ഭഗവതിയുടെ മുഹബ്ബത്ത് – 4

അച്ചൂ..അവൻ സ്നേഹത്തോടെ അവളെ വിളിച്ചു..ഇത്രയും സ്നേഹത്തിൽ ഒരു പക്ഷേ തന്നെ വിളിക്കുന്നത്ആദ്യമായിട്ടാണെന്ന് അവൾക്ക് തോന്നി..

നീയെന്താ ഇപ്പോൾ വീട്ടിലേക്ക് വരാത്തെ..അവന്റെ വാക്കുകളിൽ പരിഭവം കലർന്നിരുന്നു..

എനിക്ക് പോണം..അവൾ അവനെ നോക്കാതെ തന്നെ പറഞ്ഞു…

വഴിയിലൂടെ കുറച്ച് ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു..

പൊയ്ക്കോളൂ പക്ഷേ കുറച്ചുകഴിയുമ്പോൾ വീട്ടിലേക്ക് വരണം..എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്..ഞാൻകാത്തിരിക്കും..അതും പറഞ്ഞ് അവൻ വീട്ടിലേക്ക് പോയി..

അച്ചു അരുണിന്റെ റൂമിലേക്ക് ചെന്നു..അവൻ അവളെ അവിടെ പ്രതീക്ഷിച്ച്നിൽക്കുന്നുണ്ടായിരുന്നു..കുറച്ചുനേരം രണ്ടുപേരും വാക്കുകൾ കിട്ടാതെ മൗനമായി നിന്നു..

നിനക്കും വേണ്ടാതായോ എന്നെ..അവൾക്ക്‌ അഭിമുഖമായി നിന്നു കൊണ്ടവൻ ചോദിച്ചു.. അരുണിന്റെ ഉള്ളിൽനിറഞ്ഞു നിന്ന സങ്കടം പുറത്തേക്ക് വന്നു..ആ കണ്ണുകൾ നിറഞ്ഞു..

അരുണേട്ടൻ എന്താ പറഞ്ഞേ..അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..വേണ്ടാതായോന്നോ..എന്നെയല്ലേ ഏട്ടൻവഴക്ക് പറഞ്ഞത്..രണ്ടുദിവസായി ഞാനൊന്ന് ശരിക്കും ഉറങ്ങീട്ട് അറിയോ..അവൾ നിറഞ്ഞു വന്ന കണ്ണുകൾതുടച്ചുകൊണ്ട് പറഞ്ഞു…

മോളെ.., വേണമെന്ന് വച്ചിട്ടല്ല ഞാൻ പെട്ടെന്ന് അങ്ങനെയൊക്കെ കേട്ടപ്പോൾ സഹിക്കാൻകഴിഞ്ഞില്ല..ഞാനങ്ങനെ പറഞ്ഞെന്ന് വച്ച് നീ വീട്ടിലേക്ക് വരാതിരുന്നില്ലേ…

അതല്ല ഏട്ടാ…അച്ഛൻ..അച്ഛൻ പറഞ്ഞു ഇനി അങ്ങോട്ട് പണ്ടത്തെ പോലെ പോണ്ടെന്ന്…ഇപ്പോൾ തന്നെആരെയും കാണാതെയാ ഇങ്ങോട്ട് വന്നത്..

ഓ നിന്റെ അച്ഛനപ്പോൾ എല്ലാം കരുതി കൂട്ടിയാണല്ലേ…

എനിക്കറിയില്ല ഏട്ടാ ഇനിയെന്താ സംഭവിക്കാന്ന്..ഏട്ടൻ പറഞ്ഞില്ലേ ഇപ്പോഴൊന്നും കല്യാണം നടക്കില്ലെന്ന്അന്ന് മുതൽ കലികേറി നടക്കാ അച്ഛൻ..വേറെ കല്യാണ ആലോചനയെന്തോ നടത്തുന്നുണ്ട്…

നമുക്ക് പിരിയാം അല്ലേ..അരുണിന്റെ വാക്കുകൾ കൊടുങ്കാറ്റ് പോലെയാണ് അച്ചുവിന്റെ കാതിലേക്ക്എത്തിയത്..അവൾക്ക് ഭൂമി പിളർന്ന് താഴേക്ക് പോയെങ്കിലെന്ന് ഒരു നിമിഷം തോന്നി..

കുറച്ച് നേരം നിശബ്ദയായി നിൽക്കാനേ അവൾക്ക് കഴിഞ്ഞുള്ളൂ..പിന്നെയവൾ മെല്ലെ അരുണിനടുത്തേക്ക്നടന്നു നീങ്ങി..

എന്നെ വിട്ട് കളയോ അരുണേട്ടാ..അവൾ അവന്റെ ഷിർട്ടിന്മേൽ പിടിച്ചു കരഞ്ഞു കൊണ്ട്ചോദിച്ചു…എന്നോടീ കാണിക്കുന്ന ദേഷ്യമൊക്കെ ശരിക്കും ആണോ ഇതുവരെ അരുണേട്ടൻ എന്നെസ്നേഹിച്ചി…അവളെ മുഴുവനും പറയാൻ അനുവദിക്കാതെ അവനവളുടെ ചുണ്ടിനു മുകളിൽ കൈ വച്ചു..

രണ്ടാളുടെ കണ്ണുകളും നിറഞ്ഞു..നിന്നോട് ഇടക്കൊക്കെ ദേഷ്യം കാണിച്ചാലും അതെന്റെ പെണ്ണാണെന്നുള്ളവിശ്വാസം കൊണ്ടാ..കല്യാണത്തിന് ശേഷം ഇവിടെ നീ വന്നു കയറുമ്പോൾ തരാതെ കാത്തുവച്ച സ്നേഹംമുഴുവൻ നിനക്കായി തരാനായി കാത്തിരിക്കുകയായിരുന്നു ഞാൻ…

അത് കേട്ടതും അച്ചു അരുണിന്റെ മാറിൽ ചാഞ്ഞു..കുറച്ചു നേരം രണ്ടാളും അങ്ങനെ നിന്നു..പിന്നെയെന്തോവേണ്ടാത്തത് ചെയ്ത പോലെ അരുൺ അവളെ അവനിൽ നിന്ന് പിടിച്ചുമാറ്റി..

പക്ഷേ അച്ചൂ നമ്മൾ പ്രാക്ടിക്കലായി ചിന്തിക്കണം.. എന്റെ പ്രശ്നങ്ങൾ..ചേച്ചിയുടെ ജീവിതം..ചിലപ്പോൾഅമ്മാവനും അമ്മായിയ്ക്കും തോന്നി കാണും ഇതിലും നല്ല ബന്ധം നിനക്ക് കിട്ടും എന്ന്..ഒരു പക്ഷേ അത്തന്നെയാവും ശരി..അവൻ അവളെ നോക്കാതെ പറഞ്ഞൊപ്പിച്ചു..

ഏട്ടനെന്നെ.. എന്നെ മറക്കാൻ കഴിയോ അവൾ വിശ്വാസം വരാത്ത പോലെ ചോദിച്ചു..

നീ അതോർത്ത് വിഷമിക്കണ്ട..കാലത്തിന് മായ്ക്കാൻ കഴിയാത്തതൊന്നും ഇല്ലല്ലോ…

ആ ബെസ്റ്റ്..ഇനിയൊരു സോങ് കൂടെ ആവാം..സീനിന് നന്നായി മാച്ച് ആവും..അതും പറഞ്ഞ് റൂമിന്റെപടിയിൽ കയ്യുംകെട്ടി ചാരി നിൽക്കുന്ന ആരതിയെ അച്ചുവും അരുണും നോക്കി..ആരതി റൂമിലേക്ക് കയറിവന്നു..

ചേച്ചിയെ ഇത്രക്കൊന്നും അങ്ങോട്ട് സ്നേഹിച്ച് കൊല്ലല്ലേ..അവൾ അവർക്ക് നേരെ കൈ കൂപ്പി..ഓ എന്താ ഒരുസെന്റി..ഞാൻ എത്ര തവണ നിന്നോട് ചോദിച്ചു അരുണേ കാര്യം എന്താന്ന്..നിനക്കൂടെ ബോധം ഇല്ലാതായോ..

ഈ കാന്താരിയോട് ഇന്ന് രാവിലെ കൂടെ ചോദിച്ചതാ..എന്നിട്ട് നീ പറഞ്ഞോ ആരതി അച്ചുവിന്റെ ചെവിയിൽപിടിച്ചു..ഹോ വേദനിക്കുന്നു..അവൾ പറഞ്ഞു…

പിന്നെ നിങ്ങൾ ചേച്ചിക്ക് വേണ്ടി ഇത്രയും ത്യാഗമൊന്നും ചെയ്യണ്ട..ഞാൻ സംസാരിക്കാം അമ്മാവനോട്..

അത് പിന്നെ..ചേച്ചി..അരുൺ പറഞ്ഞു വന്നതും ആരതി അവനെ തടഞ്ഞു..

വേണ്ട അരുൺ ഒന്നും പറയണ്ട..എനിക്കൊരു ജീവിതം ഉണ്ടാവനല്ലേ നീ കാത്ത് നിൽക്കുന്നെ..അതിന്റെ പേരിൽനിങ്ങളെ പിരിച്ചാൽ ദൈവം പോലും എന്നോട് പൊറുക്കില്ല..ഇപ്പോൾ നിങ്ങളുടെ വിവാഹം നടക്കട്ടെ..എനിക്ക്കുറച്ചൂടെ സമയം വേണം..പിന്നെ നിനക്ക് എന്റെ വിവാഹം കഴിഞ്ഞിട്ടേ കഴിക്കൂ എന്ന് നിർബന്ധം ഉണ്ടെങ്കിൽ ഞാൻ അതിനും ഒരുക്കമാ..

എന്നാൽ ചേച്ചി ഞങ്ങൾ പറയുന്ന ആരെ വേണമെങ്കിലും കെട്ടോ..അച്ചു കള്ളച്ചിരിയോടെ ചോദിച്ചു..

ഉം..അരുൺ നിർബന്ധം പിടിച്ചാൽ ഞാൻ അതും ചെയ്യും..എനിക്ക് വേണ്ടി പിരിയാമെന്ന് വിചാരിച്ചതല്ലേനിങ്ങൾ..അപ്പോൾ നിങ്ങളുടെ സ്നേഹത്തിന് വേണ്ടി എനിക്കും വിട്ട് തന്നൂടെ..

അത്രക്കൊന്നും വേണ്ടേ..നമുക്ക് ആദിയേട്ടനെ തന്നെ റെഡിയാക്കാന്നേ..അച്ചുവിന്റെ നിറഞ്ഞിരിക്കുന്നകണ്ണിലും ചിരി വിടർന്നു..അതും പറഞ്ഞുകൊണ്ട് അവൾ താഴേക്ക് ഓടി..

ഓ ഈ പെണ്ണിന്റെ ഒരു നാവ്..അരുണിന്റെ മുൻപിൽ നിന്ന് ആരതി വല്ലാതെ ചമ്മി പോയി..എങ്കിലും അവൾ ആചമ്മൽ മറച്ചു പിടിച്ചു…

ഞാൻ പറയട്ടെ അമ്മാവനോട് നിനക്കിപ്പോൾ കല്യാണത്തിന് സമ്മതമാണെന്ന്..ആരതി അരുണിനോട്ചോദിച്ചു..

അത്..ചേച്ചി..അവന് വാക്കുകൾ കിട്ടിയില്ല..

എനിക്കറിയാം നീ അവളെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന്..ഭക്ഷണം കഴിക്കാതെയുള്ള നിന്റെയീ നടപ്പുംകണ്ണുകളിൽ ഉള്ള ഉറക്കചടവും അതിന്റെ തെളിവാണ്..പിന്നെ ഇത്ര വർഷമായി മനസ്സിൽ കൊണ്ട് നടന്നസ്നേഹം അത്ര പെട്ടെന്നൊന്നും മായ്ച്ചു കളയാൻ കഴിയില്ലെടാ..ആരതി അരുണിന്റെ പുറത്ത് മെല്ലെ തട്ടി കൊണ്ട്പറഞ്ഞു..

എനിക്കതറിയാം അതുകൊണ്ടാണ് ഞാൻ നിങ്ങളെ മനസ്സിലാക്കിയതും ഇപ്പോൾ ദേ നിന്റെ മൗനത്തിന്റെകാരണം കണ്ടെത്തിയതും…അവൾ ചിരിച്ചു കൊണ്ടത് പറഞ്ഞ് താഴേക്ക് പോയി..

നഷ്ടപെടുമെന്ന് തോന്നുമ്പോഴാണ് പലതിന്റെയും വില നമുക്ക് മനസിലാവുന്നതെന്ന് അരുൺചിന്തിച്ചു..കയ്യിൽ നിന്ന് ഊർന്ന് പോവാൻ തുടങ്ങിയത് വീണ്ടും തന്നിലേക്ക് തന്നെ എത്തിച്ചേരാൻഒരുങ്ങുന്നതോർത്ത് അവന്റെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരി വിരിഞ്ഞു..

🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

ആരതി അമ്മാവനെ ഹാളിലേക്ക് വിളിച്ചുകൊണ്ടു വരികയാണ് അച്ചുവിന്റെ അമ്മ ഉൾപ്പടെ എല്ലാവരും അവിടെ ഇരിക്കുന്നുണ്ട്..അകത്തേക്ക് വരാൻ മടിച്ചുനിന്ന അമ്മാവനെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് അവൾഹാളിലേക്ക് കൊണ്ട് വന്നു..

Leave a Reply

Your email address will not be published. Required fields are marked *