ഭഗവതിയുടെ മുഹബ്ബത്ത് – 2

അവനെ കുറിച്ച് ശ്യാമയോട് ചോദിക്കാമെന്ന് കരുതിയപ്പോഴേക്കും ആരതിയുടെ മനസ്സ് അറിഞ്ഞെന്ന പോലെശ്യാമ ഇങ്ങോട്ട് പറഞ്ഞു…

ഷാഹിറിനെ കെട്ടുന്ന പെണ്ണിന്റെ ഭാഗ്യം…കാണാൻ സുന്ദരൻ..നല്ല പഠിപ്പും..അറിയപ്പെടുന്ന ബിസിനസ് ഗ്രൂപ്പിന്റെഎം.ഡി…ഒരു അനിയത്തിയെ ഉള്ളൂ..അവൾ പുറത്തെവിടെയോ എം.ബി.ബി.എസ് ന് പഠിക്കുന്നു…കല്യാണംകഴിക്കാറായിട്ടും എന്താണാവോ നീട്ടുന്നേ…ചിലപ്പോൾ ഏതേലും പ്രേമമുണ്ടാവും..അത് കേട്ടതും ആരതിക്ക്വല്ലാത്തൊരു വിഷമം തോന്നി…തങ്ങൾ തമ്മിൽ എന്തൊക്കെ അന്തരമുണ്ടെന്ന് അറിഞ്ഞിട്ടും വേർപ്പെടാൻകഴിയാത്ത പോലെ എന്തോ ഒന്ന് അവനിലേക്ക് വലിച്ചടിപ്പിക്കുന്ന പോലെ അവൾക്ക് തോന്നി..

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ശ്യാമയും ആരതിയും എം.കോമിന് ചേർന്നു…സൺ‌ഡേ ക്ലാസ്സ്‌ ആയിരുന്നത് കൊണ്ട് ആയിരിക്കണം പലരുംവിവാഹം കഴിഞ്ഞവർ ആയിരുന്നു…രണ്ടുപേരും അടുത്ത് അടുത്ത് ഇരുന്നപ്പോൾ പഴയ സ്കൂൾ ജീവിതം വീണ്ടുംഅവർ ഓർത്തെടുത്തു…ക്ലാസ്സ്‌ അവസാനിക്കുന്നതിന്റെ തലേ ദിവസം അവർ ബ്ലേഡ് കൊണ്ട് തങ്ങളുടെ പേരുകൾഡെസ്‌കിന്മേൽ കോറിയിട്ടതൊക്കെ ഓർത്ത് ചിരിച്ചു…അക്കൗണ്ടൻസിയും എക്കണോമിക്‌സും ഒക്കെ ഓർമ്മവന്നപ്പോൾ രാജി മിസ്സിനെയും ഓർമ്മ വന്നു..പലപ്പോഴും വെളിയിൽ നിൽക്കേണ്ടി വന്നതും പുറത്ത് നിന്ന് വായെനോക്കിയതും ഒക്കെ പറഞ്ഞ് ചിരിച്ചപ്പോൾ അവർ അറിയാതെ തിരിഞ്ഞു നടക്കുകയായിരുന്നു ആ സ്കൂൾകാലത്തിലേക്ക്…

ആദ്യ ദിവസം ആയതുകൊണ്ട് പരിചയ പെടുത്തലും ഉപദേശവും ഒക്കെയായിരുന്നു അധികവും..അച്ചുപറഞ്ഞതുപോലെ ചുള്ളൻമാർക്ക് കുറവൊന്നും ഉണ്ടായിരുന്നില്ല..ക്ലാസ് കഴിഞ്ഞ് അവർ തിരികെ ബസ്സ്റ്റോപ്പിലേക്ക് നടന്നു..

ചേരേണ്ടായിരുന്നു അല്ലേ ആരതി..ഇനി ഇന്ന് തൊട്ട് പഠിച്ചു തുടങ്ങേണ്ടേ..റാം ചെവിതല തരുന്നുണ്ടായിരുന്നില്ല..ഹോ..പിന്നെ നീയും കൂടി പറഞ്ഞപ്പോൾ എടുത്തു ചാടി..വീണ്ടും ഇനി വെളുപ്പിനെ എണീക്കലും പരീക്ഷയും..നല്ലമേളമായിരിക്കും.. എല്ലാം കഴിഞ്ഞെന്ന് കരുതി ഇരിക്കയായിരുന്നു..കല്യാണത്തിന് മുൻപ് പോയ പോലെ വല്ലജോലിക്കും പോയാൽ മതിയായിരുന്നു..കഷ്ടായിപ്പോയി…
ഇപ്പോൾ ഒക്കെ എനിക്കായോ കുറ്റം..നീ കൂടെ പറഞ്ഞിട്ടല്ലേ ഞാൻ..നീ പേടിക്കണ്ടഡീ നമുക്കൊക്കെശരിയാക്കാം..ഇതൊക്കെ ഒരു രസല്ലേ..

ഉം..രസായാൽ മതി…അവൾ പറയുന്നത് കേട്ട് ആരതിക്ക് ചിരി വന്നു…

കുറച്ച് മുൻപോട്ട് നടന്നതും ആദിയുടെ കാർ പോകുന്നത് കണ്ട് ആരതിക്കെന്തെങ്കിലും പറയാൻ കഴിയുന്നതിനുംമുൻപേ ശ്യാമ കാറിനുനേരെ കൈ നീട്ടി…കുറച്ചുദൂരം കാർ കടന്നുപോയി സൈഡിൽ ഒതുക്കി നിർത്തി…ശ്യാമആരതിയുടെ കൈയും പിടിച്ച് കാറിനരികിലേക്ക് ഓടി…

അവർ അരികിലെത്തിയതും ഷാഹിർ കാറിന്റെ ഗ്ലാസ് താഴ്ത്തി…ശ്യാമയെ നോക്കി..ആരതിയെ വല്യ മൈൻഡ്ചെയ്യാത്തതുകൊണ്ട് അവൾ വിഷമിച്ചു നിന്നു…

അവൻ ബാക്ക്‌ ഡോർ തുറന്നുകൊടുത്തു..ആരതിയും ശ്യാമയും അകത്തേക്ക് കയറി…

ആരതിക്ക് എന്തോ ഒരു വല്ലായ്മ പോലെ തോന്നി…അവൾ നന്നായി വിയർക്കുന്നുണ്ടായിരുന്നു..തല താഴേക്കായിമൗനമായി ഇരുന്നിട്ടും അനുസരണയില്ലാത്ത കുട്ടിയെ പോലെ മനസ്സ് ഇടയ്ക്കിടെ മിററിലൂടെ ആദിയെ നോക്കികൊണ്ടിരുന്നു..ഷാഹിർ അവളുടെ നോട്ടം ശ്രദ്ധിക്കുന്നില്ലെന്ന് അറിഞ്ഞിട്ടും എന്തോ എപ്പോഴെങ്കിലും ആകണ്ണൊന്ന് അവളിലേക്ക് എത്തുമെന്ന് അവൾ ആശിച്ചു…

ശ്യാമ.., ഇന്ന് സൺ‌ഡേ ആയിട്ടും നിങ്ങളെങ്ങോട്ട് പോയതാ…

ഷാഹീ …ഞങ്ങൾ എം. കോം ന് ചേർന്നു.. ഇവിടെ സെന്റ് തോമാസ് സ്റ്റഡി സെന്ററിൽ..പഠിത്തം പാതി വഴിയിൽവച്ച് നിർത്തിയതല്ലേ…ഇപ്പോഴാണ് തുടരണമെന്ന് തോന്നിയത്..

അതെന്തായാലും നന്നായി…പിന്നെയും ശ്യാമയും അവനും എന്തൊക്കെയോ സംസാരിച്ചു…ആരതി ഇടയ്ക്കിടെമിററിലിലൂടെ അവനെ നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം…എങ്കിലും അവന്റ ശബ്ദം ആയിരംകാതുകളോടെ അവൾ ഏറ്റുവാങ്ങി…അവന്റെ സാന്നിധ്യം അവളുടെ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷംനിറച്ചു…

ഒരു ആക്‌സിഡന്റ് നടന്നതിനെ തുടർന്ന് കുറച്ചുനേരം അവർ ബ്ലോക്കിൽ പെട്ടു…തിരിച്ചെത്തുമ്പോഴേക്കുംസന്ധ്യയാവാറായി..

ഷാഹി …ജങ്ഷനിൽ നിർത്തിയാൽ മതി…എന്റെ വണ്ടി അവിടെ ഇരിപ്പുണ്ട്…ഉം…അവനൊന്നു മൂളി…പിന്നെയുംകുറച്ചുദൂരം വണ്ടി മുൻപോട്ട് പോയി…ശ്യാമ ഡോർ തുറക്കാൻ തുടങ്ങിയതും…ആരതിയെ വേണമെങ്കിൽ ഞാൻഡ്രോപ്പ് ചെയ്യാം.. ഞാൻ ആ വഴിയാണ്.. നേരം സന്ധ്യയായില്ലേ..എന്ന് അവൻ പറഞ്ഞതും എന്നാൽ ഓക്കേ എന്ന്പറഞ്ഞ് കാറിൽ നിന്നറങ്ങി ശ്യാമ ഡോറടച്ചു…ശ്യാമ മുൻപിലും ഷാഹിറും ആരതിയും പുറകിലുമായി പോയി…

ശ്യാമ ഇറങ്ങിയതും അവൻ കാറിലെ മിറർ ഒന്ന് താഴ്ത്തി ആരതിയെ നോക്കി…ഇടയ്ക്കിടെ ആരതിയുടെനോട്ടം അവനിലേക്ക് എത്തുമ്പോഴേക്കും ഒരു ചമ്മലിൽ രണ്ടുപേരും നോട്ടം മാറ്റിക്കളയും…മധുരമുള്ള ഒരു മൗനംഅവിടമാകെ മൂടി…ഷാഹിറിന്റെ വീടെത്തിയതും ഒന്ന് കയറിയിട്ട് പോവാം എന്ന് പറഞ്ഞപ്പോൾ“പിന്നൊരിക്കലാവാം.. “എന്ന് ആരതി മറുപടി കൊടുത്തു…

പഠിക്കാൻ പോവുന്ന കാര്യം എന്നോട് പറഞ്ഞില്ലല്ലോ…

അത്… അത് പിന്നെ പെട്ടെന്നെടുത്ത തീരുമാനമാ …പിന്നെ ഞാനൊരു കാര്യം ചോദിച്ചോട്ടെ…
ഉം..ആരതിക്കെന്നോട് എന്തും ചോദിക്കാമല്ലോ..മിററിലൂടെ ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അവൻപറഞ്ഞുനിർത്തി…

ഷാഹി …ഷാഹിരെന്താ വിവാഹം കഴിയ്ക്കാത്തെ…ഒരിക്കലും പ്രതീക്ഷിക്കാത്ത ചോദ്യമെന്ന പോലെ അവൻഅവളെയൊന്ന് നോക്കി…

അത്… അത് പിന്നെ എനിക്ക് പഠിക്കുന്ന കാലത്ത് ഒരു പെൺകുട്ടിയെ വലിയ ഇഷ്ടമായിരുന്നു..അവൾഅത്രമേൽ ആഴത്തിൽ മനസ്സിൽ പതിഞ്ഞുപോയി..പിന്നീട് അന്വേഷിച്ചപ്പോൾ അവളുടെ വിവാഹംകഴിഞ്ഞെന്നാണ് അറിഞ്ഞത്…അവളെന്നെ നൈസ് ആയി അങ്ങ് തേച്ചു…സത്യം പറഞ്ഞാൽ ഞാനൊരുനിരാശകാമുകനായി മാറി…അത് കേട്ടതും ആരതിയുടെ മുഖം വാടി…പിന്നീടവൾ ഒന്നും ചോദിച്ചില്ല..താഴേക്ക്തലയിട്ട് ഇരുന്നതല്ലാതെ അവനോടൊന്നും മിണ്ടിയില്ല…അവളുടെ ഇരിപ്പ് കണ്ട് അവനു ചിരിവരുന്നുണ്ടായിരുന്നു..അവളുടെ പിണക്കം അവൻ ശരിക്കും ആസ്വദിക്കുന്നുണ്ടായിരുന്നു…

🌸🌸🌸🌸🌸🌸🌸🌸🌸🌸

വീടെത്തിയതും നേരം വൈകിയതുകൊണ്ട് വഴിയിൽ അവളുടെ വരവും പ്രതീക്ഷിച്ച് അച്ചുവും ഭാനുവുംനിൽക്കുന്നുണ്ടായിരുന്നു…അവളിറങ്ങിയതും ഷാഹിറും പുറത്തിറങ്ങി…

എന്താ മോളെ ഇത്രേം വൈകിയത്…ഫോണിലും കിട്ടുന്നുണ്ടായിരുന്നില്ലല്ലോ..ഭാനു വേവലാതിയോടെ അവളോട്ചോദിച്ചു..അത് പിന്നെ അമ്മേ ചിലപ്പോൾ റേഞ്ച് ഉണ്ടായിട്ടുണ്ടാവില്ല..സത്യം പറഞ്ഞാൽ ഷാഹിറിനെ കണ്ടതുംഒരു മായാവലയത്തിൽ പെട്ട പോലെ അവളത് മറന്നു…

ഈ മോൻ ആരാ…എന്ന ചോദ്യത്തിന് എന്ത് പറയണമെന്ന് അറിയാതെ ആരതി അവനെ നോക്കി…

അമ്മേ..ഞാൻ ഷാഹിർ ….കോളേജിൽ ആരതിയുടെ സീനിയർ ആയിരുന്നു…ഞാൻ വരുന്ന വഴിയിൽകണ്ടതാ..ആരതിയെയും ശ്യാമയെയും..പിന്നെ കുറച്ചുനേരം ട്രാഫിക് ബ്ലോക്കിൽ പെട്ടു…

Leave a Reply

Your email address will not be published. Required fields are marked *