മീനത്തിൽ താലിക്കെട്ടു – 4 Like

ഇവനെ വിശ്വസിച്ചാണല്ലോ ഞാൻ വീണയെ ഇത്രനാളും തെറ്റിദ്ധരിച്ചതു.!

എടാ നീയിനി ആളെ കണ്ടെന്നു പറഞ്ഞതും ഉള്ളതാണോ.,?!

ഞാൻ അവനെ നോക്കി

അത് പക്കയാണ് .. !

അവൻ ആണയിട്ടു പറഞ്ഞു

ഞാൻ അവനെ ഇനി വിശ്വസിക്കണോ വേണ്ടയോ എന്ന സംശയത്തിൽ ആയി,

ഞങ്ങൾ വൈകിട്ട് വരെ അവിടെയും ഇവിടെയും ചുറ്റി കറങ്ങി നടന്നു,

വൈകിട്ട് നാലുമണിയോടെ തിരിച്ചെത്തി,

വീണയെയും ചിന്നുവിനെയും തപ്പി ഞാൻ അകത്തേയ്ക്കു കയറി,

വീണ റൂമിൽ എന്തോ വായിച്ചുകൊണ്ടു കിടക്കുകയാണ്,

ചിന്നു ടിവിയിൽ എന്തോ പരുപാടി കണ്ടുകൊണ്ടിരിക്കാണ്,

ഞാനാ മെല്ലെ അവളുടെ അടുത്തെത്തി,

ഇന്ന് പോയ കാര്യം എന്തായി ചിന്നു.,

ചിന്നു പെട്ടെന്ന് എന്ത് കാര്യം എന്ന ഭാവത്തിൽ എന്നെ നോക്കി,

ഇന്ന് നീയും വീണയും കൂടിയല്ലേ വിനുവിനെ കാണാൻ പോയത്,

ഞാനാ വീണയോടു നിന്നെ കൊണ്ടുപോകാൻ പറഞ്ഞത്..!

ഞാൻ അവൾക്കു സംശയം തോന്നാത്ത രീതിയിൽ ഒന്ന് എറിഞ്ഞു നോക്കി
ആ അതോ,

അയാളെ വിശ്വസിക്കാനേ കൊള്ളില്ല ചേട്ടാ,

ചേച്ചി നല്ലവണ്ണം അങ്ങട് ചീത്ത പറഞ്ഞു,

പിന്നെ ഇനി മേലാൽ ചേച്ചിയുടെ ഒരു കാര്യത്തിലും ഇടപെടരുത് എന്ന് താക്കീതും ചെയ്തു, ഞങ്ങൾ ഇങ്ങോട്ടു

പോന്നു..!

അവൾ കണ്ടുകൊണ്ടിരുന്ന പ്രോഗ്രാമിലേയ്ക്ക് പിന്നെയും കൂപ്പുകുത്തി

എനിയ്ക്കു മനസ്സിൽ എന്തെന്നില്ലാത്ത ആശ്വാസം കയറി,

പക്ഷെ വിപി പറഞ്ഞപോലെ ആരാവും രാത്രിയിൽ വരുന്നത്.?

സമയം ശരവേഗത്തിൽ പാഞ്ഞുപോയി

ഞാൻ അന്ന് രാത്രി വിപിയോട് കുറച്ചു കാര്യങ്ങൾ പറയാനുണ്ട് എന്ന് പറഞ്ഞു വീണയുടെ അടുത്തുനിന്നു മാറി വിപിയുടെ കൂടെ ഇരുന്നു,

ഞാൻ അവളോട് ചിലപ്പോൾ അവിടെത്തന്നെ കിടക്കുമെന്നും പറഞ്ഞിരുന്നു

ഞാനും വിപിയും അക്ഷമരായി കാത്തിരുന്നു.

സമയം രാത്രി ഒരു മണിയോട് അടുത്തപ്പോൾ വിപി പറഞ്ഞപോലെ ഒരു രൂപം പുറകിലുള്ള മതില് ചാടി അകത്തേയ്ക്കു വരുന്നു,

ആ രൂപം വന്നു വർക് ഏരിയയുടെ അടുത്തുള്ള ഗേറ്റിൽ പതുക്കെ മുട്ടി,

ഉടനെ വളരെ നേരിയതെങ്കിലും ആരോ കതകു തുറക്കുന്ന ഒച്ച ഞങ്ങൾ കേട്ടു,
ഞാനും വിപിയും നിലത്തു കിടന്നു ഇഴഞ്ഞു വളരെ സൂക്ഷിച്ചു റൂമിനു വെളിയിൽ ഇറങ്ങി,

ഞാൻ നോക്കിയപ്പോൾ ഒരു രൂപം വർക്ക് ഏരിയയുടെ അവിടയുള്ള കതകു തുറക്കുന്നു,

മൊത്തം ഇരുട്ടത്തായതു കൊണ്ട് ഒന്നും വ്യെക്തമാവുന്നില്ല,

ആ രൂപം പെട്ടെന്ന് അകത്തേയ്ക്കു കയറി വാതിൽ തുറന്നുകൊടുത്ത രൂപത്തിനെ പൂണ്ടടക്കം കെട്ടിപിടിച്ചു,.

ചുംബനം ആണെന്ന് തോന്നുന്നു എന്തെല്ലാമോ ശബ്ദങ്ങൾ കേൾക്കുന്നു,.

ഞാനും വിപിയും നിലത്തു തന്നെ ഇഴഞ്ഞു അങ്ങോട്ടേയ്ക്ക് കൂടുതൽ അടുത്തു,
ആ രണ്ടു രൂപങ്ങളും വർക്ക് ഏരിയയുടെ ഒരു ഒതുങ്ങിയ മൂലയിലേക്ക് പരസ്പരം കെട്ടിപുണർന്നുകൊണ്ടുതന്നെ മാറി,
ഞങ്ങൾ അതിലും പതുകെ അവരെ പിന്തുടർന്നു,

ഞങ്ങൾ ഇപ്പോൾ വാതിലിന്റെ അടുത്തായി, ശബ്‍ദമുണ്ടാക്കാതെ ഞാൻ അങ്ങോട്ടേയ്ക്ക് നോക്കി,

ആ ഇരുട്ടുമായി എന്റെ കണ്ണുകൾക്ക് പഴകിച്ചേരാൻ കുറച്ചു നേരം എടുത്തു,

ആ ആൺ രൂപം കണ്ടു ഞാൻ ഞെട്ടി,

വിനു.!!!!

ആ സ്ത്രീരൂപവും എന്റെ കണ്ണുകളിലേയ്ക്ക് തെളിഞ്ഞു വന്നു,

എന്റെ സപ്തനാഡികളും തളരുന്നതായി എനിയ്ക്കു തോന്നി

( തുടരും. )

Leave a Reply

Your email address will not be published. Required fields are marked *