അവൾ…എന്റെ നീതു… അവളില്ലാത്ത ഈ ലോകത്ത് എന്റെ ജീവനെ തിരികെ നൽകി നീ എന്നെ ശിക്ഷിക്കരുതേ ദൈവമേ……
ദൈവം എന്റെ പ്രാർത്ഥന കേട്ടതാണോ അവൾ എന്റെ അവസ്ഥയിൽ കണ്ണുനീർ തൂകിയതാണോ എന്നറിയില്ല, രണ്ടോ മൂന്നോ ‘മഴനീർത്തുളളികൾ’ എന്നിലേക്ക് വന്നണഞ്ഞു.
”അതേ… എന്റെ പ്രിയപ്പെട്ടവളെ ഞാൻ ഇതാ വരുന്നു…. ഒരിക്കൽ നിന്നോട് മനസു തുറന്ന് പറയാൻ കഴിയാതിരുന്ന എന്റെ ഇഷ്ടം, അത് പൂർണ്ണ ഹൃദയത്തോടെ പൂർണ്ണ ആത്മാവോടെ പറഞ്ഞ് ആർത്തുല്ലസിക്കുവാൻ…….
നന്ദി …..
