മാമി : അതാണ്.. വരച്ചു ഊപ്പാട് വരുവാ.
ഞാൻ : ഞാൻ സഹായിക്കാം. പടം വേണേൽ ഞാൻ വരച്ചു തരാം.
മാമി : നീ വരക്കുമോ??
ഞാൻ : പിന്നല്ലാതെ. ഹോസ്റ്റലിൽ seniors ഒക്കെ എന്റെ കയ്യിൽ തന്നിട്ട് വരയ്ക്കാൻ റെക്കോർഡ് ഒക്കെ കൊണ്ട് വരും. വരച്ചാൽ last ക്യാഷ് ഒക്കെ തരും.
Stephy : ആഹാ അത് കൊള്ളാമല്ലോ…
ഞാൻ : ഫസ്റ്റ് year പിള്ളേർക്ക് assignment ഒക്കെ കാശിന് വരയ്ക്കാൻ പ്ലാൻ ഇട്ടേക്കുവാ. നോക്കണം.
മാമി : എടാ എങ്കിൽ എനിക്ക് വരച്ചു താടാ, ക്യാഷ് ഞാനും തരാം.
Stephy : അതാ എഴുതുന്നതൊക്കെ ഞങ്ങൾ നോക്കിക്കോളാം നീ വരച്ചാൽ മാത്രം മതി.
ഞാൻ : അയ്യോ എനിക്ക് ക്യാഷ് ഒന്നും തരേണ്ട, ഞാൻ വരച്ചു തരാം.
മാമി : നീ എനിക്ക് മാത്രം free ആയി വരക്കേണ്ടെടാ ക്യാഷ് ഞാൻ തരാം.
Stephy : കൂലി മാത്രം പറഞ്ഞാൽ മതി നീ.
ഞാൻ : അയ്യോ നിങ്ങൾ എന്റെ വേണ്ടപ്പെട്ടവർ അല്ലേ നിങ്ങൾ എനിക്ക് ക്യാഷ് തന്നാൽ ശെരിയാവില്ല. ഞാൻ വാങ്ങിക്കൂല്ല.
മാമി : വേണ്ടേൽ വേണ്ട നിനക്ക് വേറെ എന്ത് ഹെൽപ്പിനും ഞാൻ ഉണ്ടാവും.
Stephy : ഞങ്ങൾ ഉണ്ടാവും. അങ്ങനെ എന്തേലും ഉണ്ടോ?? പറയ്.
ഞാൻ : അയ്യോ അങ്ങനെ ഒന്നുമില്ല. ആദ്യം വരയ്ക്കാൻ ഉള്ളത് എടുക്ക്.
മാമി : എടി ആ record ഇങ്ങെടുക്ക്.
Stephy : എടാ നീ വരച്ചാൽ മാത്രം മതി ലേബൽ ഒക്കെ ഞങ്ങൾ എഴുതിക്കോളാം.
ഞാൻ : Ok. പിന്നൊരു കാര്യം, ഞാൻ വരയ്ക്കാൻ തുടങ്ങിയാൽ headset വെച്ച് പാട്ടും കേട്ടേ വരയ്ക്കു അത്കൊണ്ട് ആ സമയം എന്നെ ഡിസ്റ്റർബ് ചെയ്യരുത്.
മാമി : നീ വരച്ചാൽ മാത്രം മതി.
Stephy : ക്ലാസ്സിലെ വേറൊരു പെണ്ണും പറഞ്ഞു ഇതുപോലെ headset വെച്ച് പാട്ടു കേട്ട് വരച്ചാൽ പെട്ടെന്ന് തീരുമെന്ന്.
ഞാൻ : ഹാ എനിക്ക് ഇതാണ് ശീലം.
അങ്ങനെ ഞാൻ പാട്ടും കേട്ട് വര തുടർന്നു, അവർ അടുത്തിരുന്നു എഴുത്തും തുടർന്നു. ഇടയ്ക്ക് മാമി കഴിക്കാൻ വാങ്ങിച്ച സ്നാക്ക്സ് ഒക്കെ കൊണ്ടു വന്നു. ഏകദേശം 10.30 വരെ വരച്ചു, അപ്പോഴേക്കും അവരും എഴുത്തു നിർത്തിയിരുന്നു. അവർ വന്ന് എന്റെ drawing എങ്ങനെ ഉണ്ടെന്ന് നോക്കിയപ്പോ അവർ പാടുപ്പെട്ട പടങ്ങൾ ഒക്കെ ഞാൻ നിസാരമായി വരച്ചു കഴിഞ്ഞു. ഒപ്പം കുറഞ്ഞ സമയം കൊണ്ട് ഒരുപാട് പടങ്ങളും വരച്ചു കഴിഞ്ഞിരുന്നു.
Stephy : എടാ നീ ആള് വേറെ ലെവൽ തന്നെയാട്ടോ…
ഞാൻ : ന്തേ.??
Stephy : എടാ ഈ drawing ഒക്കെ ഞാൻ വരച്ചത് പോലും ഒരു നൈറ്റ് മുഴുവനും കുത്തിയിരുന്ന് മായ്ച്ചു മായ്ച്ചു ഒരു പരുവമാക്കിയിട്ടാണ്. നീ അതുപോലുള്ള 8 പടം വരച്ചു കഴിഞ്ഞ് ചെറുതും കുറച്ചു വരച്ചു.
ഞാൻ : ഇതാണോ നിങ്ങൾ tough എന്ന് പറഞ്ഞത്. ഇതൊക്കെ സിമ്പിൾ അല്ലേ…
മാമി : നിന്നെകൊണ്ട് മാത്രമേ ഇങ്ങനെ പറ്റു.
Stephy : അതാണ് കോളേജിലെ നല്ലോണം വരക്കുന്നവർ പോലും ഇത്രയും പടം ഒന്നും വരക്കില്ല.
ഞാൻ : ആണോ.. ഇതൊക്കെ എന്ത്..
മാമി : എടാ ഇങ്ങനെ ആണെങ്കിൽ 3 ദിവസം കൊണ്ട് വരപ്പ് എല്ലാം തീരും.
ഞാൻ : ഹാ നോക്കാം.
Stephy : ഇതിന് എന്റെ വക ഒരു സ്പെഷ്യൽ സമ്മാനം ഉണ്ടായിരിക്കും നിനക്ക്.
മാമി : എന്റെ വക നിനക്ക് എന്തും പറയാം.
ഞാൻ : എനിക്ക് ഒന്നും വേണ്ട എനിക്ക് ആകെ മടിയുള്ള കാര്യം തുണി കഴുകുന്നതാ. അത് മാത്രമേ എനിക്ക് ഇഷ്ട്ടമല്ലാതെ ഉള്ളൂ..
മാമി : അതൊക്കെ ഒരു പണിയാണോ?? അത് നിനക്ക് ഞാൻ ചെയ്ത് തരും. ഞാൻ ഡെയിലി കഴുകാൻ പോകുമ്പോ കഴുകിക്കോളാം നീ ബാത്‌റൂമിൽ ഇട്ടിരുന്നാൽ മതി.
ഞാൻ : ഉറപ്പാണോ??
മാമി : ആടാ നിനക്ക് ഇതൊക്കെ ചെയ്യാൻ ആണോ മടി എനിക്ക് ഇത് വളരെ ശീലമായ പരുപാടിയാണ്.
Stephy : ഇവൾ ഇടയ്ക്കു എന്റെ തുണിയും കഴുകി തരാറുണ്ട്.
ഞാൻ : ആണോ.. എന്നാൽ ഇടക്കൊക്കെ മതി. അതും എന്റെ ഷർട്ടും പാന്റും മാത്രം മതി ബാക്കി ഞാൻ കഴുകിക്കോളാം.
മാമി : നിന്റെ എന്ത് തന്നാലും ഞാൻ കഴുകികോളം. No problem.
ഞാൻ : ഹാ. Thanks മാമി…
Stephy : ഇനി നമുക്ക് ആ ബുക്സ് ഒക്കെ ഒന്ന് ഒതുക്കി വെച്ചാൽ പിന്നെ പണികഴിഞ്ഞു.
മാമി : ഹാ ശെരിയാ.
