മനയ്ക്കലെ വിശേഷങ്ങൾ – 4 6അടിപൊളി  

“ഇല്ല ചേച്ചി അവൻ പാവമാ എന്നെ ജീവന അവനു എന്നെ പൊന്നുപോലെ നോക്കുമെന്ന് എനിക്ക് ഉറപ്പുണ്ട് ഒരിക്കലും സങ്കടപെടുത്തില്ല”

സംസാരിച്ചു കവല എത്തിയത് അവര് അറിഞ്ഞില്ല..

“അല്ല ചേച്ചി ടൗണിലേക് ഇല്ലേ.. എനിക്ക് ഇപ്പൊ ബസ് വരും ചേച്ചി വരണില്ലേ”

ഭവ്യ ഒന്നു ആരാഞ്ഞു..

“ഞാനും ഉണ്ട് എനിക്ക് ഒരാളെ കാണാൻ ഉണ്ട് അവിടെ അതിനാ പോണേ ”

പറഞ്ഞു തിരുമ്പോയേകും ബസ് വന്നു.. രണ്ടു പേരും അതിൽ കയറി… ബസ് മുന്നോട്ടു നീങ്ങി…

മുറിയിൽ ഇരുന്നു മായ രാത്രിയിലെ കാര്യത്തെ കുറിച്ച് ആലോചിക്കുകയായിരുന്നു…

ഇറങ്ങി പോവണോ ഇന്ന് ഞാൻ ..ഞാൻ കാരണം അല്ലെ അയാളുടെ ജീവിതം പോയത് പാവത്തിനെ ഞാൻ ശരിക്കും ചതിച്ചതല്ലേ എനിക്ക് വേണ്ടി ജീവിച്ചിട്ട് ഇപ്പൊ ഞാൻ ഒഴിവാകുവല്ലേ അയാളെ.. പക്ഷെ എന്റെ മനുവേട്ടനും മോളും ഞാൻ ഇറങ്ങി ചെന്ന മനുവേട്ടനോട് ചെയുന്ന ചതിയാവില്ലേ അത്.. എന്നെ ലോകമായി കണ്ട ആ പാവം എനിക്ക് വേണ്ടി അല്ലെ ഇ കഷ്ടപ്പെട്ട് ജീവിക്കണേ..ഈശ്വരാ എന്തു ചെയ്യും ഞാൻ ശേ.. അയാള് ഉമ്മ തരാൻ വന്നപ്പോ ഞാൻ നിന്നു കൊടുത്തില്ലേ എന്താ പറ്റിയെ എനിക്ക് ഞാൻ എന്താ ഇങ്ങനെ.. ഇല്ല ഞാൻ അങ്ങനെ ഒരു മോശക്കാരി ആവില്ല എന്നെകൊണ്ട് ആവാൻ പറ്റില്ല.വരുന്നത് വരട്ടെ അയാള് വന്നു വിളിച്ചാലും ഞാൻ ഇറങ്ങി പോകില്ല..അതിലും ബേധം മരിക്കുന്നതാ.” മനുവേട്ടൻ വിളിക്കാൻ നേരം ആയല്ലോ എന്തു പറ്റി. അവളെ എന്നും രാവിലെ വിളിക്കുന്നതാണ് മനു..

കൃങ്… കൃങ്… പറഞ്ഞു തിരുമ്പോയേക് ലാൻഡ് ഫോൺ ശബ്ദിച്ചു…

അവൾ വേഗം ഫോൺ എടുത്തു…

“ഹലോ..പറ ഏട്ടാ.” അവൾ അതൊക്കെ ഓർത്തു ഒന്നു വിറച്ചു കൊണ്ടായിരുന്നു സംസാരിച്ചത്…

“എന്തെടുക്കുവായിരുന്നു മായേ നീയ്യ്.. മോള് സ്കൂളിൽ പോയോ.” മനു അന്വേഷിച്ചു…

“ഒന്നുല്ല്യ ഏട്ടാ.. ചുമ്മാ കിടക്കുവായിരുന്നു ഒരു തല വേദന പോലെ മോള് പോയി”

അത് കെട്ടു മനു ഒന്നു ആക്കുലപ്പെട്ടു ചോദിച്ചു..

“അതെന്ന പറ്റിയെടി പെട്ടന്ന്..പനി ഉണ്ടോ നീ ആ ബാം എടുത്തു പുരട്ടു പനി ഉണ്ടേലു ഒരു ടാബ്ലറ്റ് കഴിക്ക് കുഴപ്പമൊന്നുമില്ലല്ലോ പനി ഉണ്ടേലു ഒന്നു പോയി കാണിക്ക് ആ ഭവ്യയെയും കൂടെ കൂട്ടിക്കോ..”

“ഏയ്യ്… കുഴപ്പമൊന്നൂല്യ ഏട്ടാ അതിന്നല്ലേ കുറച്ചു മഴ കൊണ്ടായിരുന്നു അതിന്റെ ആവും അത് മാറുമെന്നേ പേടിക്കുവൊന്നും വേണ്ട ഏട്ടൻ വല്ലതും കഴിച്ചോ ഇറങ്ങിയോ ജോലിക്കു..”

അവളു ഒന്നു വിഷയം ഒന്നു മാറ്റി..

“ഏയ്യ്.. ഇല്ലടി ഇറങ്ങാൻ പോവാ അപ്പോഴാ വിളിച്ചേ ഇറങ്ങുവാ ഓഫീസിൽ ചെന്നിട്ടു കഴികാം വയ്യെങ്കിൽ നീ കിടന്നോ ആ ടാബ്ലറ്റ് കഴിക്ക് ഞാൻ കുറച്ചു കഴിഞ്ഞു വിളിച്ചോളാം നിന്നെ ഒന്നു വിളിച്ചിട്ട് ഇറങ്ങാന്നു വിചാരിച്ചു വിളിച്ചത.. നീ റസ്റ്റ്‌ എടുക്ക് കേട്ടോ ശ്രദ്ധിക്കു എപ്പോഴും ഇങ്ങനെ ജോലിന്നു പറഞ്ഞു ഓടേണ്ട പറ്റുന്ന പോലെ എടുത്ത മതി കേട്ടോ ഞാൻ ഉച്ചയ്ക്ക് വിളികാം ഇറങ്ങാൻ പോവാ..ഒരു ഉമ്മ താ.. നിന്നെ ഒരുപാട് മിസ് ചെയുന്നുണ്ട് മോളെ.. ശരിക്കും ഒരുപാട്.. ഒറ്റയ്ക്കു ആയപോലെ തോന്നുന്നു ഇടയ്ക്.”

അവൻ തന്റെ സങ്കടം അറിയിച്ചു..

“അറിയാം ഏട്ടാ എന്തു ചെയ്യാനാ വേറെ വഴി ഇല്ലാത്തോണ്ടല്ലേ ഏട്ടൻ അങ്ങോട്ട്‌ പോയെ സാരമില്ല മോളൊക്കെ വലുതായി വരുവല്ലേ അവളെ വളർത്തണ്ടേ.. സാരമില്ല..എനിക്കും വിഷമം ഉണ്ട് ഏട്ടാ.. ഉമ്മാ… മിസ്സ്‌ യൂ ഏട്ടാ ഞാൻ ഉണ്ട് കൂടെ സങ്കടപെടല്ലേ .. അവൾ ഒരു ഉമ്മ ഫോണിലൂടെ അവനു നൽകി…

“എന്ന ശരി വാവേ റസ്റ്റ്‌ എടുക്ക് ഞാൻ ഉച്ചയ്ക്ക് വിളിക്കാട്ടോ ”

“മ്മ്… ശരി..

അവൾ ഫോൺ വെച്ചു… എന്നെ ഇങ്ങനെ സ്നേഹിക്കുന്ന മനുവേട്ടനെ ചതിക്കാൻ എന്നെകൊണ്ട് ആവില്ലെന്നു മായ മനസ്സിൽ ഉറപ്പിച്ചു… എന്തു വന്നാലും മനുവേട്ടനെ ഞാൻ ചതിക്കില്ല…ഓരോന്നു ആലോചിച്ചു മായ കട്ടിലിലേക്കു ഇരുന്നു…

ജോലി തീർത്തു വന്ന മൃദൂല ക്ഷീണത്തിൽ കട്ടിലിൽ വെറുതെ കിടക്കുവായിരുന്നു…

“നാശം.. നടുവിന്റെ പണി കഴിഞ്ഞുന്ന തോന്നണേ അത് എങ്ങനെയാ കൊച്ചമ്മമാരൊക്കെ രാവിലെ തന്നെ ഒരുങ്ങി കെട്ടി പോയല്ലോ ഇവിടുന്നു ഇവളുമാർക്കൊക്കെ വെച്ചുണ്ടാക്കി കൊടുക്കാൻ ഞാൻ ആരാ ഇവൾമാരുടെ പണികാരിയോ ഹമ്മേ എന്റെ നടു ലോകത്തു ഒരു വീട്ടിലും കാണില്ല ഇത്രേം പണി.. അത് എങ്ങനെയാ ആ മനുഷ്യനോട് അന്നേ പറഞ്ഞതാ കിട്ടുന്ന സ്വത്തും വാങ്ങി എങ്ങോട്ടേലും വീടും വെച്ചു പോവാന്ന് അത് എങ്ങനെയാ പെങ്ങൻമാരേം ഏട്ടന്മാരേം കണ്ടില്ലേലും അയാൾക്കു ഉറക്കം വരില്ലല്ലോ നാശം ഇവിടെ അടുക്കളയിൽ കിടന്നു തീരാനാ എന്റെ വിധി” മൃദൂല സ്വയം പരിതപിച്ചു…

Leave a Reply

Your email address will not be published. Required fields are marked *