മുനി ടീച്ചർ – 5 23അടിപൊളി 

ലിസിമ്മ ഒരുപാട് സംസാരിക്കാൻ തുടങ്ങി. കുട്ടിക്കാലം, കോളേജ് നാളുകൾ, സിനിമ, വീട്ടു കാര്യങ്ങൾ, വിദശത്തു താമസിച്ചത്… ഒരു മണിക്കൂറോളം ഞങ്ങൾ സംസാരിച്ചിരുന്നു. പതിനൊന്നു മണിയായപ്പോൾ ലിസിമ്മ കിടക്കാനായി എഴുന്നേറ്റു.

“ഞാൻ കിടക്കട്ടെ… ഉറക്ക് വരുന്നു മക്കളെ…”

ടീച്ചറും പോകാനായി കൂടെ എഴുന്നേറ്റു. “രണ്ടാളും കിടന്നോ… ഒരുപാടു വൈകണ്ട.” ലിസിമ്മ പോകുമ്പോൾ പറഞ്ഞു.

ഞാൻ കൈ കൊണ്ട് ഇരിക്കാൻ ആംഗ്യം കാണിച്ചു. ടീച്ചർ സോഫയിൽ തന്നെ ഇരുന്നു. ലിസിമ്മ റൂമിലേക്ക് പോയി. ഞങ്ങൾ രണ്ടു പേരും ടീവിയുടെ മുന്നിൽ തന്നെ ഇരുന്നു. ഓപ്പോസിറ്റ് സോഫകളിൽ. ഞാൻ ടീച്ചറോട് എന്റെ അടുത്ത് വന്നിരിക്കാൻ ആംഗ്യം കാണിച്ചു. തല കുലുക്കി നോ പറഞ്ഞു എന്നെ പേടിപ്പിക്കുന്ന ഒരു നോട്ടവും എറിഞ്ഞു ടീച്ചർ അവിടെത്തന്നെയിരുന്നു.

“ഞാൻ അങ്ങോട്ട് വരട്ടെ?” ഞാൻ ചോദിച്ചു.

“പോടാ…” ടീച്ചർ മെല്ലെ പറഞ്ഞു. കൂടെ തല കുടഞ്ഞുകൊണ്ട് വേണ്ട എന്ന ആംഗ്യവും.

ടീച്ചറും ഞാനും ഓരോ കാര്യങ്ങൾ സംസാരിച്ചിരുന്നു. വൈകുന്നേരത്തെ സംഭവ വികാസങ്ങൾ കാരണം എനിക്കും മനസ് തുറന്നു ടീച്ചറോട് സംസാരിക്കാൻ പറ്റിയില്ല. കുറെ സംസാരിച്ച ശേഷം ടീച്ചർ ചോദിച്ചു: “കുട്ടൻ അസ്വസ്ഥനാണല്ലോ… എന്തുപറ്റി?”

“ഒന്നുമില്ല ടീച്ചറെ…”

“കുറച്ചു നാൾ ആയില്ലേ ഞാൻ കുട്ടനെ കാണുന്നു… എന്നോട് കള്ളം പറയല്ലേ… എന്തു പറ്റി?”

“ഞാൻ പിന്നെ പറയാം ടീച്ചറെ… എന്തോ ഒരു അസ്വസ്ഥത.”

“പിന്നെ… നിനക്കിഷ്ടമല്ലാത്ത ഒരു കാര്യമുണ്ട്. ഞാൻ നാളെ പോകും. മുരളി ചേട്ടൻ വരുന്നുണ്ട്. ഇന്നാണ് പറഞ്ഞത്. ചേട്ടന്റെ എല്ലാം ഇങ്ങനെയാ. പെട്ടെന്നായിരിക്കും മാറ്റം.”

“മൈ ഗോഡ്!! എന്തു പറ്റി? ഇത്ര പെട്ടെന്നൊരു തീരുമാനം മാറൽ?? ഇനി എന്നാ വരിക?”

“വൺ വീക്ക് ആകും. ചേട്ടന്റെ ജോലിയുടെ സ്വഭാവം നിനക്കറിയില്ലേ?”

“ഓഹോ… അതിനു മുമ്പേ കോളേജ് തുറക്കും. ഞാൻ വെള്ളിയാഴ്ച പോകും.”

“ഞാൻ ഫോൺ ചെയ്യാം. സമയം കിട്ടുമ്പോൾ… ഓക്കേ?”

എനിക്കൊന്നും പറയാൻ പറ്റിയില്ല.

“അതിരിക്കട്ടെ….. നീ കൊണ്ടുവന്ന സമ്മാവനമെവിടെ?” ടീച്ചർ ചോദിച്ചു.

“അതിനൊക്കെ ഒരു സമയമില്ലേ ടീച്ചറേ?”

“സാരമില്ല. കൊണ്ടുവന്നതല്ലേ… നീ തന്നോളൂ.”

ഒന്നും മിണ്ടാതെ തളർന്ന പോലെ ഞാൻ സോഫയിൽ പിന്നോട്ടാഞ്ഞു ചാരിയിരുന്നു. അല്പനേരത്തെ മൗനത്തിനു ശേഷം ടീച്ചർ വീണ്ടും സമ്മാനത്തെക്കുറിച്ചു ചോദിച്ചു.

“അത് തരാനുള്ള ഒരു മൂഡിലാണ് ഞാനിപ്പോൾ… പറഞ്ഞില്ലേ…”

“സാരമില്ല കുട്ടാ…. തന്നോളൂ… ഞാൻ ഇപ്പോൾ തുറക്കുന്നില്ല. സമയം കിട്ടുമ്പോൾ ഞാൻ കുട്ടനെ വിളിക്കാം. അപ്പോൾ തുറക്കാം. അതുവരെ ഞാൻ തൊടില്ല… പ്രോമിസ്.”

“ടീച്ചർക്ക് ഒരു വിഷമവുമില്ലേ? അത് തരാനുള്ള മൂഡിലല്ല ഞാനെന്ന് എത്രതവണ പറഞ്ഞു…”

ഞാൻ വീണ്ടും കണ്ണുംപൂട്ടി സോഫയിൽ ചാരിയിരുന്നു.

“സാരമില്ല കുട്ടാ… ഇന്ന് രാവിലെ ആണ് ചേട്ടൻ ഫോൺ ചെയ്തു പറഞ്ഞത്… എന്നാ ഞാൻ പിന്നീട് വാങ്ങിക്കോളാം. വിഷമിക്കണ്ട കുട്ടാ. ഞാൻ വിളിക്കാം. മൂഡോഫ് ആയി ഇരിക്കല്ലേ… പ്ലീസ്

“ടീച്ചർ കിടന്നോ?” ലിസിമ്മയുടെ നീട്ടിയുള്ള ചോദ്യം…

“ഇല്ല ലിസിമ്മേ … കിടക്കാൻ പോകുന്നു…” ഇതും പറഞ്ഞു ടീച്ചർ സോഫയിൽ നിന്നും എണീറ്റു

“കുട്ടനോ?”

“ഇവിടെയുണ്ട് ലിസിമ്മേ…” ടീച്ചർ തന്നെയാണ് മറുപടി പറഞ്ഞത്…

“കിടന്നോളൂ … രണ്ടു പേരും… സമയം പന്ത്രണ്ടായില്ലേ?”

അതിനു മറുപടിയൊന്നും പറയാതെ ടീച്ചർ റൂമിൽ നിന്ന് പുറത്തു കടക്കാൻ തുനിഞ്ഞു. എനിക്ക് മേലും മനസ്സും ആകെ മരവിച്ച പോലെ. എന്റെ കണ്ണുകളിൽ വെള്ളം നിറഞ്ഞത് ടീച്ചർ കണ്ടില്ലായിരുന്നു. ടീച്ചർ പോകാൻ തുനിഞ്ഞപ്പോൾ ഞാൻ അറിയാതെ ഒന്ന് തേങ്ങി. ഇതുകേട്ട ടീച്ചർ തിരിച്ചു വന്നു എന്റെ തലയിൽ മെല്ലെ തലോടി.

“സാരമില്ല. ടീച്ചർ പൊയ്ക്കോളൂ” ഞാൻ തലകുനിച്ചുകൊണ്ട് പറഞ്ഞു.

തല താഴ്ത്തിയിരിക്കുന്ന എന്റെ കവിളിൽ ടീച്ചർ മെല്ലെ തലോടി. “എനിക്കറിയാം കുട്ടന് ഒരുപാട് സങ്കടങ്ങളുണ്ടെന്ന്. ഇന്നലെയും കുട്ടനോട് ശരിക്കു സംസാരിക്കാൻ പറ്റിയില്ല. ഞാൻ പോയിട്ട് വിളിക്കാം. അപ്പോ സംസാരിക്കാം. ഓക്കേ?” ഞാൻ തല മെല്ലെ കുലുക്കി. അതിനിടയിൽ എന്റെ കണ്ണുനീർ ടീച്ചറുടെ വിരലുകളെ നനച്ചു.

Leave a Reply

Your email address will not be published. Required fields are marked *