ഭഗവതിയുടെ മുഹബ്ബത്ത് – 2

ആരതി എന്തേ വിളിച്ചത്..ആ ശബ്ദത്തിൽ ഉറക്കത്തിന്റെ ചെറിയ ക്ഷീണം ഉണ്ടായിരുന്നു..

അല്ല ഷാഹി ..അത് പിന്നെ മിസ്സ്‌ കോൾ കണ്ടപ്പോൾ..

ആ അതാണോ അത് ഞാൻ വേറൊരു ഫ്രണ്ടിനെ വിളിച്ചതാ.. നമ്പർ മാറിപ്പോയി..അപ്പോഴേക്കും ഉറക്കമൊക്കെപോയിരുന്നു…

ആണോ..എന്നാൽ ഓക്കേ..ആരതി നിരാശയിൽ പറഞ്ഞു…

അയ്യോ വക്കല്ലേ വക്കല്ലേ..അവൻ തിടുക്കത്തിൽ പറഞ്ഞു…

എന്തേ …

അത്…നേരത്തെ..നേരത്തെ വിളിച്ചപ്പോൾ എന്തേ എടുക്കാഞ്ഞേ…എവിടെയായിരുന്നു.. അവൻ വിക്കി വിക്കിചോദിച്ചു…

അത് അമ്മാവന്റെ മോൻ ദുബായീന്ന് വന്നിട്ടുണ്ട്.. അവിടെയായിരുന്നു…അച്ചൂന്റെ ഏട്ടൻ..വയ്ക്കട്ടെ ഗുഡ്നൈറ്റ്‌…കുറച്ചുനേരം കൂടി ഫോൺ കയ്യിൽ വച്ചുകൊണ്ടങ്ങനെ നിന്നു.. പിന്നെ കട്ടാക്കി.. അവളുടെ മനസ്സിൽഎന്തെന്നില്ലാത്ത സന്തോഷം വീണ്ടും അലയടിച്ചു…ഒന്നുമില്ലെങ്കിലും ആ ശബ്ദമൊന്ന് കേട്ടാൽ മതി തനിക്ക് ഒരുദിവസം സന്തോഷത്തോടെ കടന്നുപോവാൻ അവളോർത്തു…ദൂരെ നിന്നെങ്കിലും അദ്ദേഹത്തെ ഒന്ന് കാണാൻ ആശബ്ദം ഒന്ന് കേൾക്കാൻ തനിക്ക് എന്നും സാധിക്കണേ എന്നവൾ ആഗ്രഹിച്ചു…

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

അനൂപിനോട് രാവിലെ ഇന്ന് ഇങ്ങോട്ട് വരാൻ പറഞ്ഞിട്ടുണ്ട്..ആരതി കുളിയും കഴിഞ്ഞ് രാവിലെഅടുക്കളയിലേക്ക് കയറുമ്പോഴാണ് ഭാനു പറഞ്ഞത്… രാവിലെ കഴിക്കാൻ അവനും ഉണ്ടാവും…

അപ്പൊ ഇന്ന് രാവിലെ ഇഡലി ആവൂലെ…ആരതി ചിരിച്ചുകൊണ്ട് ചോദിച്ചു..

ഉം…അവന് അതല്ലേ ഇഷ്ടം…

അങ്ങിനെ പറഞ്ഞു നിൽക്കുമ്പോഴാണ് അടുക്കളയിലേക്ക് അനൂപും അച്ചുവും വന്നത്…

ആ മോൻ നേരത്തെ എണീറ്റോ…
ഞാനെന്നും നേരത്തെ എണീക്കും..അമ്മായി ദേ ഭാവി മരുമകളോട് ചോദിക്കൂ..

ഞാനെന്നും നേരത്തെ എണീക്കാറുണ്ട് ട്ടോ…അച്ചു പരിഭവ ഭാവത്തിൽ പറഞ്ഞു…

വന്നപ്പോഴേക്കും തുടങ്ങിയോ ആങ്ങളയും പെങ്ങളും…ഭക്ഷണമൊക്കെ കഴിഞ്ഞ് അച്ചുവും അനൂപും ആരതിയുംസിറ്റ്ഔട്ടിൽ കുറേ നേരം ഓരോന്നും പറഞ്ഞിരുന്നു…

അച്ചൂ…, നമുക്കൊരു കാര്യം ആലോചിച്ചാലോ..എന്തായാലും ഇങ്ങനെയൊക്കെയായി ആരതിയെ ഞാൻ അങ്ങ്കെട്ടിയാലോ…പറയുമ്പോൾ ഞാൻ ഇവളുടെ മുറച്ചെറുക്കനല്ലേ.. നിനക്കും ഇഷ്ടല്ലേ ഇവൾ ഏടത്തിയായിവന്നാൽ…

അനൂപ് അവരെ നോക്കി ഒരു കള്ളച്ചിരിയോടെ പറഞ്ഞു…

എനിക്ക് കുഴപ്പൊന്നും ഇല്ല…സന്തോഷമേയുള്ളൂ..ഏട്ടന്റെ ഇഷ്ടം പോലെ..വെറുതെയല്ല കാറിലിരുന്ന് പറഞ്ഞത്ആരതിക്ക് ഇപ്പോൾ എങ്ങനുണ്ട്.. പണ്ടത്തെ പോലെയാണോ.. എന്നൊക്കെ എന്തായിരുന്നു ഇവിടെ എത്തുന്നവരെ മേളം…അല്ല ഏട്ടനപ്പോൾ ആദ്യമേ അതങ്ങ് ചെയ്യാമായിരുന്നില്ലേ…അച്ചു ചോദിച്ചു..

അതുപിന്നെ അന്നെനിക്ക് കല്യാണപ്രായം ആയിട്ടുണ്ടായില്ലല്ലോ..ഇപ്പോൾ പുറമെ നിന്നൊരു പെണ്ണിനെനോക്കുന്നതിനേലും നല്ലത് അറിയുന്നവർ ആവുമ്പോഴല്ലേ…പഠിക്കാണെങ്കിൽ വിവാഹം കഴിഞ്ഞിട്ടുംആവാമല്ലോ…

ഉം..അത് ശരിയാ ഏട്ടാ.. ഇതറിയുമ്പോൾ അച്ഛനും അമ്മയ്ക്കും എല്ലാർക്കും സന്തോഷാവും..നാത്തൂൻ പോര്ഉണ്ടാവുമെന്ന് വിചാരിച്ച് എനിക്ക് പേടിക്കും വേണ്ട..

കാര്യം പറയുമ്പോൾ തമാശ പറയല്ലേ അച്ചൂ..ഞാൻ സീരിയസ്സാ..അനൂപ് ഗൗരവത്തോടെ പറഞ്ഞു..

ആരതിയുടെ മുഖം പെട്ടെന്ന് വാടി ഇപ്പൊ കരയുമെന്നായി…

ഏട്ടൻ ഇത് കാര്യമായാണോ പറയണേ..ഞാൻ..എനിക്ക്.. അവൾ വിഷമിച്ചു പറഞ്ഞു..

നീയിനി ഒന്നും പറയണ്ട എനിക്കെല്ലാം അറിയാലോ…എന്തുണ്ടായാലും എനിക്ക് സമ്മതാ…അനൂപ് അത്പറയുമ്പോൾ ആരതി ദേഷ്യത്തോടെ ചാടിത്തുള്ളി അവിടെ നിന്നും എണീറ്റ് പോയി..അനൂപും അച്ചുവുംപരസ്പരം നോക്കി പൊട്ടിച്ചിരിച്ചു..

അവളുടെ പിറകെ അവരും പോവാനൊരുങ്ങി…

കഥ കുറച്ചു ലാഗ് തന്നെയാണ് …ഇങ്ങനെയേ കൊണ്ടുപോകാൻ പറ്റുന്നുള്ളൂ …

ഇഷ്ടപ്പെട്ടാലും ഇല്ലേലും ലൈക്കും മറുപടിയും വേണം …ആദ്യമായെഴുതുന്ന പ്രണയ കഥയല്ലേ …

പയ്യെ പയ്യെ നമുക്ക് ട്രാക്കിലാക്കാം ….

നെപ്പോളിയൻ

Leave a Reply

Your email address will not be published. Required fields are marked *