ഭഗവതിയുടെ മുഹബ്ബത്ത് – 2 3

🌸🌸🌸🌸🌸🌸🌸🌸🌸🌸

വീടെത്തിയതും നേരം വൈകിയതുകൊണ്ട് വഴിയിൽ അവളുടെ വരവും പ്രതീക്ഷിച്ച് അച്ചുവും ഭാനുവുംനിൽക്കുന്നുണ്ടായിരുന്നു…അവളിറങ്ങിയതും ഷാഹിറും പുറത്തിറങ്ങി…

എന്താ മോളെ ഇത്രേം വൈകിയത്…ഫോണിലും കിട്ടുന്നുണ്ടായിരുന്നില്ലല്ലോ..ഭാനു വേവലാതിയോടെ അവളോട്ചോദിച്ചു..അത് പിന്നെ അമ്മേ ചിലപ്പോൾ റേഞ്ച് ഉണ്ടായിട്ടുണ്ടാവില്ല..സത്യം പറഞ്ഞാൽ ഷാഹിറിനെ കണ്ടതുംഒരു മായാവലയത്തിൽ പെട്ട പോലെ അവളത് മറന്നു…

ഈ മോൻ ആരാ…എന്ന ചോദ്യത്തിന് എന്ത് പറയണമെന്ന് അറിയാതെ ആരതി അവനെ നോക്കി…

അമ്മേ..ഞാൻ ഷാഹിർ ….കോളേജിൽ ആരതിയുടെ സീനിയർ ആയിരുന്നു…ഞാൻ വരുന്ന വഴിയിൽകണ്ടതാ..ആരതിയെയും ശ്യാമയെയും..പിന്നെ കുറച്ചുനേരം ട്രാഫിക് ബ്ലോക്കിൽ പെട്ടു…

ഉം..ഉം…അർത്ഥം വച്ച് മൂളികൊണ്ട് അച്ചുവൊന്ന് ആരതിയുടെ കയ്യിന്മേൽ തട്ടി…ആരതിയപ്പോഴും അവനെ നോക്കികൊണ്ട് നിൽക്കുകയായിരുന്നു..

ചേച്ചി..മതീട്ടോ വായിൽ നോക്കീത് റോഡാണ്..അച്ചു മെല്ലെ ആരതിയുടെ കാതിൽ പറഞ്ഞു…അവൾ അച്ചുവിനെഒന്ന് നുള്ളി…

മോനെ കയറിയിട്ട് പോവാം…പുറത്ത് നിന്ന് സംസാരിച്ച് ഞാനത് മറന്നു…ഒരു ചായ കുടിച്ചിട്ട് പോവാം…

ഇപ്പോൾ വേണ്ടമ്മേ…ഒന്ന് രണ്ട് സ്ഥലത്ത് പോവാനുണ്ട്.. പിന്നെയൊരിക്കൽ വരാം..അപ്പോൾ ചായ മാത്രം പോരാഅവൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

ശരിയെന്നാൽ….

ശരി ചേട്ടാ..അച്ചു കൈ ഉയർത്തി കൊണ്ട് പറഞ്ഞു…ആരതി തന്നെ നോക്കുന്നില്ലെന്ന് കണ്ട് അവനൊന്ന് ഹോൺഅടിച്ചു…

ഹോ എന്തോരം വണ്ടികളാ മുൻപിൽ ഒരു മനുഷ്യ കുഞ്ഞു പോലുമില്ലാത്ത റോഡിലേക്ക് നോക്കി അച്ചു പറഞ്ഞു…ഒന്ന് നോക്ക് പെണ്ണെ..അല്ലേൽ മനുഷ്യന്റെ ചെവി പൊട്ടും..പക്ഷേ ആരതി ഒന്ന് നോക്കാതെ തിരിഞ്ഞു നടന്നു…

പാവം ചേട്ടൻ മുഖം വല്ലാതെയായി..ഒന്ന് നോക്കാമായിരുന്നു…

പിന്നെ ആരെയോ പ്രേമിച്ച് നടക്കാടി അങ്ങേര്…അവളെ ഓർത്താവും വല്ലാതെയായത്….
ചേച്ചിയോട് പറഞ്ഞോ അങ്ങനെ…

ഉം..ആരെയോ പ്രേമിച്ചെന്നോ..ഇപ്പോൾ ചെമ്മീനിലെ പരീക്കുട്ടിയെ പോലെയാണെന്നോ എന്തൊക്കെയോപറഞ്ഞു…

ആ… അപ്പോൾ പ്രശ്നല്യ..സ്കോപ്പ് ഉണ്ട്…അച്ചു ആലോചിച്ചുകൊണ്ട് കൈവിരൽ കടിച്ചുകൊണ്ട് പറഞ്ഞു….

അല്ല ചേച്ചി അതിനാണോ മുഖം വീർത്ത് കെട്ടി ഇരിക്കുന്നോ…പ്രേമമുണ്ടായല്ലേയുള്ളൂ..ഭാര്യയൊന്നുമില്ലല്ലോ…

നീയൊന്ന് പോയെ…മനുഷ്യന് തല വേദന കൊണ്ട് വയ്യ…അവൾ മുഖം വീർപ്പിച്ച് കൊണ്ട് മുകളിലേക്ക് കയറിപോയി…

എന്റമ്മോ…ഇപ്പോൾ ഇങ്ങനെ ആ ചേട്ടനെങ്ങാനും വേറെ കല്യാണം കഴിച്ചാൽ ഹോ.. ആലോചിക്കാനേവയ്യ…മുകളിലേക്ക് കയറി പോകുന്ന ആരതിയെയും നോക്കി അച്ചു നെടുവീർപ്പിട്ടു…

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

അടുക്കള പുറത്തെ കോലായിൽ ഇരുന്ന് ചക്ക നന്നാക്കുകയാണ് അച്ചുവും അവളുടെ അമ്മ സുജയും..”ട്ടോ ” ആരതി അച്ചുവിനെ പുറകിലൂടെ വന്ന് പേടിപ്പിച്ചു…അച്ചുവൊന്ന് ഞെട്ടി…ആരതി ഉറക്കെ ചിരിച്ചു..

ഹോ ഈ പെണ്ണ് വലുതാവും തോറും ചെറുതായി ആണോ വരുന്നേ…മനുഷ്യനെ പേടിപ്പിക്കാനായിട്ട്…അമ്മയിത്കണ്ടോ സന്ധ്യ നേരാ ഞാനെങ്ങാനും പേടിച്ച് വല്ല പനിയും വന്നാലോ..അച്ചു ചിണുങ്ങി കൊണ്ട് സുജയോട്പറഞ്ഞു…

എപ്പോഴും നീയല്ലേ പേടിപ്പിക്കുന്നെ…ഇടയ്ക്ക് എന്റെ മോളുമൊന്ന് പേടിക്ക്..സുജയത് പറയുമ്പോൾഅങ്ങനെവേണം എന്ന് ആരതി ആംഗ്യം കാണിച്ചു…

ക്ലാസ്സൊക്കെ എങ്ങനെയുണ്ട് മോളെ…

ഓ കുഴപ്പല്യ അമ്മായി..ഇന്ന് തുടങ്ങിയതല്ലേയുള്ളൂ…

അമ്മ ക്ലാസ്സിന്റെ കാര്യം ചോദിക്കാതെ ഇന്നത്തെ വിശേഷങ്ങൾ ചോദിക്ക് അപ്പോൾ കുറേ പറയാനുണ്ടാവും അല്ലേചേച്ചി..അച്ചു ആരതിയുടെ കാതിൽ സ്വകാര്യം പറഞ്ഞു..

ഒന്ന് മിണ്ടാതിരിക്കോ കുറച്ച് നേരത്തേക്ക് ആരതി അച്ചുവിനെ നോക്കി കൈ കൂപ്പി കൊണ്ട് പറഞ്ഞു..

ഇങ്ങോട്ടൊന്നും വരാറില്ലല്ലോ ഇപ്പോ..ഇതെന്തുപറ്റി ഇന്ന് ഇങ്ങോട്ടേക്കൊക്കെ ഇറങ്ങാൻ…

ഒന്നുമില്ല അമ്മായി…അവിടെയിരുന്ന് വല്ലാതെ മുഷിഞ്ഞു…ഇതെന്താ ചക്ക വറക്കാനാണോ..ഒരു കഷ്ണംചക്കയെടുത്ത് കടിച്ചുകൊണ്ട് ആരതി ചോദിച്ചു…

അതേ നാളെ അനൂപ് വരുന്നുണ്ട്..അവന് വല്യ ഇഷ്ടല്ലേ..അതാണ്…

Leave a Reply

Your email address will not be published. Required fields are marked *