ഭഗവതിയുടെ മുഹബ്ബത്ത് – 2 3

വയസ്സ് പത്തൊമ്പത് ആവാറായി..ഇനി എന്നാണാവോ ദേവീ ഞാൻ വലുതാവുന്നെ…അച്ചു പതുക്കെ പറഞ്ഞു…

എന്താടി…

അല്ല ഏട്ടാ..എനിക്ക് എന്ത് തരുമ്പോഴും അതുപോലൊന്ന് ആരതി ചേച്ചിക്കുണ്ട്…ഇതിപ്പോ ആരാ ഏട്ടന്റെ ശരിക്കുംപെങ്ങളെന്നാ എനിക്ക് സംശയം..അവൾ കുഞ്ഞു കുശുമ്പോടെ പറഞ്ഞു…

അതേ..നാളെ നീയവിടെ കയറി ചെല്ലേണ്ടതാട്ടാ..അപ്പോൾ നാത്തൂൻ പോര് ഇല്ലാതിരിക്കാൻ ഏട്ടൻ ചെയ്യുന്നതല്ലേഇതൊക്കെ.. അനൂപ് ആരതിയെ നോക്കി കണ്ണടച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു…

ഉവ്വ്.. ഉവ്വ്…

ഓ ഈ പെണ്ണിന്റെ ഒരു കുശുമ്പ്..സുജയത് പറയുമ്പോൾ എല്ലാവരും ചിരിച്ചു..

അതേ ഇവളുടെ സ്വഭാവം ഇങ്ങനെയാണേൽ എനിക്കൊന്നൂടെ ആലോചിക്കണം..അല്ലാതെ എടുത്ത് ചാടിയാലേജീവിതകാലം മുഴുവൻ ഇതിനെയൊക്കെ സഹിക്കണ്ടേ…അരുൺ ചിരിയോടെ പറഞ്ഞു..

അവൾ കുട്ടിയല്ലേ അളിയാ..
ചില കുട്ടികൾ വലുതായാലും ബുദ്ധി വക്കില്ല അളിയാ..അരുൺ അത് പറഞ്ഞതും എന്റെ കൈയിൽ ഒറ്റക്ക് കിട്ടട്ടെകാണിച്ച് തരാട്ടോ എന്ന് അച്ചു ആക്ഷൻ കാണിച്ചു…സംസാരത്തിനേക്കാളും കൂടുതൽ ആക്ഷനായത് കൊണ്ട്അരുണിന് പെട്ടെന്ന് തന്നെ അത് മനസ്സിലായി..

എന്തായാലും എനിക്ക് ഇത് തന്നെ മതിയേ എന്ന് അരുൺ കൂട്ടി ചേർത്തു…അങ്ങനെ അന്തരീക്ഷം വീണ്ടുംശാന്തമായി..

കളിയും ചിരിയും പെട്ടി പൊട്ടിക്കലും ഒക്കെയായി സമയം പോയത് അറിഞ്ഞില്ല..ഭക്ഷണമൊക്കെ കഴിഞ്ഞ്ആരതിയും വീട്ടുകാരും

തിരിചെത്തിയപ്പോൾ രാത്രിയായിരുന്നു….

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

റൂമിലെത്തിയതും ഫോണെടുത്ത് നോക്കിയപ്പോൾ ഷഹിറിന്റെ മിസ്സ്ഡ് കോൾ കണ്ടു…നേരം ഏറെ വൈകിയത്കൊണ്ട് അവൾ തിരിച്ച് വിളിച്ചില്ല…പക്ഷേ കിടന്നിട്ടും ഉറക്കം വരാതെ അവൾ അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞുകിടന്നു…ആദിയേട്ടൻ വിളിച്ചത് എന്തിനാണെന്ന് അറിയാതെ തനിക്ക് ഉറങ്ങാൻ കഴിയില്ലെന്ന് അവൾക്ക്മനസ്സിലായി…എന്തും വരട്ടെയെന്ന് കരുതി ഫോണെടുത്ത് അവനേ വിളിച്ചു…

ആരതി എന്തേ വിളിച്ചത്..ആ ശബ്ദത്തിൽ ഉറക്കത്തിന്റെ ചെറിയ ക്ഷീണം ഉണ്ടായിരുന്നു..

അല്ല ഷാഹി ..അത് പിന്നെ മിസ്സ്‌ കോൾ കണ്ടപ്പോൾ..

ആ അതാണോ അത് ഞാൻ വേറൊരു ഫ്രണ്ടിനെ വിളിച്ചതാ.. നമ്പർ മാറിപ്പോയി..അപ്പോഴേക്കും ഉറക്കമൊക്കെപോയിരുന്നു…

ആണോ..എന്നാൽ ഓക്കേ..ആരതി നിരാശയിൽ പറഞ്ഞു…

അയ്യോ വക്കല്ലേ വക്കല്ലേ..അവൻ തിടുക്കത്തിൽ പറഞ്ഞു…

എന്തേ …

അത്…നേരത്തെ..നേരത്തെ വിളിച്ചപ്പോൾ എന്തേ എടുക്കാഞ്ഞേ…എവിടെയായിരുന്നു.. അവൻ വിക്കി വിക്കിചോദിച്ചു…

അത് അമ്മാവന്റെ മോൻ ദുബായീന്ന് വന്നിട്ടുണ്ട്.. അവിടെയായിരുന്നു…അച്ചൂന്റെ ഏട്ടൻ..വയ്ക്കട്ടെ ഗുഡ്നൈറ്റ്‌…കുറച്ചുനേരം കൂടി ഫോൺ കയ്യിൽ വച്ചുകൊണ്ടങ്ങനെ നിന്നു.. പിന്നെ കട്ടാക്കി.. അവളുടെ മനസ്സിൽഎന്തെന്നില്ലാത്ത സന്തോഷം വീണ്ടും അലയടിച്ചു…ഒന്നുമില്ലെങ്കിലും ആ ശബ്ദമൊന്ന് കേട്ടാൽ മതി തനിക്ക് ഒരുദിവസം സന്തോഷത്തോടെ കടന്നുപോവാൻ അവളോർത്തു…ദൂരെ നിന്നെങ്കിലും അദ്ദേഹത്തെ ഒന്ന് കാണാൻ ആശബ്ദം ഒന്ന് കേൾക്കാൻ തനിക്ക് എന്നും സാധിക്കണേ എന്നവൾ ആഗ്രഹിച്ചു…

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

അനൂപിനോട് രാവിലെ ഇന്ന് ഇങ്ങോട്ട് വരാൻ പറഞ്ഞിട്ടുണ്ട്..ആരതി കുളിയും കഴിഞ്ഞ് രാവിലെഅടുക്കളയിലേക്ക് കയറുമ്പോഴാണ് ഭാനു പറഞ്ഞത്… രാവിലെ കഴിക്കാൻ അവനും ഉണ്ടാവും…

അപ്പൊ ഇന്ന് രാവിലെ ഇഡലി ആവൂലെ…ആരതി ചിരിച്ചുകൊണ്ട് ചോദിച്ചു..

ഉം…അവന് അതല്ലേ ഇഷ്ടം…

അങ്ങിനെ പറഞ്ഞു നിൽക്കുമ്പോഴാണ് അടുക്കളയിലേക്ക് അനൂപും അച്ചുവും വന്നത്…

ആ മോൻ നേരത്തെ എണീറ്റോ…
ഞാനെന്നും നേരത്തെ എണീക്കും..അമ്മായി ദേ ഭാവി മരുമകളോട് ചോദിക്കൂ..

ഞാനെന്നും നേരത്തെ എണീക്കാറുണ്ട് ട്ടോ…അച്ചു പരിഭവ ഭാവത്തിൽ പറഞ്ഞു…

വന്നപ്പോഴേക്കും തുടങ്ങിയോ ആങ്ങളയും പെങ്ങളും…ഭക്ഷണമൊക്കെ കഴിഞ്ഞ് അച്ചുവും അനൂപും ആരതിയുംസിറ്റ്ഔട്ടിൽ കുറേ നേരം ഓരോന്നും പറഞ്ഞിരുന്നു…

അച്ചൂ…, നമുക്കൊരു കാര്യം ആലോചിച്ചാലോ..എന്തായാലും ഇങ്ങനെയൊക്കെയായി ആരതിയെ ഞാൻ അങ്ങ്കെട്ടിയാലോ…പറയുമ്പോൾ ഞാൻ ഇവളുടെ മുറച്ചെറുക്കനല്ലേ.. നിനക്കും ഇഷ്ടല്ലേ ഇവൾ ഏടത്തിയായിവന്നാൽ…

Leave a Reply

Your email address will not be published. Required fields are marked *