ഭഗവതിയുടെ മുഹബ്ബത്ത് – 3

ആദിയെ നിനക്ക് അത്രക്കും ഇഷ്ടമാണോ…

ഉം…അവളൊന്ന് മൂളി..

ആദിക്കോ…

അറിയില്ല…തോന്നിയിട്ടുണ്ട് ചിലപ്പോഴൊക്കെ…

അപ്പോൾ ഉറപ്പില്ല…വൺ വേ ആണോ മോളെ….

എനിക്കറിയില്ല…

പിന്നെ എന്താ അറിയാ അങ്ങോട്ട് വല്യ ദിവ്യ പ്രേമമാണെന്ന് മാത്രം അറിയാലേ…

ഉം..അവൾ നാണത്താൽ തലകുലുക്കി…

നാണത്തിന് മാത്രം ഒരു കുറവുമില്ല… അവൻ കളിയാക്കികൊണ്ട് പറഞ്ഞു..

അച്ചു എല്ലാം പറഞ്ഞു എന്നോട് കോളേജിൽ പഠിക്കുമ്പോൾ തുടങ്ങിയതാണത്രേ..ഇതെന്തോന്ന്പ്രേമമാടി..ഛെ..നീയെന്റെ പെങ്ങളല്ലാട്ടാ… അല്ലേൽ നേരെ ചെന്ന് പറഞ്ഞേനെ എടൊ തന്നെ ഞാൻഅഘാതമായി പ്രണയിക്കുന്നു…എനിക്കൊരു ജീവിതം തരുമോ ചേട്ടാന്ന്…ഇതാ അരുണിന്റെ പെങ്ങൾതന്നെ..പിന്നെ ഏട്ടൻ കാര്യമായിട്ട് ഒന്ന് പറയട്ടെ മോളെ… അപ്പോഴേക്കും തമാശ യൊക്കെ പോയി അവന്റെശബ്ദത്തിൽ ഗൗരവം നിറഞ്ഞു…

ഉം..പറയൂ ഏട്ടാ…

ഞാൻ നിങ്ങളുടെയടുത്ത് ഒരിക്കലും അരുണിനെ പോലെ പെരുമാറിയിട്ടില്ല… ഒരിക്കലും നമ്മൾ തമ്മിൽ ഒരകലംവച്ചിട്ടില്ല.. പെങ്ങന്മാരെകാളുപരി നിങ്ങളെനിക്ക് കളിക്കൂട്ടുകാരായിരുന്നു…എന്ന് കരുതി ഒരേട്ടന്റെ കരുതലില്ലെന്ന്വിചാരിക്കരുത്..അച്ചു പറഞ്ഞു നിന്റെ ഈ മാറ്റത്തിന് ഒരു പ്രധാന കാരണം ആദിയാണെന്ന്… എന്റെ ഒരുഫ്രണ്ടിന്റെ ഫ്രണ്ട് ആദിയുടെ ഓഫീസിൽ വർക്ക്‌ ചെയ്യുന്നുണ്ട്…ആദിയെ കുറിച്ച് ഞാൻ അവനോട്അന്വേഷിച്ചു…നമുക്കൊക്കെ കൈ എത്താവുന്നതിനേക്കാളും എത്രയോ ഉയരത്തിലാണ് അവൻ.. പിന്നെയുമുണ്ട്ഒരുപാട് അന്തരം..ഏട്ടൻ പറയുന്നത് മോൾക്ക് മനസിലാവുന്നുണ്ടോ…

ഉവ്വ് ഏട്ടാ…ഞാൻ ആദിയേട്ടനെ കുറിച്ചൊന്നും അറിഞ്ഞിട്ടല്ല ഇഷ്ടപ്പെട്ടു തുടങ്ങിയത്..ആ സ്വഭാവം മാത്രമാണ്ഞാൻ ശ്രദ്ധിച്ചത്..ആ ഇഷ്ടം എപ്പോഴോ പ്രണയമായി മാറി.. ഒരു നോട്ടം കൊണ്ടെങ്കിലും എന്റെ മനസ്സിൽ ആഇഷ്ടം വളർത്തിയത് ആദിയേട്ടൻ തന്നെയാണ്..

അതൊക്കെ ശരി തന്നെ…പക്ഷേ അവന് നിന്നോടൊരു ഇഷ്ടം അങ്ങനെ ശരിക്കും ഉണ്ടോ…അതോ… മുഴുവനുംപറയാൻ കഴിയാതെ അവന്റെ വാക്കുകൾ ഇടറി…ഇനി നിന്റെ കണ്ണുകൾ ഒരിക്കലും നിറയാൻ പാടില്ല
എന്തിന്റെപേരിലായാലും…അതുകൊണ്ട് ഏട്ടൻ ചോദിക്കട്ടെ ആദിയോട്…

വേണ്ട ഏട്ടാ…ആദിയേട്ടനും ഞാനും തമ്മിൽ വളരെ അന്തരമുണ്ടെന്ന് ഏട്ടൻ തന്നല്ലേ പറഞ്ഞേ…അതുകൊണ്ട്തന്നെ ആദിയേട്ടൻ പറയട്ടെ എന്നോട് ഇഷ്ടമാണെന്ന് അതുവരെ ഞാൻ കാത്തിരിക്കും.. ഇനി നമ്മൾചോദിച്ചിട്ടെങ്ങാനും എനിക്കവളെ വേണ്ടാന്ന് പറഞ്ഞാൽ എനിക്കത് താങ്ങാൻ കഴിയില്ല…

വെറും വാക്കുകളാൽ മാത്രം പറഞ്ഞറിയിക്കാൻ കഴിയുന്നതിനപ്പുറം മറ്റെന്തോ ഒന്നുകൂടി ചിലപ്രണയങ്ങളിലുണ്ടെന്ന് അവൻ അവളിൽ നിന്നും അറിയുകയായിരുന്നു..

കാത്തിരുന്നു… കാത്തിരുന്നു..പാടേണ്ടി വരുമോ എന്റെ പെങ്ങളൂട്ടിക്ക് സാഹചര്യമൊന്ന് തണുപ്പിക്കാൻ എന്നപോലെ അവൻ കളിയായി ചോദിച്ചു.. അവനത് പറയുമ്പോൾ അവളൊന്ന് ചിരിച്ചു…പിന്നെയും എന്തൊക്കെയോപറഞ്ഞു കൊണ്ടിരുന്നു…

പെട്ടെന്നാണ് ആദിയുടെ കാർ അവരെ കടന്നുപോയത്… ഭഗവാനെ ഈ ടൈമിങ്ങും അച്ചുവിന്റെ പ്ലാനിൽ പെടുമോഅവളൊന്ന് ചിന്തിച്ചു…അവരെ കടന്നുപോയതും വളരെ പതുക്കെയാണ് കാർ പോവുന്നത്…അവരെ കണ്ടെന്നുതോന്നുന്നു..ആദി സൈഡ് മിററിലൂടെ അവരെ ഇടയ്ക്കിടെ നോക്കുന്നുണ്ട്…

അനൂപേട്ടാ… ദേ ആദിയേട്ടൻ…

എവിടെ..

നമ്മുടെ മുൻപിലെ കാറിൽ…

ആണോ എന്നാൽ നമുക്ക് ആളെ ഒന്നൂടെ ഒന്ന് ചൂടാക്കിയാലോ.. അത് പറഞ്ഞതും ഒട്ടും അവൾക്ക്ആലോചിക്കാൻ സമയം കൊടുക്കാതെ തോളിരുന്ന കൈ പിടിച്ച് അവന്റെ വയറിന്മേൽ വച്ചു..എന്നിട്ട് നമ്മുടെ ദിനേശൻ ശോഭയോട് പറയുന്നത് പോലെ എന്തൊക്കെയോ പറഞ്ഞ് ചിരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.. ആള്പൊട്ടിച്ചിരിക്കുന്നത് എന്തിനെന്ന് പോലുമറിയാതെ ആരതി അന്തം വിട്ടിരുന്നു… ചിരിക്കടി.. ചിരിക്കടി എന്നവൻപറയുമ്പോൾ എന്തിനെന്ന് അറിയില്ലെങ്കിലും അവളൊന്ന് ചിരിച്ചു..

കാർ ഒന്നുകൂടി സ്ലോവായതും അവർ ആദിയെ മറികടന്നു പോയി… തിരിഞ്ഞു നോക്കരുതെന്ന് ആരതിയോട്പറഞ്ഞുവെങ്കിലും അവൾക്ക് നോക്കാതിരിക്കാൻ കഴിഞ്ഞില്ല…അവൾ നോക്കിയപ്പോൾ ആദിയുടെ മുഖം ബലൂൺപോലെ വീർത്തിരിക്കുന്നുണ്ടായിരുന്നു…അവൻ കാർ നിർത്തി തിരികെ പോയി…

വേണ്ടായിരുന്നു അനൂപേട്ടാ.. ആദിയേട്ടന് വിഷമായീന്ന് തോന്നുന്നു..തിരികെ പോയി..

ഓ പിന്നെ നീ ഓരോന്നിനും ഓരോ അർത്ഥങ്ങൾ കണ്ടുപിടിച്ചോ..അവൻ വല്ല ഫയലും എടുക്കാൻ മറന്നുകാണും… അത് പറഞ്ഞപ്പോൾ അവൾക്ക് ഒന്നൂടെ കൺഫ്യൂഷനായി..എന്നാലും മനസ്സിൽ ചെറിയൊരു മധുരമുള്ളൊരുനോവ് പടർന്നിരുന്നു…

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ക്ലാസ്സിലേക്ക് ചെന്നപ്പോൾ ഫ്രണ്ട് ബെഞ്ചിൽ തന്നെ ശ്യാമ ഇരിക്കുന്നുണ്ട്… ആരതി ക്ലാസ്സിലേക്ക് കടന്ന് ചെന്നതുംശ്യാമ അരികിലേക്ക് ഓടി വന്നു..
ഓ ഇപ്പോഴാ സമാധാനായെ നീ വന്നൂലോ ഞാനാകെ വിഷമിച്ചിരിക്കായിരുന്നു നീയില്ലാതെ..ഇന്നലെ അച്ചുവിളിച്ചു പറഞ്ഞു നീയിന്ന് ക്ലാസ്സിൽ വരില്ല പനിയാണെന്ന്..നിന്നെ വിളിച്ചിട്ട് കിട്ടിയതുമില്ല.. ഞാനും ഇന്ന് ലീവ്ആകാമെന്ന് കരുതിയപ്പോൾ റാം സമ്മതിച്ചില്ല..അവൾ ചെറിയ കുട്ടിയെ പോലെ പറഞ്ഞു… ഇത്ര വേഗം മാറിയോഅവൾ നെറ്റിമേൽ തൊട്ടുനോക്കി..

എടീ ഭയങ്കരി ഇവൾ എന്തൊക്കെ കള്ളമാ പറഞ്ഞു കൂട്ടുന്നെ..എന്തൊക്കെ പ്ലാനിങ്ങാ…ഇവളൊക്കെ ഒന്നൂടെവലുതായാൽ എന്റെ ദേവി…ആരതി പതുക്കെ പറഞ്ഞു…

എന്താ പറഞ്ഞേ.. ശ്യാമ ചോദിച്ചപ്പോഴാണ് ചിന്തയിൽ നിന്നും ഉണർന്നത്…

ഏയ്‌ ഒന്നുമില്ല..ചെറിയൊരു തലവേദനയും പനിയും ഇന്നലെ ഉണ്ടായിരുന്നു…വരാൻ പറ്റില്ലെന്നാ കരുതിയെ… പക്ഷേ ഇന്ന് നോക്കിയപ്പോൾ കുറഞ്ഞു…അപ്പോൾ പിന്നെ ഒരു ടാബ്ലറ്റ് കഴിച്ചിങ് ഇറങ്ങി..ആഴ്ചയിൽ ഒരുദിവസല്ലേ ക്ലാസുള്ളൂ…സർ ക്ലാസ്സിൽ വന്നതും എല്ലാവരും നിശബ്ദരായി….

🌸🌸🌸🌸🌸🌸🌸🌸🌸🌸

ഏട്ടാ എല്ലാം ഒക്കെയല്ലേ…ചേച്ചിക്ക് ഒരു സംശയവും തോന്നിയില്ലല്ലോ…അനൂപ് വന്നപ്പോഴേക്കും ഓടിവന്നുകൊണ്ട് അച്ചു ചോദിക്കാൻ തുടങ്ങി…

ഏയ്‌.. ഒരു സംശയവുമില്ല എല്ലാം ക്ലിയറാ…ഒരു നേർത്ത ചിരിയോടെ അനൂപ് പറഞ്ഞു…

എന്താ പറഞ്ഞേ…അവൾ വീണ്ടും ചോദിച്ചു…

അല്ല മോളെ…ഏട്ടൻ ഒരു സംശയത്തിനും ഇടവരുത്തീട്ടില്ലെന്ന് പറയായിരുന്നു…

ഓ ഞാൻ പേടിച്ചുപോയി…ഏട്ടൻ എല്ലാം തുറന്ന് പറയോന്ന്… ഞാൻ ആ അരുണേട്ടനെ തന്നെ ഒന്ന്സമ്മതിപ്പിക്കാൻ എന്തുമാത്രം കഷ്ടപ്പെട്ടെന്നോ…എന്ത് മാത്രം വാഗ്ദാനങ്ങൾ കൊടുത്തെന്നോ…

എന്ത് വാഗ്ദാനങ്ങൾ…

അത്… അത് പിന്നെ അത് ഞാൻ ആ ഓളത്തിനങ് പറഞ്ഞെന്നേയുള്ളൂ…അവൾ പറഞ്ഞൊപ്പിച്ചു…

ഉവ്വ്…എന്തൊക്കെ വാഗ്ദാനങ്ങളാണാവോ ഭഗവാനേ ഇവളവന് കൊടുത്തത്..അനൂപ് ഒന്നാലോചിച്ചു..ഏയ്‌അതാവില്ല..അരുണല്ലേ അവനാള് ഡീസന്റാ..

എന്താ ഏട്ടാ ആലോചിക്കുന്നേ…

Leave a Reply

Your email address will not be published. Required fields are marked *