ഭഗവതിയുടെ മുഹബ്ബത്ത് – 2

Related Posts


ഫോണിൽ വന്ന മെസ്സേജ് നോക്കിയപ്പോൾ ശാഹിരെന്ന പേര് കണ്ടതും ആരതിയുടെ ഹൃദമിടിപ്പ് ഒന്ന് കൂടി.. “നാളെ രാവിലെ പുറത്തേക്ക് എവിടെ എങ്കിലും പോകുന്നുണ്ടോ ” എന്ന മെസ്സേജ് കണ്ട് അവളൊന്ന്ആലോചിച്ചു…പോകണമെന്നും അവനെ ഒന്നുകൂടി കാണണമെന്നും മനസ്സ് ആയിരം തവണകൊതിക്കുന്നുണ്ടായിരുന്നു…പക്ഷേ തന്റെ ഇതുവരെയുള്ള ജീവിതം ഓർത്തപ്പോൾ തുടികൊട്ടിയ മനസ്സ് വീണ്ടുംപഴയ അവസ്ഥയിൽ വന്ന് നിന്നു…താൻ ഒരു കൗമാരക്കാരി അല്ലെന്നും പ്രായത്തിന്റെ പക്വത കാണിക്കണമെന്നുംഅവൾ ഓർത്തു…”എനിക്ക് നാളെ വരാൻ കഴിയില്ലെന്ന്.. അലസമായി മറുപടി കൊടുത്തു..പിന്നെ മെസ്സേജൊന്നുംവന്നില്ല…അവൻ പിണങ്ങിയോ എന്നോർത്ത് അവൾ വിഷമിച്ചു…എത്രമാത്രം താൻ മാറി നിൽക്കാൻ ശ്രമിച്ചാലുംവീണ്ടും അവനിലേക്ക് തന്റെ മനസ്സ് അനുസരണയില്ലാത്ത അപ്പൂപ്പൻ താടി പോലെ പോകുന്നതോർത്ത് അവൾക്ക്പേടി തോന്നി..

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

സിറ്റൗട്ടിൽ ഇരുന്ന് പേപ്പർ വായിച്ചു കഴിഞ്ഞ് റൂമിലേക്ക് പോകുമ്പോഴാണ് അരുൺ അച്ചുവിന്റെ ശബ്ദംഅടുക്കളയിൽ നിന്നും കേട്ടത്..അവൻ അടുക്കളയിലേക്ക് എത്തിവലിഞ്ഞ് നോക്കി..ഭാനു ദോശചുടുന്നുണ്ട്..അച്ചു ക്യാരറ്റോ എന്തോ കടിച്ചു കൊണ്ട് അടുക്കളയിൽ ഇട്ടിരിക്കുന്ന മേശമേൽ കയറിഇരിപ്പാണ്…കഴിക്കുന്നതിനിടയിൽ എന്തൊക്കെയോ ഭാനുവിനോട് സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ട്..ഒരുത്രീഫോർത്തും ബനിയനുമാണ് വേഷം..അരുൺ ഭാനു കേൾക്കാതെ അവളെ വിളിക്കാൻശ്രമിച്ചു..ശൂ..ശൂ..അച്ചുവിനും മുൻപേ കേട്ടത് ഭാനുവാണെന്ന് മാത്രം…ഭാനു നോക്കിയതും അവൻ ചുമരിനോട്ചേർന്ന് നിന്നു..ഒരു പേപ്പർ കഷ്ണം ചുരുട്ടി അങ്ങോട്ടെറിഞ്ഞതും അച്ചു നോക്കി…

ഇങ്ങോട്ട് വാടി എന്നർത്ഥത്തിൽ അവൻ കൈകൊണ്ട് വിളിച്ചു..എന്നിട്ട് മുകളിലേക്ക് വരാൻ കണ്ണുകൊണ്ട്ആക്ഷൻ കാണിച്ചു..അവൾ ശരിയെന്ന് തലയാട്ടി..

പിന്നെ ഭാനുവിനോടെന്തോ പറഞ്ഞ് അച്ചു മുകളിലേക്ക് കയറിപ്പോയി..അരുണിന്റെ റൂമിന് മുൻപിൽ എത്തിയതുംഅവൻ അവളെ വലിച്ച് റൂമിലേക്ക് കയറ്റി..ഉം.. എന്താ..അവൾ പുരികനുയർത്തി കൊണ്ട് ചോദിച്ചു..

എന്താടി ഈ വേഷം..ഇവിടെ വല്ല സർക്കസും നടക്കുന്നുണ്ടോ..

ഓ അതാണോ കാര്യം ഇതിനെന്താ കുഴപ്പം..അവൾ ബനിയൻമേൽ പിടിച്ചുകൊണ്ട് ചോദിച്ചു..

ഇതാണോടി ഭാരതസ്ത്രീകൾ തൻ ഭാവശുദ്ധി..

ഓ പിന്നെ..ഇങ്ങനൊരു പഴഞ്ചനെയാണല്ലോ ദേവി എനിക്ക് കിട്ടിയത് അവൾ തലയിൽ കൈവച്ചു..

നീയൊക്കെ എന്റെ ചേച്ചിയെ കണ്ടുപടിക്ക്…

ആ ബെസ്റ്റ്..ഇപ്പൊ തന്നെ കണ്ടുപഠിക്കണം..അവൾ അടക്കം പറഞ്ഞു…

എന്താടി ഒരു പിറു പിറുക്കൽ..ഇനി മേലാൽ ഇങ്ങനെയുള്ള വേഷം കെട്ടി നടക്കരുത്..കേട്ടോ..അവൻ അച്ചുവിന്റെചെവിയിൽ പിടിച്ചു തിരിച്ചു..ഹോ ദുഷ്‌ടാ.

എന്തൊരു വേദനയാ..അവൾ ചെവി പൊത്തി പിടിച്ചു..

പിന്നെ അരുണേട്ടാ..അവൾ അരുണിന്റെ നെഞ്ചിൽ കൈ കൊണ്ട് കുത്തി കുറിച്ചു കൊണ്ടിരുന്നു..
ഉം.. എന്തെ..അപ്പോഴേക്കും അവരുടെ പരിഭവങ്ങളൊക്കെ പോയ്‌ മറഞ്ഞു…

അത് നമ്മുടെ ആരതേച്ചിക്ക് എന്തോ ഒരു മാറ്റം പോലെ..ആരോ ചേച്ചിയുടെ മനസ്സിൽ കയറി പറ്റിയിട്ടുണ്ട്…ആര്… അവൻ ചോദിച്ചപ്പോൾ അവൾ നടന്ന കാര്യങ്ങളൊക്കെ അരുണിനോട് പറഞ്ഞു…

ചേച്ചി ഫസ്റ്റ് ഇയറിൽ പഠിക്കുമ്പോൾ ആള് പി. ജി ഫൈനൽ ഇയറിൽ അല്ലായിരുന്നോ..ചിലപ്പോൾ ആളുടെവിവാഹം കഴിഞ്ഞിരിക്കും..അവർ തമ്മിൽ വെറും സൗഹൃദമേ ഉണ്ടാവൂ നിനക്ക് തോന്നണതാവും..എന്തായാലുംനീ ഒന്ന് ശ്രദ്ധിച്ചോളൂ..ഇനി ചേച്ചിക്കൊരു സങ്കടം ഉണ്ടാവരുത്..

ശരീട്ടാ…ഇനി എന്റെ ഈ രണ്ട് കണ്ണും ചേച്ചിക്ക് പിന്നിലെയായിരിക്കും..

അതൊക്കെ ശരി മറ്റുള്ളോരുടെ കണ്ണ് മുഴുവൻ ഇമ്മാതിരി വേഷം കെട്ടി നിന്റെ പിന്നാലെയാവരുത്…

ഹും..അവൾ മുഖം തിരിച്ചു…അവൻ പിണക്കം മാറ്റാനെന്ന പോലെ അവളുടെ കയ്യിന്മേൽ ഒരു മുത്തംനൽകി…അവളെ നോക്കി ചിരിച്ചു..

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

രാവിലെ ചുരിദാറുമിട്ട് കണ്ണാടിയുടെ മുൻപിൽ വന്ന് നിന്നു തല തുവർത്തുകയായിരുന്നു ആരതി..എന്തോമനസ്സിനൊരു ചാഞ്ചാട്ടം പോലെ തോന്നി…മാറണം എനിക്ക്..പഴയ ആ ആരതിയാവണം അവൾ സ്വയംമന്ത്രിച്ചു..കണ്ണെഴുതി പൊട്ട് തൊട്ടു..കുറി വരച്ചു…മുടി ഭംഗിയിൽ കെട്ടി..തോളിൽ ബാഗുമായി താഴേക്കിറങ്ങി…

താഴെ എല്ലാവരും ഉണ്ടായിരുന്നു…പടികൾ ഇറങ്ങി വരുന്ന ആരതിയെ കണ്ടതും അച്ചു അവളുടെ അടുത്തേക്ക്ഓടി ചെന്നു…

ഇതെന്താ ചേച്ചി.. കുറേ വർഷങ്ങൾക്ക് മുൻപ് കോളേജിലേക്ക് പോയ ആ.. ആ..സുന്ദരി കുട്ടി ആരതിയല്ലേഇത്..അവൾ ആരതിയുടെ രണ്ടു കവിളിലും പിടിച്ച് കൊണ്ട് പറഞ്ഞു..അവൾ ഒന്ന് പുഞ്ചിരിച്ചു..

എല്ലാവരുടെ മുഖവും സന്തോഷം കൊണ്ട് നിറഞ്ഞു..ഭാനു അവളെ കെട്ടിപിടിച്ചു കൊണ്ട് അനുഗ്രഹിച്ചു…

അരുണിന്റെ പിറകിലിരുന്ന് ആരതി പോകുമ്പോൾ രണ്ടാളും കുറേ നേരം ഒന്നും മിണ്ടിയില്ല..ചേച്ചിയിലെ ഈപെട്ടെന്നുള്ള മാറ്റം എന്താണ് എന്നെനിക്കറിയില്ല..ആരാണ് സ്വാധീച്ചതെന്നും അറിയില്ല…എന്തായാലും ഇതൊരുപുതിയ തുടക്കം ആവട്ടെ..അവൻ അവളോടത്‌ പറയുമ്പോഴും ആരതിയുടെ മനസ്സ് മറ്റെവിടെയോ ആയിരുന്നു…

ആരതിയെ ശ്യാമയുടെ വീടിന് മുൻപിലിറക്കി

അരുൺ തിരികെ പോയി..

ശ്യാമ അവളെ കണ്ടതും ഓടി ചെന്ന് വീട്ടിലേക്ക് ക്ഷണിച്ചു…നല്ല ഐശ്വര്യമുള്ള ഒതുങ്ങിയ വീടായിരുന്നുറാമിന്റേത്..അത്രയും ചെറുതല്ല എന്നാൽ വല്യ ആർഭാടങ്ങളും ഇല്ല..ഇങ്ങനെയായിരിക്കണം ഒരുവീടെന്ന്ആരതിക്ക് തോന്നി…

റാമിന്റെ അമ്മ ശ്യാമയെ കൊണ്ട് നിർബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുന്നത് അവൾ സന്തോഷപൂർവ്വം നോക്കിനിന്നു..ചില അമ്മായമ്മ മാർക്ക് അമ്മമാരുടെ റോളും ഭംഗിയായി ചെയ്യാൻ കഴിയുമെന്ന് അവൾക്ക് തോന്നി…

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
ആരതി.., വണ്ടി ബസ്‌സ്റ്റോപ്പ് വരെയേ ഉള്ളൂട്ടോ…അവിടെ വച്ചിട്ട് നമുക്ക് ബസ്സിന് പോവാം..അല്ലേൽ നമ്മൾചിലപ്പോൾ റോഡിൽ പേസ്റ്റായി കിടക്കേണ്ടി വരും…ഞാൻ പഠിച്ച് വരുന്നേയുള്ളൂ..

ഉം..എനിക്കിനിയും കുറച്ചുകൂടി ജീവിക്കണമെന്നുണ്ടെ..ആരതി ശ്യാമയെ കളിയാക്കി..

കുറച്ചുവഴി നീങ്ങിയപ്പോൾ അവളൊരു വീടിന് മുൻപിൽ വണ്ടി നിർത്തി…ഡീ ഇതാണ് നമ്മുടെ ഷഹിറിന്റെ വീട്…

കുറേ ചെടികളും പൂക്കളുമൊക്കെയായി ഒരു വലിയ കൊട്ടാരം പോലൊരു വീട്…അത് കണ്ടപ്പോഴേക്കുംആരതിയുടെ മനസ്സിലെ മോഹങ്ങളൊക്കെ കാറ്റിൽ പറന്നു…കാരണം ഇങ്ങനൊന്ന് തനിക്ക് സ്വപ്നം പോലുംകാണാൻ കഴിയില്ലെന്ന് അവൾക്ക് തോന്നി…

എങ്കിലും ആ വീടിന് ചുറ്റും അവളുടെ കണ്ണുകൾ തിരയുന്നുണ്ടായിരുന്നു അവനെ..വണ്ടി എടുത്തിട്ടും അവൾപിന്നിലേക്ക് നോക്കി കൊണ്ടിരുന്നു…ബാൽക്കണിയിൽ ഒരു മിന്നായം പോലെ അവനെ കണ്ടതും വണ്ടിയൊന്ന്നിർത്താൻ പറയണമെന്ന് തോന്നി.. പക്ഷേ പറഞ്ഞില്ല…

Leave a Reply

Your email address will not be published. Required fields are marked *