ഭഗവതിയുടെ മുഹബ്ബത്ത് – 4 Like

ആദിസാറേ..,ബസ്സിൽ കയറിയെങ്കിലും കുടയെടുക്കാൻ മറന്നല്ലേ..ഇങ്ങനൊക്കെ ആദ്യമായതുകൊണ്ടാ ഇനിശീലമായിക്കോളും..ശ്യാമ കളിയാക്കികൊണ്ട് ആദിയോട് പറഞ്ഞു..അവൻ ശ്യാമയുടെ മുഖത്തേക്ക് നോക്കി ആചമ്മിയ ചിരി വീണ്ടും പാസാക്കി..

പിന്നെ ഞങ്ങൾ കോളേജിലേക്ക് പോവാ സർ എങ്ങോട്ടാണാവോ.. വീണ്ടും ശ്യാമയുടെ ചോദ്യം..

അത്.. അത് പിന്നെ ഞാൻ.. എനിക്കൊരു ഫ്രണ്ടിനെ കാണാനുണ്ട്..ആദി വിക്കി വിക്കി പറഞ്ഞു…

ഇവിടെ വച്ചോ.. ആയിക്കോട്ടെ.. എന്നാൽ പോട്ടെ.. ശ്യാമ പറഞ്ഞു…ആരതി ആദിയെ നോക്കി ഒരു പുഞ്ചിരിസമ്മാനിച്ചു…അവൾ ആദിക്ക് നേരെ കുട നീട്ടി അവൻ അത് വാങ്ങി വീണ്ടും പുഞ്ചിരിച്ചു…

ശ്യാമയും ആരതിയും കോളേജിലേക്ക് നടന്നുനീങ്ങി..കുറച്ചു നടന്നതിന് ശേഷം ശ്യാമ വീണ്ടുംതിരിഞ്ഞുനോക്കി…അവർ നോക്കുന്നത് കണ്ട് ആദി പെട്ടെന്ന് നോട്ടം മാറ്റി..

പിന്നെ സാറേ..ഇപ്പോൾ തിരിച്ച് ബസ്സ് ഇല്ലാട്ടോ… പോയ ബസ്സ് തിരിച്ചുവരാൻ അര മണിക്കൂറ് കൂടെകഴിയണം..അവൾ വാച്ചിൽ നോക്കി പറഞ്ഞു..അത് കേട്ട് ആരതിക്കും ചിരി വന്നു…ഛെ… ആദി ചമ്മലോടെമനസ്സിൽ പറഞ്ഞു…

എന്ത് മാന്യനായ മനുഷ്യനായിരുന്നു…കൗമാര പ്രായത്തിൽ കാണിച്ചുകൂട്ടാത്തതൊക്കെ ഈ പറയത്തിലാ.. വെറുതെയല്ല പറയുന്നേ പ്രേമത്തിന് കണ്ണും മൂക്കും ഇല്ലെന്ന്…ആ മനുഷ്യൻ നിൽക്കുന്ന നോക്കിയേ എത്രകമ്പനികളുടെ എം. ഡി യാണ്.. ശ്യാമ നെടുവീർപ്പിട്ടു..

നീ എഴുതാപ്പുറം വായിക്കല്ലേ.. ചിലപ്പോൾ ആദിയേട്ടൻ പറഞ്ഞതൊക്കെ ശരിയാവും…ആരതി പറഞ്ഞു…

പിന്നെ നീയൊന്ന് പോയെ.. മൊത്തം കള്ളത്തരമാ..ബിസിനസ്സ് ഡീലിന് സായിപ്പിനെ കാണാനാ ബസ് സ്റ്റോപ്പിൽനിൽക്കുന്നതെന്ന് പറയാഞ്ഞത് ഭാഗ്യം…ശ്യാമ അത് പറയുമ്പോൾ ആരതിയും ചിരിച്ചു…

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ക്ലാസ്സിൽ ഇരിക്കുമ്പോഴും ആരതിക്ക് അന്ന് ഒട്ടും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല..മനസ്സ് മുഴുവൻ ബസ്സിലെചിന്തകളായിരുന്നു..രമേശ്‌ സർ അക്കൗണ്ടിങ് ക്ലാസ്സ്‌ എടുക്കുകയാണ്.. ഉച്ച കഴിഞ്ഞുള്ള പിരിയഡ് ആണ്.. പുറത്ത് നല്ല മഴ പെയ്യുന്നുണ്ട്…

ഡീ ആദിയേട്ടൻ എന്തിനാവും ശരിക്കും വന്നത്..ആരതി ശ്യാമയുടെ കാതിൽ പതുക്കെ ചോദിച്ചു…

നിന്നെ കാണാൻ.. നീയൊന്ന് മിണ്ടാതിരുന്നേ..അതൊക്കെ പിന്നെ ചർച്ച ചെയ്യാം..അല്ലേൽ തന്നെ ഒന്നുംമനസിലാവുന്നില്ല…പറഞ്ഞ് കഴിഞ്ഞതും രമേശ്‌ സാറിന്റെ ശബ്ദം ക്ലാസ്സിലെങ്ങും മുഴങ്ങി… “ശ്യാമ”…

ശ്യാമയുടെ മുഖമാകെ വിയർക്കാൻ തുടങ്ങി… അവൾ മെല്ലെ സീറ്റിൽ നിന്ന് എഴുന്നേറ്റു… ആരതി ഞാനൊന്നുംഅറിഞ്ഞില്ല എന്ന പോലെ ഇരുന്നു…

Wthat are the three accounting methods ? explain them ? ചോദ്യം വന്നു…

ഭഗവാനേ വിശദീകരിക്കാൻ പോയിട്ട് ഇങ്ങനൊന്ന് താൻ കേട്ടിട്ട് പോലുമില്ലല്ലോ.. അവളുടെ കണ്ണൊക്കെപുറത്തേക്ക് തള്ളി…അവൾ ഒന്നും മിണ്ടാതെ തല കിഴ്പ്പോട്ട് ഇട്ട് നിന്നു..

ഓരോന്ന് പ്രഹസനം കാണിക്കാനായിട്ട് വീട്ടീന്ന് ഇറങ്ങിക്കോളും… പിന്നെ അങ്ങോട്ട് ഇടിവെട്ടും മഴയുമൊക്കെക്ലാസ് റൂമിൽ ആയിരുന്നു…അവസാനം ഇമ്പോശിഷനും കൊടുത്ത് സർ ക്ലാസ്സിൽ നിന്നിറങ്ങി.. ശ്യാമ ഇപ്പോൾകരയുമെന്നായി…

ആരതി ശ്യാമയുടെ കയ്യിൽ ഒന്ന് തൊട്ടു.. അവൾ കൈ തട്ടി മാറ്റി…

ഡീ വിഷമായോ… ആരതി ചോദിച്ചു…

ഏയ്‌… ഒട്ടും ആയില്ല..എല്ലാവരും ക്ലാസ്സിൽ ഇരിക്കുമ്പോൾ എണീപ്പിച്ചിങ്ങനെ വഴക്ക് പറഞ്ഞാൽ നല്ല സുഖല്ലേഇണ്ടാവാ…വടി ഇല്ലാത്തോണ്ട് അടി കിട്ടിയിട്ടില്ല അത് ഭാഗ്യം..എന്നാലും നീയെന്നെ ആ കടുവയുടെ മുൻപിൽ ഇട്ട്കൊടുത്തിട്ട് ഒന്നും അറിയാത്ത പോലെ ഇരുന്നല്ലോ.. അവൾ പറഞ്ഞു…

അത് പിന്നെ നീയെന്തിനാ ഞാൻ ചോദിച്ചപ്പോൾ എക്സ്പ്ലെയിൻ ചെയ്യാൻ നിന്നെ…അതോണ്ടല്ലേ സാറ്പൊക്കിയെ.. ഒറ്റവാക്കിൽ ഉത്തരം തന്നാൽ മതിയായിരുന്നല്ലോ…

ഓ ഇപ്പോൾ എനിക്കായോ കുറ്റം… ഓരോന്നുങ്ങൾ പ്രേമിക്കാനും.. വഴക്ക് കേൾക്കാൻ നമ്മളും… ദേവി എന്തൊരുപരീക്ഷണമാണിത്..ശ്യാമ പറയുന്നത് കേട്ട് വന്ന ചിരി ആരതി അടക്കിപ്പിടിച്ചു..അവൾ അതും പറഞ്ഞ്ബുക്കെടുത്ത് ഇമ്പൊശിഷൻ എഴുതാൻ തുടങ്ങി…

Leave a Reply

Your email address will not be published. Required fields are marked *