ഭഗവതിയുടെ മുഹബ്ബത്ത് – 2

ഉം..ഉം…അർത്ഥം വച്ച് മൂളികൊണ്ട് അച്ചുവൊന്ന് ആരതിയുടെ കയ്യിന്മേൽ തട്ടി…ആരതിയപ്പോഴും അവനെ നോക്കികൊണ്ട് നിൽക്കുകയായിരുന്നു..

ചേച്ചി..മതീട്ടോ വായിൽ നോക്കീത് റോഡാണ്..അച്ചു മെല്ലെ ആരതിയുടെ കാതിൽ പറഞ്ഞു…അവൾ അച്ചുവിനെഒന്ന് നുള്ളി…

മോനെ കയറിയിട്ട് പോവാം…പുറത്ത് നിന്ന് സംസാരിച്ച് ഞാനത് മറന്നു…ഒരു ചായ കുടിച്ചിട്ട് പോവാം…

ഇപ്പോൾ വേണ്ടമ്മേ…ഒന്ന് രണ്ട് സ്ഥലത്ത് പോവാനുണ്ട്.. പിന്നെയൊരിക്കൽ വരാം..അപ്പോൾ ചായ മാത്രം പോരാഅവൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

ശരിയെന്നാൽ….

ശരി ചേട്ടാ..അച്ചു കൈ ഉയർത്തി കൊണ്ട് പറഞ്ഞു…ആരതി തന്നെ നോക്കുന്നില്ലെന്ന് കണ്ട് അവനൊന്ന് ഹോൺഅടിച്ചു…

ഹോ എന്തോരം വണ്ടികളാ മുൻപിൽ ഒരു മനുഷ്യ കുഞ്ഞു പോലുമില്ലാത്ത റോഡിലേക്ക് നോക്കി അച്ചു പറഞ്ഞു…ഒന്ന് നോക്ക് പെണ്ണെ..അല്ലേൽ മനുഷ്യന്റെ ചെവി പൊട്ടും..പക്ഷേ ആരതി ഒന്ന് നോക്കാതെ തിരിഞ്ഞു നടന്നു…

പാവം ചേട്ടൻ മുഖം വല്ലാതെയായി..ഒന്ന് നോക്കാമായിരുന്നു…

പിന്നെ ആരെയോ പ്രേമിച്ച് നടക്കാടി അങ്ങേര്…അവളെ ഓർത്താവും വല്ലാതെയായത്….
ചേച്ചിയോട് പറഞ്ഞോ അങ്ങനെ…

ഉം..ആരെയോ പ്രേമിച്ചെന്നോ..ഇപ്പോൾ ചെമ്മീനിലെ പരീക്കുട്ടിയെ പോലെയാണെന്നോ എന്തൊക്കെയോപറഞ്ഞു…

ആ… അപ്പോൾ പ്രശ്നല്യ..സ്കോപ്പ് ഉണ്ട്…അച്ചു ആലോചിച്ചുകൊണ്ട് കൈവിരൽ കടിച്ചുകൊണ്ട് പറഞ്ഞു….

അല്ല ചേച്ചി അതിനാണോ മുഖം വീർത്ത് കെട്ടി ഇരിക്കുന്നോ…പ്രേമമുണ്ടായല്ലേയുള്ളൂ..ഭാര്യയൊന്നുമില്ലല്ലോ…

നീയൊന്ന് പോയെ…മനുഷ്യന് തല വേദന കൊണ്ട് വയ്യ…അവൾ മുഖം വീർപ്പിച്ച് കൊണ്ട് മുകളിലേക്ക് കയറിപോയി…

എന്റമ്മോ…ഇപ്പോൾ ഇങ്ങനെ ആ ചേട്ടനെങ്ങാനും വേറെ കല്യാണം കഴിച്ചാൽ ഹോ.. ആലോചിക്കാനേവയ്യ…മുകളിലേക്ക് കയറി പോകുന്ന ആരതിയെയും നോക്കി അച്ചു നെടുവീർപ്പിട്ടു…

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

അടുക്കള പുറത്തെ കോലായിൽ ഇരുന്ന് ചക്ക നന്നാക്കുകയാണ് അച്ചുവും അവളുടെ അമ്മ സുജയും..”ട്ടോ ” ആരതി അച്ചുവിനെ പുറകിലൂടെ വന്ന് പേടിപ്പിച്ചു…അച്ചുവൊന്ന് ഞെട്ടി…ആരതി ഉറക്കെ ചിരിച്ചു..

ഹോ ഈ പെണ്ണ് വലുതാവും തോറും ചെറുതായി ആണോ വരുന്നേ…മനുഷ്യനെ പേടിപ്പിക്കാനായിട്ട്…അമ്മയിത്കണ്ടോ സന്ധ്യ നേരാ ഞാനെങ്ങാനും പേടിച്ച് വല്ല പനിയും വന്നാലോ..അച്ചു ചിണുങ്ങി കൊണ്ട് സുജയോട്പറഞ്ഞു…

എപ്പോഴും നീയല്ലേ പേടിപ്പിക്കുന്നെ…ഇടയ്ക്ക് എന്റെ മോളുമൊന്ന് പേടിക്ക്..സുജയത് പറയുമ്പോൾഅങ്ങനെവേണം എന്ന് ആരതി ആംഗ്യം കാണിച്ചു…

ക്ലാസ്സൊക്കെ എങ്ങനെയുണ്ട് മോളെ…

ഓ കുഴപ്പല്യ അമ്മായി..ഇന്ന് തുടങ്ങിയതല്ലേയുള്ളൂ…

അമ്മ ക്ലാസ്സിന്റെ കാര്യം ചോദിക്കാതെ ഇന്നത്തെ വിശേഷങ്ങൾ ചോദിക്ക് അപ്പോൾ കുറേ പറയാനുണ്ടാവും അല്ലേചേച്ചി..അച്ചു ആരതിയുടെ കാതിൽ സ്വകാര്യം പറഞ്ഞു..

ഒന്ന് മിണ്ടാതിരിക്കോ കുറച്ച് നേരത്തേക്ക് ആരതി അച്ചുവിനെ നോക്കി കൈ കൂപ്പി കൊണ്ട് പറഞ്ഞു..

ഇങ്ങോട്ടൊന്നും വരാറില്ലല്ലോ ഇപ്പോ..ഇതെന്തുപറ്റി ഇന്ന് ഇങ്ങോട്ടേക്കൊക്കെ ഇറങ്ങാൻ…

ഒന്നുമില്ല അമ്മായി…അവിടെയിരുന്ന് വല്ലാതെ മുഷിഞ്ഞു…ഇതെന്താ ചക്ക വറക്കാനാണോ..ഒരു കഷ്ണംചക്കയെടുത്ത് കടിച്ചുകൊണ്ട് ആരതി ചോദിച്ചു…

അതേ നാളെ അനൂപ് വരുന്നുണ്ട്..അവന് വല്യ ഇഷ്ടല്ലേ..അതാണ്…

അർച്ചനയുടെ ഏട്ടനാണ് അനൂപ് ദുബായിൽ ഒരു പ്രൈവറ്റ് കമ്പനിയിൽ എൻജിനീയറാണ്…ഒരു വർഷത്തിന്ശേഷമാണ് നാട്ടിലേക്ക് വരുന്നത്..

കേട്ടോ എന്റെ ഏട്ടൻ വരുന്നുണ്ട് നാളെ…അവിടെയും ഉണ്ടല്ലോ ഒരണ്ണം..”ഹും” ന്ന് മുഖോം വീർപ്പിച്ചൊണ്ട്…എന്റെഏട്ടൻ അങ്ങനല്ലാട്ടോ..ആളെ പൊളിയാ…അച്ചു ആരതിയെ നോക്കി ചെറിയ കുട്ടികൾ പറയുന്ന പോലെപൊങ്ങച്ചം പറഞ്ഞു…

പിന്നെ നിന്റൊരേട്ടൻ…ഞാൻ ആദ്യമായല്ലേ അനൂപേട്ടനെ കാണുന്നെ..അതേ നിന്നെക്കാൾ മുൻപ് ഞാനാ ഏട്ടനെകണ്ടത്…അല്ലേ അമ്മായി…
ഹോ പണ്ടത്തെ പോലെ രണ്ടും കൂടി തുടങ്ങിയോ…എന്നാലും ഇത് കാണുമ്പോൾ ഒരു സന്തോഷം ഉണ്ട്..ഇപ്പോഞങ്ങളുടെ ആ പഴയ ആരതി മോളെ തിരികെ കിട്ടിയ പോലെ..ഇങ്ങനെ തന്നെ മതി ഇനി..എല്ലാർക്കുംസന്തോഷായി…ഭാനൂന്റെ മുഖം കാണുമ്പോൾ തന്നെ ഇപ്പോൾ ഒരു പ്രസന്നതയൊക്കെയുണ്ട്…മുൻപൊക്കെഅങ്ങോട്ട് വരാൻ തന്നെ മടിയായിരുന്നു..

എന്റെ അമ്മേ ഇനി സെന്റി ആക്കല്ലേ…ഇപ്പോൾ നമ്മളെ ക്കാളും സന്തോഷം ചേച്ചിക്കുണ്ട് അല്ലേ ചേച്ചി..അവൾഇടകണ്ണിട്ട് ആരതിയെ നോക്കി..പിന്നെ പരീക്കുട്ടിയെ ഒന്ന് റോമിയോ ആക്കി എടുക്കണന്നേയുള്ളൂ…

നീയെന്തൊക്കെയാ ഈ പറയണേ..സുജാക്കൊന്നും മനസിലായില്ല..

എന്റെ അമ്മായി ഇവൾക്ക് വട്ടാ…ഞാൻ വറക്കാം..അരിഞ്ഞു വച്ച ചക്കയും എടുത്ത് ആരതി ധൃതിയിൽഅടുക്കളയിലേക്ക് പോയി..

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

നാളെ എന്തായാലും അനൂപ് വരുന്നതല്ലേ…ഞാൻ ലീവ് എടുക്കാം എയർപോർട്ടിൽ പോവണം അവനെകൂട്ടാൻ…ഇനി ഒരു മാസം ഇവിടെ കാണുമെന്നാ പറഞ്ഞത്…അരുൺ അത് പറയുമ്പോൾ ഒരാളൊഴിച്ച് ബാക്കിഎല്ലാവരും കേൾക്കുന്നുണ്ടായിരുന്നു…ആ ഒരാൾ ആരാണെന്നല്ലേ മ്മടെ ആരതി തന്നെ..അവൾ പതിവ് പോലെപ്ലേറ്റിൽ കയ്യിട്ട് ഇളക്കി കൊണ്ട് ഇരിക്കുന്നുണ്ട്..മേശക്കുമുൻപിൽ ഇരിക്കുന്നുണ്ടെങ്കിലും മനസ്സ് വേറെഎവിടെയോ ആണ്…

ചേച്ചി വരണുണ്ടോ നാളെ അനൂപേട്ടനെ കൂട്ടാൻ..അത് കേട്ടിട്ടും അവളൊന്നും മിണ്ടിയില്ല..എല്ലാവരും അവളെതന്നെ നോക്കുകയാണ്…

ചേച്ചി…അരുൺ ഒന്നൂടെ ഉറക്കെ വിളിച്ചു…

എന്തെ…

ചേച്ചി വരണുണ്ടോ നാളെ….

എങ്ങോട്ട്…,

എല്ലാവരും പരസ്പരം നോക്കി…

അപ്പോഴാണ് ആരതിയുടെ ഫോണിന്റെ റിംഗ് കേട്ടത്…അത് കേട്ടതും അവൾ ടേബിളിൽ നിന്ന് എണീറ്റ് ചാർജ്ചെയ്ത് വച്ചിരിക്കുന്ന ഫോണിനരികിലേക്ക് ഓടി…

അച്ചു പറഞ്ഞത് ശരിയാണ്..ചേച്ചിക്ക് എന്തോ ഒന്ന് പറ്റിയിട്ടുണ്ട്..അരുൺ ചിന്തിച്ചു..

എന്താ മോനെ അവൾക്ക് പറ്റീത്..എപ്പോഴും ഒരേ ചിന്ത…ഇന്ന് രാവിലെ പാൽ തൂവി അടുപ്പിൽ കുറേ പോയതിന്ശേഷമാണ് അവളറിഞ്ഞത്…ആദ്യത്തേക്കാളും ഒരു ഉണർവൊക്കെ ഉണ്ട്..ആ പ്രസരിപ്പൊക്കെ തിരിച്ചുവന്നിട്ടുണ്ട്..എന്നാലും.. ഭാനു പറഞ്ഞു നിർത്തി…

അത് അമ്മേ അറിയില്ല…കുറേ നാൾ വീട്ടിലിരുന്നിട്ട് പിന്നീടുണ്ടായ മാറ്റമല്ലേ അതാവും..

നീ പേടിക്കണ്ട ഭാനു എന്റെ മോള് ഒന്നിലേക്കും എടുത്ത് ചാടില്ല…സേതുവും അരുണിനെ പിൻ താങ്ങി…
ഒരാവേശത്തിൽ ചാടി എണീറ്റു പോയി…തിരികെ ടേബിളിന് അരികിലേക്ക് വരുമ്പോഴാണ് ആരതിക്ക്സ്വയബോധം വന്നത്…എല്ലാവരും അവളെ തന്നെ നോക്കുന്നുണ്ട്…അല്ലേൽ ഫോൺ തന്നെ ഉപേക്ഷിച്ചിരുന്നപെണ്ണാ…

അവൾ വല്ലാത്ത ചമ്മലോടെ എല്ലാവരുടെ മുഖത്തേക്കും നോക്കി..അത്..അത് പിന്നെ ശ്യാമ വിളിച്ചതാ..വാങ്ങേണ്ടകുറച്ച് ബുക്കിന്റെ കാര്യം ചോദിക്കാൻ..അവൾ വിക്കി വിക്കി പറഞ്ഞു…അരുൺ അത് കേട്ടതും ഒന്ന് തലയാട്ടി…

Leave a Reply

Your email address will not be published. Required fields are marked *