ഭഗവതിയുടെ മുഹബ്ബത്ത് – 3 1


ആദ്യമേ കുറച്ചുപറയാൻ ഉണ്ട് …പ്രധാന കഥാപാത്രമായ ഷാഹിറിനെ മാറ്റി ആദിത്യൻ എന്നാക്കിയിട്ടുണ്ട്

കഥയുടെ മുന്നോട്ടുള്ള പോക്കിന് അതാണ് നല്ലത്‌ എന്ന തോന്നൽ …സഹകരിക്കും എന്നുള്ള പ്രദീക്ഷയിൽ തുടരുന്നു …പിന്തുണ കൂടെ

ഉണ്ടാകും എന്ന പ്രദീക്ഷയിൽ ….

Stay Home 🏡 Stay Safe

ഏട്ടൻ ഇത് കാര്യമായാണോ പറയണേ..ഞാൻ..എനിക്ക്.. അവൾ വിഷമിച്ചു പറഞ്ഞു..

നീയിനി ഒന്നും പറയണ്ട എനിക്കെല്ലാം അറിയാലോ…എന്തുണ്ടായാലും എനിക്ക് സമ്മതാ…അനൂപ് അത്പറയുമ്പോൾ ആരതി ദേഷ്യത്തോടെ ചാടിത്തുള്ളി അവിടെ നിന്നും എണീറ്റ് പോയി..അനൂപും അച്ചുവുംപരസ്പരം നോക്കി ചിരിച്ചു..

അവളുടെ പിറകെ അവരും പോവാനൊരുങ്ങി…

റൂമിൽ ജനലിനരികെ അവൾ പുറത്തേക്ക് നോക്കി നിൽക്കുകയാണ്..എന്തോ ആലോചിച്ചുള്ള നിൽപ്പാണ്…ഒരുമഴ പെയ്യാൻ പോകും കണക്കെ കണ്ണുകൾ നിറയുന്നുണ്ട്..അനൂപും അച്ചുവും അവളുടെ പുറകിലായി വന്നുനിന്നു..

എന്തേ ആരതി..പഴയ കാര്യങ്ങളൊക്കെ ഇനിയും ഓർത്തിരുന്നിട്ട് എന്താ കാര്യം..അമ്മയോടും അച്ഛനോടുംപറയാൻ മടിച്ചിട്ടാണെങ്കിൽ അതൊക്കെ ഞാനും അച്ചുവും പറഞ്ഞ് ശരിയാക്കാം..അതിനെ കുറിച്ചൊന്നും നീടെൻഷൻ ആവണ്ട..പിന്നെ നമ്മൾ തമ്മിൽ പ്രേമമൊന്നും ഉണ്ടായിരുന്നില്ലല്ലോ പിന്നെന്താ…അതും പറഞ്ഞവൻതിരികെ പോയി..

ചേച്ചി… അച്ചു പതുക്കെ തോളിൽ കൈ വച്ചുകൊണ്ട് വിളിച്ചു…

നീയൊക്കെ ചുമ്മാ എന്നെ കളിപ്പിക്കുന്നതല്ലേ..ആരതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി..

അല്ല ചേച്ചി…എന്തിനാ ചേച്ചി ഇങ്ങനെ വിഷമിക്കുന്നെ…പഴയ കാര്യങ്ങൾ ഓർത്താണെങ്കിൽ അതൊക്കെകഴിഞ്ഞു പോയില്ലേ..അതോ ആ ചേട്ടനെ ഓർത്താണോ..ആള് തുറന്നു പറഞ്ഞതല്ലേ വേറെ ആരോ ആയിപ്രണയത്തിലായിരുന്നെന്ന്..ഇനി ചേച്ചിക്ക് വല്ലതും ആളോട് തോന്നുണ്ടെങ്കിൽ തന്നെ ആ ചേട്ടൻ ചേച്ചിയെപറ്റിക്കുന്നതായിരിക്കും…അത് കേട്ടതും ആരതിയുടെ കണ്ണിൽ ഇരുട്ട് കയറുന്ന പോലെ തോന്നി..

നീയൊന്ന് പോയെ അച്ചു.. എനിക്കൊന്ന് തനിച്ചിരിക്കണം…

അവൾ പറഞ്ഞത് ശരിയാണോ ആദിയേട്ടൻ ഇതുവരെ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല…പഠിക്കുന്നസമയത്തും ആ കണ്ണുകളിൽ പ്രണയം കണ്ടിരുന്നു എന്നല്ലാതെ തുറന്ന് പറഞ്ഞിട്ടില്ല…അന്നൊക്കെ എത്ര തവണതാൻ കൊതിച്ചിരുന്നു അടുത്തേക്ക് വരുമ്പോൾ…ആ വാക്കുകൾ ഒന്ന് കേൾക്കാൻ…പറയുമെന്ന് കരുതികാത്തിരിക്കാനുള്ള സാവകാശം
തനിക്കുണ്ടായില്ല.. പറയാനുള്ള ധൈര്യവും.. എന്നിട്ടിപ്പോൾ ഏതോ ഒരുപെണ്ണിനോട് പ്രണയമായിരുന്നത്രെ…അപ്പോൾ പ്രണയം കണ്ണുകളിൽ ഒളിപ്പിച്ചു വച്ച് തന്നെ മോഹിപ്പിച്ച്പറ്റിക്കുകയല്ലായിരുന്നോ അഭിയേട്ടനെപോലെ…ഇപ്പോഴും താൻ പറ്റിക്കപ്പെടുകയാണോ.. ആലോചിക്കും തോറുംഅവൾക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി…

പക്ഷേ ഇനിയെനിക്ക് പറ്റില്ല..വീണ്ടും വന്നതല്ലേ എന്നിലേക്ക്..ഒന്നും മോഹിക്കാതെ ആരെയും സ്വപ്നം കാണാതെജീവിക്കുകയായിരുന്നു ഞാൻ.. വീണ്ടും പിറകെ വന്ന് പറയാതെ പറയുകയായിരുന്നു ഒരുപാട്ഇഷ്ടമാണെന്ന്..എന്താണ് ദേവി എനിക്ക് മാത്രം എപ്പോഴും ഇങ്ങനെയൊക്കെ..അവൾ കട്ടിലിൽ കമിഴ്ന്ന് കിടന്ന്കരഞ്ഞു…ഫോൺ റിംഗ് ചെയ്യുന്നത് കേട്ടു..ആരാണെന്ന് പോലും നോക്കാതെ സ്വിച്ച് ഓഫ്‌ ചെയ്ത് കട്ടിലിന്റെ ഒരുഭാഗത്തേക്ക് വലിച്ചെറിഞ്ഞു…കരഞ്ഞ് കരഞ്ഞ് എപ്പോഴോ ഉറങ്ങി പോയി…

മോളെ ഇന്നെന്തുപറ്റി എണീക്കുന്നില്ലേ..ഭാനുവിന്റെ ശബ്ദം കാതുകളിൽ എത്തിയപ്പോഴാണ് കണ്ണുകൾ മെല്ലെതുറന്നത്..

ദാ വരുന്നു അമ്മേ…ഇന്നലെ കുറച്ചു വായിക്കാനുണ്ടായി അതുകൊണ്ട് കിടന്നപ്പോൾ വൈകി പോയി…ഭാനുവിനെബോധിപ്പിപ്പിക്കാനെന്ന പോലെ അവൾ പറഞ്ഞു..

കണ്ണാടിക്ക് മുൻപിൽ ചെന്ന് നിന്നപ്പോൾ കണ്ണുകൾ വീർത്തിരിക്കുന്നു..ഇന്നലെ താൻ ഇത്രയേറെ കരഞ്ഞുവെന്ന്അവൾ അപ്പോഴാണ് ഓർത്തത്.. അതേ ആദിയേട്ടനെ വീണ്ടും ഞാൻ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു..ഈകണ്ണുകൾ അതിന് തെളിവാണ്..

Leave a Reply

Your email address will not be published. Required fields are marked *