വാൽക്കഷണം: അന്നത്തോടെ ഞങ്ങളുടെ കാലം തെളിഞ്ഞു… ഇപ്പോൾ കുറച്ചു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. സരളാമ്മ സ്വന്തം പേരിലുള്ള ഒരു പുരയിടം വിറ്റ് ആ കാശമ്മയ്ക്കു നല്കി. ലോൺ ഞങ്ങൾ വീട്ടി. വീടു വലുതാക്കി. ഞാൻ സ്വന്തമായി ഒരു കോൺട്രാക്റ്റിങ്ങ് കമ്പനി നടത്തുന്നു. നല്ല വരുമാനവുമുണ്ട്. അമ്മയിപ്പോൾ കുട്ടികളെ നോക്കുന്ന പണിയിൽ രമണിച്ചേച്ചിയെ മുഴുവനായും കൂടെക്കൂട്ടി… സരളാമ്മ മിക്കവാറും ഞങ്ങടെയൊപ്പമാണ്. പാറൂട്ടി സമയം കിട്ടുമ്പോഴെല്ലാം വരും.
രണ്ടമ്മമാരും കല്ല്യാണം കഴിക്കാൻ നിർബ്ബന്ധിക്കാറുണ്ട്. ജീവിതത്തിൽ നാലു സുന്ദരികളായ സ്നേഹമയികളുണ്ട്. അഞ്ചാമതൊന്നിനെപ്പറ്റി ഞാൻ ചിന്തിക്കാറേയില്ല.
( വിഷു കഴിഞ്ഞ് മൂന്നാലു ദിവസങ്ങളായി. എന്നാലും എല്ലാ പ്രിയ സുഹൃത്തുക്കൾക്കും എൻ്റെ വിഷു ആശംസകൾ. എന്നത്തേയും പോലെ എന്നെങ്കിലുമൊക്കെ കണ്ടുമുട്ടാം എന്ന ആശയോടെ…. ഋഷി)
