ഭഗവതിയുടെ മുഹബ്ബത്ത് – 3

നമുക്കൊന്ന് അമ്പലത്തിന് ചുറ്റും നടന്നാലോ..അവൻ പറഞ്ഞു..

ഉം..അവൾ മൂളി..

രാത്രിയിലും അമ്പലത്തിന് ചുറ്റും നിറയെ ലൈറ്റുകൾ കൊണ്ട് പ്രകാശത്താൽ നിറഞ്ഞുനിന്നു..രണ്ടുപേരും ഒരുമിച്ച്നടക്കാൻ തുടങ്ങി..കൈ വിരലുകൾ തമ്മിൽ ഇടക്കൊന്ന് മുട്ടിയപ്പോൾ അവൾക്ക് ആ കൈകകളിൽ
കൈകോർത്തൊന്ന് നടക്കണമെന്ന് തോന്നി…എങ്കിലും മനസിന്റെ താളം കൈവിട്ട് പോവാതെ അവൾ ആത്മസംയമനംപാലിച്ചു..

നിറയെ പെട്ടിക്കടകൾ ഉണ്ടായിരുന്നു അമ്പലത്തിന് ചുറ്റും..

ആരതിക്കെന്തേലും വേണോ..അവൻ അവളെ നോക്കി ചോദിച്ചു..

അത്.. ആദിയേട്ടാ..പറയാൻ വന്നതവൾ മുഴുവനും പറഞ്ഞില്ല..

അവൻ അവളെയും കൊണ്ട് ഒരു കടയിലേക്ക് കയറി..അവിടെ ചാന്തും പൊട്ടും പലനിറത്തിലുള്ള കുപ്പിവളകളുംഎല്ലാം ഉണ്ടായിരുന്നു..

ആരതി..എന്താണെന്ന് വച്ചാൽ എടുത്തോ ഇതൊന്നും എനിക്കറിയില്ല..ഇതുവരെ ആർക്കും വാങ്ങിക്കൊടുക്കേണ്ടിവന്നിട്ടില്ലല്ലോ..ഒരു കുസൃതിചിരിയിൽ അവൻ പറഞ്ഞു..അവളുടെ അടുത്തുനിൽക്കുമ്പോൾ ചമ്മലോ ടെൻഷനോഒക്കെ കൊണ്ട് അവന്റെ മുഖമൊക്കെ വിയർക്കുന്നുണ്ടായിരുന്നു..

അവൾ കറുപ്പും പച്ചയും കുപ്പിവളകൾ എടുത്തു..അവളുടെ വളകൾ ഊരി അവനെ ഏല്പിച്ചുകൊണ്ട് അപ്പോൾതന്നെ അതിട്ടു..എന്നിട്ട് കൈകൾ പൊക്കി അവനെ കാണിച്ചു…

നന്നായിട്ടുണ്ട്..അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു..

പിന്നെയും അവർ നടന്നു..അപ്പോൾ അനിയത്തി..അവൾക്കൊന്നും വാങ്ങി കൊടുക്കാറില്ലേ..ആരതി ആദിയെനോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു..

സാന്ദ്രയോ..അവൾ ഇവിടില്ലല്ലോ..അവൾ വന്നാലും അവൾക്ക്‌ ഇങ്ങനൊന്നും ഇഷ്ടമില്ല..അവൾ ഓൺലൈൻവഴിയാ എന്തെങ്കിലും പർച്ചേസ് ചെയ്യുന്നേ അല്ലേൽ ഫ്രണ്ട്സിന്റെ കൂടെ പോവും..എനിക്കൊന്നും സെലക്ട്‌ചെയ്ത് കൊടുക്കേണ്ടി വന്നിട്ടില്ല..മാലയും വളയുമൊന്നും അവൾ അധികം ഇട്ട് കണ്ടിട്ടുമില്ല..എനിക്കിതാഇഷ്ടം..പെൺകുട്ടികൾ സാരിയൊക്കെ ഉടുത്ത് കണ്ണെഴുതി പൊട്ടും തൊട്ട് കുപ്പിവളകളൊക്കെ ഇട്ട്..അതൊക്കെകാണാനല്ലേ രസം..അവൻ ചിരിച്ചു..

അവർ അമ്പലത്തിനകത്തെ കുളത്തിനരികിൽ കുറച്ചുനേരം നിന്നു..രാത്രിയിലും ടൂബ് ലൈറ്റിന്റെ വെളിച്ചത്തിൽമീനുകൾ പൊങ്ങി വരുന്നതും താഴ്ന്ന് പോകുന്നതും കാണാമായിരുന്നു..

താൻ തനിച്ചാണോ വന്നത് അവരൊന്നും ഇല്ലേ..

ആ.. അച്ചുവും അരുണും ഉണ്ട്..പിന്നെ അനൂപേട്ടനും..അത് കേട്ടപ്പോൾ ആദിയുടെ മുഖം വീണ്ടും ഒന്ന് മങ്ങി..

പിന്നെ ആരതി ആ അനൂപ്…ആദി മുഴുവനും ചോദിക്കാതെ നിർത്തി..

അത് ഞാൻ പറഞ്ഞില്ലേ അച്ചൂന്റെ ഏട്ടൻ..എന്റെ അമ്മാവന്റെ മോൻ..അവൾ ഉള്ളിൽ ചിരിച്ചുകൊണ്ട് പറഞ്ഞു…

അതല്ല നിങ്ങൾ തമ്മിൽ.. വീണ്ടും ചോദ്യം…

ഇപ്പോൾ ഒന്നുമില്ല…ഇനി അറിയില്ല..അവൾക്കങ്ങനെയാണ് അപ്പോൾ പറയാൻ തോന്നിയത്..ഞങ്ങളെപോലുള്ളവർ ആവുമ്പോൾ ഒരുമിച്ച് ഇങ്ങനെ വന്ന് കുപ്പിവളകൾ വാങ്ങാം.. ഒരുമിച്ച് ബസിൽ കയറാം..കടൽതീരത്തൂടെ കപ്പലണ്ടി കൊറിച്ചുകൊണ്ട് നടക്കാം. .ഇടയ്ക്ക് ബൈക്കിൽ ഒരുമിച്ചൊരു യാത്ര ചെയ്യാം..ഒരുനിബന്ധനകളും ഇല്ലാതെ ജീവിതം ആസ്വദിക്കാം… നമ്മളെക്കാൾ വലിയവരാകുമ്പോൾ ഓരോന്നും ചെയ്യുമ്പോൾചിന്തിക്കണ്ടേ.. ഇപ്പോൾ ആദിയേട്ടന് തന്നെ ബസിലൊക്കെ കയറുമ്പോൾ മറ്റുള്ളവർ കാണുമ്പോൾനാണക്കേടല്ലേ.. ഞങ്ങൾക്കത് വേണ്ട.. അവൾ ആദിയുടെ മനസ്സറിയാനെന്ന പോലെ പറഞ്ഞു…
അത് ആരതി.. അവൻ പറയാൻ തുടങ്ങുമ്പോഴേക്കും അവളുടെ ഫോൺ ബെല്ലടിച്ചു..അയ്യോ ആദിയേട്ടാ അച്ചുവാഅവർ ഫ്രണ്ടിൽ നിൽക്കുന്നുണ്ടെന്ന്..ഞാൻ പോട്ടെ..

ഇപ്പോൾ തന്നെ പോണോ..അവനവളെ നോക്കികൊണ്ട് ചോദിച്ചു…

ഉം..കുറെ നേരമായില്ലേ…

എന്നാൽ ഓക്കെ പിന്നെ കാണാം..ആദി അവൾക്ക് നേരെ കൈ നീട്ടി..അവളുടെ കൈകൾ അവന്റെ കൈകളിൽഅമർന്നു…ആരതി തിരിഞ്ഞു നടന്നു..അവൾ കണ്ണിൽ നിന്ന് മറയുന്നത് വരെ അവൻ നോക്കി നിന്നു..

Sorry for the character change…

സഹകരിക്കും എന്ന പ്രദീക്ഷയിൽ ….നെപ്പോളിയൻ

Leave a Reply

Your email address will not be published. Required fields are marked *