മീനത്തിൽ താലിക്കെട്ടു – 4 Like

എടാ വിപി നീ ഇന്ന് രാവിലെ പറഞ്ഞത് എന്താടാ.?
എനിയ്ക്കൊന്നും മനസിലായില്ല..!

ഞാൻ അവന്റെ അടുത്തേയ്ക്കു കുറച്ചുകൂടി ചേർന്നിരുന്നു ചോദിച്ചു

എടാ എനിയ്ക്കതു ഉറപ്പൊന്നുമില്ല,

പക്ഷെ ഇന്നലെ രാത്രി ഒരു രണ്ടുമണിയോടെ ഞാൻ മൂത്രമൊഴിക്കാനായി എണീറ്റപ്പോൾ ആരോ വാതിൽ

തുറക്കുന്ന പോലെ ഒച്ച കേട്ടു,
ഇതാരപ്പ ഈ നേരത്തു എന്ന് ഞാൻ ജനലിലൂടെ നോക്കിയപ്പോൾ ഒരു ആൾ രൂപം നിങ്ങളുടെ വീടിന്റെ

പുറകുവശമുള്ള ആ വർക്ഏരിയയുടെ ഭാഗത്തു നിന്ന് ഇറങ്ങി മതില് ചാടി പോകുന്നത് ഞാൻ കണ്ടടാ,

ആളെ കാണാൻ പറ്റിയില്ല, പക്ഷെ കള്ളനല്ല എന്ന് ഉറപ്പാണ്, നല്ല ഷർട്ടും പാന്റും ആണ് ആള് ധരിച്ചിരുന്നത്..!

വിപി പറഞ്ഞുനിർത്തി എന്നെ നോക്കി

ഇത് അതുതന്നെയാടാ അവിഹിതം, ആരാണ് ആള് എന്നതാണ് ഒറ്റ സംശയം, നിനക്ക് അപ്പൊ എന്നെ വന്നു വിളിയ്ക്കാൻ പാടില്ലായിരുന്നോ..!

ഞാൻ അവനോടു ചൊടിച്ചു..

ആ പിന്നെ, അവിഹിതം കഴിഞ്ഞു പോകുന്നവനോട് ഞാൻ ഫ്രീസ് പറഞ്ഞു നിർത്താട, ഇപ്പൊ നിന്ന് തരുമല്ലോ ആള്.., ഒന്ന് എഴുനേറ്റു പോയെടാ..!

അപ്പോഴാണ് അവൻ പറഞ്ഞതിലും കാര്യമുണ്ട് എന്ന് എനിയ്ക്കു മനസിലായത്.,

ആ ഇനി എന്തായാലും അങ്ങനെ വല്ലതും കണ്ടാൽ മിസ് കാൾ അടിയ്‌ക്കു ഞാൻ ഓടി അങ്ങ് വന്നോളാം.!

ഞാൻ അവനെ ആശ്വസിപ്പിക്കാനെന്നവണ്ണം പറഞ്ഞു

അത് നീയി വിപിയ്‌ക്ക്‌ വിട്ടേരെ, ഇനി ഒരു രാത്രിയും ഞാൻ ഉറങ്ങിയില്ലേലും വേണ്ടിയില്ല, ഞാനവനെ പൊക്കിയിരിക്കും..!

പെട്ടെന്ന് ഞങ്ങളുടെ വീടിൽ നിന്ന് ഒരു സ്കൂട്ടർ പുറത്തേയ്ക്കു ഇറങ്ങി വന്നു,

ചിന്നുവാണ് വണ്ടി ഓടിക്കുന്നത്, പുറകെ ഇരിക്കുന്നത് എന്റെ അരുമ ഭാര്യയും,

ഞങ്ങൾ ഡ്രൈവർ ചേട്ടനോട് പറഞ്ഞു ഒരു ചെറിയ ഡിസ്റ്റൻസ് വിട്ടു അവരെ പിന്തുടർന്നു,

അവര് ഒരു ഷോപ്പിംഗ്മാളിന്റെ മുന്നിലേയ്ക്ക് വണ്ടി ഓടിച്ചു കയറ്റി,

അതിന്റെ മുന്നിൽത്തന്നെ അവരെയും കാത്തു വിനു നിൽക്കുന്നുണ്ടായിരുന്നു,

ഞങ്ങൾ ഒട്ടൊന്നു മാറി നിന്ന് വണ്ടി നിർത്തി,

അവർ ആ മാളിലെ ഒരു റെസ്റ്റോറന്റിലേയ്ക്ക് കയറി പോകുന്നത് കണ്ടു,

ഞങ്ങൾ കുറച്ചു മാറി നിന്ന് അവരുടെ മുഖഭാവം ശ്രെദ്ധിച്ചു,
വീണയുടെയും ചിന്നുവിന്റെയും മുഖഭാവത്തിൽ നിന്ന് അവർക്കിവിടെ വന്നതിൽ ഒട്ടും താല്പര്യമില്ല ഏന് എഴുതി വെച്ചട്ടുണ്ടായിരുന്നു,

അവര് തമ്മിൽ ഒരു അര മണിക്കൂറോളം എന്തൊക്കെയോ സംസാരിക്കുന്ന കണ്ടു,

ഓഡിയോ ഇല്ലാത്തകൊണ്ടു എന്താണെന്നു അറിയാൻ ഒരു നിർവഹവും ഇല്ല.!

കുറച്ചു കഴിഞ്ഞു വീണയും ചിന്നുവും എഴുന്നേൽക്കുന്ന കണ്ടപ്പോൾ ഞങ്ങൾ അവിടെനിന്നു മാറി,

വിനു അവിടെത്തന്നെ ഇരുന്നു,

അവർ പുറത്തേയ്ക്കിറങ്ങി വന്ന വഴിയേ തിരിച്ചു പോകുന്നത് ഞങ്ങൾ കണ്ടു

എടാ വിപി അവര് തമ്മിൽ എന്താവും പറഞ്ഞട്ടുണ്ടാവുക.?

അതറിയാനാണോ പാട്, ദേ ആ ഇരിക്കുന്ന അവനോടു പോയി ചോദിച്ചാൽ പോരെ, അല്ല പിന്നെ.!

വിപി എന്നെ പിന്നെയും പുച്ഛിച്ചു തള്ളി,

അല്ല അവരുടെ മുഖഭാവം വെച്ച് നോക്കുമ്പോൾ അത്ര സുഖമുള്ള സംസാരം അല്ലായിരുന്നു അല്ലെ.?

ഞാൻ പിന്നെയും വിപിയെ നോക്കി

അതതേ, വീണയുടെ മുഖത്തും അത്ര രസം ഇല്ലായിരുന്നു..!

ഇനി എങ്ങനെ അവിഹിതം കണ്ടുപിടിക്കുമെടാ.?

ഞാൻ വിപിയെ നോക്കി

അവിഹിതമോ എന്ത് അവിഹിതം.?!

വിപി ഒന്നും മനസിലാവാതെ എന്നെ നോക്കി.!

എടാ നീയല്ലേ എന്നോട് പറഞ്ഞത് ചിലപ്പോൾ വീണയും വിനുവും കൂടിയുള്ള നാടകമാവും ഈ കല്യാണം എന്നൊക്കെ,?

ഞാൻ അവനെ ചോദ്യഭാവത്തിൽ നോക്കി

ഞാനോ എപ്പോ.?

വിപി ഒന്നും മനസിലാവാത്ത പോലെ എന്നെ നോക്കി
എടാ സാമദ്രോഹി വെള്ളമടിയുടെ ഇടയ്ക്കു നീ പറഞ്ഞത് നീ ഓർക്കുന്നില്ലേ.?£

വെള്ളമടിയുടെ ഇടയിൽ ഞാൻ പറയുന്നത് നീയല്ലാതെ വേറെ ആരെങ്കിലും കാര്യമായി എടുക്കുമോ.?

പറഞ്ഞ എനിയ്ക്കുതന്നെ ഓർമയില്ല എന്താണ് പറഞ്ഞതെന്ന്,

ഇനി അഥവാ ഞാൻ അങ്ങനെ പറഞ്ഞട്ടുണ്ടേൽ തന്നെ നിനക്ക് അത് ഞാൻ വെള്ള പുറത്തു പറഞ്ഞതാണെന്ന്

മനസിലാക്കാൻ പാടില്ലായിരുന്നോ.?!

ദൈവമേ എന്റെ കണ്ണുകളിൽ ഇരുട്ട് കയറുന്നതായി തോന്നി,

Leave a Reply

Your email address will not be published. Required fields are marked *