മനയ്ക്കലെ വിശേഷങ്ങൾ – 4അടിപൊളി  

അണിഞ്ഞു ഒരുങ്ങി വന്ന കാവ്യയെ കണ്ടു മൃദുല ചോദിച്ചു..

“അത്… ഞാൻ.. ആ.. ഞാൻ ഒന്നു കവല വരെ പോവാ ഒരു ആവിശ്യമുണ്ട്.. പെട്ടന്ന് വരും..

അവളുടെ പരുങ്ങൽ കണ്ടു എന്തോ പന്തികേട് തോന്നി മൃദൂലയ്ക്ക്..

“അത്.. എന്തു ആവിശ്യടി ഇത്ര രാവിലെ കല്യാണതിനൊക്കെ പോകും പോലെ ഒരുങ്ങിയിട്ടു കുറച്ചു കഴിഞ്ഞു പോയ പോരെ ഇവിടെ ആണേല് നൂറു കൂട്ടം ജോലി ഉണ്ട് എല്ലാരും ഇങ്ങനെ ഇറങ്ങി പോയ ആരും തീർക്കും അതൊക്കെ”

മൃദുലയുടെ വർത്തമാനം കാവ്യയ്ക് അത്ര പിടിച്ചില്ല..

ഡീ മൃദു.. ഇവിടുത്തെ അടുക്കള പണി ചെയ്യാനൊന്നും അല്ല ഞാൻ ഇവിടെ നിക്കണേ എന്റെ ഗതികേട് കൊണ്ട നിന്നെയൊക്കെ ഇവിടെ കെട്ടികൊണ്ട് വന്നതേ അതിനൊക്കെ വേണ്ടിയിട്ട ഞാൻ ആ തള്ള ഒന്നു അടങ്ങിയ അങ്ങോട്ട്‌ പോകും അല്ലാണ്ട് ഇവിടെ സ്ഥിരതാമസം ആക്കാനൊന്നും ഉദ്ദേശിച്ചിട്ടില്ല അങ്ങനെ ആരും ഇപ്പൊ മനസില് ചിന്തികേം വേണ്ട കേട്ടോ എനിക്ക് തോന്നിയ ഇടത്തു ഞാൻ പോകും എന്നെ ചോദ്യം ചെയ്യാനുള്ള അവകാശം ഒന്നും ഞാൻ ആർക്കും തീറെഴുതി കൊടുത്തിട്ടില്ല കേട്ടോ”

അതും മറുപടി നൽകി കാവ്യ പുറത്തേക്കു ഇറങ്ങി..

തിരിച്ചു എന്തെങ്കിലുമൊക്കെ പറയാൻ ഒരുങ്ങിയെങ്കിലും രാവിലെ തന്നെ ബഹളം ഉണ്ടാകേണ്ടെന്നു വെച്ചോ എന്തോ മൃദൂല ഒന്നും മിണ്ടാതെ പിന്മാറി പല്ല് ഞെരിച്ചു കൊണ്ട് പിറുപിറുത് അകത്തോട്ടു കേറി പോയി…

“ചേച്ചി.. ഞാനും ഉണ്ട് കവലയിലേക്ക്”

പിറകിൽ നിന്നും ഭവ്യ വിളിച്ചപ്പോൾ കാവ്യ ഒന്നു തിരിഞ്ഞു നോക്കി.. “ഞാൻ കോളേജിലോട്ട.. ചേച്ചി എങ്ങോട്ട.. മൃദൂല ചേച്ചിയും ആയിട്ടു എന്താ രാവിലെ തന്നെ വഴക്കു ഇടാൻ വന്നോ എന്നതാ ഒരു ബഹളം കേട്ടെ”

“അതോ… അവൾക്കു ഞാൻ എങ്ങോട്ടാ പോകുന്നെന്ന് അറിയണം പോലും വീട്ടിലെ ജോലി ചെയ്യാൻ ഞാൻ നിൽക്കുന്നില്ലന്ന് അവൾക്കു പരാതി.. പിന്നെ എനിക്ക് അതല്ലേ പണി എനിക്ക് വേണ്ടത് ഞാൻ ഉണ്ടാക്കി കഴിച്ചോളാം അല്ലാതെ എല്ലാർക്കും വെച്ചു വിളമ്പാൻ ഒന്നും എന്നെ കിട്ടില്ല..ഇതു പറഞ്ഞതെ ഉള്ളു അവളോട്‌ അല്ലാതെ ബഹളം ഒന്നും വെച്ചില്ല..”

കാവ്യ ഒന്നു ഹാൻഡ് ബാഗ് നേരെ ആക്കികൊണ്ട് അവൾക്കു മറുപടി നൽകി..

“ഓ..അതായിരുന്നോ ബഹളം കേട്ടെ അല്ല പറഞ്ഞ പോലെ ചേച്ചി രാവിലെ എങ്ങോട്ടാ അടിപൊളി ആയിട്ടു ഒരുങ്ങിയിട്ടുണ്ടല്ലോ കല്യാണമോ മറ്റോ ഉണ്ടോ ഇനി എന്നോട് ദേഷ്യപെടല്ലേട്ടോ ചോദിച്ചതിന്.”

ഭവ്യ ഒന്നു അറിയാനുള്ള ആകാംഷ കൊണ്ട് ചോദിച്ചു..

“ആ ബെസ്റ്റ് ഇനി നിനക്കും അറിയണോ.. എന്ന പറഞ്ഞേക്കാം ഞാൻ എന്റെ കള്ളകാമുകനെ കാണാൻ പോവാ മൂപ്പര് കാണാൻ വരാന്നു പറഞ്ഞിട്ടുണ്ട് ഒന്നു കണ്ടിട്ട് വരാന്നു വെച്ചു എന്തെ നീയും വരുന്നുണ്ടോ കൂടെ.” കാവ്യ അവൾക്കു അരിശത്തോടെ മറുപടി കൊടുത്തു…

“ഞാൻ.. ഇല്ല.. ഒന്നിനെ നോക്കിയതിനു ഇനി കിട്ടാനൊന്നും ബാക്കി ഇല്ല എന്റെ ചേച്ചിയെ കണ്ടതല്ലേ പൂരം ഇന്നലെ..എന്നെ കൊന്നില്ലെന്നേ ഉള്ളു ഏട്ടന്മാര്..സ്നേഹിക്കുന്നത് ഇത്ര വല്യ തെറ്റാണോ ചേച്ചി എന്തായാലും ആരെയെങ്കിലും കെട്ടണം അത് നമ്മള് ഇഷ്ടപെടുന്നവര് ആവുമ്പോൾ അല്ലെ നമ്മളു ജീവിക്കുവാന്നു നമ്മുക്ക് തോന്നുന്നേ.. ചേച്ചി തന്നെ പറ ഇപ്പൊ ചേച്ചി സ്നേഹിചാണ് കെട്ടിയെതെങ്കിൽ ഇങ്ങനെ ഇവിടെ വന്നു നില്കാൻ കെട്ടിയോൻ വിടുമായിരുന്നോ ചേച്ചിയെ ആ തള്ള ദ്രോഹികുമ്പോ നോക്കി നിൽകുവായിരുന്നോ.. ഞാൻ പറഞ്ഞത് ശരിയല്ലേ ചേച്ചി നമ്മളെ അത്രത്തോളം മനസിലാക്കി സ്നേഹിക്കുന്ന ആളെ അല്ലെ നമ്മള് കെട്ടേണ്ടത്.”

ഇതൊക്കെ കേട്ടപ്പോൾ അറിയാതെ കാവ്യയുടെ മുഖം ഒന്നു വാടി ഒന്നു നിശ്വാസം എടുത്തു ഭവ്യക്ക് മറുപടി കൊടുത്തു..

“മ്മ്.. ശരിയാടി നീ പറഞ്ഞെ.. അയാൾക്കു എന്നോട് സ്നേഹം ഉണ്ടായിരുന്നേൽ ഇങ്ങനെ എന്നെ ഇവിടെ കിടക്കാൻ വിടുവോ പണ്ടേ എന്നെ കൂട്ടിയിട്ടു കൊണ്ടു പോകുവായിരുന്നില്ലേ . അയാൾക്കു ആ തള്ളയാ വലുത് ആ പന്ന തള്ള പറയുന്നതാ വേദ വാക്യം എന്റെ വാക്കിന് ഒരു വില പോലുമില്ല അവിടെ നീ പറഞ്ഞ പോലെ ഏതവനെ എങ്കിലും സ്നേഹിച്ചോ മറ്റോ കെട്ടിയായിരുന്നേ ഇങ്ങനെ ഇരിക്കേണ്ടി വരില്ലായിരുന്നു എനിക്ക്.. ഇനി പറഞ്ഞിട്ടെന്താ എന്റെ വിധി അല്ലാതെന്താ ഇപ്പൊ പറയ്യാ..

“സാരല്ല്യ ചേച്ചി എല്ലാം ശരിയാകും.. ആ തള്ളയ്ക്കും മാറ്റം വരും മനുഷ്യൻ അല്ലെ മാറിക്കൊള്ളും.. ചേച്ചിയുടെ ചേട്ടനും മാറും ചേച്ചിയെ സ്നേഹിക്കാൻ തുടങ്ങും.”

സങ്കടത്തിൽ ആയ കാവ്യയെ ഭവ്യ ഒന്നു പറഞ്ഞു ആശ്വസിപ്പിച്ചു…

“അല്ല മോളെ അതൊക്കെ പോട്ടെ നിന്റെ പ്ലാൻ എന്താ.. ആ ക്രിസ്ത്യാനീ ചെക്കനെ നിനക്ക് കിട്ടുമെന്ന് തോന്നുന്നുണ്ടോ.. നിന്റെ ഏട്ടന്മാര് അവനേം നിന്നേം കൊന്നു കെട്ടി തുക്കും അറിയാല്ലോ അത്.. നീ എന്തു കണ്ടിട്ടാ ഇങ്ങനെ മുന്നോട്ടു പോണേ ഇതൊക്കെ നടക്കുമെന്ന് തോന്നുന്നുണ്ടോ”

അത് കേട്ട ഭവ്യയുടെ മുഖം ഒന്നു മ്ലാനമായി..

“അറിയില്ല ചേച്ചി.. പക്ഷെ.എന്റെ ജീവൻ പോയാലും അവനെ അല്ലാതെ വേറെ ഒരാളെ ഇ കഴുത്തിൽ താലി ചാർത്തിക്കില്ല ഞാൻ മരിക്കുന്നേലും ജീവിക്കുന്നേലും അവനും ഉണ്ടാകും എന്റെ കൂടെ ഇതു നമ്മള് ഉറപ്പിച്ചത അല്ലാതെ മറ്റൊരുത്തനു കഴുത്തു നീട്ടി കൊടുക്കില്ല ഞാൻ”

അവളു തന്റെ ഉറച്ച തീരുമാനം പറഞ്ഞു..

“മ്മ്… നിന്റെ തീരുമാനമല്ലേ ഞാൻ എന്ത് പറയാനാ എന്റെ ജീവിതം പോലെ ഒന്നും അവല്ലെന്നു മാത്രേ ഉള്ളൂ നിനക്ക് ”

കാവ്യ തന്റെ വ്യസനം അവളോട്‌ പറഞ്ഞു..

“ഇല്ല ചേച്ചി അവൻ പാവമാ എന്നെ ജീവന അവനു എന്നെ പൊന്നുപോലെ നോക്കുമെന്ന് എനിക്ക് ഉറപ്പുണ്ട് ഒരിക്കലും സങ്കടപെടുത്തില്ല”

സംസാരിച്ചു കവല എത്തിയത് അവര് അറിഞ്ഞില്ല..

“അല്ല ചേച്ചി ടൗണിലേക് ഇല്ലേ.. എനിക്ക് ഇപ്പൊ ബസ് വരും ചേച്ചി വരണില്ലേ”

ഭവ്യ ഒന്നു ആരാഞ്ഞു..

“ഞാനും ഉണ്ട് എനിക്ക് ഒരാളെ കാണാൻ ഉണ്ട് അവിടെ അതിനാ പോണേ ”

പറഞ്ഞു തിരുമ്പോയേകും ബസ് വന്നു.. രണ്ടു പേരും അതിൽ കയറി… ബസ് മുന്നോട്ടു നീങ്ങി…

മുറിയിൽ ഇരുന്നു മായ രാത്രിയിലെ കാര്യത്തെ കുറിച്ച് ആലോചിക്കുകയായിരുന്നു…

ഇറങ്ങി പോവണോ ഇന്ന് ഞാൻ ..ഞാൻ കാരണം അല്ലെ അയാളുടെ ജീവിതം പോയത് പാവത്തിനെ ഞാൻ ശരിക്കും ചതിച്ചതല്ലേ എനിക്ക് വേണ്ടി ജീവിച്ചിട്ട് ഇപ്പൊ ഞാൻ ഒഴിവാകുവല്ലേ അയാളെ.. പക്ഷെ എന്റെ മനുവേട്ടനും മോളും ഞാൻ ഇറങ്ങി ചെന്ന മനുവേട്ടനോട് ചെയുന്ന ചതിയാവില്ലേ അത്.. എന്നെ ലോകമായി കണ്ട ആ പാവം എനിക്ക് വേണ്ടി അല്ലെ ഇ കഷ്ടപ്പെട്ട് ജീവിക്കണേ..ഈശ്വരാ എന്തു ചെയ്യും ഞാൻ ശേ.. അയാള് ഉമ്മ തരാൻ വന്നപ്പോ ഞാൻ നിന്നു കൊടുത്തില്ലേ എന്താ പറ്റിയെ എനിക്ക് ഞാൻ എന്താ ഇങ്ങനെ.. ഇല്ല ഞാൻ അങ്ങനെ ഒരു മോശക്കാരി ആവില്ല എന്നെകൊണ്ട് ആവാൻ പറ്റില്ല.വരുന്നത് വരട്ടെ അയാള് വന്നു വിളിച്ചാലും ഞാൻ ഇറങ്ങി പോകില്ല..അതിലും ബേധം മരിക്കുന്നതാ.” മനുവേട്ടൻ വിളിക്കാൻ നേരം ആയല്ലോ എന്തു പറ്റി. അവളെ എന്നും രാവിലെ വിളിക്കുന്നതാണ് മനു..

Leave a Reply

Your email address will not be published. Required fields are marked *