ഭഗവതിയുടെ മുഹബ്ബത്ത് – 3 1

കാത്തിരുന്നു… കാത്തിരുന്നു..പാടേണ്ടി വരുമോ എന്റെ പെങ്ങളൂട്ടിക്ക് സാഹചര്യമൊന്ന് തണുപ്പിക്കാൻ എന്നപോലെ അവൻ കളിയായി ചോദിച്ചു.. അവനത് പറയുമ്പോൾ അവളൊന്ന് ചിരിച്ചു…പിന്നെയും എന്തൊക്കെയോപറഞ്ഞു കൊണ്ടിരുന്നു…

പെട്ടെന്നാണ് ആദിയുടെ കാർ അവരെ കടന്നുപോയത്… ഭഗവാനെ ഈ ടൈമിങ്ങും അച്ചുവിന്റെ പ്ലാനിൽ പെടുമോഅവളൊന്ന് ചിന്തിച്ചു…അവരെ കടന്നുപോയതും വളരെ പതുക്കെയാണ് കാർ പോവുന്നത്…അവരെ കണ്ടെന്നുതോന്നുന്നു..ആദി സൈഡ് മിററിലൂടെ അവരെ ഇടയ്ക്കിടെ നോക്കുന്നുണ്ട്…

അനൂപേട്ടാ… ദേ ആദിയേട്ടൻ…

എവിടെ..

നമ്മുടെ മുൻപിലെ കാറിൽ…

ആണോ എന്നാൽ നമുക്ക് ആളെ ഒന്നൂടെ ഒന്ന് ചൂടാക്കിയാലോ.. അത് പറഞ്ഞതും ഒട്ടും അവൾക്ക്ആലോചിക്കാൻ സമയം കൊടുക്കാതെ തോളിരുന്ന കൈ പിടിച്ച് അവന്റെ വയറിന്മേൽ വച്ചു..എന്നിട്ട് നമ്മുടെ ദിനേശൻ ശോഭയോട് പറയുന്നത് പോലെ എന്തൊക്കെയോ പറഞ്ഞ് ചിരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.. ആള്പൊട്ടിച്ചിരിക്കുന്നത് എന്തിനെന്ന് പോലുമറിയാതെ ആരതി അന്തം വിട്ടിരുന്നു… ചിരിക്കടി.. ചിരിക്കടി എന്നവൻപറയുമ്പോൾ എന്തിനെന്ന് അറിയില്ലെങ്കിലും അവളൊന്ന് ചിരിച്ചു..

കാർ ഒന്നുകൂടി സ്ലോവായതും അവർ ആദിയെ മറികടന്നു പോയി… തിരിഞ്ഞു നോക്കരുതെന്ന് ആരതിയോട്പറഞ്ഞുവെങ്കിലും അവൾക്ക് നോക്കാതിരിക്കാൻ കഴിഞ്ഞില്ല…അവൾ നോക്കിയപ്പോൾ ആദിയുടെ മുഖം ബലൂൺപോലെ വീർത്തിരിക്കുന്നുണ്ടായിരുന്നു…അവൻ കാർ നിർത്തി തിരികെ പോയി…

വേണ്ടായിരുന്നു അനൂപേട്ടാ.. ആദിയേട്ടന് വിഷമായീന്ന് തോന്നുന്നു..തിരികെ പോയി..

ഓ പിന്നെ നീ ഓരോന്നിനും ഓരോ അർത്ഥങ്ങൾ കണ്ടുപിടിച്ചോ..അവൻ വല്ല ഫയലും എടുക്കാൻ മറന്നുകാണും… അത് പറഞ്ഞപ്പോൾ അവൾക്ക് ഒന്നൂടെ കൺഫ്യൂഷനായി..എന്നാലും മനസ്സിൽ ചെറിയൊരു മധുരമുള്ളൊരുനോവ് പടർന്നിരുന്നു…

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ക്ലാസ്സിലേക്ക് ചെന്നപ്പോൾ ഫ്രണ്ട് ബെഞ്ചിൽ തന്നെ ശ്യാമ ഇരിക്കുന്നുണ്ട്… ആരതി ക്ലാസ്സിലേക്ക് കടന്ന് ചെന്നതുംശ്യാമ അരികിലേക്ക് ഓടി വന്നു..
ഓ ഇപ്പോഴാ സമാധാനായെ നീ വന്നൂലോ ഞാനാകെ വിഷമിച്ചിരിക്കായിരുന്നു നീയില്ലാതെ..ഇന്നലെ അച്ചുവിളിച്ചു പറഞ്ഞു നീയിന്ന് ക്ലാസ്സിൽ വരില്ല പനിയാണെന്ന്..നിന്നെ വിളിച്ചിട്ട് കിട്ടിയതുമില്ല.. ഞാനും ഇന്ന് ലീവ്ആകാമെന്ന് കരുതിയപ്പോൾ റാം സമ്മതിച്ചില്ല..അവൾ ചെറിയ കുട്ടിയെ പോലെ പറഞ്ഞു… ഇത്ര വേഗം മാറിയോഅവൾ നെറ്റിമേൽ തൊട്ടുനോക്കി..

എടീ ഭയങ്കരി ഇവൾ എന്തൊക്കെ കള്ളമാ പറഞ്ഞു കൂട്ടുന്നെ..എന്തൊക്കെ പ്ലാനിങ്ങാ…ഇവളൊക്കെ ഒന്നൂടെവലുതായാൽ എന്റെ ദേവി…ആരതി പതുക്കെ പറഞ്ഞു…

എന്താ പറഞ്ഞേ.. ശ്യാമ ചോദിച്ചപ്പോഴാണ് ചിന്തയിൽ നിന്നും ഉണർന്നത്…

ഏയ്‌ ഒന്നുമില്ല..ചെറിയൊരു തലവേദനയും പനിയും ഇന്നലെ ഉണ്ടായിരുന്നു…വരാൻ പറ്റില്ലെന്നാ കരുതിയെ… പക്ഷേ ഇന്ന് നോക്കിയപ്പോൾ കുറഞ്ഞു…അപ്പോൾ പിന്നെ ഒരു ടാബ്ലറ്റ് കഴിച്ചിങ് ഇറങ്ങി..ആഴ്ചയിൽ ഒരുദിവസല്ലേ ക്ലാസുള്ളൂ…സർ ക്ലാസ്സിൽ വന്നതും എല്ലാവരും നിശബ്ദരായി….

🌸🌸🌸🌸🌸🌸🌸🌸🌸🌸

ഏട്ടാ എല്ലാം ഒക്കെയല്ലേ…ചേച്ചിക്ക് ഒരു സംശയവും തോന്നിയില്ലല്ലോ…അനൂപ് വന്നപ്പോഴേക്കും ഓടിവന്നുകൊണ്ട് അച്ചു ചോദിക്കാൻ തുടങ്ങി…

ഏയ്‌.. ഒരു സംശയവുമില്ല എല്ലാം ക്ലിയറാ…ഒരു നേർത്ത ചിരിയോടെ അനൂപ് പറഞ്ഞു…

എന്താ പറഞ്ഞേ…അവൾ വീണ്ടും ചോദിച്ചു…

അല്ല മോളെ…ഏട്ടൻ ഒരു സംശയത്തിനും ഇടവരുത്തീട്ടില്ലെന്ന് പറയായിരുന്നു…

ഓ ഞാൻ പേടിച്ചുപോയി…ഏട്ടൻ എല്ലാം തുറന്ന് പറയോന്ന്… ഞാൻ ആ അരുണേട്ടനെ തന്നെ ഒന്ന്സമ്മതിപ്പിക്കാൻ എന്തുമാത്രം കഷ്ടപ്പെട്ടെന്നോ…എന്ത് മാത്രം വാഗ്ദാനങ്ങൾ കൊടുത്തെന്നോ…

എന്ത് വാഗ്ദാനങ്ങൾ…

അത്… അത് പിന്നെ അത് ഞാൻ ആ ഓളത്തിനങ് പറഞ്ഞെന്നേയുള്ളൂ…അവൾ പറഞ്ഞൊപ്പിച്ചു…

ഉവ്വ്…എന്തൊക്കെ വാഗ്ദാനങ്ങളാണാവോ ഭഗവാനേ ഇവളവന് കൊടുത്തത്..അനൂപ് ഒന്നാലോചിച്ചു..ഏയ്‌അതാവില്ല..അരുണല്ലേ അവനാള് ഡീസന്റാ..

എന്താ ഏട്ടാ ആലോചിക്കുന്നേ…

ഏയ്‌.. ഒന്നുമില്ല..അവളിനി എന്തൊക്കെ ചെയ്താലും തുറന്ന് പറഞ്ഞില്ലെങ്കിലോ എന്ന് ചിന്തിച്ചതാ…

Leave a Reply

Your email address will not be published. Required fields are marked *