എന്റെ ചേച്ചി അവന്മാർ എല്ലാം കൂടെ പിന്നെ പത്ത് ദിവസത്തേക്ക് കോളേജ് വന്നില്ല… പിന്നെ കാരണം ഞങ്ങൾ അറിഞ്ഞത് അവന്‍ ട്രിപ്പ് പോയേക്കവാ…. അവര്‍ക്ക് അവനെ നല്ല പേടി ഉണ്ടായിരുന്നു… പിന്നെ കോളേജ് ഞങ്ങൾ അല്ലെ ഭരിച്ചത്…… “””””.
മതി മതി… നീ വാ…….. ഞാനും വരാം നമ്മുക്ക് ഒന്നിച്ച് നടക്കാം….. “””””
ഗുഡ് ഗേൾ വാ എനിക്ക് ഈ സ്ഥലങ്ങള്‍ ഒക്കെ കാണിച്ചുത്താ… വീട്ടില്‍ തന്നെ ഇരുന്ന് ബോര്‍ അടിച്ചു…… “”””” “
അങ്ങെനെ അവർ രണ്ട് പേരും മൂടല്‍ മഞ്ഞില്‍ കൂടി റഷ്യയിലെ സ്ഥലങ്ങള്‍ കാണാന്‍ തുടങ്ങി..
നീ നിന്റെ ജാക്കറ്റ് ഉള്ളില്‍ രണ്ട് ഷർട്ട് ഇട്ടില്ലെ…. നിനക്ക് ഇപ്പോഴും അസുഖം ഭേദമായിട്ടില്ല…. ഇനി ഈ തണുപ്പ് കൂടി കൊണ്ട് വല്ല അസുഖം വന്നാല്‍… സിദ്ധു എന്നെയാണ് ചീത്ത പറയുക….. “””””
ചേച്ചി പേടിക്കാതെ ഞാൻ അതൊക്കെ ഡീലാക്കിക്കെള്ളാം… ഇപ്പൊ ആ പാർക്ക് വരെ നമ്മുക്ക് ഇവിടെയുള്ള ഫേമസ് പാർക്കിലേക്ക് പോകാം……. “””
നീ ആ ബസ് കണ്ടോ അതിൽ പോകാം… അത് മോസ്കോ മൈൻ ടൗണിൽ എത്തിക്കും…. വാ “”””””
അവൾ അവനെയും കൂട്ടി സി 55 എന്ന നീല കളർ ബസ്സില്‍ കയറി…..
ദാ നീ ഇവിടെ ഇരിക്ക്… ഇതിലൂടെ നോക്കിയാൽ നിനക്ക് മോസ്കോ നഗരം ചുറ്റി കാണാന്‍ പറ്റും…”””””.. അവൾ അവനെ ഒരു വിന്‍ഡോ സീറ്റില്‍ ഇരിപ്പിച്ചു…..
ആദി ആ കാഴ്ചകള്‍ ഒക്കെ ഒരു കുട്ടിയെ പോലെ ആസ്വദിക്കുകയാണ്…… പല ഷോപ്പുകളും…. സ്തൂപം….. പൂക്കള്‍……ആളുകൾ…… പിന്നെ മഞ്ഞില്‍ കൂടി കളിക്കുന്ന കുട്ടികളെയും……
ആദി വാ ഇറങ്ങേണ്ട സ്ഥലം എത്തി…… അവനെ അവൾ നിൽക്കാൻ സഹായിച്ചു… അവന്റെ കൈ തന്റെ കൈകളില്‍ സുരക്ഷിതമാക്കി അവൾ പടികള്‍ സൂക്ഷിച്ചു ഇറങ്ങി….
ഹൈ മിസ്സിസ് സിദ്ധാര്‍ത്ഥ…..നിങ്ങൾ…. ഇന്ന് ഓഫാണോ..??
ഹേ ഫാദര്‍ സാം….. ഗുഡ് മോണിംഗ്… ഞാൻ ഇന്ന് ഇവന്റെ കൂടെ കൂടാമെന്ന് കരുതി…. ഒത്തിരി നാളായി ഇങ്ങനെ ഇവന്റെ കൂടെ നടന്നിട്ട്…..
അത് എന്തായാലും നന്നായി… ഞാൻ ഇവനെ കാണാൻ അങ്ങോട്ട് വരാനിരിക്കുകയായിരുന്നൂ…. നിനക്ക് ഞാൻ ആരാണെന്നു മനസ്സിലായോ….. എനിക്ക് നേരെ ഷേക് ഹാന്‍ഡ് തന്നിട്ട് അയാൾ ചോദിച്ചു….
ഹാ.. ചേച്ചി പറഞ്ഞിരുന്നു എന്നെ ചികിത്സിച്ച് ഭേദമാക്കിയത് നിങ്ങള്‍ ആയിരുന്നു….. “””
അതില്‍ ഞങ്ങൾക്ക് വലിയ പങ്ക് ഒന്നും ഇല്ല…. എല്ലാം മോന്റെ മനസ്സാനിധ്യം കൊണ്ട് മാത്രമാണ് സംഭവിച്ചത്…. ഞങ്ങള്‍ ഒരു നിമിത്തം ആയെന്നു മാത്രം…….. മോളെ നിങ്ങള്‍ക്ക് വേണമെങ്കിൽ ഇനി ഇവിടെ നില്‍ക്കാം….. ഈ ചികിത്സക്ക് ഒരു പണം പോലും തരേണ്ട….. ഞങ്ങള്‍ക്ക് നിങ്ങളുടെ സേവനം മാത്രം മതി……. ഞങ്ങളുടെ ഗവ തന്നെ ഞങ്ങളെ തിരിഞ്ഞു നോക്കുന്നില്ല….. ഒരു അഭയാര്‍ത്ഥി ആയത് കൊണ്ട് മാത്രം പല ആനുകൂല്യങ്ങളും ങ്ങളുടെ കുട്ടികള്‍ക്ക് കിട്ടുന്നില്ല….. അതൊക്കെ പോട്ടെ മോന്‍ ഇപ്പൊ കുഴപ്പം ഒന്നും ഇല്ലല്ലോ…. “””
ഇല്ല ഫാദര്‍ ഞാൻ ഇപ്പൊ ഓക്കേയാണ്…. “”””
ഫാദര്‍ ഞങ്ങള്‍ ഇനി രണ്ടു മാസം കൂടി ഇവിടെ ഉണ്ടാകും… നിങ്ങളുടെ പണം എത്രയാണ് പറഞ്ഞാല്‍…… “””””
നിങ്ങളെ ഇവിടെ നിര്‍ബന്ധിച്ചു നിര്‍ത്താന്‍ എനിക്ക് അവകാശം ഇല്ല….. നിങ്ങൾ പോവുകയാണെങ്കില്‍ 40000 ഡോളർ മാത്രം മതി…. ഈ തുക ഞങ്ങൾക്ക് സുഖിക്കാൻ അല്ല ഇവിടുത്തെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി ഉപയോഗിക്കണാണ്….. എനിക്ക് ആ ബസ്സില്‍ പോകണം നിങ്ങളുടെ യാത്ര നടക്കട്ടെ…. ബൈ “”” “(അയാൾ യാത്ര പറഞ്ഞു പോയി)
ചേച്ചീക് ഇവിടെ നിൽക്കാൻ നല്ല താല്‍പര്യം ഉള്ളത് പോലെ….. “””.
എടാ നീ ഇവിടുത്തെ കുട്ടികളുടെ അവസ്ഥ കണ്ടാല്‍ നിനക്ക് ഞാൻ ചിന്തിക്കുന്നത് മനസിലാവൂ….. പോഷകാഹാരക്കുറവ് മൂലവും വാക്സിനേഷൻ കുറവ് കൊണ്ടും പലർക്കും പല രോഗങ്ങളും ഉണ്ട്… ഇവർ രണ്ടാം ലോക മഹായുദ്ധക്കാലത്ത് റഷ്യയെ സഹായിച്ചു.. അതിന്റെ ഭാഗമായി ഇവര്‍ക്ക് ഭൂമി റഷ്യന്‍ സോവിയറ്റ് യൂണിയന്‍ അന്ന് നല്‍കി… പില്‍ക്കാലത്ത് അതിന്റെ പേരില്‍ ഇവിടെ ഒരു കലഹം തന്നെ നടന്നു… ഈ വിവരം പുറം ലോകം അറിയാതെ.. ഇവർ ഇന്നും ഒരു രഹസ്യമായി കൊണ്ട് നടക്കുന്നു….
