എനിക്കൊന്നും കേൾക്കാൻ താൽപ്പര്യം ഇല്ല പ്ലീസ്… ശല്ല്യം ചെയ്യാതെ നിങ്ങളൊന്നു പോയിത്തരോ…
കൈ കൂപ്പി ഞാനത് പറയുന്നത് കണ്ടിട്ടെന്നോണം തൊട്ടപ്പുറത്തെ സീറ്റിലുണ്ടായിരുന്ന ഒരാൾ എണീറ്റുകൊണ്ട് എന്റെ അടുത്തേക്ക് വന്നു..
ഹലോ.. എന്നാച്ചു സിസ്റ്റർ എതാവത് പ്രോബ്ലമാ… യാരിവൻ.?
ഹലോ സാർ.. നാങ്ക കല്യാണം പണ്ണിക്ക പോറവങ്ക.. എങ്ങൾക്കുള്ളെ ആയിരം പ്രോബ്ലം ഇറുക്കും.. ഇതെല്ലാം കേക്ക നീയാര് മൂടിട്ട് പോടാ..
ഞാൻ സംസാരിക്കാൻ തുടങ്ങുമ്പോഴേക്കും മാമൻ ഇടക്ക് കേറി പറഞ്ഞത് കേട്ട് ഞാൻ ശെരിക്കും ഞെട്ടിപ്പോയി..
ഹലോ സിസ്റ്റർ.. ഇന്താള് സൊള്ളുറത് ഉണ്മയാ..
മാമന്റെ ഡയലോഗ് കേട്ട് ഞെട്ടലിലിരുന്ന എന്നെ സ്വബോധത്തിലേക്ക് തിരിച്ചു കൊണ്ടു വന്നത് അയാളുടെ ആ ചോദ്യമായിരുന്നു…
ആഹ്.. മം.. ആമ..
തപ്പി തടഞ്ഞു ഞാനാളോട് പറഞ്ഞത് കെട്ടിട്ടെന്നോണം പിന്നൊന്നും പറയാൻ നിൽക്കാതെ അയാൾ സീറ്റിലേക്ക് ചെന്നിരുന്നു…
ഡീ… നീയെന്താ ഈ വായും പൊളിച്ചു ഇരിക്കുന്നെ… എണീക്ക് പോവാം…
ഞെട്ടൽ മാറാതെ നിന്ന എന്റെ കവിളിൽ പിടിച്ചു നുള്ളിക്കൊണ്ട് മാമൻ പറഞ്ഞു…
ആഹ്.. എങ്ങോട്ടാ..!! ഞാനൊന്നും വരുന്നില്ല.. ഞാൻ എന്റെ വീട്ടിക്ക് പോവാ..
എടീ പൊട്ടിക്കാളി നിന്റെ വീട്ടിക്ക് തന്നാ പോണേ..!! പുറത്തു കാർ കിടപ്പുണ്ട്…
മാമൻ പൊക്കോ എനിക്ക് ഒറ്റക്ക് പോവാൻ അറിയും…
ദേ പെണ്ണേ… മര്യാദക്ക് എണീറ്റോണം അല്ലെങ്കിൽ ഞാൻ പൊക്കിയെടുത്തു കൊണ്ടുപോവും.. പറഞ്ഞേക്കാം…
പിന്നെ അധികം ഭലം പിടിക്കാൻ നിൽക്കാതെ ഞാൻ പതിയെ വണ്ടിയിൽ നിന്നും ഇറങ്ങി മാമന്റെ പിന്നാലെ നടന്നു….
സ്റ്റാന്റിന് പുറത്തായി ഒരു പാർക്കിങ്ങിലായാണ് വണ്ടി നിർത്തിയിരുന്നത്…
വാ കേറ്..
വണ്ടിയുടെ അടുത്തെത്തിയപാടെ മാമൻ ഡോർ തുറന്നുകൊണ്ട് എന്നോട് പറഞ്ഞു.. ഞാനും പിന്നെ മറുത്തൊന്നും പറയാതെ നേരെ വണ്ടിയിലോട്ട് കേറി…
അങ്ങനെ വണ്ടി നേരെ ഞങ്ങൾ താമസിക്കുന്ന സ്ഥലത്തേക്ക് പാഞ്ഞു…
അമ്മാവാ.!! ഇതെന്താ ഇങ്ങോട്ട്…
ഞാൻ ഡ്രെസ്സൊന്നും എടുത്തിട്ടില്ലടി.. നീ അകത്തോട്ടു വാ…
കാറ് വീടിന്റെ മുറ്റത്തു നിർത്തിക്കൊണ്ട് മാമൻ പുറത്തിറങ്ങി വന്ന് എന്റെ ഭാഗത്തെ ഡോർ തുറന്നുകൊണ്ട് പറഞ്ഞു…
ദൈവമേ..!!! പറയാതെ പോയേന് ഈ മനുഷ്യൻ വീടിന്റെ ഉള്ളിൽ കൊണ്ടോയി തല്ലാൻ വല്ല പ്ലാൻ ഇട്ടിട്ടുണ്ടാവോ.. ഏയ് അത്രക്ക് ചീപ്പൊന്നും അല്ല എന്റെ മാമൻ…
മനസ്സിലെ പേടി പുറത്തു കാണിക്കാതെ ഞാൻ വിറക്കുന്ന കാലുകളോടെ അകത്തോട്ടു നടന്നു…
അനു നീ എന്നാലും എന്ത് മണ്ടിയാടി…
പെട്ടന്ന് റൂമിൽ നിന്നും വന്ന മാമൻ എന്നെ നോക്കി ചോദിച്ചതും എന്തേ എന്നാ ഭാവത്തിൽ ഞാൻ തലകുലുക്കി…
പിന്നെ അല്ലാതെ പിണങ്ങി പോവുമ്പോ അറ്റ്ലീസ്റ്റ് താമസിക്കാൻ പോണ വീടിന്റെ ചാവി എടുത്തിട്ട് പോവാൻ അറിയത്തില്ലേ നിനക്ക്…
മാമനത് പറഞ്ഞതും നാക്ക് കടിച്ചുകൊണ്ട് ഞാൻ ചമ്മൽ പ്രകടിപ്പിച്ചു..
മം മതി മതി ചമ്മിയത്…. നടക്ക് പോവാം…
മാമാ…
എന്താടാ…!!
ബസ്സിൽ വച്ചു അയാളോട് മാമൻ പറഞ്ഞത് കാര്യായിട്ടാണോ…
എന്ത്..?
അല്ലാ..!! നമ്മൾ കല്യാണം കഴിക്കാൻ പോവാണെന്നുള്ള കാര്യം..
ഏയ്..!! അത് ഞാൻ അപ്പോഴവിടുന്ന് രക്ഷപ്പെടാൻ വേണ്ടി പറഞ്ഞതല്ലേ… നിനക്ക് ഈ തമിഴന്മാരെ അറിയാത്തോണ്ടാ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ എവിടുന്നാ ആളുകൾ വന്ന് തല്ലുക എന്നുപോലും അറിയത്തില്ല… ഞാനങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിൽ എന്റെ കാര്യത്തിലൊരു തീരുമാനം ആയേനെ…
എന്താണ് അനുമോളെ അതങ്ങ് സീരിയസാക്കി എടുത്തോ..
ഏയ്.. ഞാൻ ചുമ്മാ..
മനസ്സിൽ സങ്കടം തികട്ടി വന്നെങ്കിലും പുറത്തു കാണിക്കാതെ ഞാൻ പറഞ്ഞൊപ്പിച്ചു….
മം ശെരി… നടക്ക് പോവാം…
എന്നെ കാറിലേക്ക് കേറ്റിക്കൊണ്ട് മാമൻ വീട് പൂട്ടി ചാവിയുമായി വന്ന് വണ്ടിയിൽ കേറിയിരുന്നു…
അല്ല അനുമോളെ… അവിടെ പോയിട്ട് എന്താ പ്ലാൻ…
ഈ അനുമോളെ എന്നുള്ള വിളിയൊന്നു നിർത്തോ… ഞാനത്രക്ക് ചെറിയ കുട്ടിയൊന്നും അല്ലാ…
ഇതെന്ത് പറ്റി.. ഞാനിത് ആദ്യായിട്ട് വിളിക്കുന്നതൊന്നും അല്ലല്ലോ..
