മനു അനു – 4

 

വളരെ ഉള്ളിലേക്ക് പോയി, ഭയങ്കര നിശബ്ദമായ, മനോഹരമായ ഒരു പ്രദേശമായിരുന്നു അത്. അവിടത്തെ വളരെ ചുരുക്കം സ്റ്റാഫും, പിന്നെ ഞങ്ങൾ രണ്ടാളും മാത്രമേ അന്ന് അവിടെ ഉണ്ടായിരുന്നുള്ളു. അവിടെ ചെന്ന് കയറി ചുറ്റുപാടൊക്കെ മനസിലാക്കിയപ്പോൾ ഇവിടെ എല്ലാ നിയന്ത്രണങ്ങളും മറന്ന് ആസ്വദിച്ചു കളിക്കാം എന്ന തിരിച്ചറിവ് എന്നെ വല്ലാതെ ത്രസിപ്പിച്ചു. ഞാൻ അനുവിനെ ഇടുപ്പിൽ കൈകൊണ്ട് ചുറ്റി ചേർത്ത് പിടിച്ചു ചോദിച്ചു, “എടാ… നമ്മുടെ കളി സാധനങ്ങൾ ഒക്കെ ബാഗിൽ എടുത്ത് വച്ചിട്ടില്ലേ…? സ്ഥലം കണ്ടിട്ട് നമുക്ക് ഇവിടെ ആർമാദിക്കാം എന്ന് തോന്നുന്നു.. വേറെ ഗസ്റ്റ് ആരും ഇല്ലെന്ന പറഞ്ഞേ…”

 

അനു: “അയ്യടാ.. ഞാൻ ഒന്നും എടുത്തിട്ടില്ല… ആവശ്യക്കാര് എടുക്കണമായിരുന്നു…”

 

മനു: “അയ്യോ… ശരിക്കും ഒന്നും എടുത്തിട്ടില്ലേ..??”

 

എനിക്ക് ആകെ സങ്കടമായി. അത് കണ്ട അവൾ കള്ളചിരിയും ചിരിച്ചു എന്നോട് പറഞ്ഞു.

 

അനു: “ഹിഹി.. ഞാൻ വെറുതെ പറഞ്ഞതാ.. എനിക്കറിയില്ലേ അതൊക്കെ ഉണ്ടെങ്കി എൻ്റെ ചെക്കന് എന്നോട് ഒരു പ്രത്യേക ഭ്രാന്ത് പിടിച്ച സ്നേഹം ആണെന്ന്… അതോണ്ട് ആ ഭ്രാന്ത് കാണാനായിട്ട് എല്ലാം ഞാൻ എടുത്ത് വച്ചിട്ടുണ്ട്.”

 

മനു: “അമ്പടി… നിന്നെ ഇന്ന് ഞാൻ ശരിക്കും ഭ്രാന്ത് കാണിച്ചു തരാം ട്ടാ..” എന്ന് പറഞ്ഞു അവളുടെ തോളിൽ ഒരു കടി കൊടുത്തു.

 

അനു: “മനുവേട്ടാ പയ്യെ… നോവും..”

 

മനു: “ഓഹോ.. ഇത്ര കുഞ്ഞി കടി തന്നപ്പോഴേക്കും നോവുമെന്നോ.. കളിക്കിടയിൽ മുറുകെ കടിക്ക് എന്നൊക്കെ പറഞ്ഞു കാറുന്നവളാണോ ഈ പറയുന്നേ…”

 

അനു: “അതൊക്കെ അപ്പോഴല്ലേ.. അപ്പൊ കുറച്ച് വേദനിക്കുമ്പോ ഒന്നും വേദന തോന്നാറില്ല.. എന്നും പറഞ്ഞു അങ്ങിനെ ആണോ ചുമ്മാ പച്ചക്ക് നിക്കുമ്പോ…”

 

സംസാരിച്ചു നടന്നു അതിനകം ഞങ്ങൾ റിസപ്‌ഷൻ പോലെ സജ്ജീകരിച്ച ഭാഗത്തു എത്തിയിരുന്നു. അവിടെ നിന്ന കെയർ ടേക്കർ അനൂപ് അടുത്ത് വന്നു ഗ്രീറ്റ് ചെയ്ത് സംസാരിച്ചു തുടങ്ങി.

 

അനൂപ്: “മനു സാറും അനു മേഡവും അല്ലേ… രാജീവ് സാർ പറഞ്ഞിരുന്നു ഇന്ന് നിങ്ങൾ ഇവിടെ വരുമെന്ന്.. എൻ്റെ പേര് അനൂപ്, ഞാൻ ആണ് ഇവിടുത്തെ കെയർ ടേക്കർ..”

 

മനു: “ഹായ് അനൂപ്.. പരിചയപ്പെട്ടതിൽ വളരെ സന്തോഷം… ഇവിടെ എന്തൊക്കെയാണ് കാണാനും ചെയ്യാനും ഒക്കെ ഉള്ളത്… ഞങ്ങൾ ഈ ഏരിയയിലേക്ക് മുൻപ് വന്നിട്ടില്ല..”

 

അനൂപ്: “ഇപ്പൊ സമയം 3 മണി ആയില്ലേ. നിങ്ങൾക്ക് പുറത്തു പോയി വല്ല ഷോപ്പിങ്ങും ഉണ്ടെങ്കിൽ ഇപ്പൊ തന്നെ അതൊക്കെ ചെയ്ത് തിരിച്ചു വന്നോളൂ. ഒരു 5 മണി കഴിഞ്ഞാ പിന്നെ റോഡിലൂടെയുള്ള യാത്ര അത്ര എളുപ്പമാകില്ല.”

 

മനു: “ഇപ്പൊ ടൌൺ വഴി വന്നല്ലേ ഒള്ളു. തന്നെയുമല്ല 2 ദിവസം അല്ലെ ഞങ്ങൾ ഇവിടെ ഉണ്ടാകു. സോ, ഇനി വേറെ പർച്ചേസ് പ്ലാൻ ഒന്നും ഇല്ല. ഇതിനകത്തോ ചുറ്റുവട്ടത്തോ ആയി എന്തെങ്കിലും ഉണ്ടെങ്കി കാണാം.”

 

അനൂപ്: “അങ്ങിനെ ആണെങ്കിൽ പുറത്തൊന്നും പോണ്ട സാർ.. നമ്മുടെ പ്ലാന്റേഷൻ കോമ്പൗണ്ട് തന്നെ 32 ഏക്കർ ഉണ്ട്. അതിനുള്ളിലൂടെ ഒരു ചെറിയ പുഴയും, പിന്നെ ഒരു അറ്റത്ത് ചെറിയ ഒരു കുന്നും ഒക്കെ ഉണ്ട്..” കുറച്ചു നടക്കണം എന്നെ ഒള്ളു..”

 

മനു: “ആണോ… കുളിക്കാൻ ഒക്കെ പറ്റുന്ന പുഴയാണോ, ആഴമൊക്കെ എങ്ങിനെയാ…”

 

അനൂപ്: “ഹാ സാർ.. വലിയ ആഴം ഒന്നും ഇല്ല. ചിലയിടങ്ങളിൽ നമുക്ക് ക്രോസ് ചെയ്ത് കടക്കാനും പറ്റും.. ഇനി നീന്താനൊക്കെ ആണെങ്കി അതിനും സൗകര്യമുള്ള സ്ഥലം ഉണ്ട്. കുറച്ചങ്ങോട്ട് നീങ്ങിയാൽ ചെറിയ ഒരു വെള്ളച്ചാട്ടം പോലെ ഉണ്ട്. അതിൻ്റെ താഴെ അത്യാവശ്യം ആഴം ഉണ്ട്. നീന്തൽ അറിയാമെങ്കിൽ ഇറങ്ങാം. സേഫ് ആണ്.”

 

മനു: “വണ്ടർഫുൾ.. എന്ന പിന്നെ പുഴയോരം ചേർന്ന് ഒന്ന് നടന്നിട്ടു വരാം..”

 

അനൂപ്: “ശരി സാർ.. രാത്രി 8 മണിയോടടുപ്പിച്ചു ഭക്ഷണം റെഡിയാകും.. അപ്പോഴേക്കും താഴെ ഫുഡ് ഏരിയയിൽ വന്നാൽ മതി. ഇനി അതല്ല റൂമിലേക്ക് എടുക്കണമെങ്കിൽ അങ്ങിനെ ചെയ്യാം..”

 

മനു: “ഓക്കേ, താങ്ക്സ്.. ഞങ്ങൾ എന്നാൽ റൂമിൽ കയറി എല്ലാം ഒന്ന് വച്ചിട്ട് പുഴ വരെയൊക്കെ പോയിട്ട് വരാം”

 

അനൂപ്: “ഓക്കേ സാർ.. ബൈ.. ഹാവ് എ വണ്ടർഫുൾ സ്റ്റേ ഹിയർ..”

 

ചിരിച്ചു കൊണ്ട് ബൈ പറഞ്ഞു അനൂപ് അകത്തേക്ക് പോയി. ഞങ്ങൾ റൂമിലേക്ക് നടക്കവേ അനു എന്നോട് പറഞ്ഞു, “ഹും, അയാൾ ഭയങ്കര ജാഡ ആണെന്ന് തോന്നുന്നല്ലോ.. ഞാൻ അടുത്ത് നിന്നിട്ട് എന്നെ ഒന്ന് മൈൻഡ് പോലും ചെയ്തില്ല..”

 

അപ്പോഴാണ് ഞാനും അത് ഓർത്തത്, അനൂപ് അനുവിനെ അധികം ശ്രദ്ധിച്ചിരുന്നില്ല. പക്ഷേ ഞാൻ ആലോചിച്ചത് വേറെ ഒരു കാര്യമായിരുന്നു. ഇത്ര നേരമായിട്ടും അയാൾ തന്നെ വേണ്ട പോലെ നോക്കിയില്ല എന്ന കാര്യം അനുവിന് ചെറിയ മുഷിച്ചിൽ ഉണ്ടാക്കിയിരുന്നു. അപ്പോൾ പെണ്ണിന് മറ്റു ആണുങ്ങൾ ഒക്കെ അവളെ നോക്കി വെള്ളമിറക്കുന്നതൊക്കെ ഇഷ്ടാമായി തുടങ്ങിയിട്ടുണ്ട് എന്ന കാര്യം എനിക്ക് കൂടുതൽ സന്തോഷം പകർന്നു.

 

റൂമിലെത്തി ബാഗ് എല്ലാം ഒതുക്കി വക്കുന്നതിനിടയിൽ ഞാൻ അനുവിനോട് ചോദിച്ചു, “എൻ്റെ കള്ളിപ്പെണ്ണ് കുറച്ചൊക്കെ കുറുമ്പ് കാണിക്കാൻ റെഡി ആണോ..?”

 

അനു: “എന്താണാവോ..?”

 

മനു: “അതൊക്കെ ഉണ്ട്, വഴിയേ പറയാം.. മോൾക്ക് സമ്മതമാണെങ്കി പറ.. ഇല്ലെങ്കി വേണ്ടാന്ന് വക്കാം..”

 

അനു: “ഇവിടെ ഇപ്പൊ ആരും ഇല്ലല്ലോ.. ഞാൻ എന്തിനും റെഡി..”

 

മനു: “ഓഹോ.. അത്രക്ക് ധൈര്യമൊക്കെ ആയോ.. കൊള്ളാമല്ലോ എൻ്റെ കള്ളിപ്പെണ്ണിൻ്റെ പുരോഗതി.”

 

അനു: “പിന്നെ… ആരുടെ ട്രെയിനിങ്ങാ.. മോശമാകുമോ…ഹിഹി….”

 

അത് പറഞ്ഞു ചിരിച്ചുകൊണ്ട് അവൾ എനിക്കരികിൽ വന്നു കഴുത്തിലൂടെ കയ്യിട്ട് എത്തിച്ചു നിന്ന് എൻ്റെ ചുണ്ടുകളെ ഒരു ചൂട് ചുംബനം കൊണ്ട് പൊതിഞ്ഞു.

 

മനു: “നമുക്ക് ഒന്ന് നടന്നു കറങ്ങി എല്ലാം കണ്ടു വരാം..?”

 

അനു: “ഹാ മനുവേട്ടാ.. വെയിലൊക്കെ അറിയല്ലോ.. നമുക്ക് ഇപ്പൊ തന്നെ പോകാം..”

 

അവൾ കഴുത്തു സാമാന്യം ഇറക്കി വെട്ടിയ ഒരു വെള്ള ചുരിദാർ ആയിരുന്നു ധരിച്ചിരുന്നത്. വീട്ടിൽ നിന്ന് യാത്ര തുടങ്ങിയതിനാൽ കഴുത്തിൽ ഷാളും ഇട്ടിരുന്നു. ആ ഷാൾ മാറ്റിയാൽ ഇറങ്ങിയ കഴുത്തുള്ള ആ ചുരിദാറിൽ അവളുടെ വലിയ മാറിടങ്ങൾ പുറത്തേക്ക് തള്ളി നിക്കുന്ന പോലെ ആയിരുന്നു. മിററിൽ നോക്കി കുറച്ച ധാരാളമായി കാണുന്ന സ്വന്തം മുല ചാലിൽ കണ്ണോടിച്ചു അവൾ ചോദിച്ചു, “ഇനി ഇപ്പൊ ഇവിടെ പുറത്തു പോകുമ്പോ ഷാൾ ഇടണോ?”

 

ഷാൾ ഇടാതെ മുലച്ചാൽ അവിടെയുള്ളവരെ കാണിച്ചു നടക്കാൻ ആണ് അവളുടെ ആഗ്രഹം എന്നറിഞ്ഞിട്ടും, “ഹാ.. ഷാൾ ഇട്ടേക്ക്, അതാ ഭംഗി..” എന്ന് ഞാൻ പറഞ്ഞു. അത് കേട്ട് വിശ്വാസം വരാതെ അവൾ എന്നെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *