ഭഗവതിയുടെ മുഹബ്ബത്ത് – 4

അരുൺ ഇങ്ങോട്ട് വരൂ.., ആരതി അവനെ വിളിച്ചു..

അവൻ അടുത്തേക്ക് വന്നു…

രണ്ടാൾക്കും ഇനി പിണക്കമൊന്നുമില്ലല്ലോ.. അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു.. രണ്ടുപേരും ഒന്ന് നോക്കി കുറച്ചുനേരം മടിച്ചു നിന്നതിന് ശേഷം കെട്ടിപിടിച്ചു..

സോറി..,അമ്മാവാ അന്നേരത്തെ ദേഷ്യത്തിന് ഞാൻ എന്തൊക്കെയോ പറഞ്ഞു പോയി..

അത് കുഴപ്പമില്ല അരുൺ..ഞാനും അത്രയും കടുപ്പിച്ച് പറയരുതായിരുന്നു..സുജയോട് ഭാനു പറഞ്ഞ്ഞാനറിഞ്ഞു..എനിക്ക് നിന്നോടിപ്പോൾ ഇഷ്ടക്കുറവുണ്ടെന്ന് നിനക്ക് ഒരു തോന്നലുണ്ടെന്ന്..അത് വെറുതെയാമോനെ എനിക്ക് എന്റെ അനൂപിനെ പോലെ തന്നെയാണ് നീയും..നിന്നെ അങ്ങനെയേ ഞാൻ കണ്ടിട്ടുള്ളൂഇതുവരെ..അച്ചൂന് പൈസ കൊണ്ട് ഇതിലും നല്ല ബന്ധം ചിലപ്പോൾ കിട്ടുമായിരിക്കും..പക്ഷേ നിന്നെ

പോലെ ഒരുമരുമകനെ ഞങ്ങൾക്ക് കിട്ടില്ലല്ലോ..പിന്നെ അച്ചൂനോട് അവൾക്ക് വേറെ കല്യാണം ആലോചിക്കുന്നുണ്ട്എന്നൊക്കെ പറഞ്ഞത് നീ ഒന്ന് കൂടി ഫാസ്റ്റ് ആവാനാ..എനിക്കറിയാമായിരുന്നു നീ അവളെ വേണ്ടാന്ന്വക്കില്ലെന്ന്..പക്ഷേ എനിക്ക് പേടിയുണ്ടായിരുന്നു മോനെ..എങ്ങാനും ഇത് നടന്നില്ലെങ്കിലോ എന്ന്..

മോനെ സുധാകരാ സീൻ സെന്റി ആക്കല്ലേ.. ഇപ്പോൾ എല്ലാവരും കരയും..അനൂപ് ചിരിച്ചുകൊണ്ട് പറഞ്ഞു..

ഇനിയെന്താ അടുത്ത സ്റ്റെപ് എന്ന് പറയ്…

നീയെന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നെ രവി..സുധാകരൻ ചോദിച്ചു..

ആരതിയുടെ അച്ഛനാണ് രവി…

ഞാനെന്താ പറയാ അളിയാ..എന്റെ ആരതി മോളിങ്ങനെ നിൽക്കുമ്പോൾ സന്തോഷിക്കാനും സങ്കടപ്പെടാനുംകഴിയാത്ത സാഹചര്യമല്ലേ ഇപ്പോൾ..എനിക്ക് ഒരു തീരുമാനവും എടുക്കാൻ അങ്ങോട്ട് കഴിയുന്നില്ല…

ആരതിയുടെ കാര്യം ഞങ്ങൾക്കും പ്രധാനപെട്ടതല്ലേ..അവൾ ഞങ്ങളുടെ മോള് അല്ലെന്നേയുള്ളൂ..അതുംപറഞ്ഞ് ഞങ്ങൾക്കവളെ വേറെയായി കാണാൻ കഴിയോ..നമുക്ക് അന്വേഷിക്കാം ആറു മാസംസമയമുണ്ടല്ലോ..പറ്റുമെങ്കിൽ രണ്ട് വിവാഹവും ഒരുമിച്ച് നടത്താം..സുധാകരൻ പറഞ്ഞു നിർത്തിയപ്പോൾആരതിക്ക് എന്തോ കുഞ്ഞുപേടി തോന്നി…

എന്റെ കാര്യമൊക്കെ അവിടെ നിൽക്കട്ടെ ആദ്യം ഇവരുടെ നടക്കട്ടെ..എന്നിട്ട് വേണം എനിക്ക് കുറച്ചുനാൾഇവളുമായി ഇവിടെ അടിയുണ്ടാക്കാൻ..അല്ലേടി കാ‍ന്താരി അവൾ അച്ചുവിനെ നോക്കി പറഞ്ഞു..സുജയുടെമടിയിൽ കിടന്നുകൊണ്ട് അച്ചു നാണത്താൽ ചിരിച്ചു..

അല്ല അമ്മേ ആരതിക്ക് വേണ്ടെങ്കിൽ വേണ്ട..നമുക്ക് എന്നാലും രണ്ട് കല്യാണം നടത്തി ചിലവ്കുറക്കാട്ടോ..അനൂപ് പറഞ്ഞു..

ആരുടെ.., സുജ മനസിലാവാത്ത പോലെ അനൂപിനോട് ചോദിച്ചു..

അല്ല അച്ചുവിന്റെ ജാതകം നോക്കിയ പോലെ എന്റെയും ഒന്ന് നോക്കണേ വയസ്സ് ഇരുപത്തിഅഞ്ചായി..ആണുങ്ങൾക്കും ദോഷമൊക്കെ കാണും..ഇപ്പോൾ നോക്കിയാൽ കൊള്ളാം..പിന്നെ പറഞ്ഞിട്ട്കാര്യമുണ്ടാവില്ലാട്ടോ..അവൻ താടിയിൽ കൈവച്ചുകൊണ്ട് പറഞ്ഞു..

ഓ എന്റെ മോന് വിവാഹപ്രായമാവുമ്പോൾ അമ്മ പറയാട്ടോ..സുജയത് പറയുമ്പോൾ എല്ലാവരും ചിരിച്ചു..

ഇപ്പോഴെങ്കിലും ഒന്ന് ചളി ഒഴിവാക്കി കൂടെ അളിയാ..അരുൺ അനൂപിന്റെ കാതിൽ പറഞ്ഞു..

ഡാ നിനക്ക് ഇരുപത്തി മൂന്ന് വയസ്സല്ലേ ആയുള്ളൂ..ഞാനൊക്കെ ആ പ്രായത്തിൽ അടിച്ച് പൊളിച്ച്നടന്നതാ..നിനക്ക് ഇങ്ങനെ തന്നെ വേണം..അനൂപ് അരുണിനെ നോക്കി പതുക്കെ പറഞ്ഞു..

പിന്നെ അച്ചുവിന് വേണ്ട ആഭരണങ്ങൾ എടുക്കാനുള്ള ക്യാഷ് ഒക്കെ റെഡിയാണ്..പക്ഷേ നമുക്ക് ആറുമാസത്തിനിടയിൽ ഏറ്റവും നീണ്ട് പോവുന്ന മുഹൂർത്തം നോക്കിയെടുക്കാം..അതിനിടയിൽ ആരതിയുടെ കാര്യംകൂടെ നോക്കാലോ..

ഭഗവാനേ എന്തിനാണാവോ അമ്മാവൻ എപ്പോഴും എന്റെ കാര്യം എടുത്തിടുന്നെ..ഞാൻ തന്നെ എനിക്കുള്ളപണി തേടി ചെന്നതാണോ അവൾ മനസ്സിലോർത്തു..

അങ്ങനെ ചെയ്യാലേ അളിയാ..സുധാകരൻ ചോദിച്ചു..രവിയത് ശരി വച്ചു..

രണ്ട് പെങ്ങന്മാരെയും കെട്ടിച്ച് വിട്ടിട്ട് വേണം എനിക്കൊന്ന് എന്റെ കാര്യം നോക്കാൻ..അനൂപ് നെടുവീർപ്പിട്ടു..

ഓ എത്ര കരുതലുള്ള ആങ്ങള..എന്നിട്ട് എന്റെ മോന് കേട്ടാനല്ലേ..സുധാകരൻ ചിരിച്ചുകൊണ്ട് പറഞ്ഞു..

അച്ഛാ.., അവൻ ചോദ്യമെന്നോണം വിളിച്ചു..

ഇവനല്ലേ കുഞ്ഞിലേ പറയാറ് ഞാൻ കല്ല്യാണം കഴിക്കുന്നില്ല അച്ഛനേം അമ്മേനേം നോക്കാൻനിൽക്കുവാണെന്ന്.. ഭാനുവത് പറഞ്ഞപ്പോൾ അനൂപിന്റെ കുട്ടി കാലത്തെ കുസൃതികളെ കുറിച്ചവർപറഞ്ഞു…വീണ്ടും അവിടെ ഒരാഘോഷം എന്ന പോലെ പൊട്ടിച്ചിരികൾ ഉയർന്നു..

ആരതിക്ക് ഫോൺ വന്നത് കൊണ്ട് പെട്ടെന്ന് അവൾ സിറ്റ് ഔട്ടിലേക്ക് പോയി..

ആരതി ഞാനൊരു കാര്യം ചോദിക്കാനാ വിളിച്ചത്…

എന്തേ ആദിയേട്ടാ.. അവൾ ശബ്ദം കുറച്ച് ചോദിച്ചു..

ആരതി എന്റെ കൂടെ ഒരു സ്ഥലം വരെ വരുമോ…

എങ്ങോട്ടാ ആദിയേട്ടാ..

എന്റെ ബർത്ത് ഡേ അല്ലേ സാന്ദ്രക്കൊരു ഡ്രസ്സ്‌ എടുക്കണം…

അതിനെന്തിനാ ഞാൻ വരുന്നേ ആരതി ചോദിച്ചു…

എനിക്കിതൊന്നും സെലക്ട് ചെയ്യാൻ അറിയില്ലല്ലോ..അവളാണേൽ ബർത്ത്ഡേയുടെ അന്നേവരൂ..എനിക്കൊപ്പം അവളും എടുക്കാറുള്ളതാ.. പിന്നെ എനിക്ക് ഗേൾ ഫ്രണ്ട് ആയിട്ട് ആരതിയല്ലേയുള്ളൂ..

എന്തോന്ന്…

അല്ല എനിക്ക് പെൺസുഹൃത്തായിട്ട് ആരതി മാത്രമല്ലെ ഉള്ളൂന്ന്..

ഓ അങ്ങനെ.. പിന്നെ എനിക്ക് മോഡേൺ ഡ്രസ്സ്‌ എടുക്കാനൊന്നും അറിയില്ല..സാരല്യ ആദിയേട്ടൻ ആദ്യമായിആവശ്യപ്പെടുന്നതല്ലേ ഞാൻ വരാം കൂടെ അച്ചൂനേം കൂട്ടാം..

ആദിയേട്ടാ.. എന്താ ഒന്നും മിണ്ടാത്തെ കേൾക്കുന്നില്ലേ…

ആ.. ആ.. ഓക്കെ അവൻ ഏതോ ചിന്തയിൽ നിന്നുണർന്ന പോലെ പറഞ്ഞു..

ഞാൻ വിളിക്കാം ഇപ്പോൾ കുറച്ച് തിരക്കുണ്ട്..ആരതി ഫോൺ കട്ട് ചെയ്തു..

വിവാഹം ആറ് മാസത്തിനടയിലാണെങ്കിലും കല്യാണം വിളി തുടങ്ങി സദ്യ വട്ടം വരെ ആ ചർച്ചയിൽഉൾപ്പെട്ടിരുന്നു…അരുണിന്റെ ഗൗരവമൊക്കെ മാറി ഇടയ്ക്കിടെ അച്ചുവിനെ നോക്കുന്നുണ്ട്..അച്ചുവാണേൽ ഈനിമിഷം മുതൽ പക്വത വന്നപോലെ ചളിയൊക്കെ നിർത്തി സംസാരം ശ്രദ്ധിച്ച് ഇരിക്കുകയാണ്..ഇടക്കെപ്പോഴോഅരുൺ നോക്കുമ്പോൾ മുഖത്ത് നാണം വന്ന് മൂടുന്നുണ്ട്..എന്തൊക്കെയോ പറഞ്ഞ് എല്ലാവരുംചിരിക്കുന്നുണ്ട്..വീണ്ടും ആരതി ഹാളിലേക്ക് കടന്ന് ചെന്നു..

ആരാ മോളെ വിളിച്ചത്..കുറച്ചുനേരമായല്ലോ..ശ്യാമയാണോ

ശ്യാമയല്ല..ശ്യാമവർണ്ണൻ..അനൂപ് അവളെ കളിയാക്കി കൊണ്ട് പതുക്കെ പറഞ്ഞു..

എന്താടാ പിറുപിറുക്കുന്നെ…

അത് പിന്നെ അമ്മായി ഈ ശ്യാമക്ക് വേറെ ഒരു പണിയും ഇല്ലേ എന്ന് ചോദിച്ചതാ..അനൂപ് ആരതിയെ നോക്കിആക്കിയ പോലെ പറഞ്ഞു…

ശ്യാമ തന്നാ വിളിച്ചേ..

ഓ ഒരു കോൾ എടുത്താൽ തന്നെ എത്ര പേരുടെ സംശയങ്ങൾ തീർക്കണം..ആരതി മനസ്സിൽ പറഞ്ഞു..

എല്ലാവരും കല്ല്യാണം നടത്തുന്നതിനെ കുറിച്ച് സംസാരിച്ച് സന്തോഷത്തോടെ പിരിഞ്ഞു…

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ആദിയേട്ടാ അവൾക്ക് സാരിയാണോ എടുക്കുന്നേ..സാരി സെക്ഷനിലേക്ക് പോവുന്ന അവനോട് ആരതിസംശയമെന്നോണം ചോദിച്ചു…

Leave a Reply

Your email address will not be published. Required fields are marked *