പ്രിയം പ്രിയതരം – 4

പ്രിയ : നീ പോടാ… മൈ… അല്ലങ്കി വേണ്ട…മര മാക്രി… മരപ്പട്ടി പൂതിയുണ്ടെങ്കി, നിന്റെ മറ്റവളെ പോയി പൊക്കി നോക്ക് തെണ്ടി.

നമ്മൾ തമ്മിൽ വഴക്ക് കൂടുന്നത് അന്നാദ്യമായിരുന്നില്ല, പക്ഷെ വാക്കുകൾ ഇത്തിരി കടന്നു പോയി..

അപ്പച്ചിയും, സെർവെന്റും കേൾക്കെയും പരസ്യമായും അന്ന് ആദ്യമാട്ടാണ് അത്തരത്തിൽ ഒരു വാക്കേറ്റം.

“”പ്രിയാ… എന്തായാലും അവൻ നിന്റെ ചേട്ടനാണ്… നീ ഒന്ന് പൊടിക്ക് അടങ്ങടീ അവൻ എന്തെങ്കിലും തമാശ പറഞ്ഞെന്നു കരുതി നീ അവനോട് തീരെ ബഹുമാനമില്ലാതെ സംസാരിക്കരുത് കേട്ടോ…!!! എന്തിനാ ഇങ്ങനെ തെറിയൊക്കെ!!!””

അകത്തു നിന്ന് ഇളയമ്മ അടുക്കളയിലോട്ട് എത്തി നോക്കി കൊണ്ട് പറഞ്ഞു.

പ്രിയ : എന്താ ഏട്ടൻ എന്നെ എന്ത് പറഞ്ഞാലും ഞാൻ അതൊക്ക സഹിച്ച് മിണ്ടാതിരിക്കണോ.??

ബിജു : അതേയ്… അപ്പച്ചി… ബ്രേക്ക്‌ ഫാസ്റ്റ് വല്ലതും റെഡിയായിട്ടുണ്ടോ, ഞാൻ ഇന്ന് ഇത്തിരി ലേറ്റായി… ഇത്തിരി ദൂരെ പോകാനുള്ളതാ…””

പ്രിയ : ഇവിടെ ഒന്നും ആയിട്ടില്ല…!!! ചിലപ്പോ ലേറ്റാവും ഇന്ന് ഹോട്ടലീന്ന് കഴിച്ചോ.

പക്ഷെ, ഞാൻ ഏട്ടനോട്‌ അത്രയും പറഞ്ഞതോടെ പുള്ളി പെട്ടെന്ന് തിരിഞ്ഞു നടന്നു.

സ്വന്തം വീട്ടിൽ കാലത്ത് ബ്രേക്ക്‌ ഫാസ്ററ് കിട്ടാൻ വൈകിയത് കൊണ്ട് ഞങ്ങൾടെ വീട്ടിൽ വന്നതാണ് പാവം…

അത് അറിയാതെ എടുത്തു ചാടി ഞാൻ പറഞ്ഞതും കേട്ട് തൽക്ഷണം ബിജുവേട്ടൻ ചിരിച്ചോണ്ട് ഒന്നും പ്രതികരിക്കാതെ അതേ വഴി ഇറങ്ങിപ്പോയി.

അപ്പച്ചി : ഒരു പിടി ഭക്ഷണം കൊടുക്കാതെ തിരികെ പറഞ്ഞയച്ചപ്പോ സമാധാനമായല്ലോടീ നിനക്ക്.

എനിക്ക് പിടിക്കാത്ത വിഷയങ്ങൾ സംസാരിച്ചാൽ ഞാൻ പ്രതികരിക്കും. അത് ഏട്ടനായി പോലും അച്ഛനായി പോലും എനിക്ക് എല്ലാവരും ഒരുപോലാണ്.

ഏട്ടനോട് വഴക്ക് കൂടിയതിന്, അപ്പച്ചിയും, ഇളയമ്മയും ഒക്കെ ഒരേ സ്വരത്തിൽ എന്നെ വഴക്ക് പറഞ്ഞു.

പുറകെ ഓടിപ്പോയി തിരികെ വിളിക്കണമെന്നും ഭക്ഷണം കൊടുക്കണമെന്ന് തോന്നിയിരുന്നെങ്കിലും എന്റെ വൃത്തികെട്ട കോംപ്ലകസും ഷാഢ്യബുദ്ധിയും എന്നെ അതിന് അനുവദിച്ചില്ല.

ഛെ… വേണ്ടായിരുന്നു… മനസ്സിന്റെ ഉള്ളിന്റെ ഉള്ളിലൊരു ഗദഗദം അവശേഷിച്ചു.

അങ്ങനെ രണ്ട് മൂന്നു ദിവസം ഞങ്ങൾ പരസ്പരം മുഖത്തോട് മുഖം നോക്കീല്ല മിണ്ടിയുമില്ല.

ബിജുവേട്ടൻ അന്നും പിറ്റേന്നും ഒക്കെ രാത്രീൽ ഞങ്ങൾടെ വീട്ടിൽ വന്നിരുന്നു. ഈ വീട്ടിൽ രോഗിയായ എന്റെ അമ്മയ്ക്ക് കാവല് കിടക്കാൻ…

പക്ഷെ എന്നെ കാണാൻ മെനക്കേട്ടില്ല എന്ന് മാത്രം. പാവം എല്ലാ ദിവസവും ഞങ്ങടെ വീട്ടിൽ വന്ന് കാവൽ കിടക്കും… അതും ഓഫീസ് റൂമിൽ. ഇത്തിരി വൈകി വരും, നേരെത്തെ ഉണർന്നെഴുന്നേറ്റ് സ്വന്തം വീട്ടിലേക്ക് പോകും.

ആർക്കും ഇന്നേവരെ ഒരു ശല്യവും ചെയ്യാത്ത പാവം.

ആ ഓഫീസ്റൂമാണ് പുള്ളിയുടെ ഒരു താൽക്കാലിക സെറ്റപ്പ് ബെഡ്‌റൂം. അതിന് അകത്തു കൂടി തുറക്കാനുള്ള ഒരു ഡോർ ഉണ്ടെങ്കിലും ശക്തമായ ഒരു ഓടാമ്പൽ കൂടി വച്ച് സേഫ് ആക്കീയിട്ടുണ്ട് എന്റെ അച്ഛൻ.

അമ്മയ്ക്ക് അസുഖം ആയതിൽ പിന്നെ ആ ഡോറിന്റെ ഓടാമ്പൽ നീക്കം ചെയ്തുവെന്ന് മാത്രം

അങ്ങനെ… മനസ്സിൽ പശ്ചാതാപം കൂടി വന്നപ്പോൾ പിറ്റേന്ന് മുതൽ ഞാൻ ഏട്ടനെ ഫോൺകോൾ ചെയ്തു നോക്കി.

പക്ഷെ മൂന്ന് ദിവസമായിട്ടും അതിൽ ഒന്ന് പോലും ഏട്ടൻ റിസീവ് ചെയ്തില്ല.

നാലാം നാൾ രാത്രി ഒരുപാട് വൈകീട്ടും ഏട്ടനെ ഓൺലൈനിൽ കണ്ട ഞാൻ ഏട്ടന്റെ ഫോണിൽ മെസ്സേജ് അയച്ചു.

ഞാൻ : ഹലോ… ഹലോ… ഏട്ടാ..

ഏട്ടൻ മറുപടി തന്നില്ല… പക്ഷെ ഞാൻ വിട്ടില്ല. വീണ്ടും… തുടരെ തുടരെ മെസ്സേജ് വിട്ടു.

“”ഏട്ടാ പ്ലീസ്… റിപ്ലൈ തരൂ ഏട്ടാ…””

“”ഏട്ടാ… ഇപ്പോഴും പിണക്കമാ..?? എന്താ ഏട്ടാ മിണ്ടാത്തെ…. പ്ലീസ്… സോറി… ഏട്ടാ…!!””

‘”പ്ലീസ്…. സോറി… മാപ്പ്… ഇങ്ങനെ പിണങ്ങിയിരിക്കല്ലേ പ്ലീസ്…””

ഏട്ടൻ : മം…??

ഞാൻ : എവിടെയാ,.. ഏട്ടാ…??

ഏട്ടൻ : എന്താ…??

ഞാൻ : അവിടെയോ, ഇവിടെയോ…??

ഏട്ടൻ : എവിടെയായാലും എന്താ. ഇവിടെ തന്നെ..!!

ഞാൻ : ഉറങ്ങിയോ …??”

ഏട്ടൻ : അതെ.. ഉറങ്ങി…

ഏട്ടാ… സോറിയേട്ടാ….

ഏട്ടൻ : എന്തിനാ സോറി…??””

ഞാൻ : ഞാൻ കഴിഞ്ഞ ദിവസം എല്ലാവരുടെയും മുന്നിൽ വച്ച് ഞാൻ ഏട്ടനോട് ചൂടായി സംസാരിച്ചു.””

ഏട്ടൻ : അതിന്… ഞാൻ എന്ത് വേണം””.

ഞാൻ : സോറി ഏട്ടാ… ഐ ആം റിയലി സോറി…

ഏട്ടൻ : ഓ.. ഓഹ്… അതിനാണോ, സോറി…?? ഞാൻ അറിഞ്ഞില്ല.

ഏട്ടൻ : എനിക്ക് നിന്റെ സോറിയൊന്നും വേണ്ട. അത് പുഴുങ്ങീട്ട് നിന്റെ കെട്ട്യോന് കൊണ്ടുകൊട്.””

ഞാൻ : ഏട്ടാ കളിയാക്കല്ലേ ഏട്ടാ പ്ലീസ്… കെട്ട്യോനോടായിരുന്നേ ഞാൻ സോറി പറയത്തില്ലായിരുന്നു… ഏട്ടനോടായോണ്ട് പറയുവാ.””

ഏട്ടൻ : അതിന് ഞാൻ മിണ്ടിയാൽ അല്ലേ പ്രശ്നം… അത് കളിയാക്കൽ ആയി നിനക്ക് തോന്നും

ഞാൻ : ഇങ്ങനെ മിണ്ടാതെ എത്ര ദിവസം…?? എനിക്ക് ബോറടിച്ചു തുടങ്ങി.””

ഏട്ടൻ : അതിനു ഞാൻ നിന്റെ ആരാ… വെറുമൊരു വഴി പോക്കൻ… ഭക്ഷണത്തിനായി വന്ന ഭിക്ഷക്കാരൻ… അറിയാതെ നിങ്ങളുടെ വീട്ടില് വലിഞ്ഞു കേറി വന്നു…””

ഏട്ടൻ : ആവശ്യത്തിനു വഴക്കും തെറിവിളിയും കിട്ടി… വയറു നിറഞ്ഞു. ഞാൻ നിന്നോട് മിണ്ടിയില്ലെങ്കിൽ നിനക്ക് പ്രത്യേകിച്ച് ഒന്നും സംഭവിക്കാൻ പോകുന്നില്ലല്ലോ.””

ഞാൻ : അയ്യോ… അങ്ങനെയൊന്നും പറയല്ലേ, പൊന്നു… ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ മുൻ പിൻ നോക്കാതെ ഏട്ടനെ എന്തൊക്കെയോ പറഞ്ഞു പോയി. മാപ്പ്…മാപ്പ്..”” എന്റെ തൊണ്ടയിടറി

ഞാൻ : അയാം സോറി… ഞാൻ അങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു എനിക്കറിയാം ഏട്ടന് ഒരുപാട് ഫീലായി കാണുമെന്ന്… അല്ലേ ഏട്ടാ…?””

ഏട്ടൻ : ആഹാ… ഇല്ല… ഒട്ടും ഫീലായില്ല… ഞാൻ ഒരു മരവാഴയല്ലേ… എന്ത് പറഞ്ഞാലും ഫീലാവില്ലല്ലോ…””

ഏട്ടൻ : തെറ്റ് എന്റെയാ… ഞാൻ ആ സമയത്ത് അങ്ങോട്ട് വരരുതായിരുന്നു. അതും പിൻ വാതിലിൽ കൂടി. നിങ്ങൾ സ്ത്രീകൾ മാത്രമുള്ള വീട്… നിങ്ങളൊക്കെ അവിടെ എന്ത് കോലത്തിലാണ്, നിൽക്കുന്നതും, ഇരിക്കുന്നതും എന്ന് എനിക്കറിയാൻ പാടില്ലല്ലോ.

ബിജു : കാണാൻ പാടില്ലാത്തത് കണ്ടു… ഞാൻ ഒരു തമാശ രൂപത്തിൽ പറഞ്ഞു. തെറ്റ് പറ്റിയത് എനിക്കാണ് … അപ്പോ ഞാൻ അല്ലെ പ്രിയയോട് മാപ്പ് പറയേണ്ടത്..?? ഇതാ…മാപ്പ്…. എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ. മതിയോ.

ഞാൻ : എനിക്കിത്തിരി മുൻകോപം ഉണ്ടെന്ന് ചേട്ടന് അറിയില്ലേ… അതുകൊണ്ടല്ലേ അങ്ങനെ സംഭവിച്ചു പോയത്.

ഏട്ടൻ : അത് ഇനി പറഞ്ഞിട്ട് കാര്യമില്ല… ഏട്ടനായിട്ട് കാര്യമില്ലല്ലോ, അനിയത്തിയുടെ വായിലിരിക്കുന്ന തെറിയും തൊഴിയുമൊക്കെ വാങ്ങിക്കണമെന്ന് ജാതകത്തിൽ ഉണ്ടാവും.

അല്ല അതിനും വേണം ഒരു യോഗം. പട്ടീടെ ജന്മമാ മോളെ എന്റേത്…. ഇവിടെ വന്ന് കാവൽ കിടക്കലല്ലേ എന്റെ ജോലി… എത്ര ഇൻസൾട്ട് കിട്ടിയാലും, കേട്ടാലും ഞാൻ പഠിക്കില്ല. അനുഭവിക്കേണ്ടത് അനുഭവിച്ചല്ലേ മതിയാകൂ…