ഫോണിൽ വന്ന കാൾ ഞാൻ എടുത്തു അശ്വതി :എടാ ഞാനാ അച്ചു. ഞാൻ : അച്ചുവോ ഏത് അച്ചു? അശ്വതി : അശ്വതി ആശ
അവൾ ബലം പിടിച്ചു പറഞ്ഞു. എന്റെ കിളി ഒരു നിമിഷം പറന്ന് വായുവിൽ ചലനമില്ലാതെ നിന്ന് എന്നെ നോക്കി.
ഞാൻ : അച്ചു…. പറയടി എന്തൊക്കെയുണ്ട്… ഞാനും അവളോട് കുറെ വിശേഷങ്ങൾ ചോദിച്ചു അതിനൊക്കെ മറുപടി തന്നുകൊണ്ട് അവൾ എന്റെ വിവാഹാലോചന എടുത്തിട്ടു. ഒരു നിമിഷം ഞാനും വിചാരിച്ചു ഇനി ഇവളെ കെട്ടാൻ എങ്ങാനും ആണോ?,,,, അങ്ങനെ പലകഥയും ഉണ്ടല്ലോ വർഷങ്ങൾക്കുശേഷം തിരിച്ചുവരുന്നു കാമുകിയെ സ്വീകരിക്കുന്ന മുൻകാമുകൻ.
പരസ്പരം പറഞ്ഞില്ലെങ്കിലും എനിക്ക് അവളെ ഇഷ്ടമായിരുന്നു അതാണ് കാമുകി എന്ന് പറഞ്ഞത് . പക്ഷെ അവൾ എനിക്ക് വേണ്ടി ഒരു പെണ്ണിനെ കണ്ടുപിടിച്ചിരുന്നു, അവളുടെ വീടിന്റെ അടുത്തുള്ള ഒരു കുട്ടി പേര് അർച്ചന. അങ്ങനെ പിറ്റേന്ന് അശ്വതിയെ കാണാനായി ഞാൻ അവളുടെ വീട്ടിലേക്ക് പോയി. ഒറ്റയ്ക്ക് പോവാൻ ഒരു ചളിപ്പ് ഉള്ളതുകൊണ്ട് വേറൊരു ആത്മസുഹൃത്തായ ശരത്തിനെയും കൂടെ കൂട്ടി.
ഞങ്ങൾ എക്സ്പോർട്സ് ബിസിനസ് ചെയുന്ന ഫാമിലികൾക്കുള്ള ഏറ്റവും വല്യ പ്രേത്യേകതയാണ് ആരെ കാണാൻ പോയാലും ഞങ്ങളുടെ പ്രോഡക്ടസ് അവർക്ക് കൊടുക്കുക എന്നത്. എന്റെ കാരണവന്മാരുടെ ആ പതിവ് ഞാനും തെറ്റിച്ചില്ല അവർക്കുവേണ്ടി ഞാനും ഒരു വല്യ ബോക്സ് കരുതിയിരുന്നു. എഴുപുന്നയിൽ നിന്നും പൊൻകുന്നം വരെയുള്ള ഡ്രൈവിങ്ങിൽ മൊത്തം ഒരു പോസിറ്റിവിറ്റിയായിരുന്നു, അത് അച്ചുവിനെ കാണാൻ പോവുന്നകൊണ്ടാണോ അതോ അർച്ചനയെ പറ്റി ആലോചിച്ചത് കൊണ്ടാണോ എന്ന് മാത്രം അറിയില്ലായിരുന്നു. അങ്ങനെ അവളുടെ വീട്ടിൽ എത്തി.കാണാൻ ചന്തമുള്ള ഒരു സാധാരണ വീട്. ഞാനും ശരത്തും കൂടി എന്റെ കാറിൽ നിന്നും പുറത്തിറങ്ങി. ഞങ്ങളെ കാത്ത് അവളും അർജുനും വാതിക്കൽ തന്നെയുണ്ടായിരുന്നു. അങ്ങനെ അവളുടെ വിശേഷങ്ങൾ ചോദിച്ചു സമയം പോയി, അർജുൻ ഇപ്പോൾ ടൈലിന്റെ പണിക്ക് പോവുന്നു. പാവം……. ഏതേലും ഒരു സർക്കാർ ഓഫീസിൽ ജോലി വാങ്ങേണ്ട ഒരുത്തനെ അങ്ങനെ കണ്ടപ്പോൾ ആദ്യം തോന്നിയ വികാരം ആയിരുന്നു. പക്ഷെ അത്രെയും പരിഭവങ്ങൾക്കിടയിലും എന്നെ ആനന്ദവാനാക്കിയ ഒരു കുഞ്ഞു മാലാഖ ആ വീട്ടിൽ ഉണ്ടായിരുന്നു, അവരുടെ മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞുവാവ. അവരുടെ സന്തോഷങ്ങളിൽ പങ്കുചേർന്നു അവിടെ നിന്നും ഇറങ്ങുമ്പോൾ ഞങ്ങളും ആ കുഞ്ഞുകുടുംബത്തിന്റെ ഭാഗം ആയി മാറിയിരുന്നു. ആ സംതൃപ്തി അവരുടെ മുഖത്തും നിഴലിച്ചിരുന്നു.
അവിടെ വെച്ച് അവൾ അർച്ചനയെ പറ്റി പറഞ്ഞിരുന്നു. അവളുടെ വീടിന്റെ തൊട്ടടുത്തായി തന്നെയാണ് അർച്ചനയുടെ വീട് ഒരു മതിലിനപ്പുറം. ഇനി ആശാന്റിയെ സോപ്പിട്ടാലേ കാര്യം നടക്കൂ. അച്ചുവിനെ ഒളിച്ചോടാൻ സഹായിച്ച പ്രതികളിൽ ഒരാൾ ഞാനും കൂടി ആണല്ലോ, അതിന്റെ ദേഷ്യം ഉണ്ടാവും ആഹ് ഇനി അത് തീർക്കുക അതിനുവേണ്ടി അടുത്തദിവസം തന്നെ ഞാൻ കടവന്ത്രയ്ക്ക് പുറപ്പെട്ടു.
ചില പോലീസുകാർ മഫ്തിയിൽ പ്രതികളെ പിടിക്കാൻ പോവുന്ന പോലെ അച്ചുന്റെ വീടിന്റെ അടുത്ത് കാർ പാർക്ക് ചെയ്ത് ഞാൻ അതിൽ തന്നെ ഇരുന്നു. എന്റെ കാലക്കേടിനു എല്ലാവരും എന്റെ വണ്ടിയെ ശ്രദ്ധിക്കുന്നു…. എന്നാ ചെയ്യാനാ…
പോലീസുകാർ വെറുതെ അല്ല പഴയ കാറുകളിൽ ഈ പരിപാടിക്ക് ഇറങ്ങുന്നേ… ഞാനാണെങ്കിലോ ഏറ്റവും പുതിയ ടൊയോട്ട ഹൈലക്സിലും, അതും ചുവപ്പിൽ ബ്ലാക്ക് വരകൾ. പിന്നെ അധികം നിന്നില്ല അവിടെ നിന്നും സ്ഥലം വിട്ടു. പിറ്റേന്ന് ഒരു പോളോയിലാണ് അങ്ങോട്ട് പോയത് അച്ചുന്റെ വീടിന്റെ അവിടെ റോഡിലായി വണ്ടി ഒതുക്കി അതിൽ തന്നെ ഇരുന്നു. പ്രതീക്ഷിച്ച വണ്ടി കിട്ടിയില്ലേലും പിന്നെ വന്ന വണ്ടിയിൽ എന്റെ കണ്ണുടക്കി, ആശാന്റി. അച്ചുന്റെ അമ്മ,,,, അനുരാഗകരിക്കിൻ വെള്ളത്തിലെ ആശ ശരത്തിനെ പോലെ കൈയിൽ ഒരു സഞ്ചിയും അതിൽ കുറച്ചു പച്ചക്കറിയുമായി ഒരു മുന്തിരികളർ സാരിയിൽ നടന്നു വരുന്നു. പേരുമാത്രം അല്ല ലുക്കും അത് തന്നെ…… ഇനി ഇവർ വല്ല സമജാതഇരട്ടകളും ആയിരിക്കുമോ… ആഹ്ഹ് പോട്ടെ. അവരെ പിന്നെ കാണാം. ഇനിയധികം നിന്നിട്ട് കാര്യമില്ല എന്ന് മനസിലാക്കിയ ഞാൻ അവിടെ നിന്നും നേരെ ലുലുവിലേക്ക് വിട്ടു. പാർലറിൽ കേറി ഒന്നു സുന്ദരനായേക്കാം എന്ന് തീരുമാനിച്ചു നേരെ ഒരു ഷോപ്പിൽ കയറി, അവിടെ ഉണ്ടായിരുന്ന നോർത്തീസ്‌റ്റ്കാരി കൊച്ചിന് ടോവിനോയുടെ താടി ട്രിമ്മ് ചെയ്ത ഫോട്ടോ കാണിച്ചുകൊടുത്തു. അവള് എന്നെ മൊത്തത്തിൽ ഒന്നും നോക്കി ആകെ ഒരു പുച്ഛം, ആ പോട്ടെ പുല്ല്. അവൾ എന്നെ അവിടെ ഫേഷ്യൽ ചെയ്ത് കണ്ണിൽ കുക്കുമ്പർ വെച്ച് കിടക്കുന്ന പെണ്ണുങ്ങളുടെ ഇടയിൽ കൊണ്ടേ ഇരുത്തി. അതിലേതെലും പെണ്ണിന്റെ കൊച്ചായിരിക്കണം നാലിലോ അഞ്ചിലോ പഠിക്കുന്ന ഒരു കുട്ടി ഒരു സിക്കുകാരന്റെ മടിയിൽ ഇരിക്കുന്നു. അല്ലേലും ഈ പഞ്ചാബി പെൺകുട്ടികളെല്ലാം സൗന്ദര്യസംരക്ഷണത്തിൽ അല്പം തീ തന്നെ. പെട്ടെന്ന് എന്റെ അടുത്ത് ഒരു നോർത്ത് ഈസ്റ്റുകാരൻ ചെറുക്കൻ വന്നു നേരത്തെ കണ്ട പെണ്ണ് പറഞ്ഞുവിട്ടതാണെന്ന് തോന്നുന്നു.ആ മൈരൻ വന്ന് ആദ്യം ചോദിച്ചത് ടോവിനോ….സ്റ്റൈൽ അല്ലെ എന്നാണ്. അവന്റെ മുഖലക്ഷണം കണ്ടിട്ട് എന്നെ ആക്കിയതല്ല. എന്നാലും ഇവർക്കൊക്കെ ടോവിനോയെ അറിയാവോ…. ആഹ്ഹ് ചിലപ്പോ വെല്ല പടവും കണ്ടുകാണും. മുടി വെട്ടുന്നതിന്റെ ഇടയിൽ അവൻ സേട്ടാ ടോവിനോടെ പോലെ കൃതാവ് വേണോ എന്ന് ചോദിച്ചു. ഞാൻ ആദ്യം ചുറ്റും ഒന്നും നോക്കി പഞ്ചാബിപെണ്ണുങ്ങൾ അതെ പോലെ കിടപ്പുണ്ട്. ഭാഗ്യം ആരും ഒന്നും കേട്ടില്ല…. ഹാവു…..അവൻ സംസാരിച്ച സ്റ്റൈലിൽ തന്നെ ഞാനും തിരിച്ചു സംസാരിച്ചു, ടോവിനോയെപോലെതന്നെ വെട്ടിക്കോ സേട്ടാ…. അങ്ങനെ വെട്ടുകൾ കഴിഞ്ഞ് ഫേഷ്യലിന്റെ ടൈം ആയി അടുത്ത അങ്കത്തിനുമുൻപ് ഞാൻ എയർപോഡ്‌സ് എടുത്ത് പാട്ടുവെച്ചു. പഞ്ചാബിനികളെ പോലെ തന്നെ എന്നെയും പതപ്പിച്ചു കിടത്തി കണ്ണിൽ കുകുമ്പർ വെച്ചു, അപ്പോൾ കിട്ടിയ ആ തണുപ്പിൽ ചെവിയിലിരുന്നുകൊണ്ട് സിതാര ഒന്നൂടി ഈണത്തിൽ മൂളി…
