അപ്പോൾ എല്ലാവരും കൂടെ എന്നെ പറ്റിക്കുകയായിരുന്നല്ലേ..
നീയപ്പോൾ തന്നെ തുറന്ന് പറയുമെന്നല്ലേ ഞങ്ങൾ കരുതിയെ..ഇതൊരുമാതിരി സ്കൂൾ കുട്ടികളെ പോലെകരച്ചിലും പിഴിച്ചിലും അയ്യേ..
മുഖത്ത് കണ്ണുനീർ ഉണ്ടെങ്കിലും അവളിൽ ഒരു ചമ്മൽ കലർന്ന ചിരി തെളിഞ്ഞു..
ഇപ്പോഴൊന്നും പറയണ്ടാന്ന് കരുതിയതാ..പക്ഷേ നിന്റെ കണ്ണുനീർ കണ്ടപ്പോൾ ഉള്ളിൽ ചിരി വന്നെങ്കിലുംപറയാതിരിക്കാൻ കഴിഞ്ഞില്ല… ഇപ്പോൾ നീ ഇതറിഞ്ഞ കാര്യം അച്ചു തൽക്കാലം അറിയണ്ട..ഈ നാടകം ഒന്നൂടെസ്ട്രോങ്ങ് ആവാനാ അവൾ നിന്റെ കൂടെ എന്നെ അയച്ചത്..ഇപ്പൊ ഇത് പൊളിഞ്ഞൂന്ന് അറിഞ്ഞാൽ പെങ്ങളുടെപ്രണയത്തിന് കൂട്ടു നിന്നത് കൊണ്ട് മരിച്ച ലോകത്തെ ആദ്യ ആങ്ങള ഞാനായിരിക്കും…
അല്ല ഏട്ടാ അപ്പൊ അരുണും.. അവൾ സംശയിച്ച് ചോദിച്ചു…
ഓ അവന്റെ കാര്യം പറയാതിരിക്കുന്നതാ നല്ലത് അവൻ ഇതിനൊന്നും ഇല്ലെന്ന് പറഞ്ഞതാ..അച്ചുഎന്തൊക്കെയോ പറഞ്ഞാ സമ്മതിപ്പിച്ചത്.. എന്നിട്ടും പ്ലാനിങ് മുഴുവനും പറഞ്ഞില്ലാട്ടോ…എന്ത് മൂരാച്ചിയാടിനിന്റാങ്ങള..പാവം എന്റെ അച്ചു എന്ത് മാത്രം കഷ്ടപ്പെട്ടു..
ഹും..അത്ര പാവമൊന്നുമല്ല അവൾക്ക് ഞാൻ വച്ചിട്ടുണ്ട്..പിന്നെയാവട്ടെ..
എന്തായാലും വാ പോവാം നേരം വൈകണ്ട… ബൈക്ക് വീണ്ടും ഓടി തുടങ്ങിയപ്പോൾ അവളിൽ പിന്നെയുംചെറിയ പ്രതീക്ഷ കൈവന്ന പോലെ തോന്നി..
ആദിയെ നിനക്ക് അത്രക്കും ഇഷ്ടമാണോ…
ഉം…അവളൊന്ന് മൂളി..
ആദിക്കോ…
അറിയില്ല…തോന്നിയിട്ടുണ്ട് ചിലപ്പോഴൊക്കെ…
അപ്പോൾ ഉറപ്പില്ല…വൺ വേ ആണോ മോളെ….
എനിക്കറിയില്ല…
പിന്നെ എന്താ അറിയാ അങ്ങോട്ട് വല്യ ദിവ്യ പ്രേമമാണെന്ന് മാത്രം അറിയാലേ…
ഉം..അവൾ നാണത്താൽ തലകുലുക്കി…
നാണത്തിന് മാത്രം ഒരു കുറവുമില്ല… അവൻ കളിയാക്കികൊണ്ട് പറഞ്ഞു..
അച്ചു എല്ലാം പറഞ്ഞു എന്നോട് കോളേജിൽ പഠിക്കുമ്പോൾ തുടങ്ങിയതാണത്രേ..ഇതെന്തോന്ന്പ്രേമമാടി..ഛെ..നീയെന്റെ പെങ്ങളല്ലാട്ടാ… അല്ലേൽ നേരെ ചെന്ന് പറഞ്ഞേനെ എടൊ തന്നെ ഞാൻഅഘാതമായി പ്രണയിക്കുന്നു…എനിക്കൊരു ജീവിതം തരുമോ ചേട്ടാന്ന്…ഇതാ അരുണിന്റെ പെങ്ങൾതന്നെ..പിന്നെ ഏട്ടൻ കാര്യമായിട്ട് ഒന്ന് പറയട്ടെ മോളെ… അപ്പോഴേക്കും തമാശ യൊക്കെ പോയി അവന്റെശബ്ദത്തിൽ ഗൗരവം നിറഞ്ഞു…
ഉം..പറയൂ ഏട്ടാ…
ഞാൻ നിങ്ങളുടെയടുത്ത് ഒരിക്കലും അരുണിനെ പോലെ പെരുമാറിയിട്ടില്ല… ഒരിക്കലും നമ്മൾ തമ്മിൽ ഒരകലംവച്ചിട്ടില്ല.. പെങ്ങന്മാരെകാളുപരി നിങ്ങളെനിക്ക് കളിക്കൂട്ടുകാരായിരുന്നു…എന്ന് കരുതി ഒരേട്ടന്റെ കരുതലില്ലെന്ന്വിചാരിക്കരുത്..അച്ചു പറഞ്ഞു നിന്റെ ഈ മാറ്റത്തിന് ഒരു പ്രധാന കാരണം ആദിയാണെന്ന്… എന്റെ ഒരുഫ്രണ്ടിന്റെ ഫ്രണ്ട് ആദിയുടെ ഓഫീസിൽ വർക്ക് ചെയ്യുന്നുണ്ട്…ആദിയെ കുറിച്ച് ഞാൻ അവനോട്അന്വേഷിച്ചു…നമുക്കൊക്കെ കൈ എത്താവുന്നതിനേക്കാളും എത്രയോ ഉയരത്തിലാണ് അവൻ.. പിന്നെയുമുണ്ട്ഒരുപാട് അന്തരം..ഏട്ടൻ പറയുന്നത് മോൾക്ക് മനസിലാവുന്നുണ്ടോ…
ഉവ്വ് ഏട്ടാ…ഞാൻ ആദിയേട്ടനെ കുറിച്ചൊന്നും അറിഞ്ഞിട്ടല്ല ഇഷ്ടപ്പെട്ടു തുടങ്ങിയത്..ആ സ്വഭാവം മാത്രമാണ്ഞാൻ ശ്രദ്ധിച്ചത്..ആ ഇഷ്ടം എപ്പോഴോ പ്രണയമായി മാറി.. ഒരു നോട്ടം കൊണ്ടെങ്കിലും എന്റെ മനസ്സിൽ ആഇഷ്ടം വളർത്തിയത് ആദിയേട്ടൻ തന്നെയാണ്..
അതൊക്കെ ശരി തന്നെ…പക്ഷേ അവന് നിന്നോടൊരു ഇഷ്ടം അങ്ങനെ ശരിക്കും ഉണ്ടോ…അതോ… മുഴുവനുംപറയാൻ കഴിയാതെ അവന്റെ വാക്കുകൾ ഇടറി…ഇനി നിന്റെ കണ്ണുകൾ ഒരിക്കലും നിറയാൻ പാടില്ല
എന്തിന്റെപേരിലായാലും…അതുകൊണ്ട് ഏട്ടൻ ചോദിക്കട്ടെ ആദിയോട്…
വേണ്ട ഏട്ടാ…ആദിയേട്ടനും ഞാനും തമ്മിൽ വളരെ അന്തരമുണ്ടെന്ന് ഏട്ടൻ തന്നല്ലേ പറഞ്ഞേ…അതുകൊണ്ട്തന്നെ ആദിയേട്ടൻ പറയട്ടെ എന്നോട് ഇഷ്ടമാണെന്ന് അതുവരെ ഞാൻ കാത്തിരിക്കും.. ഇനി നമ്മൾചോദിച്ചിട്ടെങ്ങാനും എനിക്കവളെ വേണ്ടാന്ന് പറഞ്ഞാൽ എനിക്കത് താങ്ങാൻ കഴിയില്ല…
വെറും വാക്കുകളാൽ മാത്രം പറഞ്ഞറിയിക്കാൻ കഴിയുന്നതിനപ്പുറം മറ്റെന്തോ ഒന്നുകൂടി ചിലപ്രണയങ്ങളിലുണ്ടെന്ന് അവൻ അവളിൽ നിന്നും അറിയുകയായിരുന്നു..
