മദിരാശിപട്ടണം – 1 7

അതിന് കാരണം ശ്രീകുട്ടിയാണ്.. പത്മയുടെ പെൺ മക്കൾ രണ്ടുപേരും വരുമെന്ന് അറിഞ്ഞിരുന്നു എങ്കിലും സാധാരണ രണ്ടു പെൺകുട്ടികൾ എന്നേ അയാൾ കരുതിയൊള്ളു…

പക്ഷേ ശ്രീകുട്ടിയെ കണ്ടുകഴിഞ്ഞപ്പോൾ പെരുമാളിന്റെ പ്രതീക്ഷയൊക്കെ തെറ്റി…

അയാൾ കണ്ടപ്പോൾ മുതൽ അവളെയാണ് ശ്രദ്ധിക്കുന്നത്.. എന്തൊരു സൗന്ദര്യമാ ഇവൾക്ക്.. നല്ല മുഖശ്രീയുള്ള കുട്ടി…

തമിഴിലും തെലുങ്കിലും കൊടിക്കട്ടി പറക്കുന്ന ഇപ്പോഴത്തെ ഏത് നായികയെക്കായിലും ഇവൾ സുന്ദരിയാണ്..

ക്യാമറക്ക് മുൻപിലെ പ്രകടനം കൂടി നന്നായാൽ താൻ ഈ അമ്മയെയും മക്കളെയും കൊണ്ട് രക്ഷപെടും…

ശ്രീകുട്ടിയുടെ നഖം മുതൽ മുടിനാര് വരെ ശ്രദ്ധിക്കുന്നുണ്ടങ്കിലും അതു പത്മ കാണാതിരിക്കാനും അയാൾ ശ്രദ്ധിച്ചിരുന്നു…

ഊണ് കഴിഞ്ഞ് ഒരു ടാക്സിയിൽ കയറി കോടംബക്കം ബ്രിഡ്ജിന് അടുത്തേക്ക് പോകാൻ അയാൾ ഡ്രൈവറോട് പറഞ്ഞു…

പോകുന്ന വഴിക്കുള്ള കാഴ്ചകൾ മിഴിച്ചു നോക്കികൊണ്ടിരുന്നു അമ്മയും മക്കളും…

ചെറ്റ കുടിലുകൾ മുതൽ മണി മാളികകൾ വരെ.. വലിയ വലിയ കെട്ടിടങ്ങൾ.. എം ജി ആറിന്റെയും ശിവാജി ഗണേശന്റെയും വലിയ കട്ടഔട്ട്‌ കൾ….

ഒരു വീടിന്റെ രണ്ടാം നിലയിൽ ഒരു വലിയ മുറിയും അടുക്കളയും ബാത്റൂമും പുറത്ത് ഒരു ബാൽക്കണിയും.. ഇതാണ് പത്മക്ക് വേണ്ടി പെരുമാൾ എടുത്തിരുന്ന വീട്…

വീട്ടിലേക്ക് കയറാൻ പുറത്തുനിന്നും സ്റ്റെപ്പുകൾ ഉണ്ട്.. താഴെ വീട്ടിന്റെ ഓണർ ആണ് താമസം..

അവരുടെ പേര് ഈശ്വരി അക്ക.. വീടിനുള്ളിൽ ഒരു വലിയ കാട്ടിൽ രണ്ടു മൂന്ന് ചെയറുകൾ ഒരു ടേബിൾ ഒക്കെയുണ്ട്.. പക്ഷേ പാത്രങ്ങൾ ഒന്നും ഇല്ല…

പെരുമാൾ അവരെ വീട്ടിൽ ഇരുത്തിയ ശേഷം പറഞ്ഞു.. ഇവിടെ കുറച്ചു നേരം വിശ്രമിക്ക്.. ഞാൻ ഒരു മണിക്കൂറിനുള്ളിൽ വരാം…

അയാൾ ഇത്രയും പറഞ്ഞിട്ട് വേഗം സ്റ്റെപ്പ് ഇറങ്ങി പോയി… അയാൾ പോയ ഉടനെ താഴെനിന്നും വീടിന്റെ ഉടമ ഈശ്വരി അക്ക കയറിവന്നു..

ഞാൻ നിങ്ങളെ പരിചയപ്പെടാൻ വന്നതാണ്.. ഭയപ്പെടേണ്ട പെരുമാൾ നല്ല ആളാണ്.. ഈ വീട് രാശിയുള്ള വീടാണ്.. ഇപ്പോൾ തെലുങ്കിലെ സൂപ്പർ നടി ***-*മദ്രാസിൽ ആദ്യം വരുമ്പോൾ ഈ വീട്ടിലാണ് താമസിച്ചത്…

ഇതൊക്കെയാണ് കട്ട തമിഴിൽ അവർ പറഞ്ഞത്.. കുറെയൊക്കെ പത്മക്ക് മനസിലായി…

കുറച്ചു നേരം കൂടി കഴിഞ്ഞപ്പോൾ പെരുമാളും മറ്റൊരു പയ്യനും കൂടി കുറേ സാധനങ്ങൾ മുകളിലേക്ക് കൊണ്ടുവന്നു…

മെത്ത തലയിണകൾ പാത്രങ്ങൾ സ്റ്റവ് ഇങ്ങനെ കുറച്ചു സാധനങ്ങൾ..

പത്മയും മക്കളും കൂടി എല്ലാം എടുത്തു വച്ചു.. കുറേ അരിയും പച്ചക്കറികൾ ഒക്കെ ഉണ്ടായിരുന്നു…

അണ്ണാ ഇതിനൊക്കെ ഒരു പാട് പൈസ ആയില്ലേ.. എന്റെ കൈയിൽ കുറേ രൂപയുണ്ട് ഞാൻ തരട്ടെ…

പത്മം നിന്റെ കൈയിൽ രൂപ കാണും എന്ന് എനിക്കറിയാം.. എന്നെ കണ്ടില്ലെങ്കിൽ തിരിച്ചു നാട്ടിലേക്ക് പോകാനുള്ള പണം നീ കരുതും എന്ന് എനിക്കറിയാം… അങ്ങിനെ വേണം.. ഞാൻ ഇന്നലെ മരിച്ചു പോയാൽ നിങ്ങൾ എന്തു ചെയ്യും..അങ്ങിനെയും സംഭവിക്കാമല്ലോ.. നമ്മൾ മനുഷ്യരല്ലേ..

എപ്പോഴും ഒരു കരുതൽ വേണം.. ഇതിന് ചിലവായ പണമൊക്കെ എനിക്ക് തരണം.. പക്ഷേ ഇപ്പോൾ വേണ്ട.. നിനക്ക് പടങ്ങൾ കിട്ടുമ്പോൾ ധാരാളം പണം വരും അപ്പോൾ തന്നാൽ മതി…

ഈ സമയം താഴെനിന്ന് ഒരു മൊന്തയിൽ കുറച്ചു പാലുമായി ഈശ്വരി അക്ക കയറി വന്നു…

ആദ്യം സ്റ്റവ് കത്തിച്ചു പാലുകാച്ച് പത്മം.. ഈശ്വരി അക്ക തന്നെ പുതിയ പത്രങ്ങളിൽ നിന്നും ഒരു ചരുവം എടുത്തു കഴുകി അതിൽ പാൽ ഒഴിച്ചു വെച്ചു…

പത്മ പാൽ തിളപ്പിച്ച്‌ പഞ്ചസാര ഇട്ട് എല്ലാവർക്കും കൊടുത്തുകൊണ്ട് മദ്രാസിലെ തന്റെ ജീവിതത്തിന് തുടക്കമിട്ടു…

അൽപനേരം കൂടി അവിടെ ഇരുന്നിട്ട് പെരുമാൾ യാത്ര പറഞ്ഞു പോയി..

പിറ്റേ ദിവസം രാവിലെ പത്തു മണിയോടെ അയാൾ വന്നിട്ട് പറഞ്ഞു നമ്മൾക്ക് ഒന്ന് പുറത്ത് പോകാം.. നിങ്ങൾ റെഡിയാക്…

എവിടെ പോകുന്നു എന്ന് ചോദിക്കാതെ അവർ മൂന്നുപേരും ഒരുങ്ങി വന്നു…

വെളിയിൽ ഇറങ്ങിയ ശേഷം പെരുമാൾ പറഞ്ഞു നമുക്ക് നടന്നു പോകാം… എന്നാലേ നിങ്ങൾക്ക് ഇവിടെയൊക്കെ പരിജയം ആകൂ..

നടന്ന് പോകുന്ന വഴിയിലുള്ള ഓരോ സ്ഥാപനവും അയാൾ പരിചയപ്പെടുത്തി കൊണ്ടിരുന്നു..

ജെമിനി ഭരണി എ വി എം പോലെയുള്ള വലിയ സ്റ്റുഡിയോകൾ. പത്മയും മക്കളും അത്ഭുതത്തോടെ നോക്കി നിന്നു…

അരുണചലം സ്റ്റുഡിയോ കാണിച്ചിട്ട് പറഞ്ഞു നാളെ പത്മം ഇവിടെ നമ്മൾ വരും.. നിനക്ക് ക്യാമറ ടെക്സ്റ്റ്‌ ഉണ്ട്..

അതെന്താ ക്യാമറ ടെക്സ്റ്റ്‌..? പത്മ ചോദിച്ചു..

അതോ.. ആ സിനിമയിലെ നിന്റെ കഥാപാത്രത്തിന്റെ മെയ്ക്കപ്പ് ചെയ്ത് ക്യാമറയുടെ മുൻപിൽ അഭിനയിക്കാൻ പറയും..അപ്പോൾ നീ അവർ പറഞ്ഞു തരുന്ന ഡയലോഗ് പറഞ്ഞു കൊണ്ട് അഭിനയിക്കണം..

അവർക്ക് ഇഷ്ടപെട്ടാൽ അപ്പോൾ തന്നെ കാൾ ഷീറ്റ് സൈൻ ചെയ്ത് അഡ്വാൻസ് തരും…

ഇഷ്ടപ്പെട്ടില്ലങ്കിലോ അണ്ണാ..

അതൊക്കെ ഇഷ്ടപ്പെടും.. ഞാൻ കൂടെയില്ലേ…

പെരുമാൾ അങ്ങിനെ പറഞ്ഞെങ്കിലും പത്മയുടെ മനസ്സിൽ അല്പം ഭയം തോന്നി തുടങ്ങിയിരുന്നു…

പിന്നെ അവരെ അയാൾ കൊണ്ടുപോയത് ഒരു വലിയ ടെസ്റ്റെയിൽ ഷോപ്പിലേക്കാണ്..

പത്മക്ക് കുറേ സാരികളും അവക്ക് മാച്ച് ചെയ്യുന്ന ബ്ലൗസുകളും എടുത്തു അണ്ടർ ഗാർമെൻറ്സ് സെക്ഷനിലേക്ക് ഇഷ്ടത്തിന് എടുത്തു കൊള്ളൂ എന്ന് പറഞ്ഞ് അയാൾ ഒഴിഞ്ഞു മാറിനിന്നു…

ശ്രീ കുട്ടിക്കും ജലജക്കും ഏറ്റവും പുതിയ ഫാഷനിലുള്ള കുറേ ഡ്രസുകളും എടുത്തു…

ബിൽ തുക കേട്ടപ്പോൾ പത്മ നടുങ്ങിപ്പോയി.. ഇത്രയൊന്നും വേണ്ടായിരുന്നു എന്ന് പറഞ്ഞപ്പോൾ അയാൾ പറഞ്ഞു..

പത്മം നമ്മൾ സിനിമയിൽ ആണ് വർക്ക് ചെയ്യുന്നത്.. അത് ഗ്ലാമറിന്റെ ലോകമാണ്.. പെണ്ണുങ്ങളെ സുന്ദരി ആക്കുന്നത് മെയ്കപ്പും ഡ്രസ്സുകളുമാണ്.. അതിൽ ഒരു വിട്ടു വീഴ്ചയും പാടില്ല..

എനിക്കറിയാം ഞാൻ ഇത്രയും പണം ചിലവാക്കുന്നത് കാണുമ്പോൾ നിനക്ക് ടെൻഷൻ ഉണ്ടന്ന്..

ഈ പണമെല്ലാം എനിക്ക് തിരിച്ചു തരാൻ നിനക്ക് കഴിയും.. ആ വിശ്വാസം എനിക്കുണ്ട്.. നിനക്കും ഉണ്ടായാൽ മതി നീ രക്ഷപെടും…

അന്ന് പകൽ മുഴുവൻ നഗരത്തിലെ വിവിധ ഭാഗങ്ങളിൾ നടന്നും കുതിരവണ്ടികളിൽ കയറിയും കണ്ടു തീർത്തു.. വൈകുന്നേരം മേറീന ബീച്ചിൽ പോയി..

കടൽ കരയിലെ പൊടി മണലിൽ പെരുമാളിനോട് ചേർന്ന് ഇരുന്ന് അമ്മയും മക്കളും കടൽ കണ്ടു…

ഇടക്ക് ആവേശത്തോടെ പത്മ തിരയിലേക്ക് ഇറങ്ങി..പുറകെ മക്കളും…

ആദ്യമായിട്ടാണ് അവർ കടൽ കാണുന്നതും തിരയിൽ ഇറങ്ങി നിൽക്കുന്നതും മറ്റും…

തിരയടിച്ചു വരുമ്പോൾ സാരി ഉയർത്തി പ്പിടിച്ചു കൊണ്ട് പത്മ കരയിലേക്ക് ഓടിക്കയറും..

അവളുടെ കണങ്കാലുകളുടെ കൊഴുപ്പും മിനുപ്പും നോക്കി ചിരിച്ചു കൊണ്ട് നിഷ്കളങ്കനെ പോലെ പെരുമാൾ ഇരുന്നു..

പത്മ ഇതിനോടകം പെരുമാളുമായി വളരെ അടുത്ത് ഇടപഴകാൻ തുടങ്ങി..

Leave a Reply

Your email address will not be published. Required fields are marked *