ബേബി ഗേൾ- 2 Like

അല്ല പിന്നെ നമ്മളോടാ കളി… ഫോൺ താഴേക്ക് വച്ചു സ്വയം പറഞ്ഞുകൊണ്ട് ഞാൻ അടുക്കളയിലേക്ക് നടന്നു…

ചോറും കറിയും കാലത്തെ തന്നെ വച്ചിട്ടുണ്ടായിരുന്നത് കൊണ്ട് ആ പണി കുറഞ്ഞുകിട്ടി… എന്നാലും രണ്ടാമതൊന്നില്ലാതെ എങ്ങനാ കഴിക്കാ എന്നും ചിന്തിച്ചു ഫ്രിഡ്ജ് തുറന്നപ്പോഴാണ് അതിൽ മൊട്ടയും മീനും ഇരിക്കുന്നത് കാണുന്നത്…

ആഹ് അടിപൊളി.!! ഒരു പണി ചെയ്യാം ഓംപ്ലെറ്റ് ഇടാം അതാവുമ്പോ പണി കുറവാ മീൻ രാത്രിക്ക് എടുക്കാം..

അങ്ങനെ ഓരോന്ന് സ്വയം തന്നെ പറഞ്ഞു കൊണ്ട് അതിലേക്ക് വേണ്ട സവാളയും മുളകും എല്ലാം അരിഞ്ഞു 4 മൊട്ട എടുത്ത് ഒരു ബൗളിലേക്കൊഴിച്ച് എല്ലാം മിക്സ്‌ ചെയ്ത ശേഷം പാൻ അടുപ്പിൽ വച്ചതും ഇതാ കേൾക്കുന്നു പുറത്തു ബൈക്കിന്റെ ശബ്ദം…

പിന്നെ ഒന്നും നോക്കിയില്ല അതെല്ലാം അവിടെ വച്ചുകൊണ്ട് ഞാൻ നേരെ ഫ്രണ്ടിലോട്ട് ചെന്ന് വാതിൽ തുറന്നു..

അല്ല മാമാ.!! ഇതെന്താ ഈ കവറിൽ…

ബൈക്കിൽ നിന്നുമിറങ്ങി ഒരു കവറും കയ്യിൽപ്പിടിച്ചു വരുന്ന മാമനെ കണ്ടതും ഞാൻ സംശയ ഭാവേന ചോദിച്ചു…

ഇവിടെ വേറെ കറിയൊന്നും ഇല്ലല്ലോ അതുകൊണ്ട് ഞാൻ കുറച്ചു ചിക്കൻ കറി വാങ്ങിച്ചതാ… ന്നാ പിടിക്ക്..

ആഹ് ബെസ്റ്റ്.. ഞാനവിടെ ഓംപ്ലേറ്റ് ഉണ്ടാക്കാൻ നിൽക്കായിരുന്നു..

എന്നിട്ട് ഉണ്ടാക്കിയോ…

ഏയ്‌… പൊട്ടിച്ചൊഴിച്ചു മിക്സാക്കി വച്ചിട്ടുള്ളു…

ആഹ് അത് നീയാ ഫ്രിഡ്ജിൽ കേറ്റി വെക്ക് വൈകുന്നേരം എടുക്കാം….

മം ശെരി..!! മാമൻ വാ…

അകത്തോട്ടു നടക്കാനൊരുങ്ങവേ പെട്ടന്ന് തിരിഞ്ഞു മാമന്റെ കയ്യിലായി പിടിച്ചുകൊണ്ട് ഞാൻ പറഞ്ഞു..

അല്ല അനുമോളെ ഇതെന്താ എന്നും ഇല്ലാത്തൊരു തിളക്കം മുഖത്തൊക്കെ…

അതൊക്കെ അങ്ങനാ പ്രേമിക്കാൻ തുടങ്ങിയാൽ എല്ലാ ആണുങ്ങൾക്കും അവന്റെ കാമുകിമാർ നല്ല ഭംഗിയായിട്ട് തോന്നും….

ദേ അനു.!! നീ എന്റേന്ന് വാങ്ങിക്കും…

ഓഹ് പിന്നെ ഓരോ തമാശയായിട്ട് ഇറങ്ങിയിരിക്കാ..!! ഒന്ന് പൊ മാമാ..

അതേ ഞാനിന്നൊരു സ്വപ്നം കണ്ടു.. എന്താന്നറിയോ..

മാമനെ സോഫയിലേക്ക് ഇരുത്തിക്കൊണ്ട് ചെറു നാണത്തോടെ ഞാൻ പറഞ്ഞതും..

എനിക്കൊന്നും അറിയണ്ടാ നീ പോയി ചോറ് വിളമ്പിയെ…

നിക്ക് മാമാ… ഞാൻ പറയട്ടെ..

ഓഹ്.!!!! എന്നാ പറഞ്ഞു തൊലക്ക്…

അതേ..!! നമ്മുടെ കല്ല്യാണം നടക്കുന്നതാ ഞാൻ കണ്ടേ…

അനു..!! നിനക്കിത്തിരി കൂടുന്നുണ്ട്ട്ടോ..

ഒന്ന് പൊ മാമാ… എല്ലാം മാമൻ കാരണാ…

ചെറുതായൊന്നു ചിരിച്ചുകൊണ്ട് ഞാൻ നേരെ അടുക്കളയിലേക്ക് നടന്നു…

പിന്നെന്തോ മാമൻ കുറച്ചു നേരം ഒന്നും മിണ്ടിയില്ല.. ഓവറായി ശല്യപെടുത്തണ്ടാന്ന് വെച്ച് ഞാനും പിന്നെ അധികം മിണ്ടാൻ പോയില്ല…

അങ്ങനെ ഞങ്ങൾ നിശബ്ദമായിത്തന്നെ ഊണെല്ലാം കഴിച്ചു കഴിഞ്ഞ് ഞാൻ പാത്രങ്ങളെല്ലാം കഴുകി ഹാളിലേക്ക് നടക്കവേയാണ് മാമൻ അവിടിരുന്ന് ടീവി കാണുന്നത് ഞാൻ കണ്ടത്…

മാമാ… ഏതാ സിനിമാ..

പെട്ടന്ന് മാമന്റെ മടിയിലേക്ക് കേറിയിരുന്നുകൊണ്ട് ഞാൻ ടീവിയിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു…

ഛെ.. അനു നീയെന്താ ഈ കാണിക്കുന്നേ… ഞാൻ പറഞ്ഞില്ലേ നിനക്കിപ്പഴും കുട്ടികളുടെ സ്വഭാവാന്ന്.!! അതാ നീ ഇങ്ങനൊക്കെ കാണിക്കുന്നേ..

പുല്ല് ഏത് നേരത്താണാവോ എനിക്കിതിനെ..

വാക്കുകൾ മുഴുവിക്കാതെ മാമനെന്നെയും തള്ളിമാറ്റി ദേഷ്യത്തിൽ പെട്ടന്നവിടുന്ന് വണ്ടിയും എടുത്തുകൊണ്ടു പോയി..

ഒരു നിമിഷം ഷോക്കായിപ്പോയ ഞാൻ പെട്ടന്ന് തന്നെ സ്വബോധത്തെ തിരിച്ചെടുത്തു കൊണ്ട് നേരെ റൂമിലോട്ട് ഓടി…

പോവുന്ന വഴിയെല്ലാം ഇരുട്ട് പടരുന്ന പോലെ തോന്നാൻ തുടങ്ങിയതും ഞാൻ മനസ്സിലാക്കുകയായിരുന്നു എന്റെ ആ പഴയ അവസ്ഥയിലേക്ക് ഞാൻ മാറിക്കൊണ്ടിരിക്കുകയാണെന്ന്…

അച്ഛനും അമ്മയും നഷ്ട്ടപ്പെട്ട ആ സമയം ഞാൻ കുറച്ചു നാൾ ഒരു പ്രാന്തമായ അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത്.. അതേ അവസ്ഥയിലേക്കാണ് ഞാനിപ്പോൾ പൊയ്ക്കൊണ്ടിരിക്കുന്നത്…

പെട്ടന്ന് എന്തോ ചിന്തിച്ചെന്നോണം ഞാൻ ചാടി എണീറ്റുകൊണ്ട് റൂമിന് ചുറ്റും നടന്നു…

ഇല്ല.. ഇനിയും ഞാനിവിടെ നിന്നാൽ ചിലപ്പോൾ മാമനെ എനിക്ക് എന്നന്നേക്കുമായി നഷ്ട്ടമാകും… അത് നടക്കാൻ പാടില്ല അതുകൊണ്ട് എന്റെ മുന്നിലുള്ള ആകെ വഴി എന്നത് ഞാനിവിടുന്ന് പോവുന്നതാണ്…

Leave a Reply

Your email address will not be published. Required fields are marked *