“എന്തുവാ മായേ ഞാൻ എത്ര വിളിച്ചു എന്തെടുക്കുവായിരുന്നു അവിടെ നിനക്ക് എന്താ സുഗുല്ല്യേ..എന്താ വയ്യാത്ത പോലെ.. പനീ ഉണ്ടോടി… അവൾ മായയുടെ നെറ്റിയിൽ ഒന്നു തൊട്ടു നോക്കി കൊണ്ട് പറഞ്ഞു ..
മായ അതിൽ നിന്നും ഒഴിഞ്ഞു മാറാൻ എന്നപോലെ മറുപടി കൊടുത്തു…
“ഏയ്യ്.. ഇല്ല്യ ചേച്ചി… എന്തോ ഒരു തലവേദന അതാ ഞാൻ വേറെ കുഴപ്പമൊന്നുല്ല്യ..”
അത് വിശ്വസിക്കാത്ത പോലെ അവളെ ഒന്നു നോക്കി കാവ്യ..
“മ്മ്.. ആയിക്കോട്ടെ..സരസ്വതിയേച്ചി നിന്നെ അന്വേഷിച്ചു എന്തിനാന്നു അറിയില്ല അത് പറയാനാ വന്നേ ഒന്നു ചെല്ലാൻ പറഞ്ഞു നീ ഒന്നു പോയി നോക്ക് എന്താന്ന് അവളു എണീറ്റില്ലേ മീനു..”
കാവ്യ മെല്ലെ റൂമിനു അകത്തേക്ക് കടന്നു… മായ ഒന്നു മുടി വാരികെട്ടി വെച്ചു..
“കാവ്യെ… എന്ന നീ ഒന്നു മോളെ നോക്കണേ ഞാൻ എന്താന്ന് ചോദിച്ചിട്ട് വരാം”
“ആ.. ശരി ഞാൻ ഇവിടെ ഇരുന്നോളാം നീ പോയി നോക്കിയിട്ടു വാ..”
മായ നേരെ സരസ്വതിയുടെ മുറിയിലേക് നടന്നു….
“മഹേഷേട്ട മഹേഷേട്ടാ … എന്തു ഉറക്ക ഇതു ഇങ്ങനെ ഉറങ്ങിയ എങ്ങനെയാ.. ഒന്നു എഴുന്നേറ്റെ… ഇങ്ങനെ ആണേല് കട പൂട്ടി വിട്ടിൽ ഇരിക്കേണ്ടി വരുട്ടോ ഒന്നു എഴുന്നേൽക് എന്റെ മനുഷ്യ.. ”
മഹേഷിനെപിടിച്ച് കുലുക്കി വിളിച്ചു കൊണ്ട് ഭവ്യ തന്നെ വ്യസനം പ്രകടിപ്പിച്ചു…
“എന്റെ മോളെ ഒന്നു കുറച്ചു നേരം ഉറങ്ങിക്കോട്ടെ ഇന്നലെ എപ്പോഴാ വന്നെന്നു നിനക്ക് അറിയാല്ലോ തല പൊങ്ങണില്ലടി.. കുറച്ചു നേരം കൂടി ഒന്നു കിടന്നോട്ടെ നീയും വാ നമ്മുക്ക് ഇങ്ങനെ കെട്ടിപിടിച്ചു കിടക്കാം വാ ” അവൻ അവളുടെ കൈയിൽ പിടിച്ച് ബെഡിലേക് അവളെ ഒന്നു വലിച്ചു ഇടാൻ നോക്കി..
“അയ്യടാ.. ഒറ്റയ്ക്കു അങ്ങ് കിടന്ന മതി..എനിക്ക് നൂറു കൂട്ടം ജോലി ഉണ്ട് ഇവിടെ അടുക്കളയിൽ കേറിയില്ലേല്ലേ നിങ്ങളുടെ പുന്നാര പെങ്ങന്മാരും നാത്തൂന്മാരും എന്നെ കൊല്ലാതെ കൊല്ലും അത് കൊണ്ട് പൊന്നുമോൻ ഒറ്റയ്ക്കു അങ്ങ് കിടയ്ക് ഞാൻ അടുക്കളയിലോട്ട് പോവാ.. കുറച്ചു നേരം കിടന്നിട്ടു കുളിച്ചു കടയിൽ പോകാൻ നോക്ക് കേട്ടോ”
മൃദുല ചിരിച്ചു കൊണ്ട് മെല്ലെ റൂമിനു പുറത്തേക് ഇറങ്ങി…
മോഹനനും വത്സലനും കൈകോട്ടും പണി സാധനവും എടുത്തു.. രാവിലെ തന്നെ പാടത്തേക്കു പോകാൻ ഇറങ്ങുവായിരുന്നു …
പുറത്തു മുറ്റം അടിക്കുന്ന ഭവ്യയെ കണ്ടപ്പോൾ മോഹനൻ പറഞ്ഞു…
“ഡീ.. മോളേ.. ഇന്ന് നിനക്ക് പോകണ്ടേ ക്ലാസിനു ആ മായയോടോ മറ്റോ പറഞ്ഞ പോരെ ഇതൊക്കെ.. കാവ്യ ഒന്നൂല്ല്യേ അവിടെ..എന്തെടുക്കുവാ അവളു അവിടെ ”
ചൂലിനു ഒരു തട്ട് കൊടുത്തു അവൾ ഒന്നു നേരെ നിന്നു..
“എന്റെ ഏട്ടാ..ഒന്നു കാവ്യെച്ചിയോട് ഞാൻ തുക്കാൻ പറഞ്ഞതാ നേരത്തെ എന്റെ പൊന്നോ അതിനു എനിക്ക് കിട്ടാൻ ഒന്നും ബാക്കി ഇല്ല ആരും ചെയ്യണ്ട ഞാൻ തന്നെ തൂത്തോളം” അവൾ തന്റെ സങ്കടം പറഞ്ഞു കുനിഞ്ഞു നിന്നും പണി തുടർന്നു.. ഇന്നലെത്തെ കാര്യം ഏട്ടന്മാര് ചോദിക്കുമോ എന്നുള്ള പേടി അവൾക്കു മനസ്സിൽ ഉണ്ടായിരുന്നെങ്കിലും അതൊന്നും അവര് ചോദിച്ചില്ലല്ലോന്നുള്ള ആശ്വാസത്തിൽ ആയി അവളു ..
പിന്നെ ഒന്നും പറയാൻ നില്കാതെ അവര് പാടത്തേക്കു പോയി…
അടുക്കളയിൽ എത്തിയ മൃദുല നാരായണിയെയും ദാമുവേട്ടനെയും അല്ലാതെ അവിടെ മറ്റാരെയും കണ്ടില്ല…
“”നാരണിയെച്ചിയെ..ആരും ഇല്ല്യല്ലോ എവിടെ പോയി എല്ലാരും മായയും കാവ്യയൊന്നും കേറിയില്ലേ.. എഴുന്നേറ്റില്ലേ അവരു..
എന്തോ ചായയോ മറ്റോ ഉണ്ടാകുന്ന തിരക്കിൽ നാരായണി മൃദുലയുടെ ശബ്‌ദം കെട്ടു തിരിഞ്ഞു നിന്നു അവളോട് പറഞ്ഞു..
“ഓ.. ആരും വന്നില്ല്യ കുട്ടിയെ…അല്ലേലും എല്ലാർക്കും വല്യ തിരക്കല്ലേ സമയവുമ്പൊ വെച്ചുണ്ടാക്കി വെക്കാൻ ഇവിടെ വേറെ ആളുണ്ടല്ലോ എന്റെ വിധി അല്ലാതെന്താ ഇപ്പൊ പറയ്യാ കാലിനു വയ്യാതെ ഇങ്ങനെ നികുമ്പോ ഒറ്റൊരെണ്ണം ഒന്നു നോക്കണ് പോലുല്ല്യ എന്റെയൊക്കെ കാലം കഴിഞ്യാ കാണാം ഇ തറവാട് തന്നെ പിന്നെ ഉണ്ടാവോ ന്തോ ഇപ്പൊ തന്നെ അവിടെ ഇവിടെ കേൾക്കനുണ്ട് ഞാൻ ചില മുറുമുറുപ്പ് സ്വത്ത് ഭാഗം വെക്കാനും അളന്നു മുറിക്കാനും പറയണതൊക്കെ എന്റെ കാലം കഴിയണവരെ എങ്കിലും എല്ലാരേം ഇങ്ങനെ ഒന്നു കണ്ട മതിയായിരുന്നു എന്റെ ദൈവെ..”
