സരസ്വതിയുടെ മുറിയിൽ നിന്നും ഇറങ്ങിയ മായ നേരെ തന്റെ മുറിയിലേക് ചെന്നു.. കാവ്യ അപ്പോയെക്കും അവിടുന്ന് പോയിരുന്നു.. മീനുട്ടി എഴുന്നേറ്റു കളിയും തുടങ്ങിയിരുന്നു..
നല്ല ആളെയാ നോക്കാൻ ഏല്പിച്ചു പോയത്.. അത് എങ്ങനെയാ കുഞ്ഞുങ്ങള് വല്ലതും ഉണ്ടെങ്കിൽ അല്ലെ അതിന്റെ പേടി കാണു ചുമ്മാ ഇങ്ങനെ നടക്കുവല്ലേ ഓരോരുത്തര്…
വാക്ക് പാലിക്കാത്ത കാവ്യയെ കുറ്റം പറഞ്ഞു മായ സ്വയം പിറുപിറുത്തു…
“മോളെ സ്കൂളിൽ പോകണ്ടേ വാവയ്ക് വാ എഴുന്നേറ്റു പല്ല് തേച്ചേ.. വാ..” മായ അവളെ എടുത്തു ബ്രെഷ് ചെയിക്കാനായി പുറത്തേക്കു ഇറങ്ങി… പുറത്തു ഇറങ്ങിയ മായ കണ്ടത് കാവ്യ ആരോടോ രാവിലെ തന്നെ ഫോൺ വിളിച്ചു സംസാരിക്കുന്നതാണു.. ആരാണപ്പാ ഇവളെ ഇത്ര രാവിലെ വിളിക്കാൻ മായ മീനുട്ടിയെ ബ്രെഷ് ചെയ്യിക്കുന്നതിടയിൽ വെറുതെ ആലോചിച്ചു.. പെട്ടന്ന് മായയെ കണ്ട കാവ്യ എന്തോ പരുങ്ങിയിട്ടു എന്തോ പറഞ്ഞു ഫോൺ കട്ട് ചെയ്ത്..മായയുടെ അടുത്തേക് വന്നു..
“ഡീ കാവ്യെ നീ നല്ല ആള്ളാട്ടോ മോളെ നോക്കാൻ ഏല്പിച്ചിട്ടു നീ കൊച്ചിനെ ഒറ്റയ്ക്കു ആക്കി പോയല്ലേ അവളോ മറ്റോ പുറത്തോ മറ്റോ പോയി വല്ലവരും പിടിച്ചോണ്ട് പോയ എന്തോ ചെയ്യും കാലം അങ്ങനെത്തെ അല്ലെ ഒന്നു കണ്ണ് തെറ്റിയ പേടിയാ എന്റെ മോള് ആണേല് ഒരു പെങ്കൊച്ചും പിന്നെ പറയാൻ ഉണ്ടോ”
അവളുടെ വർത്തമാനം കാവ്യക്ക് തീരെ ഇഷ്ടപെട്ടില്ല..
“ഇങ്ങനെയൊക്കെ പറയാൻ എന്താ മായേ ഉണ്ടായേ എനിക്ക് ഒരു കാൾ വന്നപ്പോ പുറത്തേക്കു വന്നതാ മോള് നല്ല ഉറക്കായിരുന്നു ഇപ്പൊ ഉണർന്നതാവും അവളു..പിന്നെ മോള് എഴുന്നേറ്റു പുറത്തോട്ടു വന്ന ഞാൻ ഉണ്ടല്ലോ ഇവിടെ ചുമ്മാ രാവിലെ വഴക്കു ഉണ്ടാക്കാൻ ഓരോന്ന് പറയല്ലേ മായേ മനുഷ്യന് അല്ലെങ്കിൽ തന്നെ രാവിലെ വട്ടു പിടിച്ച് നിൽക്യ അതിന്റെ കൂടെ ചുമ്മാ ചൊറിഞ്ഞു എന്നെ വട്ടക്കല്ലേ നീയ് ”
അതും പറഞ്ഞു ദേഷ്യത്തോടെ കാവ്യ അകത്തോട്ടു കേറി പോയി..
അപ്പോഴാണ് ദാമുവേട്ടൻ അവിടേക്കു വന്നത്.. മായയെ ഒന്നു അടിമുടി നോക്കി ഒരു വഷളൻ ചിരി പാസാക്കി കൊണ്ട് കുഞ്ഞിന്റെ അടുത്തെത്തി..
“അമ്മുസേ.. ദാമുന്റെ മീനുട്ടിയെ മോള് മാമുണ്ടില്ലല്ലേ.. പല്ലെക്കുവാനോ മീനു പല്ലെച്ചിട്ടു നല്ല മോളായി മാമുണ്ടിട്ടെ ഉസ്ക്കുളില് പോയിട്ട് വട്ടോ”
അയാൾ അവളെ കൊഞ്ചിച്ചു കൊണ്ട് മായയെ നോക്കി… കഴിഞ്ഞ ദിവസം അയാള് തന്റെ ചന്തിയിൽ കേറി പിടിച്ചത് മായ മറന്നിട്ടില്ലായിരുന്നു അയാളുടെ വഷളൻ ചിരി കണ്ടപ്പോ ദേഷ്യ ഭാവത്തോടെ അവൾ മുഖം തിരിച്ചു കളഞ്ഞു…
മായ അത്ര രസത്തിൽ അല്ലെന്നു തോന്നിയത് കൊണ്ടാക്കാം അയാള് തന്റെ തോർത്ത് എടുത്തു ഒന്നു തലയിൽ കെട്ടി ചിരിച്ചോണ്ട് പുറത്തേക്കു നടന്നു…
കടയിലേക്ക് പോകാൻ ഒരുങ്ങിയ മഹേഷ് എന്തോ ഒരു പേപ്പർ തപ്പുകയായിരുന്നു.. എവിടെ പോയി നാശം ഇവിടെ വെച്ചതാണല്ലോ..ഒന്നു വെച്ച വെച്ചിടത്തു കാണില്ല.. ഡീ മൃദു.. ഇവള് ഇതു എവിടെ പോയി നാശം പിടിക്കാൻ..
“എന്താ മഹേഷേട്ട…എന്താ തപ്പണെ…”
അടുക്കളയിൽ നിന്നും കേറി വന്ന മൃദുല മഹേഷ് എന്തോ അന്വേഷിക്കണത് കണ്ടു ആരാഞ്ഞു…
“കുന്തം…ഒരു സാധനം വെച്ച വെച്ചിടത്തു കാണില്ല ഞാൻ ഇന്നലെ വന്നപ്പോൾ ഇവിടെ ഒരു പേപ്പർ വെച്ചില്ലേ അത് എവിടാന്നു ആ ബാങ്കിൽ കൊടുകേണ്ടത ഇന്ന് അതിന്റെ കടലാസ അത് ..നോക്കി നില്കാതെ ഒന്നു എടുത്തു താ കുന്തം വിഴുങ്ങിയ പോലെ ഇങ്ങനെ നില്കാതെ”
അത് കേട്ടു ഒന്ന് ദേഷ്യത്തിൽ പോലെ മൃദുല പറഞ്ഞു…
“ഇതെന്തു കൂത്ത്.. ഇതെന്തിനാപ്പ എന്നോട് ചാടി കേറണേ ഞാൻ എന്താ ആ കടലാസ് എടുത്തു വിഴുങ്ങിയോ നിങ്ങള് ഇവിടെ വെച്ചിട്ടുണ്ടെൽ അത് അവിടെ തന്നെ കാണും മനുഷ്യ.. അല്ലാണ്ട് എവിടെ പോകാനാ ഒന്നു മാറു ഞാൻ നോക്കട്ടെ”
അവനെ ഒന്നു മാറ്റി മൃദൂല അവിടമാകെ ഒന്നു തപ്പി അലമാരയുടെ അടിയിൽ നിന്നും ഒരു പേപ്പർ അവൾക്കു കിട്ടി
“ദേ… ഇതാണോ സാധനം.” അവൾ അത് എടുത്തു അവനു നേരെ നീട്ടി.. അവൻ അത് ഒന്നു നോക്കിയിട്ടു പറഞ്ഞു..
