മദിരാശിപട്ടണം – 1

വേറെ ഒന്നും ഓർക്കാതെ പത്മ തന്റെ വീടിന്റെ അഡ്രസ്സ് അയാൾക്ക് പറഞ്ഞു കൊടുത്തു…

ആദ്യ ദിവസം തന്നെ പത്മയെ പെരുമാൾ നോട്ടമിട്ടിരുന്നു…

ശ്രീധരനോട് അയാൾക്ക് സംശയ മൊന്നും തോന്നാത്ത വിധത്തിൽ പത്മയുടെ വീട്ടു കാര്യങ്ങൾ ചോദിച്ചു മനസിലാക്കി…

സുന്ദരികളായ രണ്ടു പെണ്മക്കൾ കൂടി ഉണ്ടന്ന് അറിഞ്ഞതോടെ പത്മയെയും മക്കളെയും മദ്രാസിൽ എത്തിക്കാനുള്ള കരുക്കൾ അയാൾ നീക്കാൻ തുടങ്ങി…

പത്മയുടെ ദിവസങ്ങൾ സാധാരണ പോലെ പോയികൊണ്ടിരുന്നു..

ഒരു മാസം കഴിഞ്ഞപ്പോൾ പോസ്റ്റ്‌ മാൻ വീട്ടിലേക്ക് കയറി വരുന്നത് അവൾ കണ്ടു…

പത്മേ നിനക്ക് ഒരു മണി ഓർഡറും ലെറ്ററും ഉണ്ട്..

മണി ഓർഡറോ എനിക്കോ..

സി കെ പത്മ കുമാരി കാവുങ്കൽ ഹൌസ് ഇതല്ലേ..

അതേ.. അത് ഞാൻ തന്നെ..

എന്നാൽ ഇതിലൊരു ഒപ്പിട്ടിട്ട് പണം വാങ്ങിക്കോ…

മണി ഓർഡർ ഫോമിൽ സൈൻ ചെയ്തപ്പോൾ അഞ്ചു നൂറു രൂപാ നോട്ടും ഒരു ഇൻലാൻഡ് ലെറ്ററും കൊടുത്തിട്ട് പോസ്റ്റ്‌ മെൻ പോയി…

ആദ്യം രൂപ ചുരുട്ടി ബ്ലൗസ്സിനുള്ളിൽ വെച്ചിട്ട് വിറക്കുന്ന കൈകളോടെ ലെറ്റർ പൊട്ടിച്ച് വായിക്കാൻ തുടങ്ങി..

പ്രിയമുള്ള പത്മ കുമാരിക്ക്.. ഞാൻ പെരുമാൾ.. എന്നെ മറന്നു കാണില്ലന്ന് കരുതുന്നു.. ഞാൻ ഇപ്പോൾ ഈ കത്ത് അയക്കുന്നത് ഒരു പ്രധാന കാര്യം അറിയിക്കാനാണ്..

തനിക്ക് നല്ല അഭിനയ സിദ്ധിയുണ്ടന്ന് ഞാൻ അന്ന് പറഞ്ഞത് ഓർമ്മയുണ്ടോ.. ഇപ്പോൾ തന്റെ കഴിവുകൾ പ്രകടിപ്പിക്കാൻ ഒരു അവസരം വന്നു ചേർന്നിരിക്കുന്നു.. രണ്ടാഴ്ചക്കുള്ളിൽ ഷൂട്ടിങ് തുടങ്ങാൻ പോകുന്ന ഒരു സിനിമയിൽ സുപ്രധാന മായ ഒരു വേഷം തനിക്കുവേണ്ടി ഞാൻ പറഞ്ഞു വെച്ചിട്ടുണ്ട്..

മൂവായിരം രൂപ പ്രതിഫലം ലഭിക്കും.. മദ്രാസിലെ അരുണാചലം സ്റ്റുഡിയോയിൽ ആണ് ഷൂട്ടിങ്…

ഈ സിനിമ കഴിഞ്ഞാൽ വീണ്ടും തുടർച്ചയായി സിനിമകൾ കിട്ടും..

രക്ഷ പെടാൻ തനിക്ക് ദൈവം കാണിച്ചു തന്ന അവസരമാണ് ഇത്.. കുട്ടികളെ തനിച്ചാക്കി വരാൻ ബുദ്ധിമുട്ടാണെങ്കിൽ അവരെയും കൂട്ടിക്കോ.. ഇളയ മകളെ ഇവിടെ നല്ലൊരു കോളേജിൽ ചേർത്തു പഠിപ്പിക്കാം..താമസിക്കാൻ ചെറിയ വാടകക്ക് ഇവിടെ ധാരാളം വീടുകൾ ലഭിക്കും.. തന്റെ ഭർത്താവിന് താല്പര്യമാണ് എങ്കിൽ അയാളെയും കൂട്ടിക്കോ…

 

ഞാൻ നിര്ബന്ധിക്കില്ല.. കഴിവുള്ള ഒരു പെണ്ണ് ആ കുഗ്രാമത്തിൽ കിടന്ന് നശിച്ചു പോകണ്ടാന്നു കരുതി എന്നെയൊള്ളു..ഇതിനോടൊപ്പം അയച്ചിരിക്കുന്നു പണം നിങ്ങൾ വരുകയാണെങ്കിൽ യാത്ര ചിലവിനു ഉപയോഗിക്കാം.. വരുന്നില്ലെങ്കിൽ നിങ്ങളുടെ വീട്ടു ചിലവിനു ഉപയോഗിച്ചു കൊള്ളുക.. സ്നേഹപൂർവ്വം പെരുമാൾ…

Nb: വരുന്നുണ്ട് എങ്കിൽ ഈ കത്ത് കിട്ടിയാലുടനെ മറുപടി അയക്കുക..

പത്മ ലെറ്ററും കൈയിൽ പിടിച്ച് അമ്പരപ്പോടെ നിന്നു.. എന്നിട്ട് പെട്ടന്ന് ചുറ്റും നോക്കി.. ഭാഗ്യം പോസ്റ്റ്മെൻ വന്നത് ആരും കണ്ടിട്ടില്ല…

അന്ന് വൈകിട്ട് ശ്രീകുട്ടിയോടും ജലജയോടും ലെറ്ററും പണവും വന്നകാര്യം പറഞ്ഞതോടെ അവരും വല്ലാത്ത കൺഫ്യൂഷനിൽ ആയി..

മദ്രാസിലെ കോളേജിൽ ചേർന്ന് പഠിക്കാം എന്നോർത്ത് ജലജ സന്തോഷ വതിയായി..

ഈ പട്ടിക്കാട്ടിൽ നിന്നും രക്ഷ പെടാമല്ലോ എന്നാണ് ശ്രീക്കുട്ടി ചിന്തിച്ചത്…

അച്ഛൻ എന്ത് പറയും അമ്മേ..

നിങ്ങൾ പറഞ്ഞു നോക്ക്.. വരുന്നെങ്കിൽ നമ്മുടെ കൂടെ വരട്ടെ അല്ലങ്കിൽ ഇവിടെ ഒറ്റക്ക് കുടിച്ചു നാറി കിടക്കട്ടെ…

അപ്പോൾ അമ്മ തീരുമാനിച്ചു കഴിഞ്ഞോ..?

നിങ്ങളുടെ തീരുമാനം പറയ്..

ആ ചേട്ടൻ പറഞ്ഞപോലെ ദൈവം കാണിച്ചു തന്ന വഴിയായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്.. ശ്രീകുട്ടിയാണ് പറഞ്ഞത്… ജലജയും അതിനൊപ്പം ആയിരുന്നു..

രാത്രിയിൽ കുടിച്ചു ബോധമില്ലാതെ വരുന്നതുകൊണ്ട് പുരുഷനോട് രാവിലെ പറയാം എന്ന് അവർ തീരുമാനിച്ചു…

രാത്രിയിൽ കിടന്നിട്ട് പത്മക്ക് ഉറക്കം വന്നില്ല..അവളുടെ മനസ് ആകെ കലുഷിതമാശയിരുന്നു…

രണ്ടു ദിവസം മാത്രം കണ്ടു പരിചയമുള്ള ഒരു മനുഷ്യനാണ് വിളിച്ചിരിക്കുന്നത്.. അയാളെ പറ്റി വേറെ ഒന്നും അറിയില്ല.. പോകുന്നതോ വളരെ ദൂരെയുള്ള കേട്ടറിവ് മാത്രമുള്ള ഒരു മഹാനഗരത്തിലേക്ക്…

പോകേണ്ടാ എന്ന് വെച്ചാലോ.. ഇവിടെ ഇങ്ങനെ കിടന്ന് കഷ്ടപ്പെടാം.. വല്ലപ്പോഴും കിട്ടുന്ന അണ്ടിയാപ്പീസിലെ ജോലി കൊണ്ട് റേഷൻ വാങ്ങിച്ചു പോകാം.. മക്കൾക്കോ തനിക്കോ ഒരു തരി പൊന്നില്ല.. എന്തിന് ഒരു ജോഡി നല്ല ഡ്രസ്സ് പോലുമില്ല…

എന്തിനാണ് ഇങ്ങനെ ജീവിക്കുന്നത്.. ഉടുതുണിക്ക് മറു തുണിയില്ലാതെ.. പണം ഉണ്ടാക്കണം.. തന്റെ മക്കളെങ്കിലും ദാരിദ്ര്യത്തിൽ നിന്നും രക്ഷപ്പെടണം…

അയാൾ കണ്ടിടത്തോളം മാന്യനാണ്.. അല്ലങ്കിൽ തന്നെ മദ്രാസ് പോലൊരു നഗരത്തിൽ ജീവിക്കാൻ മറ്റെന്തെങ്കിലും ജോലി കിട്ടാതിരിക്കില്ല…

പിറ്റേന്ന് രാവിലെ ഒരു ക്ലാസ് കട്ടൻകാപ്പി കൊണ്ടുപോയി കൈയിൽ കൊടുത്തിട്ട് ശ്രീക്കുട്ടി പുരുഷനോട് പറഞ്ഞു…

അച്ഛാ നാളെ ജലജേടെ റിസൾട്ട് വരും.. അവളെ കോളേജിൽ ചേർക്കണ്ടേ..

പുരുഷൻ മകളെ സൂക്ഷിച്ചു നോക്കിയിട്ട് പറഞ്ഞു..

കോളേജിൽ പോകാത്തകൊണ്ട് നിനക്ക് എന്തെങ്കിലും പറ്റിയോ..?

അവൾക്ക് തുടർന്നു പഠിക്കണമെന്ന് ആഗ്രഹമുമുണ്ട്.. എനിക്കോ പറ്റിയില്ല അവളെയെങ്കിലും പഠിപ്പിക്കേണ്ടേ..

നീയൊക്കെ വല്ല അണ്ടിതല്ലാനും പോയാമതി.. ഇനി കോളേജിൽ പോയി കളക്ടർ ആയിട്ടുവേണ്ടേ.. ബാക്കി അയാൾ പിറുപിറുത്തു…

അതിന് അച്ഛൻ ഒന്നും തരേണ്ട. അമ്മക്ക് മദ്രാസിൽ ഒരു ജോലി ശരിയായിട്ടുണ്ട്.. നമ്മൾക്ക് അങ്ങോട്ട് പോകാം..

മദ്രാസോ.. അവിടെ നിന്റെ അമ്മേടെ ആരാ ഇരിക്കുന്നത്..

അവിടെ അമ്മക്ക് പരിചയ മുള്ള ഒരാളുണ്ട്.. ഞങ്ങൾ അങ്ങോട്ട് പോകുവാ..അച്ഛനും കൂടെ വരണം..

ഞാൻ ഒരു പൊനത്തിലേക്കും വരുന്നില്ല..

അത്രയും കേട്ടപ്പോൾ പത്മ വെളിയിലേക്ക് ഇറങ്ങി വന്നു…

നിങ്ങൾ വന്നാലും വന്നില്ലേലും ഞങ്ങൾ പോകും.. എനിക്ക് എന്റെ മക്കളേ എങ്കിലും ഈ നരകത്തിൽ നിന്നും രക്ഷിക്കണം..

നിങ്ങളെ കൂടെ വരാൻ വിളിച്ചത് അവിടെ വന്ന് പണിയെടുത്തു എന്നെയും പിള്ളേരെയും നോക്കുമെന്ന് കരുതിയല്ല..

ഞങ്ങൾ പോയി കഴിഞ്ഞാൽ ഇത്തിരി കഞ്ഞി വെള്ളം അനത്തിതരാൻ ഇവിടെ ആരും ഇല്ലല്ലോ എന്ന് കരുതിയാണ്…

കൈയിൽ ഇരുന്ന ക്ലാസ്സിലെ കാപ്പി മട്ട് മുറ്റത്തേക്ക് വീശി ഒഴിച്ചിട്ട് അയാൾ പറഞ്ഞു..

നിന്റെ കഞ്ഞി വെള്ളമൊന്നും എനിക്ക് വേണ്ട.. നീ എങ്ങോട്ട് വേണമെങ്കിലും പൊയ്ക്കോ.. ഇനി ഞാൻ കൂടെ വരണമെന്നുണ്ടങ്കിൽ ഈ സ്ഥാലം വിൽക്കാമെങ്കിൽ വരാം…

അത് നടക്കുമെന്ന് നിങ്ങൾ കരുതേണ്ട.. എന്റെ മക്കൾക്ക്‌ കേറി കിടക്കാൻ അവരുടെ മുത്തച്ഛനായിട്ട് കൊടുത്തതാണ്.. അതു വിറ്റു തുലച്ച് ചാരായം കുടിക്കാൻ ഞാൻ സമ്മതിക്കില്ല…

എന്നാ നീയും മക്കളും കൂടി ഇതും കെട്ടിപ്പിടിച്ചിരുന്നോ.. ഞാൻ ഒരു പൂറ്റിലേക്കും വരുന്നില്ല.. പുരുഷൻ കൈലിയും മടക്കി കുത്തി ഇറങ്ങി നടന്നു…

Leave a Reply

Your email address will not be published. Required fields are marked *