മലർകൊടി 1

മിനുക്കുപണികൾക്ക് ശേഷം ഞാൻ എന്റെ മുഖത്തെ എഴുന്നെള്ളിപ്പിനു കൊണ്ടുപോയി അങ്ങനെ മാളിൽ വായിനോക്കി നടന്നപ്പോൾ വിശന്നു നേരെ kfc വാങ്ങി ഫുഡ്‌കോർട്ടിൽ പോയി അപ്പൊ ദേ വരണ് മറ്റേ പഞ്ചാബി ഫാമിലി നല്ല വെളുത്തു തുടുത്തു വെളുത്തുള്ളിപോലെയിരിക്കുന്ന മൂന്നു പെണ്ണുങ്ങൾ അവരുടെ കൂടെയാണ് ഇരുന്നതെന്ന് അറിഞ്ഞിരുന്നേൽ ഒരു ഹിന്ദി പാട്ടെങ്കിലും പാടാമായിരുന്നു. അവർ എന്റെ അടുത്ത് വന്നിരുന്നു ഫുഡ്‌ കഴിച്ചു ആ ചെറുക്കൻ നല്ല ഫ്രണ്ട്‌ലി ആയിരുന്നു അവൻ എന്നെ നോക്കി ചിരിക്കുകയും കൈയിലെ ബോൾ എന്റെ അടുത്ത് വീണപ്പോൾ ഞാൻ എടുത്ത് കൊടുക്കുകയും ചെയ്തു. ബാക്കിയുള്ളവർ ഹിന്ദിയിൽ എന്തൊക്കെയോ സംസാരിക്കുന്നുണ്ട് ആലപ്പുഴ,,,,ബോട്ട്,,,, എന്നൊക്കെ പറഞ്ഞത് മാത്രം എനിക്ക് മനസിലായി…. കേറി മുട്ടിയാലോ എന്ന് പലപ്പോഴും തോന്നി കാരണം മൂന്നു പെണ്ണുങ്ങളും കൂടെ ഒരു പഞ്ചാബിയും കൊച്ചും മാത്രം….. പഞ്ചാബിയുടെ കാര്യം ഓർത്തപ്പോൾ ആ തീരുമാനം വേണ്ടെന്ന് വെച്ചു. നേരെ കിട്ടിയാൽ അർനോൽഡിനെ വരെ ലംഗോട്ടി ഉടുപ്പിച്ചു ഗുസ്തി പിടിക്കുന്നവരാണ് , അതുകൊണ്ട് ഞാൻ വീണ്ടും തീറ്റയിൽ മുഴുകി. പക്ഷെ പുള്ളി നേരത്തെ പാർലറിൽ വെച്ച് കണ്ടത് കൊണ്ട് എന്റെയടുത്തു വന്ന് സംസാരിച്ചു. അയ്യോ പാവം ചേട്ടൻ…..ഇയാളെയാണോ ഞാൻ പേടിച്ചത്….എനിക്ക് എന്തോ ദയ തോന്നി. അവർക്ക് ഫാമിലിയായിട്ട് കായലിൽ ഹൗസ്ബോട്ടിൽ കറങ്ങണം അതാണ് ആവശ്യം. എഴുപുന്നക്കാരനായ എനിക്ക് ഇതൊക്കെ ഒരു വിരൽ ഞൊടിച്ചാൽ സോൾവ് ചെയ്യാവുന്നതേയുള്ളു എന്ന് അവർക്കറിയില്ലല്ലോ. ചിറ്റപ്പന് പുന്നമടയിൽ ഒരു ഹോംസ്റ്റേയും 2 ഹൗസ്ബോട്ടും ഉള്ള ധൈര്യത്തിൽ ഞാൻ ആ ഡീൽ അങ്ങ് ഏറ്റെടുത്തു ഇനി ഒരു ഇന്നോവ ക്രിസ്റ്റ കൂടി സംഘടിപ്പിച്ചാൽ മതിയല്ലോ. എന്നെ കണ്ടിട്ട് വിശ്വസിക്കാൻ കൊള്ളാവുന്നവൻ ആണെന്ന് തോന്നിക്കാണും, സത്യത്തിൽ അങ്ങനെതന്നെയാണ്.കൂട്ടത്തിൽ പ്രായം കുറവുതോന്നുന്ന പെൺകുട്ടി ബാക്കിയുള്ളവരോട് എന്തോ പറയുന്നുണ്ടായിരുന്നു, മറ്റുള്ളവർ അതിനു തലകുലുക്കുകയും, എന്നോട് വന്ന് പേര് തിരക്കുകയും ചെയ്തു അങ്ങനെ എല്ലാവരെയും പരിചയപെട്ടു.കൊച്ചിന്റെ അമ്മ ദിവ് മറ്റേത് രണ്ടും ആച്ചിയും ടിങ്കുവും അവളുമാർ എല്ലാം വീട്ടിലെ പേരാണ് പറഞ്ഞത് എന്ന് കേട്ടപ്പോളെ മനസിലായി. പിന്നെ കൊച്ചിന്റേം പഞ്ചാബിടേം പേര് നിങ്ങളോട് പറയാൻ നിക്കുന്നില്ല, ഇപ്പോൾ അറിഞ്ഞിട്ടും വല്യ കാര്യമില്ലല്ലോ.

അങ്ങനെ ഞങ്ങൾ മാളിൽ നിന്നും ഇറങ്ങി അവരെ ഒരു ടാക്സിയിലും കയറ്റി നേരെ ഞങ്ങളുടെ ഗസ്റ്റ് ഹൌസിൽ ആക്കി. ഇന്ന് ഇവിടെ ഫ്രഷ് ആയ്ട്ട് രാവിലെ ആലപ്പുഴയ്ക്ക് പോവാം എന്ന് പറഞ്ഞപ്പോൾ അവരും ഹാപ്പി ഞാനും ഹാപ്പി.അവരോട് യാത്ര പറഞ്ഞു ചിറ്റപ്പനെ വിളിച്ചു ബോട്ടിന്റെ കാര്യം പറഞ്ഞു, ഹോ എന്നെ വിളിച്ച തെറി….. സീസൺ ടൈമിൽ നിന്റെ കഴപ്പും കൊണ്ട് ഇങ്ങോട്ട് വരരുതെന്ന് പറഞ്ഞു ഫോൺ വെച്ച്.ആളെ കുറിച്ച് പറയാൻ ആണെങ്കിൽ two countries സിനിമേലേ വിജയരാഗവൻ വൈബ്. പിന്നെ എന്റെ കയ്യിലിരുന്ന നാടൻ വാറ്റിന്റെ ഒരു ഫോട്ടോ അയച്ചപ്പോൾ ദേ വരുന്നു ഇൻകമിങ് കാൾ.

ചിറ്റപ്പൻ : ആ എടാ… നാളെ നീ എപ്പോഴാ വന്നേ? ഞാൻ : വരാനോ എന്തിന്?അവിടെ അതിന് റൂമൊന്നും ഇല്ലല്ലോ. ചിറ്റപ്പൻ : അത് കുഴപ്പമില്ല ഷിബൂന്റെ അവിടെ റൂമും ബോട്ടും സെറ്റ് ചെയ്യാം. ഞാൻ : മ്മ് ചിറ്റപ്പൻ : പിന്നെ നീ വരുമ്പോ ആ കുപ്പി കൂടെ എടുത്തോ. ഞാൻ അതിന് ഒന്ന് മൂളിയിട്ട് കാൾ വെച്ച്, ഫോട്ടോ അയച്ചില്ലേലും ചിറ്റപ്പൻ എന്നെ വിളിക്കും എന്ന് എനിക്ക് അറിയാമായിരുന്നു. കട്ടച്ചങ്കിനെ പുള്ളി അങ്ങനെ ഉപേക്ഷിക്കില്ലല്ലോ.

അങ്ങനെ ഒരു കൂട്ടുകാരന്റെ വീട്ടിലെ ബ്ലാക്ക് കിയ കാർണിവലും വാങ്ങി ഗസ്റ്റ് ഹൗസിലേക്ക് പുറപ്പെട്ടു. ഇന്നോവ എങ്ങും കിട്ടിയില്ല.

രാവിലെ പ്രൈവറ്റ് രെജിസ്ട്രേഷൻ കാർണിവലിൽ ഞാൻ പിക്ക് ചെയ്യാൻ ചെന്നകൊണ്ട് പഞ്ചാബിയുടെ മുഖം തെളിഞ്ഞു. ടാക്സി കിട്ടിയില്ലെ എന്ന് ചോദിച്ചപ്പോൾ ഇത് കൂട്ടുകാരന്റെ വണ്ടിയാണെന്ന് പറഞ്ഞു. പുള്ളി എന്റെ കഷ്ടപ്പാട് കണ്ട് എങ്ങനെ നന്ദിപറയണം എന്ന് അറിയില്ല എന്ന് പറഞ്ഞു, ഞാൻ പഞ്ചാബിൽ വരുമ്പോൾ ട്രാക്ടറിൽ ഗോതമ്പ് പാടത്തുകൊണ്ടുപോയാൽ മതിയെന്ന് അറിയാവുന്ന ഹിഗ്ലീഷിൽ പറഞ്ഞൊപ്പിച്ചു. വെരി ഫണ്ണി എന്ന് പറഞ്ഞു പുള്ളി എന്റെ തോളിൽ തട്ടി. പിന്നെ എന്റെ വിശേഷങ്ങൾ ഒക്കെ തിരക്കി, ഞാൻ ഡ്രൈവർ അല്ല എന്നും നിങ്ങളെ കണ്ടപ്പോൾ സഹായിക്കണം എന്ന് തോന്നിയതാണെന്നും പറഞ്ഞപ്പോൾ പുള്ളി വീണ്ടും ഹാപ്പി. അല്ലേലും ഞാൻ ഒന്ന് ചിറ്റപ്പനെ കാണണം എന്ന് വിചാരിച്ചിരിക്കുക ആയിരുന്നു ഇതിപ്പോ ഇവരുടെ കൂടെ ആയി എന്നേയുള്ളു. എന്തായാലും പുള്ളിക് എന്നെ നന്നായി ബോധിച്ചിട്ടുണ്ട്. പുള്ളി ജീവിതത്തിൽ കണ്ട മലയാളികൾ എല്ലാം എന്നെപോലെയാണെന്നും വേറെ കുറെ കണകൊണയും പറഞ്ഞു കേരളത്തെ പൊക്കികൊണ്ടിരുന്നു. സത്യത്തിൽ നമ്മൾ നന്നായി പെരുമാറിയാൽ നമ്മുടെ നാടിന്റെ പെരുമയും കൂടും എന്ന് അന്ന് ഞാൻ മനസിലാക്കി.