ഭഗവതിയുടെ മുഹബ്ബത്ത് – 4 Like

മോളെ.., വേണമെന്ന് വച്ചിട്ടല്ല ഞാൻ പെട്ടെന്ന് അങ്ങനെയൊക്കെ കേട്ടപ്പോൾ സഹിക്കാൻകഴിഞ്ഞില്ല..ഞാനങ്ങനെ പറഞ്ഞെന്ന് വച്ച് നീ വീട്ടിലേക്ക് വരാതിരുന്നില്ലേ…

അതല്ല ഏട്ടാ…അച്ഛൻ..അച്ഛൻ പറഞ്ഞു ഇനി അങ്ങോട്ട് പണ്ടത്തെ പോലെ പോണ്ടെന്ന്…ഇപ്പോൾ തന്നെആരെയും കാണാതെയാ ഇങ്ങോട്ട് വന്നത്..

ഓ നിന്റെ അച്ഛനപ്പോൾ എല്ലാം കരുതി കൂട്ടിയാണല്ലേ…

എനിക്കറിയില്ല ഏട്ടാ ഇനിയെന്താ സംഭവിക്കാന്ന്..ഏട്ടൻ പറഞ്ഞില്ലേ ഇപ്പോഴൊന്നും കല്യാണം നടക്കില്ലെന്ന്അന്ന് മുതൽ കലികേറി നടക്കാ അച്ഛൻ..വേറെ കല്യാണ ആലോചനയെന്തോ നടത്തുന്നുണ്ട്…

നമുക്ക് പിരിയാം അല്ലേ..അരുണിന്റെ വാക്കുകൾ കൊടുങ്കാറ്റ് പോലെയാണ് അച്ചുവിന്റെ കാതിലേക്ക്എത്തിയത്..അവൾക്ക് ഭൂമി പിളർന്ന് താഴേക്ക് പോയെങ്കിലെന്ന് ഒരു നിമിഷം തോന്നി..

കുറച്ച് നേരം നിശബ്ദയായി നിൽക്കാനേ അവൾക്ക് കഴിഞ്ഞുള്ളൂ..പിന്നെയവൾ മെല്ലെ അരുണിനടുത്തേക്ക്നടന്നു നീങ്ങി..

എന്നെ വിട്ട് കളയോ അരുണേട്ടാ..അവൾ അവന്റെ ഷിർട്ടിന്മേൽ പിടിച്ചു കരഞ്ഞു കൊണ്ട്ചോദിച്ചു…എന്നോടീ കാണിക്കുന്ന ദേഷ്യമൊക്കെ ശരിക്കും ആണോ ഇതുവരെ അരുണേട്ടൻ എന്നെസ്നേഹിച്ചി…അവളെ മുഴുവനും പറയാൻ അനുവദിക്കാതെ അവനവളുടെ ചുണ്ടിനു മുകളിൽ കൈ വച്ചു..

രണ്ടാളുടെ കണ്ണുകളും നിറഞ്ഞു..നിന്നോട് ഇടക്കൊക്കെ ദേഷ്യം കാണിച്ചാലും അതെന്റെ പെണ്ണാണെന്നുള്ളവിശ്വാസം കൊണ്ടാ..കല്യാണത്തിന് ശേഷം ഇവിടെ നീ വന്നു കയറുമ്പോൾ തരാതെ കാത്തുവച്ച സ്നേഹംമുഴുവൻ നിനക്കായി തരാനായി കാത്തിരിക്കുകയായിരുന്നു ഞാൻ…

അത് കേട്ടതും അച്ചു അരുണിന്റെ മാറിൽ ചാഞ്ഞു..കുറച്ചു നേരം രണ്ടാളും അങ്ങനെ നിന്നു..പിന്നെയെന്തോവേണ്ടാത്തത് ചെയ്ത പോലെ അരുൺ അവളെ അവനിൽ നിന്ന് പിടിച്ചുമാറ്റി..

പക്ഷേ അച്ചൂ നമ്മൾ പ്രാക്ടിക്കലായി ചിന്തിക്കണം.. എന്റെ പ്രശ്നങ്ങൾ..ചേച്ചിയുടെ ജീവിതം..ചിലപ്പോൾഅമ്മാവനും അമ്മായിയ്ക്കും തോന്നി കാണും ഇതിലും നല്ല ബന്ധം നിനക്ക് കിട്ടും എന്ന്..ഒരു പക്ഷേ അത്തന്നെയാവും ശരി..അവൻ അവളെ നോക്കാതെ പറഞ്ഞൊപ്പിച്ചു..

ഏട്ടനെന്നെ.. എന്നെ മറക്കാൻ കഴിയോ അവൾ വിശ്വാസം വരാത്ത പോലെ ചോദിച്ചു..

നീ അതോർത്ത് വിഷമിക്കണ്ട..കാലത്തിന് മായ്ക്കാൻ കഴിയാത്തതൊന്നും ഇല്ലല്ലോ…

ആ ബെസ്റ്റ്..ഇനിയൊരു സോങ് കൂടെ ആവാം..സീനിന് നന്നായി മാച്ച് ആവും..അതും പറഞ്ഞ് റൂമിന്റെപടിയിൽ കയ്യുംകെട്ടി ചാരി നിൽക്കുന്ന ആരതിയെ അച്ചുവും അരുണും നോക്കി..ആരതി റൂമിലേക്ക് കയറിവന്നു..

ചേച്ചിയെ ഇത്രക്കൊന്നും അങ്ങോട്ട് സ്നേഹിച്ച് കൊല്ലല്ലേ..അവൾ അവർക്ക് നേരെ കൈ കൂപ്പി..ഓ എന്താ ഒരുസെന്റി..ഞാൻ എത്ര തവണ നിന്നോട് ചോദിച്ചു അരുണേ കാര്യം എന്താന്ന്..നിനക്കൂടെ ബോധം ഇല്ലാതായോ..

ഈ കാന്താരിയോട് ഇന്ന് രാവിലെ കൂടെ ചോദിച്ചതാ..എന്നിട്ട് നീ പറഞ്ഞോ ആരതി അച്ചുവിന്റെ ചെവിയിൽപിടിച്ചു..ഹോ വേദനിക്കുന്നു..അവൾ പറഞ്ഞു…

പിന്നെ നിങ്ങൾ ചേച്ചിക്ക് വേണ്ടി ഇത്രയും ത്യാഗമൊന്നും ചെയ്യണ്ട..ഞാൻ സംസാരിക്കാം അമ്മാവനോട്..

അത് പിന്നെ..ചേച്ചി..അരുൺ പറഞ്ഞു വന്നതും ആരതി അവനെ തടഞ്ഞു..

വേണ്ട അരുൺ ഒന്നും പറയണ്ട..എനിക്കൊരു ജീവിതം ഉണ്ടാവനല്ലേ നീ കാത്ത് നിൽക്കുന്നെ..അതിന്റെ പേരിൽനിങ്ങളെ പിരിച്ചാൽ ദൈവം പോലും എന്നോട് പൊറുക്കില്ല..ഇപ്പോൾ നിങ്ങളുടെ വിവാഹം നടക്കട്ടെ..എനിക്ക്കുറച്ചൂടെ സമയം വേണം..പിന്നെ നിനക്ക് എന്റെ വിവാഹം കഴിഞ്ഞിട്ടേ കഴിക്കൂ എന്ന് നിർബന്ധം ഉണ്ടെങ്കിൽ ഞാൻ അതിനും ഒരുക്കമാ..

എന്നാൽ ചേച്ചി ഞങ്ങൾ പറയുന്ന ആരെ വേണമെങ്കിലും കെട്ടോ..അച്ചു കള്ളച്ചിരിയോടെ ചോദിച്ചു..

ഉം..അരുൺ നിർബന്ധം പിടിച്ചാൽ ഞാൻ അതും ചെയ്യും..എനിക്ക് വേണ്ടി പിരിയാമെന്ന് വിചാരിച്ചതല്ലേനിങ്ങൾ..അപ്പോൾ നിങ്ങളുടെ സ്നേഹത്തിന് വേണ്ടി എനിക്കും വിട്ട് തന്നൂടെ..

അത്രക്കൊന്നും വേണ്ടേ..നമുക്ക് ആദിയേട്ടനെ തന്നെ റെഡിയാക്കാന്നേ..അച്ചുവിന്റെ നിറഞ്ഞിരിക്കുന്നകണ്ണിലും ചിരി വിടർന്നു..അതും പറഞ്ഞുകൊണ്ട് അവൾ താഴേക്ക് ഓടി..

Leave a Reply

Your email address will not be published. Required fields are marked *