ഭഗവതിയുടെ മുഹബ്ബത്ത് – 4 Like

അതെനിക്കറിയാം..ഇപ്പോൾ മുഴുവൻ സമയവും സ്വപ്നലോകത്താണല്ലോ..നീ പുറകിലേക്ക് നോക്ക്…

എന്താ കാര്യംന്ന് പറ..നിനക്ക് വട്ടായോ..ആരതി ചോദിച്ചു…

ഡീ പൊട്ടി എനിക്കല്ല വട്ട്.. ദി ഗ്രേറ്റ് ആദിത്യ വാസുദേവ് ദേ ബസിൽ നിന്ന് ഡാൻസ് കളിക്കുന്നു…നീയൊന്ന്നോക്ക്..

ആരതി നോക്കിയപ്പോൾ അവളെയും നോക്കി ഒരു ചമ്മിയ ചിരിയോടെ നിൽക്കുകയാണ് പുള്ളി…സാധാരണഇൻസൈഡ് ഒക്കെ ചെയ്യാറുള്ളതാണ് ഇന്ന് ഇൻസൈഡൊന്നും ചെയ്തിട്ടില്ല എങ്കിലും സാധാരണ ലുക്കിൽസുന്ദരനായിട്ടുണ്ട്..ബസ് പോകുംതോറും ആളും മുൻപോട്ട് വരുന്നുണ്ട് ബസ്സിൽ കയറിപരിചയമില്ലാത്തതുപോലെ…ആരതിക്ക് കണ്ടിട്ട് ചിരി വരുന്നുണ്ടായിരുന്നു…ഭഗവാനേ ഈ ആദിയേട്ടനിത്എന്തിന്റെ കേടാണാവോ..ശ്യാമയോടൊന്നും പറയണ്ടായിരുന്നു..ഇനിയവൾക്ക് ഇത് മതി…അവളോർത്തു..

എടീ..ഇങ്ങേര് രണ്ടും കല്പിച്ചാട്ടോ..നീയന്ന് പറഞ്ഞതിന് സാധാരണ ജീവിതവും തനിക്ക് പറ്റുമെന്ന് കാണികാനാഈ ബസിൽ കയറ്റം..ശ്യാമ പറഞ്ഞു..

പിന്നെ നീയൊന്ന് പോയെ ആളുടെ കാറെങ്ങാനും കേടായി കാണും..ആരതി വെറുതെ അവളോട് പറഞ്ഞു..

ആരതി ഞാനത്ര പൊട്ടിയൊന്നുമല്ല..ആദിക്ക് ഒരു കാറല്ല ഉള്ളത്..മാത്രമല്ല കേടായാൽ തന്നെ ഇതും അതുമായുംഒരു ബന്ധവുമില്ല..ഇത് അത് തന്നെ…

ഏത്… ആരതി ചോദിച്ചു…

പ്രേമം..അല്ലാതെന്ത്…ഞാനതല്ല ആലോചിക്കുന്നേ..കല്യാണം കഴിയും മുൻപേ ഇങ്ങനെ അപ്പോൾ കല്യാണംകഴിഞ്ഞാലോ..ഇങ്ങേര് തനി പെങ്കോന്തൻ ആവും…നമ്മുക്കുമുണ്ട് ഒരെണ്ണം..ഇങ്ങോട്ട് വരാൻ പറഞ്ഞാൽഅങ്ങോട്ട് പോവേണ്ട ആവശ്യമില്ലെങ്കിലും അങ്ങോട്ട് തന്നെ പോവും..നിന്റെ ഒക്കെ ഒരു ടൈം..അവൾ കവിളിൽകൈ വച്ച് കൊണ്ട് പറഞ്ഞു…

നീ കേറി കേറി എങ്ങോട്ടാ പോവുന്നെ മോളെ..ആള് ചിലപ്പോൾ ഇതൊന്നും ചിന്തിച്ചിട്ട് പോലും ഉണ്ടാവില്ല…

ഏയ്‌.. ഒട്ടും ഉണ്ടാവില്ല ഒരു പാവം.

നീ ആ മുഖത്തേക്കൊന്ന് നോക്കിയേ…

ആരതി ഒന്നൂടെ ആദിയെ നോക്കിയതും അവൻ അവളെ തന്നെ നോക്കി നിൽക്കുകയാണ്…മുഖത്ത് ഫിറ്റ്ചെയ്ത് വച്ച പോലെ ഒരു ചമ്മിയ ചിരിയുമുണ്ട്…

കുറച്ചു കഴിഞ്ഞപ്പോൾ ആദിക്ക് സീറ്റ് കിട്ടി..അതിനടുത്തായി ഒരു സീറ്റ് ഒഴിഞ്ഞ് കിടക്കുന്നുണ്ട്…

ആരതി ദേ ആദിയുടെ അടുത്ത് സീറ്റുണ്ട്.. പോയിരിക്കെടി…ശ്യാമ കുസൃതിയിൽ പറഞ്ഞു…

പിന്നെ..ഞാനെങ്ങും പോണില്ല..

ദേ ആള് പ്രതീക്ഷിച്ചിരിക്കാ..ഇത്ര റിസ്ക്ക് എടുത്തതല്ലേ പാവം..നീ പോയില്ലെങ്കിൽ മോശാട്ടോ…

ഞാൻ പോണോ..

ആ പോണം…

ആരതി ആദിയുടെ അടുത്തായി ചെന്നിരുന്നു…

ആദിയേട്ടാ.., ഇന്നെന്താ ബസിൽ ഞാനങ്ങനെ പറഞ്ഞതുകൊണ്ടാണോ..അവൾ പതുക്കെ ചോദിച്ചു..

ഉം..ആണെന്നും പറയാം..ഞാനും ഒരു സാധാരണ മനുഷ്യനാണെന്ന് തെളിയിപ്പിക്കണ്ടേ..ആരതിക്ക്മുൻപിൽ..അവൻ ചിരിച്ചു.. കൂടെ അവളും…

അവളുടെ മുടിയിഴകൾ അനുസരണയില്ലാതെ അവന്റെ മുഖത്തേക്ക് പാറി പറക്കുന്നുണ്ടായിരുന്നു..അവൻഅവളറിയാതെ അത് ആസ്വദിച്ചുകൊണ്ടിരുന്നു…

ഇനിയും എന്നും വരട്ടെ ഇങ്ങനെ…അവൻ സ്വപ്നത്തിലെന്ന പോലെ ചോദിച്ചു…

എങ്ങനെ..ചിരിച്ചു കൊണ്ടവൾ അവന്റെ മുഖത്തേക്ക് നോക്കി…

അല്ല..ഇതൊക്കെ ആദ്യമായാണ് അനുഭവിക്കുന്നത്..ഈ യാത്രയിലും ഒരു സുഖമുണ്ട്..ഒരു കാറിലുംഅനുഭവപെടാത്ത സുഖം…

ആണോ.. ശരിക്കും..അവൾ ചോദിച്ചു…

ഉം..ഇനിയൊരു നാടൻ പെണ്ണിനേയും കെട്ടി ജീവിച്ചാലോ എന്നാലോചിക്കാ..മൊത്തത്തിൽ ലൈഫിൽ ഒരു നാടൻടച്ച്‌ വരട്ടെ…അവൻ കുസൃതി ചിരിയാൽ പറഞ്ഞു…അവളുടെ മുഖം നാണത്താൽ മൂടി…

ചെറിയ ചാറ്റൽ മഴ അവർക്ക് ചുറ്റും പെയ്യുന്നുണ്ട്..ഒരു നറുപുഷ്പമായ്..എന്ന ഗാനം ബസ്സിൽ നിന്നുംകേൾക്കാൻ തുടങ്ങി…ഒരിക്കലും ഈ യാത്ര അവസാനിക്കാതിരുന്നെങ്കിലെന്ന് അവൾ ആഗ്രഹിച്ചു….

ആരതി..ദേ ശ്യാമ വിളിക്കുന്നു.. ആദി അത് പറഞ്ഞപ്പോൾ അവൾ ശ്യാമയെ നോക്കി.. ഡീ ഇറങ്ങേണ്ടസ്ഥലമായി ശ്യാമ അത് പറഞ്ഞപ്പോഴാണ് അവൾക്ക് ബോധം വന്നത്.. അവൾ ചാടി എഴുന്നേറ്റു ഒപ്പംആദിയും..ആദിയോടൊപ്പം പുറകുവശത്തുകൂടെ ആരതി ഇറങ്ങി.. മഴ പെയ്യുന്നത് കൊണ്ട് കുട നിവർത്തിയപ്പോൾആദിയും അവളോടൊപ്പം ഒരു കുടക്കീഴിൽ നടന്നു നീങ്ങി..ശ്യാമ ബസ് സ്റ്റോപ്പിൽ കയറി നിന്ന് അവർ നടന്നുവരുന്നത് നോക്കി..

Leave a Reply

Your email address will not be published. Required fields are marked *