ഭഗവതിയുടെ മുഹബ്ബത്ത് – 4 Like

ഇല്ല..ഫ്രണ്ട്സിനൊക്കെ രാത്രിയിലാ പാർട്ടി നടത്തുന്നെ അത് വീട്ടിൽ വച്ചല്ല..റിസോർട്ട് ബുക്ക്‌ചെയ്തിട്ടുണ്ട്..എല്ലാ വർഷവും അതാ പതിവ്..

താൻ വരില്ലേ എന്തായാലും…

ഉം..വരാം.. വക്കട്ടെ എന്നാൽ..അവൾ പറഞ്ഞു…

അയ്യോ വക്കല്ലേ..അതേ..അന്ന് കോളേജിൽ നിന്ന് വരുമ്പോൾ ശ്യാമയെന്തിനാ ദേഷ്യപ്പെട്ടെ..

അത്… അത് പിന്നെ..ആരതിക്ക് വാക്കുകൾ കിട്ടാതെ നിന്ന് പരുങ്ങി…

എന്താടോ.. താൻ പറയ്..അവൻ ആകാംക്ഷയോടെ ചോദിച്ചു…

അത് ഞാൻ നേരിട്ട് കാണുമ്പോൾ പറയാം.. അമ്മ വിളിക്കുന്നുണ്ട്..അവൾ പെട്ടെന്ന് ഫോൺകട്ടാക്കി…അവളുടെ മുഖത്ത് ചമ്മൽ നിറഞ്ഞ ചിരി തെളിഞ്ഞു…

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

രാവിലെയും നേരത്തെ അരുൺ എണീറ്റ് താഴേക്ക് വന്നു..കണ്ണൊക്കെ ഉറങ്ങാതെയുള്ള ക്ഷീണം പോലെതോന്നി..അവൻ വന്ന പാടെ അടുക്കളയിലേക്ക് പോയി..അമ്മേ ചായ പാത്രങ്ങൾ കഴുകികൊണ്ട് നിൽക്കുന്നഭാനുവിനോട് അവൻ പറഞ്ഞു…

നീയെന്താ ഇന്ന് നേരത്തെ ചായ അടുപ്പത്ത് വച്ചിട്ടേയുള്ളു..പോയി പേപ്പർ വായിക്ക് അപ്പോഴേക്കും കൊണ്ട് വരാംഭാനു പറഞ്ഞു…

അവൻ ഉമ്മറത്ത് ഇരുന്നു..പേപ്പർ കയ്യിലെടുത്തു..പക്ഷേ വായിക്കാൻ കഴിയാതെ വെറുതെ ഓരോന്ന്ചിന്തിച്ചിരുന്നു…

ആരതി ചായയുമായി അവനരികിലേക്ക് വന്നു..അവൻ ചായ വാങ്ങി കുടിച്ചു..ഒന്നും മിണ്ടാതെ ഇരുന്നു..

എന്തുപറ്റി അരുൺ ഇന്നലെ ഉറങ്ങിയില്ലേ കണ്ണൊക്കെ വല്ലാതെ ഇരിക്കുന്നല്ലോ..ഞാനറിയാതെ എന്താ ഇവിടെനടക്കുന്നെ..

ഏയ്‌ ഒന്നുമില്ല ചേച്ചി അവൻ അലസമായി പറഞ്ഞു..

അച്ചുവും ഇപ്പോൾ ഒന്നും മിണ്ടുന്നില്ല..എനിക്കൊന്നും മനസിലാവുന്നില്ല.. എല്ലാരും എന്താ ഇങ്ങനെ..അവൾവിഷമത്തോടെ ചോദിച്ചു..

ചേച്ചി കണ്ടോ അച്ചുവിനെ അവൻ പെട്ടന്ന് ചോദിച്ചു…

ആ അവൾ ഇന്ന് ഇതുവഴി അമ്പലത്തിൽ പോവുന്ന കണ്ടു..എന്നെ വിളിക്കാതെ തനിച്ച് ആദ്യമായാ അവൾഅമ്പലത്തിൽ പോവുന്നെ..എന്താടി എന്നെ വിളിക്കാത്തത് എന്ന് ചോദിച്ചപ്പോൾ ഇപ്പൊ പോവാൻതോന്നീതാ..ചേച്ചി ഉണ്ടോന്ന് ചോദിച്ചു..ഞാൻ കുളിച്ചിട്ടുണ്ടായില്ല അതുകൊണ്ട് പോയില്ല…

ചേച്ചി കുറേ നേരായോ അവൾ പോയിട്ട്…

ആ കുറച്ചുനേരായി ഇപ്പോൾ തൊഴുത് വരുന്നുണ്ടാവും…

അവൾ അത് പറഞ്ഞതും അവൻ ബൈക്കെടുത്ത് കൊണ്ട് പാഞ്ഞു…

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

അവളെ വഴിയിലെങ്ങും കാണാതായപ്പോൾ പാടത്തിനരികെ ബൈക്ക് വച്ച് അവൻ കാത്തുനിന്നു..

കുറച്ചു നേരം കാത്തുനിന്നതിനുശേഷം അവൾ അകലെ നിന്നും നടന്നു വരുന്നത് അവൻ കണ്ടു..അരുൺ ഒരുപുഞ്ചിരിയുമായി അവളെ നോക്കി നിന്നു..അച്ചു അവനെ ശ്രദ്ധിക്കുന്നേ ഉണ്ടായിരുന്നില്ല..അവനരികിൽഎത്തിയതും അവനെ കാണാത്തതുപോലെ അവൾ പോവാനൊരുങ്ങി…

അവൻ അവളുടെ മുൻപിൽ കയറി അവളെ പോവാൻ അനുവദിക്കാതെ തടഞ്ഞു നിർത്തി അവൾ തലതാഴേക്ക് ഇട്ട് അവനെ നോക്കാതെ നിന്നു..

അച്ചൂ..അവൻ സ്നേഹത്തോടെ അവളെ വിളിച്ചു..ഇത്രയും സ്നേഹത്തിൽ ഒരു പക്ഷേ തന്നെ വിളിക്കുന്നത്ആദ്യമായിട്ടാണെന്ന് അവൾക്ക് തോന്നി..

നീയെന്താ ഇപ്പോൾ വീട്ടിലേക്ക് വരാത്തെ..അവന്റെ വാക്കുകളിൽ പരിഭവം കലർന്നിരുന്നു..

എനിക്ക് പോണം..അവൾ അവനെ നോക്കാതെ തന്നെ പറഞ്ഞു…

വഴിയിലൂടെ കുറച്ച് ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു..

പൊയ്ക്കോളൂ പക്ഷേ കുറച്ചുകഴിയുമ്പോൾ വീട്ടിലേക്ക് വരണം..എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്..ഞാൻകാത്തിരിക്കും..അതും പറഞ്ഞ് അവൻ വീട്ടിലേക്ക് പോയി..

അച്ചു അരുണിന്റെ റൂമിലേക്ക് ചെന്നു..അവൻ അവളെ അവിടെ പ്രതീക്ഷിച്ച്നിൽക്കുന്നുണ്ടായിരുന്നു..കുറച്ചുനേരം രണ്ടുപേരും വാക്കുകൾ കിട്ടാതെ മൗനമായി നിന്നു..

നിനക്കും വേണ്ടാതായോ എന്നെ..അവൾക്ക്‌ അഭിമുഖമായി നിന്നു കൊണ്ടവൻ ചോദിച്ചു.. അരുണിന്റെ ഉള്ളിൽനിറഞ്ഞു നിന്ന സങ്കടം പുറത്തേക്ക് വന്നു..ആ കണ്ണുകൾ നിറഞ്ഞു..

അരുണേട്ടൻ എന്താ പറഞ്ഞേ..അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..വേണ്ടാതായോന്നോ..എന്നെയല്ലേ ഏട്ടൻവഴക്ക് പറഞ്ഞത്..രണ്ടുദിവസായി ഞാനൊന്ന് ശരിക്കും ഉറങ്ങീട്ട് അറിയോ..അവൾ നിറഞ്ഞു വന്ന കണ്ണുകൾതുടച്ചുകൊണ്ട് പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *