്ളി മാറ്റാൻ ശ്രമിച്ച അമിത്തിന്റെ മൂക്കുകൂട്ടി ആദ്യത്തെ പ്രഹരം അവന് കിട്ടി. അലറാൻ ശ്രമിച്ച അമിത്തിന്റെ വായിൽ ബെഡ്ഷീറ് തെള്ളികയറ്റി കരണം പുകച്ചുകൊണ്ട് ഒന്നുകൂടി ജിത്ത് പൊട്ടിച്ചു. ഇനി തല്ലല്ലേ എന്ന് അമിത് കൈകൂപ്പി കേണു. ആരുമില്ലാത്തനേരം നോക്കി ഒറ്റക്കായവളെ കീഴ്പ്പെടുത്താൻ നോക്കിയ അവന്റെ മറുകരണത്തുംകിട്ടി അടുത്തത്.
അവന്റെ ദേഹത്ത് നിന്നും താഴേക്കിറങ്ങി ജിത്ത് അവനെ കോളറിനു കുത്തിപിടിച്ചു എണീപ്പിച്ചു. അവനെ വലിച്ചുകൊണ്ട് ജിത്ത് ഫ്രണ്ട് റൂമിലേക്ക് വന്ന് കതക് തുറന്നു.
അകത്തെന്താ നടക്കുന്നത് എന്നറിയാതെ ആകെ പരിഭ്രമിച്ചുനിന്നിരുന്ന സാറയും ജ്യോത്സ്നയും ആ കാഴ്ചകണ്ടു ഞെട്ടി,
