ഭഗവതിയുടെ മുഹബ്ബത്ത് – 3 1

കുറേ നേരം ഷവറിന് അടിയിൽ അങ്ങനെ നിന്ന് ശരീരവും മനസ്സും തണുപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു…ഇന്നലെ ആദിയേട്ടൻ വിളിച്ചിരിക്കുമോ..വിളിച്ചാലും ഇല്ലെങ്കിലും തനിക്കെന്താ..എന്റെ ആരാആദിയേട്ടൻ…പക്ഷേ ആദിയേട്ടനല്ലാതെ മറ്റൊരാൾക്ക്‌ ഇനി താൻ സ്വന്തമാവില്ല..അദ്ദേഹത്തെ മനസ്സുകൊണ്ട്പ്രണയിച്ചിങ്ങനെ അകലെ നിന്നെങ്കിലും കണ്ടുകൊണ്ടിങ്ങനെ ജീവിച്ചാൽ മതി..അത് മതിയെനിക്ക്..ഒരേ സമയംഅനേകായിരം ചിന്തകൾ മനസിലേക്ക് കടന്നു വന്നു..

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

അടിയിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ അച്ചുവും അനൂപും അരുണും സെറ്റിയിൽ ഇരിക്കുന്നുണ്ട് മൂന്നുപേരും നല്ലചർച്ചയിലാണ്…അവരെയൊന്നും ശ്രദ്ധിക്കാതെ ആരതി അടുക്കളയിലേക്ക് പോയി…

ഭാനു അടുക്കളയിൽ നിന്ന് പാത്രം കഴുകുന്ന തിരക്കിലാണ്..ആരതി ആവി പറക്കുന്ന ചായ അവിടെ നിന്ന് തന്നെഊതികുടിച്ചു കൊണ്ടിരുന്നു…

എന്താ അമ്മേ അവരവിടെ രാവിലെ തന്നെ വലിയ ചർച്ചയിലാണല്ലോ…

സാധാരണ നിങ്ങൾ മൂന്ന് പേരല്ലേ ഇങ്ങനെയുള്ള ചർച്ചകൾ നടത്തുന്നതും ഓരോ കുരുത്തക്കേടുകൾഒപ്പിക്കുന്നതും…ഇതിപ്പോൾ എന്തിനുള്ള പുറപ്പാടാണെന്ന് അറിയില്ല..വലുതായെന്നേയുള്ളൂ എല്ലാം കുട്ടികളെപോലെ തന്നാ..അനൂപും അച്ചുവും രാവിലെ തന്നെ എണീറ്റ് വന്നതാ കൊണ്ടുപിടിച്ചചർച്ചയാ…കാര്യമുള്ളതൊന്നും ആവില്ല…
ഇതിപ്പോൾ അരുണും കൂടെ കൂടിയിട്ടുണ്ടല്ലോ..കാര്യമുള്ള കാര്യത്തിനല്ലാതെ അവനൊന്നിനും കൂടാറില്ല..ഇതിപ്പോഎന്തിനാണാവോ അവളോർത്തു..

വല്യ ചർച്ചയിലല്ലേ..ഇനി ഇടക്ക് ചായ കിട്ടാതെ അത് നിന്ന് പോവണ്ട..മോള് അവർക്ക് ഈ ചായ കൊണ്ട്കൊടുക്കൂ…

ശരിയമ്മേ…ആരതി ഗ്ലാസ്സുകളിലേക്ക് ചായ പകർന്നുകൊണ്ട് ലിവിങ് റൂമിലേക്ക് പോയി…

എല്ലാവരുടെ മുഖത്തും സന്തോഷമുണ്ട്.. എന്തൊക്കെയോ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നുണ്ട്..ആരതികടന്നുവന്നപ്പോൾ സംസാരം നിർത്തി എല്ലാവരും അവളെ നോക്കി..

അവൾക്ക് അത് കൂടി കണ്ടപ്പോൾ എന്തൊക്കെയോ ചോദിക്കണമെന്ന് തോന്നി..പക്ഷേ ഇന്നലത്തെസംഭവങ്ങളൊന്നും അരുൺ അറിഞ്ഞിട്ടില്ലെങ്കിൽ ആകെ കുഴയും…അവൾ ചായ ഗ്ലാസ് മേശമേൽ വച്ച് അവരുടെഅടുത്തായി നിന്നു…കുറച്ചുനേരം അവിടെയാകെ നിശബ്ദത പടർന്നു…

എല്ലാവരുടെ മുഖത്തേക്കും ആരതി മാറിമാറി നോക്കി ആർക്കും ഒരു കൂസലുമില്ല…അനൂപേട്ടനെ ഒന്ന്നോക്കിയപ്പോൾ ആള് അവളെ തന്നെ നോക്കുന്നത് കണ്ട് അവൾക്കെന്തോ നീരസം തോന്നി മുഖം തിരിച്ചു…

ഇനിയെന്താ അടുത്തത്..അച്ചുവാണ് ചോദിക്കുന്നത്…

അടുത്തതെന്താ…ഇവിടെ കാര്യങ്ങൾ ഞാൻ പ്രസന്റ് ചെയ്യാം…അവിടെ അമ്മായിയോടും അമ്മാവനോടും നിങ്ങൾകാര്യങ്ങൾ പറഞ്ഞ് മനസിലാക്കണം..അരുൺ അത് പറയുമ്പോൾ അച്ഛനും അമ്മയും സമ്മതിക്കുംഎനിക്കുറപ്പുണ്ട് എന്ന് അച്ചു മറുപടി കൊടുത്തു…ഇത് കൂടിയായപ്പോൾ ആരതിക്ക് ദേഷ്യം വന്നു..എന്തേലുംപറയാമെന്ന് വച്ചാൽ ഒന്നും തെളിച്ച് പറയുന്നുമില്ല…അവളെ ആരും കണ്ടെന്ന് നടിക്കുന്നുമില്ല…അവൾദേഷ്യത്തിൽ തിരിഞ്ഞു നടക്കാൻ തുടങ്ങി..

നമുക്ക് പെണ്ണിന്റെ സമ്മതം ചോദിക്കണ്ടേ ..അനൂപ് അത് പറഞ്ഞതും അവൾ അവിടെ നിന്നു…

അതെന്താ ചോദിക്കാനുള്ളെ ഇവർ ചെറുപ്പം മുതൽ കാണുന്നവരല്ലേ..എന്റെ ഏട്ടനായതുകൊണ്ട്പറയുന്നതല്ല..ആ മുഖത്തേക്കൊന്ന് നോക്കിയേ സുന്ദരനല്ലേ എന്റേട്ടൻ…പിന്നെ വിദ്യാഭ്യാസമുണ്ട്..പിന്നെ നല്ലഅസ്സല് സ്വഭാവവും അല്ലാതെ ചിലരെ പോലെ ഹും ന്നും പറഞ്ഞ് മുഖം വീർപ്പിച്ചോണ്ട് നടക്കാണോഎപ്പോഴും..അതിനിടയിൽ അവൾ അരുണിനിട്ടൊന്ന് താങ്ങി…

അച്ചു..വിഷയത്തിൽ നിന്ന് വിട്ട് പോകുന്നു..ആവശ്യത്തിന് സംസാരിച്ചാൽ മതീട്ടോ..അതൊട്ടും ഇഷ്ടമാവാത്തപോലെ അരുൺ പറഞ്ഞു…

നിങ്ങളെന്താ അളിയാ എപ്പോഴും ഇങ്ങനെ.. ഞങ്ങളൊക്കെ ചേർന്നാൽ പിന്നെ ശരിക്കും ജീവിതംആസ്വദിക്കും..തല്ല് പിടിക്കാത്തേയില്ല.. ആരതിയെ നോക്കി അനൂപത് പറയുമ്പോൾ അവളുടെ മുഖം ദേഷ്യത്താലുംസങ്കടത്താലും ചുവന്നു…

അതൊക്കെ പോട്ടെ അരുൺ അവിടെ നിന്ന് എണീറ്റ് ആരതിയുടെ അടുത്ത് ചെന്ന് നിന്നു..ഇവർ ഇന്നലെകാര്യങ്ങളൊക്കെ ചേച്ചിയോട് പറഞ്ഞില്ലേ ..ഞങ്ങൾ അത് വീട്ടുകാരുടെ മുൻപിൽ പ്രസന്റ് ചെയ്യാൻ പോവാ..എന്താചേച്ചിയുടെ അഭിപ്രായം…
അത് പിന്നെ അരുൺ എനിക്ക്…

Leave a Reply

Your email address will not be published. Required fields are marked *