മറുപുറം – 2

വൈകീട്ട് പാർവതിയുടെ മടിയിൽ തലവെച്ചു ടി വി കാണുമ്പോൾ രാഹുൽ പറഞ്ഞു.

“അതാണോ നീ ഇത്ര നേരം ആലോചിച്ചോണ്ടിരുന്നെ….”

അവന്റെ കൊലുന്നനെയുള്ള മുടിയൊന്നു കയ്യിട്ടിളക്കി അവൾ ചിരിച്ചു.

“എന്നിട്ടെന്തിനാ എന്നെ ഇട്ടു വട്ടം കറക്കുന്ന പോലെ വരുന്ന കൊച്ചിനെയും വട്ടാക്കാനോ….നിനക്ക് ഞങ്ങളെ,… ഒരു വായാടി പെണ്ണിനെ തന്നെ കണ്ടു പിടിച്ചു തരും.”

————————————-

അടുത്ത ചിങ്ങത്തിൽ പാർവതിയുടെ ഇളയച്ഛന്റെ മകളായ ശ്വേതയുമായി രാഹുലിന്റെ കല്യാണം നടന്നു അനിയന് വേണ്ടിയുള്ള പാർവതിയുടെ തിരച്ചിൽ എത്തിച്ചേർന്നത് സ്വന്തം കുടുംബത്തിൽ തന്നെ ആയിരുന്നു.
എം എസ് സി കമ്പ്യൂട്ടർ സയൻസ് കഴിഞ്ഞു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന ശ്വേതയ്ക്കും രാഹുലിനും തമ്മിൽ കണ്ടു ഇഷ്ടപ്പെട്ടത്തോടെ അധികം വൈകാതെ കല്യാണം നടന്നു.

ചുവന്ന പട്ടിൽ ചുറ്റി ദേവിയെപോലെ തനിക്ക് മുന്നിൽ വന്ന ശ്വേത അവന്റെ ഉള്ളിൽ പതിഞ്ഞിരുന്നു അവന്റെ സ്വപ്നങ്ങൾക്ക് ചിറകു വിരിഞ്ഞിരുന്നു.
ഏട്ടത്തിയുടെ കൂടെ തറവാട്ടിൽ പോകുമ്പോഴെല്ലാം ശ്വേതയെ കണ്ടിട്ടുണ്ടെങ്കിലും തന്റെ സ്വന്തമായി അവളെ കരുതിയ നാൾ മുതൽ അവന്റെ മോഹങ്ങൾക്കും ജീവിതത്തിനും കൂടുതൽ നിറം പടരുന്നത് അവനറിഞ്ഞു അതെല്ലാം ശ്വേതയെ ചുറ്റി ആയിരുന്നു.

പ്രണയമെന്തെന്നു അവൻ ആദ്യം അറിഞ്ഞതും അവളിലൂടെ ആയിരുന്നു.
പ്രണയ സാക്ഷാത്കാരമായി അവന്റെ ജീവിതത്തിലേക്ക് ശ്വേത വന്നപ്പോൾ അവൻ ഉള്ളു തുറന്നു അവളെ സ്നേഹിച്ചു.
ആദ്യരാത്രി രാവിലെ മുതലുള്ള ക്ഷീണത്തിൽ തളർന്ന് അവന്റെ നെഞ്ചിൽ ചെറു കുറുമ്പും ചിരിയുമായി അവൾ ഉറങ്ങുമ്പോൾ അവനു ലോകം വെട്ടിപ്പിടിച്ച സന്തോഷം ആയിരുന്നു.
ചമ്മലുകൾ ഒഴിഞ്ഞ ഒരു രാത്രിയിൽ അവളുടെ ചെഞ്ചുണ്ടുകൾ മുത്തിക്കുടിച്ചും ഉടയാടകൾ ഉരിച്ചു അവളുടെ നഗ്നതയിലെ ചൂടും ചൂരും, അവന്റെ ചുണ്ടാലും കരങ്ങളാലും സ്വന്തമാക്കുമ്പോൾ അവൾ പൊഴിച്ച മർമ്മരങ്ങൾ അവനു സംഗീതമാവുകയായിരുന്നു.
നെഞ്ചിലെ കുടങ്ങൾ അവന്റെ കൈകളാൽ ഉടഞ്ഞു കുഴയുമ്പോൾ ചിണുങ്ങിയ അവളെ പുണർന്നും തഴുകിയും കൊതിപ്പിച്ചു അവന്റെ കരുത്തിനെ ആഴ്ത്തുമ്പോൾ കരഞ്ഞുകൊണ്ട് കണ്ണീർ പൊഴിച്ച അവളെ അരുമയോടെ കൊഞ്ചിച്ചും അവൻ തന്റേതാക്കി.

പടർന്നു വിയർപ്പിൽ മുങ്ങിയ നീളൻ മുടി അവന്റെ നെഞ്ചിൽ വിരിച്ചു അന്ന് നഗ്നയായി അവൾ അവന്റെ നെഞ്ചിൽ കിടന്ന രാത്രി അവൻ ഉള്ളുകൊണ്ട് നിറഞ്ഞിരുന്നു.
————————————-

“എടൊ എറങ്ങാറായില്ലേ….. സമയം പോണൂ…”

കാറിലെക്ക് അടർന്നു വീണ ഇലകൾ മാറ്റുന്നതിനിടെ രാഹുൽ വിളിച്ചു പറഞ്ഞു.

“ദാ വരുന്നൂ ഏട്ടാ….”
ശ്വേത പടികൾ ഇറങ്ങി ഓടിവരുമ്പോൾ വിളിച്ചു പറഞ്ഞു.

“എന്താടാ ചെക്കാ അതിനെ ഇങ്ങനെ ഇട്ടു ഓടിക്കല്ലേ….അതൊന്നു സമാധനായിട്ട് വന്നോട്ടെ…”

ചിരിയോടെ പാർവതി പറഞ്ഞതുകേട്ട രാഹുൽ അവളെ നോക്കി കണ്ണിറുക്കി.

അപ്പോഴേക്കും ശ്വേത ഓടി താഴെ എത്തിയിരുന്നു പോയിട്ട് വരാം ഏട്ടത്തി…ഏട്ടാ…പോയിട്ട് വരാവേ….”

ശ്വേത ഇറങ്ങി കാറിലേക്ക് നടക്കുമ്പോഴേക്കും ദീപൻ മുന്നിലേക്കെത്തിയിരുന്നു.

“ഡാ ആക്സിസ് കമ്പനിയുടെ ടെണ്ടർ ഒന്നൂടെ ഒന്ന് താഴ്ത്തി അയച്ചേക്ക് ആഹ് ഡയറക്ടർ ബോർഡിൽ ഒന്ന് ഡിസ്കസ് ചെയ്തിട്ട് തീരുമാനിച്ചാൽ മതി എത്ര വെക്കണം എന്ന്…”

ദീപൻ പറഞ്ഞു.

“അപ്പോൾ ഏട്ടൻ ഇന്നും വരുന്നില്ലേ….”

രാഹുൽ ആശ്ചര്യത്തോടെ ചോദിച്ചു.

“ഇപ്പോൾ നീ ഉണ്ടല്ലോ എന്റെ ഇഷ്ടവും ഇതായിരുന്നു…പിന്നെ ഞാൻ അവിടെ ഇല്ലാത്തതാ നിനക്ക് പഠിക്കാനും ഡിസിഷൻ എടുക്കാനും ഒക്കെ കൂടുതൽ നല്ലത്….”

“നിന്റെ ഏട്ടന് ഇപ്പോൾ ഉഴപ്പ് കൂടിയതാടാ….”

പാർവതി ദീപന്റെ വയറിനു കുത്തിക്കൊണ്ടു പറഞ്ഞു.

“എന്നെ കാണാനേ കിട്ടുന്നില്ല എന്നിവിടെയൊരാളുടെ പരാതി ഉണ്ടായിരുന്നു ഇനി അതൊക്കെ മാറ്റി എടുക്കണം…”

പാർവതിയുടെ അരയിൽ കൈ ചുറ്റി ദീപൻ പറഞ്ഞു.

“ഞ ഞ ഞ….”

ദീപനെ നോക്കി കൊഞ്ഞനം കുത്തിയ പാർവതിയെ കണ്ടുകൊണ്ട് അവർ രണ്ടുപേരും കാറിൽ കയറി.

“എടൊ….”

“ഉം…”

വിളികേട്ടെന്ന പോലെ ശ്വേത അവനു നേരെ ചരിഞ്ഞിരുന്നു.

“ഏട്ടനും ഏട്ടത്തിയും തമ്മിൽ ഭയങ്കര കെമിസ്ട്രി ആഹ്….
ഏട്ടത്തി എപ്പോഴും ഏട്ടനെ കുറിച്ച് പരിഭവം പറയും പക്ഷെ ഏട്ടനെ കണ്ടാൽ ആഹ് സെക്കന്റിൽ ഏട്ടത്തി ഒരു വല്ലാത്ത ട്രാൻസിൽ ആവും.
ഏട്ടനും അതുപോലെ തന്നെയാ….”

രാഹുൽ അത് പറയുമ്പോൾ അവന്റെ കണ്ണുകൾ വല്ലാതെ തിളങ്ങിയിരുന്നു.

“ഏട്ടന് കൊതിയുണ്ടോ അവരുടെ ലൈഫ് കാണുമ്പോൾ…”
ശ്വേതയുടെ നോട്ടത്തിൽ അവന്റെ മുഖത്ത് വിരിഞ്ഞ നാണിച്ച ചിരി ഉത്തരം നൽകി.

“നമ്മുക് ഇനിയും കുറെ മുന്നോട്ടു ഇല്ലേ ഏട്ടാ…നമ്മുക്ക് അവരെ നാണിപ്പിക്കാന്നെ….”

ഉയർന്നു വന്നു അവന്റെ കവിളിൽ ഒരുമ്മയായിരുന്നു ശ്വേതയുടെ മറുപടി.

“നിനക്കൊരു സ്കൂട്ടർ വാങ്ങണോ…അപ്പോൾ പിന്നെ കഴിയുമ്പോൾ എന്നെ കാത്തു നിന്ന് മടുക്കണ്ടല്ലോ…”

“അയ്യട അങ്ങനെ ഇപ്പൊ വൈകി വരാൻ നോക്കണ്ട….
എനിക്ക് ഇത്തിരി കാത്തു നിന്നാലും പ്രശ്നമില്ല…”

ശ്വേത കുണുങ്ങിപറഞ്ഞു.

അവളുടെ കൈ സ്റ്റീരിയോയിൽ പാട്ടിനൊപ്പിച്ചു ചലിച്ചപ്പോൾ അവന്റെ കയ്യും താളംപിടിച്ചു.
————————————-

“എവിടെയാ ഏട്ടാ…….”

“മീറ്റിംഗിലാ….”

“എന്നോട് പ്രോമിസ് ചെയ്തതാ….ഞൻ ഡ്രസ്സ് ചെയ്തു നിക്കുവാ…”

” എനിക്ക് ഓർമയുണ്ട് ഞാൻ ഉടനെ ഇറങ്ങും….”

രാഹുൽ പറഞ്ഞിട്ട് വെച്ചു.

“ശ്വേത….ശ്വേത…!!!”

മീറ്റിംഗും അത് കഴിഞ്ഞു സൈറ്റിൽ ഉണ്ടായ അപ്രതീക്ഷിതമായ ഒരാക്‌സിഡന്റ് രാഹുലിന്റെ കണക്കു കൂട്ടൽ ആകെ തെറ്റിച്ചിരുന്നു.
ശ്വേതയുടെ വിളികൾ അവന്റെ ഫോണിൽ മിന്നി മങ്ങി.

രാത്രി വൈകിയാണ് രാഹുൽ വീട്ടിലെത്തിയത്, ഇരുട്ടുമൂടി കിടന്ന വീടിന്റെ കോലായിലെ ലൈറ്റ് ഇട്ടു അകത്തേക്ക് കയറുമ്പോൾ മൂകത അവിടമാകെ വിഴുങ്ങിയിരുന്നു. ദീപനും പാർവതിയും വെക്കേഷൻ എടുത്തു യാത്രകളിൽ ആയിരുന്നു.

പോവുന്ന വഴിയിൽ എല്ലാം ലൈറ്റ് ഇട്ട് അവൻ അവരുടെ റൂമിലെത്തി.

റൂമിലെ സ്വിച്ച് ഓൺ ആക്കുന്ന ശബ്ദം അവിടെ ഉയർന്നു കേട്ടു, വെളിച്ചം മുക്കിലും മൂലയിലേക്കും സഞ്ചരിച്ചപ്പോൾ രാഹുൽ കണ്ടു കട്ടിലിൽ കമിഴ്ന്നു കിടക്കുന്ന ശ്വേതയെ.
സിനിമയ്ക്കും ഔട്ടിങ്ങിനും പോവാനായി ഉടുത്ത സാരിയിൽ ആയിരുന്നു അവൾ.
മുടിയഴിഞ്ഞു കിടന്നിരുന്നു.

“ശ്വേത….”
അവന്റെ വിളി കേട്ടിട്ടും അവളിൽ ഒരു പ്രതികരണവും ഉണ്ടായില്ല.

“എടൊ സോറി…..ഞാൻ….എനിക്ക്….മീറ്റിംഗ് കഴിഞ്ഞു സത്യമായിട്ടും ഞാൻ ഇറങ്ങിയതാ…സൈറ്റിൽ ഒരാക്‌സിഡന്റ് ഉണ്ടായി വരും വഴി അതിൽ കുടുങ്ങി പോയി….മനഃപൂർവ്വം അല്ലടോ…സോറി….നാളെ ഞാൻ ലീവ് എടുക്കാം തന്നെ എവിടെ വേണേലും കൊണ്ട് പോവാം….”

ഷർട്ട് ഊറി ഹാങ്കറിൽ ഇട്ടുകൊണ്ട് അവൻ പറഞ്ഞു. ഒന്നിലും ശ്വേത കനിഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *