ഭഗവതിയുടെ മുഹബ്ബത്ത് – 4 Like

രാവിലെ ആയതും തലേ ദിവസത്തെ അനുഭവത്തിൽ നിന്ന് അവൾ തിരിച്ചുവന്നിട്ടുണ്ടായില്ല..ആരോടെങ്കിലുംതനിക്കിത് പറയണമെന്ന് ആരതിക്ക് തോന്നി..ഫോണെടുത്ത് ശ്യാമയെ വിളിച്ചു..മുഴുവനും പറഞ്ഞില്ലെങ്കിലുംഅമ്പലത്തിൽ വച്ച് ഉണ്ടായതൊക്കെ അവൾ ശ്യാമയോട് പറഞ്ഞു…

ഡീ നമ്മുടെ പുസ്തകപ്പുഴു ആദിയേട്ടനെ കുറിച്ച് തന്നെയാണോ നീയീ പറയുന്നത്..ശ്യാമ വിശ്വാസംവരാത്തതുപോലെ ചോദിച്ചു..

അതേടി..സത്യായിട്ടും..

നേരെ ചൊവ്വേ പെൺപിള്ളേരുടെ മുഖത്ത് തന്നെ നോക്കാത്ത മനുഷ്യൻ അമ്പലപറമ്പീന്ന് കുപ്പിവളകൾ വാങ്ങിതന്നു അത്രേ..മോളെ നീ കരുതിയിരുന്നോ ഇതിൽ എന്തോ ഉണ്ട്.. ശ്യാമ കളിയാക്കി ചിരിച്ചു…അവളുടെ ആവാക്കുകളും ആരതിയിൽ പ്രതീക്ഷകൾ ഉണ്ടാക്കി..താൻ ഒരു മായാലോകത്ത് അകപ്പെട്ട പോലെ അവൾക്ക്തോന്നി…

ആരതി കുളി കഴിഞ്ഞ് തല തുവർത്തികൊണ്ട് ബാത്ത്റൂമിൽ നിന്ന് ഇറങ്ങുമ്പോഴാണ് ഭാനു അലമാരയിൽനിന്ന് എന്തോ തപ്പുന്നത് കണ്ടത്..എന്താണെന്ന് ആരതി ചോദിക്കാൻ തുടങ്ങുമ്പോഴേക്കും ഭാനു ഒരു പഴയആൽബം കയ്യിൽ എടുത്തിരുന്നു..അഭിയുടെയും ആരതിയുടെയും കല്ല്യാണ ആൽബം..

ഇതിനി ഇവിടെ വേണ്ട മോളെ..വേദനകൾ മാത്രം സമ്മാനിച്ച കഴിഞ്ഞ അദ്ധ്യായങ്ങളൊന്നും ഓർമ്മകളിൽപോലും ഇനി വേണ്ട..ഭാനു ആൽബവുമായി താഴേക്ക് പോയി…ആരതി ഒന്നും മിണ്ടിയില്ല

അവളിലെ നല്ല മാറ്റം കണ്ടിട്ടാവണം ഇനിയും പഴയ ഓർമ്മകൾ കടന്നുവരാതിരിക്കാൻ ഭാനുവത് ചെയ്തത്…

കുറേ നാളുകൾക്ക് മുൻപ് ആരതി തന്റെ ജീവിതത്തിൽ നടന്ന സുന്ദരമായ മുഹൂർത്തങ്ങൾനോക്കികാണുകയായിരുന്നു…താലിചരട് കഴുത്തിൽ കെട്ടുന്നതും നെറ്റിയിൽ സിന്ദൂരം ചാർത്തുന്നതുമായമനോഹര നിമിഷങ്ങൾ..പക്ഷേ ഓരോ പേജുകൾ മറക്കുമ്പോഴും അവളുടെ കണ്ണുകൾനിറഞ്ഞൊഴുകി..അതുകണ്ടുകൊണ്ടാണ് ഭാനു വന്നത്..അന്നത് ഭാനു ആരതിയിൽ നിന്ന് ബലമായിപിടിച്ചുവാങ്ങി നശിപ്പിക്കാൻ കൊണ്ടുപോയി..അവൾ ഭാനുവിന്റെ പിറകെ ഓടി ആൽബം പിടിച്ചുവാങ്ങി നെഞ്ചോട്ചേർത്ത് ഒരു ഭ്രാന്തിയെ പോലെ അലറി കരഞ്ഞു…

അത്രമേൽ പ്രിയപ്പെട്ടതായിരുന്നു തനിക്ക് കുറച്ചുനാൾ മുൻപ് വരെ അഭിയേട്ടൻ..അഭിയേട്ടന്റെ താലികഴുത്തിൽ വീണത് മുതൽ ശരീരം പോലെ തന്നെ മനസ്സും പവിത്രമായിരുന്നു… കുറേ കാലം തിരിച്ച് വരുമെന്ന്കരുതി ഒരു മണ്ടിയെ പോലെ കാത്തിരുന്നു..മറ്റൊരു പെണ്ണുമായി ഇഷ്ടത്തിലാണെന്ന് അറിയുന്നതുവരെ ആകാത്തിരിപ്പ് തുടർന്നു..പിന്നെ ഇങ്ങോട്ട് കണ്ണുനീർ മാത്രമായിരുന്നു ജീവിതം…പക്ഷേ ഇപ്പോൾ തന്നെവേണ്ടാത്തവരെ തനിക്കും വേണ്ട എന്നുള്ള ഒരു വലിയ പാഠം ജീവിതത്തിൽ നിന്നും പഠിച്ചിരിക്കുന്നു..ആ ആൽബംഅലമാരയിലെവിടെയോ ഉണ്ടെന്നുള്ള കാര്യം തന്നെ മറന്നുപോയതായിരുന്നു അവളോർത്തു…ഇതൊരുപുനർജന്മമാണെന്ന് അവൾക്ക് തോന്നി..ജീവിതം അങ്ങനെയാണ് ചിലതിനെയൊക്കെ ഒരുപാട് ചേർത്ത്പിടിക്കാൻ തോന്നും..എന്നിട്ടും അവ നമ്മളെ വിട്ട് പോയാൽ എത്ര പ്രിയപ്പെട്ടതാണെങ്കിലും ചിലപ്പോൾ കാലംഅതൊക്കെ മായ്ച്ചുകളയും എന്നെന്നേക്കുമായി…

ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചാലും ഇനി താൻ തൊറ്റുപോവില്ല..കാരണം ജീവിതം തന്നെ അത്രയേറെപഠിപ്പിച്ചു തന്നു…

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

പിന്നീട് രണ്ട് ദിവസവും ആദി വിളിച്ചില്ല..അതിൽ അവൾക്ക് വിഷമം തോന്നിയതുമില്ല എന്തെന്നാൽ അവൾക്ക്അവൻ സമ്മാനിച്ച കുറച്ചുനിമിഷങ്ങളുടെ ഓർമയിൽ നിന്ന് അവൾ മോചിതയായിട്ടുണ്ടായില്ല ആഓർമ്മകളിലൂടെ അവൾ കടന്നു പോവുകയായിരുന്നു…

ആരതി ശരിക്ക് നോക്കിക്കോ നിന്റെ ആളിവിടെ നിൽക്കുന്നുണ്ടോ എന്ന്..കോളേജിലേക്ക് പോകുംവഴിആദിയുടെ വീട് എത്തിയപ്പോഴാണ് ശ്യാമ കളിയാക്കി കൊണ്ട് അത് പറഞ്ഞത്..

ഒന്നുപോടീ..ആരതി അങ്ങനെ പറഞ്ഞെങ്കിലും ഒന്ന് പാളി നോക്കി പക്ഷേ ആരെയും കണ്ടില്ല..

ബസ്സിൽ സീറ്റൊന്നും ഇല്ലാത്തതുകൊണ്ട് ശ്യാമയും ആരതിയും അടുത്തടുത്തായി കമ്പിയിൽ പിടിച്ച് നിന്നു..

ആരതി..ശ്യാമ ആരതിയുടെ കാതിൽ വിളിച്ചു…

എന്തേ..എന്തേലും പഠിച്ചോ എന്ന് ചോദിക്കാനാണേൽ ഞാൻ ഒന്നും പഠിച്ചിട്ടില്ല..അവൾ പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *