മനു അനു – 4

 

സലീം അനു വരുന്നത് നോക്കി “ok, ശരി, അപ്പൊ നമുക്ക് ഒന്നൂടെ സംസാരിക്കാം..” എന്ന് പറഞ്ഞു തിരികെ അയാളുടെ ടേബിളിലേക്ക് പോയി.

 

അനു വന്നു ഞങ്ങളുടെ ടേബിളിൽ ഇരുന്നു കൊണ്ട് ചോദിച്ചു, “അതാരാ ഇവിടെ ഇപ്പൊ വന്നു സംസാരിച്ചിട്ട് പോയെ..”

 

മനു: “എന്നെ എവിടെയോ വച്ച് കണ്ടിട്ടുണ്ടെന്ന് പറഞ്ഞു പരിചയപ്പെടാൻ വന്നതാ.. പക്ഷേ ആള് മാറിയതാ.. അതാ വേഗം പോയെ…”

 

അതിനു ശേഷം ഓരോ വിശേഷങ്ങൾ ഒക്കെ പറഞ്ഞു ചിരിച്ചു കളിച്ചു ഞങ്ങൾ അവിടെയിരുന്നു ഭക്ഷണം കഴിച്ചു. അതിനിടയിലും എൻ്റെ അനുവിൻ്റെ സുന്ദരമായ ശരീരം കണ്ണുകൾ കൊണ്ട് കൊത്തിവലിക്കുന്ന സലീമിനെയും പിന്നെ മറ്റുള്ളവരെയും ഞാൻ അഹങ്കാരത്തോടെ  നോക്കിക്കൊണ്ടിരുന്നു.

 

ഭക്ഷണം കഴിച്ചു എഴുന്നേൽക്കാൻ നേരം ആണ് ജിയോ അവിടേക്ക് വന്നത്. ഏതോ റൂമിലേക്ക് ഓർഡർ ചെയ്ത ഭക്ഷണം ഇവിടെ കിച്ചണിൽ നിന്നും കൊണ്ട് പോകാൻ വന്നതായിരുന്നു അവൻ. ഞങ്ങളെ കണ്ടപ്പോൾ അവൻ സന്തോഷം കൊണ്ട് ഓടി അടുത്തേക്ക് വന്നു.

 

ജിയോ: “ഹായ് സാർ.. ഹായ് മേഡം.. ഗുഡ് മോർണിംഗ്…”

 

ഞാൻ ചിരിച്ചു കൊണ്ട് ഗുഡ് മോർണിംഗ് പറയാൻ തുടങ്ങിയപ്പോളേക്കും അനു “ഗുഡ് മോർണിംഗ്” എന്ന് പറഞ്ഞു.

 

ജിയോ: “മേഡം സ്റ്റേയ് ഒക്കെ ok അല്ലെ. നന്നായി ഉറങ്ങിയോ..”

 

അനു: [ചിരിച്ചു കൊണ്ട്] “ഹാ.. നന്നായി ഉറങ്ങി… എല്ലാം ok ആണ്.. thanks for asking..”

 

ജിയോ: “ഓക്കേ സാർ.. ഞാൻ പോട്ടെ.. കുറച്ചു പണികൾ ഉണ്ട്.. എന്തെങ്കിലും സഹായം വേണമെങ്കിൽ പറയണേ…”

 

മനു: “ഷുവർ ജിയോ.. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കാം.. നമ്പർ ഉണ്ടല്ലോ…”

 

ജിയോ പോയിക്കഴിഞ്ഞു അനു പറഞ്ഞു, “നല്ല ഉത്സാഹമുള്ള പയ്യൻ അല്ലേ.. പോകുമ്പോൾ അവനു എന്തെങ്കിലും ടിപ്പ് കൊടുക്കണേ മനുവേട്ടാ..”

 

അവനു ഇതിനോടകം കൊടുത്ത ടിപ്പിൻ്റെ ഉത്സാഹം ആണ് അവൻ നമ്മോടു കാണിക്കുന്നതെന്ന് പറയാൻ തോന്നിയെങ്കിലും ഞാൻ ചിരിച്ചു കൊണ്ട് “ശരി.. നീ തന്നെ കൊടുത്തോ..” എന്ന് മാത്രം പറഞ്ഞു നിർത്തി.

 

ശേഷം റൂമിലേക്ക് മടങ്ങി.

 

******************************

 

[പിന്നീടുള്ള ദിവസങ്ങളിൽ കാര്യമായൊന്നും നടക്കാത്തതുകൊണ്ട് ഇനിയും കൂടുതൽ വലിച്ചു നീട്ടി എഴുതി മുഷിപ്പിക്കുന്നില്ല.]

 

******************************

 

അങ്ങിനെ അനു പറഞ്ഞ പോലെ ജിയോക്ക് നല്ലൊരു തുക ടിപ്പും കൊടുത്ത് ഞങ്ങൾ ചെക്ക്‌ഔട്ട് ചെയ്യാൻ ഒരുങ്ങി. എന്തെങ്കിലും ഒക്കെ ആവശ്യം ഉണ്ടെങ്കി ഇടക്ക് വിളിക്കണേ എന്ന് ജിയോ എന്നോട് സ്വകാര്യമായി പറഞ്ഞു. വിളിക്കാം എന്ന് വാക്ക് കൊടുത്തു ഞങ്ങൾ അവിടെ നിന്നും ഇറങ്ങി.

 

ബാഗുകൾ എടുത്തുകൊണ്ട് കാർ വരെ ജിയോയും ഞങളുടെ പുറകെ വന്നു. അനുവിൻ്റെ പിന്നഴക് ആസ്വദിച്ചുകൊണ്ട് ജിയോ ഏറ്റവും പുറകിലായാണ് നടന്നത്. താഴെ ഗാർഡനരികെയുള്ള പാർക്കിങ് ഏരിയയിലേക്ക് പോകും വഴി അനു എന്നോട് പറഞ്ഞു…

 

അനു: “മനുവേട്ടാ… ഒന്ന് നിക്കാമോ.. എൻ്റെ കുറച്ചു ഫോട്ടോസ് എടുത്ത് താ.. ഇൻസ്റ്റായിൽ ഇടാൻ..”

 

മനു: “ഞാൻ പോയി കാർ ഒന്ന് സ്റ്റാർട്ട് ആക്കി AC ഓൺ ആക്കട്ടെ.. അല്ലെങ്കി ചൂടായിരിക്കും. നിനക്ക് ഫോട്ടോ എടുത്ത ഒരിക്കലും മതിയാകില്ല..”

 

അനു: “മനുവേട്ടാ.. പ്ലീസ്…” എന്നും വിളിച്ചു പുറകെ നടന്നു ചിണുങ്ങി..

 

മനു: [ജിയോയെ ചൂണ്ടിക്കൊണ്ട്] “ജിയോ നന്നായി ഫോട്ടോ എടുക്കുമെന്നാ പറഞ്ഞത്.. നീ ഫോൺ കൊടുക്ക്.. എടുത്ത് തരും..”

 

അനു സംശയ ഭാവത്തിൽ ജിയോയെ നോക്കി.

 

ജിയോ: “അതിനെന്താ മേഡം.. ഞാൻ എടുത്തു തരാം.. എനിക്ക് സന്തോഷമേ ഒള്ളു..”

 

അനു ഫോട്ടോക്ക് പോസ് ചെയ്യാൻ പറ്റിയ സ്ഥലം അന്വേഷിച്ചു പൂന്തോട്ടത്തിലൂടെ നടന്നു. ജിയോ ആവേശത്തോടെ ഓടി വന്നു ബാഗുകൾ എല്ലാം കാറിൽ വച്ച് അനുവിൻ്റെ അടുത്തേക്ക് ഓടി ചെന്നു.

 

അനു ജിയോക്ക് ഫോട്ടോ എടുക്കാനായി ഫോൺ കൊടുത്തു.  അവൻ കുറച്ചു ഫോട്ടോകൾ എടുത്ത ശേഷം അവൾക്കരികിലേക്ക് വന്നു അതൊക്കെ അനുവിനെ കാണിച്ചു. എന്നിട്ട് പറഞ്ഞു, “ചേച്ചിയെ… സോറി, മാഡത്തിനെ കാണാൻ നല്ല ഭംഗി ആണ്.. അതോണ്ട് എങ്ങിനെ ഫോട്ടോ എടുത്താലും നല്ല രസമാ…”

 

ഒരു അന്യൻ തൻ്റെ സൗന്ദര്യത്തെ അങ്ങിനെ പുകഴ്ത്തിയപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. വീണ്ടും പല പല പോസുകളിൽ നിൽക്കുന്നതിനിടയിൽ, സ്ലീവ്‌ലെസ് ടോപ്പിലും മുട്ടറ്റം മാത്രമുള്ള സ്കർട്ടിലും നിറഞ്ഞു തുളുമ്പുന്ന തൻ്റെ അംഗലാവണ്യത്തെ ജിയോ കൊതിയോടെ കൊത്തിവലിക്കുന്നത് കണ്ട് അവൾക്ക് ചിരി വരുന്നുണ്ടായിരുന്നു. അവളാൽ കഴിയും വിധം ജിയോയെ പ്രലോഭിപ്പിക്കാൻ അനു ശ്രമിക്കുന്നത് കണ്ട ഞാൻ മനസ്സിൽ പറഞ്ഞു, “കൊള്ളാം, അപ്പോൾ പയ്യെ പയ്യെ ഇതൊക്കെ ഇവൾക്ക് ഇഷ്ടമായി വരുന്നുണ്ട്..”

 

അൽപ സമയത്തെ ഫോട്ടോയെടുപ്പും കൂടെ കഴിഞ്ഞപ്പോൾ ജിയോ ഫോൺ അനുവിന് കൈമാറി. കാറിനുള്ളിൽ AC ഓൺ ആക്കി ഇരുന്ന് സൈഡ് മിററിലൂടെ അവരെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു ഞാൻ.

 

അനു: “കൊള്ളാമല്ലോ ജിയോ… നല്ല ഫോട്ടോസ്.. എനിക്ക് ഇഷ്ടപ്പെട്ടു…”

 

ജിയോ: “അത് എൻ്റെ മിടുക്കല്ല… മാഡത്തിനെ കാണാൻ അത്ര സുന്ദരിയാ.. അതാ എല്ലാ ഫോട്ടോയും ഇത്ര നന്നായി വന്നേ…”

 

അനു: “താങ്ക്സ്… എന്നാ ശരി, ഇറങ്ങട്ടെ.. ഇനി അപ്പൊ എവിടെയെങ്കിലും ഒക്കെ വച്ച് കാണാം..”

 

ജിയോ: [തല ചൊറിഞ്ഞു കൊണ്ട്] “താങ്ക്സ് മാത്രം ഒള്ളു…?”

 

അനു: “മനു നിനക്ക് ടിപ്പ് തന്നില്ലേ…?”

 

ജിയോ: “ഹാ… തന്നല്ലോ.. സാറിൻ്റെ വക നേരത്തെ തന്നു… ഇനി മേഡത്തിൻ്റെന്നു വല്ലതും കിട്ടിയാലോ എന്ന് കരുതി ചോദിച്ചതാ….”

 

അനു: “ആഹാ… നീ ആള് കൊള്ളാലോ… അതൊക്കെ മതി..”

 

ജിയോ: “അയ്യോ… മാഡം, സീരിയസ് ആയിട്ട് പറഞ്ഞതല്ല…. ഞാൻ വെറുതെ പറഞ്ഞതാ.. okay മാഡം, ബൈ…”

 

അനു അവനോട് ബൈ പറഞ്ഞു കാറിനടുത്തേക്ക് വരുന്നത് കണ്ട ഞാൻ ഡോർ തുറന്നു കൊടുക്കാനായി പുറത്തേക്ക് ഇറങ്ങി. എൻ്റെ അടുത്ത് വന്ന അനു ചെവിയിൽ ചോദിച്ചു, “മനുവേട്ടാ, ജിയോക്ക് ടിപ്പ് ഒന്നും കൊടുത്തില്ലേ.. അവൻ എന്നോട് ചോദിച്ചാല്ലോ.. തമാശക്ക് ആണെന്നാ പറഞ്ഞത്.. ഞാൻ ഓർത്തു മനുവേട്ടൻ മറന്നു കാണുമെന്നു..”

 

മനു: “അതൊക്കെ ഞാൻ നേരത്തെ കൊടുത്തിരുന്നു.. അവൻ ചുമ്മാ നിന്നെ വട്ടാക്കാൻ ചോദിച്ചതായിരിക്കും…” എന്നിട്ട് അനുവിനു അടുത്തേക്ക് കുറച്ചു കൂടെ നീങ്ങി നിന്നിട്ട് ഞാൻ പറഞ്ഞു, “ഇനി വേണമെങ്കി ഒരു ഷേക്ക് ഹാൻഡും, ചെറിയ ഒരു ഹഗ്ഗും കൊടുത്തേക്ക്.. ഫോട്ടോ ഒക്കെ എടുത്തു തന്നതല്ലേ..”

Leave a Reply

Your email address will not be published. Required fields are marked *