മഞ്ജുവിന് മാത്രം സ്വന്തം – 4 1

അപ്പൊ പിന്നെ അവര്‍ക്ക് അവരുടെ നാട്ടില്‍ തിരിച്ച് പോയാല്‍ പോരെ….. “””

നാട് വിട്ട് പോയവരെ അവരുടെ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാപ്പോൾ.. ഇവരെ അവർ തീവ്രവാദികള്‍ ആകി കളഞ്ഞു…. വേറെ ഒരു വഴിയും ഇല്ലാത്തതിനാല്‍ ഇവർ ഇപ്പോൾ ഇവിടെ കടിച്ചു പിടിച്ചു കൂടുന്നു…എന്നെങ്കിലും പൊട്ടി പുറപ്പെടുവാൻ ഇവർ എന്നെ തയാറായി കഴിഞ്ഞു….. “”” “

അപ്പൊ പിന്നെ ഇവിടെ നിക്കല്‍ അത്ര നല്ലതല്ല… ഒരു യുദ്ധം വരെ ഇവിടെ നടക്കാന്‍ സാധ്യത ഉള്ളത് പോലെ എനിക്ക് തോനുന്നു…… ചേച്ചി അതേതാ ആ പള്ളി…..

ദൂരെ കുറെ മിനാരം പോലെ ഉള്ള കെട്ടിടത്തെ നോക്കിക്കൊണ്ട് ആദി പറഞ്ഞു….

അത് പള്ളി അല്ല പൊട്ടാ….. അതാണ് സെന്റ് ബേസിൽ കത്തീഡ്രൽ… നീ കഴിഞ്ഞ തവണത്തെ ഫിഫ ലോകകപ്പ് കണ്ടിട്ടില്ലേ……. അതില്‍ ഇതൊക്കെ എത്ര തവണ എടുത്ത് കാണിച്ചിട്ടുണ്ട്…. “”””

ഞാൻ അതിനു കളി കാണാറില്ല..””””

ശെരിക്കും നിനക്ക് എന്തിനാണ് ഇത്ര താല്പര്യം…. “””””

അങ്ങനെ ചോദിച്ചാൽ…. എനിക്ക് ഒരു ഉത്തരം ഇല്ല…… എനിക്ക് ചിലപ്പോ നല്ല ഒരു ഭർത്താവ് അയാൾ കൊള്ളാം എന്നുണ്ട്…. “””

അതിന് ആദ്യം ഒരു പെണ്ണിനെ വേണം പൊട്ടാ….. “””” അവൾ അത് പറഞ്ഞപ്പോ ആദി ആദ്യം ചിരിച്ചു..പിന്നെ അവന്റെ മുഖം ഒന്ന് വിളർത്തു… എന്താടാ പെണ്ണ് എന്ന് പറഞ്ഞ്പ്പോൾ ഒരു ചിരിയും പിന്നെ ഒരു വിഷമവും… ആരെങ്കിലും നിന്നെ തേച്ചോ…. “”””” രേണു ഒരു ചിരിയോടെ അവനെ നോക്കി…

അത് ഒന്നൂല്ല…. ചേച്ചിക്ക് വെറുതെ തോന്നിയതാണ്…. “”” ആദി മുഖം മാറ്റി പറഞ്ഞു… ചേച്ചി എനിക്ക് ഇപ്പോൾ ശരീരം തണുക്കുന്നത് അറിയാന്‍ പറ്റുന്നില്ല…. എനിക്ക് വേദനയും കണ്ണീരും ഇല്ലാത്തത് പോലെ തോനുന്നു….. അമ്മ വിളിച്ചപ്പോ പോലും എനിക്ക് കണ്ണീര്‍ വന്നില്ല..

അതിന് കാരണം ആ മരുന്നാണ്…. നിന്നോട് ചേട്ടൻ ഒന്നും പറഞ്ഞില്ലേ………..അതായത്‌ നിന്നെ പഴേ പോലെ കൊണ്ട്‌ വരാൻ I ഇവിടുത്തെ ആളുകള്‍ ഉപയോഗിച്ച ഒരു പരമ്പരാഗത മരുന്നാണ് അത് കഴിച്ചാൽ അതിന്റെ സൈഡ് എഫകസ് മാസങ്ങളോളം ഉണ്ടാവും… നീ അത് വലിയ കാര്യം ആകേണ്ട…. എല്ലാ സമയത്തും നിന്റെ ശരീരത്തില്‍ എന്തെങ്കിലും മുറിവോ ചതവോ ഉണ്ടെന്ന് നോക്കിയാൽ മതി…. “”””””” (ഓര്‍മ നഷ്ടപ്പെടും എന്നത് അവൾ മനപ്പൂര്‍വ്വം പറഞ്ഞില്ല)

അവർ രണ്ട് പേരും അവിടെയുള്ള ഒരു ബഞ്ചില്‍ ഇരുന്നു കുറെ നേരം ഒന്നും മിണ്ടിയില്ല… അതിന് ശേഷം ആദി തന്നെ ചോദിച്ചു…

പിന്നെ ചേച്ചി അരുണ്‍ അപ്പോഴാ വരുന്നത്‌….?? “” “

അവന്‍ ഈ മാസം ലാസ്റ്റ് എത്തും എന്ന് ഇന്നലെ പറഞ്ഞു… എന്നിട്ട് എനിക്ക് എന്തേ ഫോൺ തന്നില്ല… “”””

അത് നീ നല്ല ഉറക്കം ആയത് കൊണ്ട്‌ ഞാൻ വിളിച്ചില്ല… “””.

സാരമില്ല ഞാൻ അവന്‍ വരുമ്പോ കയ്യോടെ പറഞ്ഞോളാം… “””

എന്ത് പറയുന്ന കാര്യം ആണ് നീ പറയുന്നത്‌…. “”””

അത് രാജു ഇല്ലേ…… അവന് ഒരു ജോലി ശെരിയാക്കാൻ… അവനെ ഇനിയും നാട്ടില്‍ നില്‍പ്പിച്ചാൽ അവന്‍ എന്നെയും അജുവിനെയും തല്ലിയവന്മാരെ അവന്‍ വെറുതെ വിടില്ല… ഞാൻ നാട്ടില്‍ എത്തിയാല്‍ അന്ന് തന്നെ അവന്മാരെ അവന്‍ പോക്കും…. (ആദി ഒരു ദീര്‍ഘ ശ്വാസം ഇട്ടു)… അവനെ വിശ്വസിച്ചു ഒരു പെണ്ണ് കാത്തിരിക്കുന്നുണ്ട് അവന് ഇപ്പോൾ ഒരു കുട്ടി ഉണ്ട് കുടുംബം ഉണ്ട് ഞങ്ങള്‍ക്ക് വേണ്ടി അവന്‍ വീണ്ടും വീണ്ടും പല ഏടാകൂടത്തിലും ചാടാൻ ഞാൻ അനുവദിക്കില്ല…. “”””. (ആദിയുടെ ബോധം വന്ന വിവരം അറിഞ്ഞ ശേഷം രാജു ആദിയെ വിളിക്കാൻ തുടങ്ങിയപ്പോൾ തന്നെ ആദിയുടെ അച്ഛൻ രാജുവിനെ വിളിച്ചു.. അവനോട് അജു കാര്യം ഒന്നും തന്നെ ആദിയോട് പറയരുത് എന്ന് വാക് മേടിച്ചു….. സത്യം ചെയ്യിപ്പിച്ചു….. ഞാനായിട്ട് ഒന്നും പറയുന്നില്ല പക്ഷേ എന്നെങ്കിലും അവന്‍ അറിഞ്ഞാല്‍ നിങ്ങള്‍ അന്ന്‌ എന്ത്‌ ചെയ്യും എന്ന് രാജു ദേവനോട് പറഞ്ഞു..)

. അല്ല ചേച്ചി…. ഞാൻ ഒരു സംശയം ചോദിക്കട്ടെ കഴിഞ്ഞ 10 മാസം അല്ലെ ഞാൻ കോമയിൽ കിടന്നത് അപ്പൊ പിന്നെ ഈ മാസം കണക്ക് പ്രകാരം നോക്കിയാൽ ഒരു വര്‍ഷം ഞാൻ കിടന്നത് പോലെ ഉണ്ടല്ലോ….??? “” “”.