പടർന്നു വിയർപ്പിൽ മുങ്ങിയ നീളൻ മുടി അവന്റെ നെഞ്ചിൽ വിരിച്ചു അന്ന് നഗ്നയായി അവൾ അവന്റെ നെഞ്ചിൽ കിടന്ന രാത്രി അവൻ ഉള്ളുകൊണ്ട് നിറഞ്ഞിരുന്നു.
————————————-
“എടൊ എറങ്ങാറായില്ലേ….. സമയം പോണൂ…”
കാറിലെക്ക് അടർന്നു വീണ ഇലകൾ മാറ്റുന്നതിനിടെ രാഹുൽ വിളിച്ചു പറഞ്ഞു.
“ദാ വരുന്നൂ ഏട്ടാ….”
ശ്വേത പടികൾ ഇറങ്ങി ഓടിവരുമ്പോൾ വിളിച്ചു പറഞ്ഞു.
“എന്താടാ ചെക്കാ അതിനെ ഇങ്ങനെ ഇട്ടു ഓടിക്കല്ലേ….അതൊന്നു സമാധനായിട്ട് വന്നോട്ടെ…”
ചിരിയോടെ പാർവതി പറഞ്ഞതുകേട്ട രാഹുൽ അവളെ നോക്കി കണ്ണിറുക്കി.
അപ്പോഴേക്കും ശ്വേത ഓടി താഴെ എത്തിയിരുന്നു പോയിട്ട് വരാം ഏട്ടത്തി…ഏട്ടാ…പോയിട്ട് വരാവേ….”
ശ്വേത ഇറങ്ങി കാറിലേക്ക് നടക്കുമ്പോഴേക്കും ദീപൻ മുന്നിലേക്കെത്തിയിരുന്നു.
“ഡാ ആക്സിസ് കമ്പനിയുടെ ടെണ്ടർ ഒന്നൂടെ ഒന്ന് താഴ്ത്തി അയച്ചേക്ക് ആഹ് ഡയറക്ടർ ബോർഡിൽ ഒന്ന് ഡിസ്കസ് ചെയ്തിട്ട് തീരുമാനിച്ചാൽ മതി എത്ര വെക്കണം എന്ന്…”
ദീപൻ പറഞ്ഞു.
“അപ്പോൾ ഏട്ടൻ ഇന്നും വരുന്നില്ലേ….”
രാഹുൽ ആശ്ചര്യത്തോടെ ചോദിച്ചു.
“ഇപ്പോൾ നീ ഉണ്ടല്ലോ എന്റെ ഇഷ്ടവും ഇതായിരുന്നു…പിന്നെ ഞാൻ അവിടെ ഇല്ലാത്തതാ നിനക്ക് പഠിക്കാനും ഡിസിഷൻ എടുക്കാനും ഒക്കെ കൂടുതൽ നല്ലത്….”
“നിന്റെ ഏട്ടന് ഇപ്പോൾ ഉഴപ്പ് കൂടിയതാടാ….”
പാർവതി ദീപന്റെ വയറിനു കുത്തിക്കൊണ്ടു പറഞ്ഞു.
“എന്നെ കാണാനേ കിട്ടുന്നില്ല എന്നിവിടെയൊരാളുടെ പരാതി ഉണ്ടായിരുന്നു ഇനി അതൊക്കെ മാറ്റി എടുക്കണം…”
പാർവതിയുടെ അരയിൽ കൈ ചുറ്റി ദീപൻ പറഞ്ഞു.
“ഞ ഞ ഞ….”
ദീപനെ നോക്കി കൊഞ്ഞനം കുത്തിയ പാർവതിയെ കണ്ടുകൊണ്ട് അവർ രണ്ടുപേരും കാറിൽ കയറി.
“എടൊ….”
“ഉം…”
വിളികേട്ടെന്ന പോലെ ശ്വേത അവനു നേരെ ചരിഞ്ഞിരുന്നു.
“ഏട്ടനും ഏട്ടത്തിയും തമ്മിൽ ഭയങ്കര കെമിസ്ട്രി ആഹ്….
ഏട്ടത്തി എപ്പോഴും ഏട്ടനെ കുറിച്ച് പരിഭവം പറയും പക്ഷെ ഏട്ടനെ കണ്ടാൽ ആഹ് സെക്കന്റിൽ ഏട്ടത്തി ഒരു വല്ലാത്ത ട്രാൻസിൽ ആവും.
ഏട്ടനും അതുപോലെ തന്നെയാ….”
രാഹുൽ അത് പറയുമ്പോൾ അവന്റെ കണ്ണുകൾ വല്ലാതെ തിളങ്ങിയിരുന്നു.
“ഏട്ടന് കൊതിയുണ്ടോ അവരുടെ ലൈഫ് കാണുമ്പോൾ…”
ശ്വേതയുടെ നോട്ടത്തിൽ അവന്റെ മുഖത്ത് വിരിഞ്ഞ നാണിച്ച ചിരി ഉത്തരം നൽകി.
“നമ്മുക് ഇനിയും കുറെ മുന്നോട്ടു ഇല്ലേ ഏട്ടാ…നമ്മുക്ക് അവരെ നാണിപ്പിക്കാന്നെ….”
ഉയർന്നു വന്നു അവന്റെ കവിളിൽ ഒരുമ്മയായിരുന്നു ശ്വേതയുടെ മറുപടി.
“നിനക്കൊരു സ്കൂട്ടർ വാങ്ങണോ…അപ്പോൾ പിന്നെ കഴിയുമ്പോൾ എന്നെ കാത്തു നിന്ന് മടുക്കണ്ടല്ലോ…”
“അയ്യട അങ്ങനെ ഇപ്പൊ വൈകി വരാൻ നോക്കണ്ട….
എനിക്ക് ഇത്തിരി കാത്തു നിന്നാലും പ്രശ്നമില്ല…”
ശ്വേത കുണുങ്ങിപറഞ്ഞു.
അവളുടെ കൈ സ്റ്റീരിയോയിൽ പാട്ടിനൊപ്പിച്ചു ചലിച്ചപ്പോൾ അവന്റെ കയ്യും താളംപിടിച്ചു.
————————————-
“എവിടെയാ ഏട്ടാ…….”
“മീറ്റിംഗിലാ….”
“എന്നോട് പ്രോമിസ് ചെയ്തതാ….ഞൻ ഡ്രസ്സ് ചെയ്തു നിക്കുവാ…”
” എനിക്ക് ഓർമയുണ്ട് ഞാൻ ഉടനെ ഇറങ്ങും….”
രാഹുൽ പറഞ്ഞിട്ട് വെച്ചു.
“ശ്വേത….ശ്വേത…!!!”
മീറ്റിംഗും അത് കഴിഞ്ഞു സൈറ്റിൽ ഉണ്ടായ അപ്രതീക്ഷിതമായ ഒരാക്‌സിഡന്റ് രാഹുലിന്റെ കണക്കു കൂട്ടൽ ആകെ തെറ്റിച്ചിരുന്നു.
ശ്വേതയുടെ വിളികൾ അവന്റെ ഫോണിൽ മിന്നി മങ്ങി.
രാത്രി വൈകിയാണ് രാഹുൽ വീട്ടിലെത്തിയത്, ഇരുട്ടുമൂടി കിടന്ന വീടിന്റെ കോലായിലെ ലൈറ്റ് ഇട്ടു അകത്തേക്ക് കയറുമ്പോൾ മൂകത അവിടമാകെ വിഴുങ്ങിയിരുന്നു. ദീപനും പാർവതിയും വെക്കേഷൻ എടുത്തു യാത്രകളിൽ ആയിരുന്നു.
പോവുന്ന വഴിയിൽ എല്ലാം ലൈറ്റ് ഇട്ട് അവൻ അവരുടെ റൂമിലെത്തി.
റൂമിലെ സ്വിച്ച് ഓൺ ആക്കുന്ന ശബ്ദം അവിടെ ഉയർന്നു കേട്ടു, വെളിച്ചം മുക്കിലും മൂലയിലേക്കും സഞ്ചരിച്ചപ്പോൾ രാഹുൽ കണ്ടു കട്ടിലിൽ കമിഴ്ന്നു കിടക്കുന്ന ശ്വേതയെ.
സിനിമയ്ക്കും ഔട്ടിങ്ങിനും പോവാനായി ഉടുത്ത സാരിയിൽ ആയിരുന്നു അവൾ.
മുടിയഴിഞ്ഞു കിടന്നിരുന്നു.
“ശ്വേത….”
അവന്റെ വിളി കേട്ടിട്ടും അവളിൽ ഒരു പ്രതികരണവും ഉണ്ടായില്ല.
