ടീച്ചറെയും മുരളി ചേട്ടനെയും സ്റ്റേഷനിൽ വിട്ടു ഞാൻ വീട്ടിൽ തിരികെയെത്തി. മനസു മരവിച്ച അവസ്ഥയിലായിരുന്നു. ഒരു യന്ത്രം പോലെ ഞാൻ എല്ലാം ചെയ്‌തു. തലവേദനയാണെന്ന കള്ളംപറഞ് യാത്രയിൽ ഞാൻ അധികമൊന്നും സംസാരിച്ചില്ല. ഇടയ്ക്കു കുറച്ചുതവണ ടീച്ചറുമായി കണ്ണുകൾ കൊണ്ട് ഒരുപാട് അർത്ഥങ്ങളടങ്ങുന്ന കാവ്യങ്ങൾ കൈമാറി. അതിൽ സങ്കടങ്ങളും വേദനകളും പ്രതീക്ഷകളും ആഗ്രഹങ്ങളും സ്ത്രീപുരുഷാകർഷണങ്ങളും രതിയുമെല്ലാം പരസ്പരം കെട്ടിപ്പുണർന്നു രമിച്ചു. പരസ്പരം യാത്ര പറയാതെ രണ്ടു കലുഷിതമായ ദേഹങ്ങളും മനസ്സുകളും നൂറുനൂറു തവണ ചുംബിക്കാതെ ചുംബിച്ചു പുണരാതെ പുണർന്നു യാത്ര പറയാതെ യാത്ര പറഞ്ഞു. ഇതിൽ പകുതിയിലേറെയും ഒരുപക്ഷെ എന്റെ സങ്കൽപ്പങ്ങൾ മാത്രമാകാം.
റീയർ വ്യൂ കണ്ണാടി ഞാൻ ബാക് സീറ്റിലിരുന്ന ടീച്ചറെ കാണുന്ന വിധം ചരിച്ചു വച്ചിരുന്നു. ചേട്ടൻ ശ്രദ്ധിക്കാത്തപ്പോഴൊക്കെ ഞാൻ അതിലൂടെ ടീച്ചറുമായി മൗനത്തിൽ കുതിർന്ന ആശയങ്ങൾ കൈമാറി. ഒരു മാധ്യമത്തിന്റെയും ആവശ്യമിലാതെ ഭാഷയില്ലാതെ ഞങ്ങൾ രണ്ടുപേരും ഒരുപാട് ആശയങ്ങൾ കൈമാറി. മുരളി ചേട്ടൻ ഇതൊന്നും അറിയില്ലെന്ന വിശ്വാസത്തിൽ.
വിഷാദമയമായിരുന്നു ടീച്ചറുടെ മുഖവും പ്രവർത്തികളുമെല്ലാം. എനിക്കു സഹിക്കാൻ പറ്റുന്നില്ല. റെയിൽവേ സ്റ്റേഷനിൽ കാറിൽ നിന്നിറങ്ങി ലഗേജെടുക്കുമ്പോൾ ടീച്ചർ എന്റെ കാറിന്റെ പിന്നിൽ ഡിക്കിയിൽ നിന്നും പെട്ടിയെടുക്കാൻ വന്നു.
“എന്തേ പെട്ടെന്ന് യാത്ര? ഇനി എന്നാ വരിക? വിളിക്കില്ലേ?”
ടീച്ചർ എന്റെ മുഖത്തേക്ക് നിരാശാഭാവത്തിൽ നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല. ഒരുപക്ഷെ ചേട്ടൻ കേൾക്കുമെന്ന ഭയത്തിലാകാം. ഞാൻ ആശ്വസിച്ചു. റെയിൽവേ സ്റ്റേഷനിൽ നിറയേ ആളുകൾ ആരും എൻറെ നോട്ടത്തിൽ പെടുന്നില്ല. എന്നാൽ നൂറുനൂറു കണ്ണുകളുടെ ഇടയിലാണ് ഞങ്ങളെന്നു മനസുപറയുന്നു. അല്ലെങ്കിൽ ടീച്ചറുടെ കൈ അറിയാതെ എന്നു ഭാവിച്ചെങ്കിലും ഞാൻ ഒന്നു തൊടാൻ ഭാവിച്ചേനേ.
സ്റ്റേഷനിലെത്തി പെട്ടി കൈമാറിയ ശേഷം പോകാനായി നിന്ന ഞാൻ രണ്ടും കൽപിച്ചു ചോദിച്ചു: “എന്തേ ചേട്ടാ പെട്ടെന്നൊരു യാത്ര?” നേരത്തെ ചോദിക്കേണ്ടിയിരുന്ന ചോദ്യം വളരെ വൈകി അസമയത്തു ചോദിച്ച ഞാൻ ഒരു മണ്ടൻ തന്നെ. എന്നാലും വേണ്ടിയുള്ള ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. ഇനി നേരത്തെ ചോദിച്ചോ എന്നും എനിക്കോർമ്മയില്ല. ഈ ചോദ്യത്തിനിടക്ക് എന്റെയും ടീച്ചറുടെയും കണ്ണുകൾ ഉടക്കിയത് ചേട്ടൻ കൊണ്ടോ എന്നൊരു സംശയം എന്റെ നെഞ്ചിലൂടെ ഒരു തീക്കൊള്ളി പായിച്ചു.
“സതീഷേ, ഈ ജോലി ഇങ്ങനെയാ. രാത്രിയാ വിളി വന്നത്. കൂടുതൽ ഒന്നും പറയുന്നില്ല. എനിക്ക് ഇവിടെ വന്ന് ഇവളെയും പൊക്കി പോകേണ്ടി വന്നു.”
“ഞാൻ രണ്ടുനാൾ കഴിഞ്ഞാൽ പോകും. ഇനി എന്നാ തിരിച്?”
“ചെന്നാലേ പറയാൻ പറ്റൂ. ഇവിടെ നിന്നാൽ മതിയായിരുന്നു ഇവൾക്ക്. അമ്മക്ക് ഒരു കൂട്ടും ആകുമായിരുന്നു. പക്ഷേ എത്രനാൾ അവിടെ നിൽക്കേണ്ടിവരുമെന്ന അറിയില്ല. അപ്പോൾ പിന്നെ കൂടെ പോരുന്നതാ നല്ലതെന്നു തോന്നി.”
“ഓഹ്, ലിസിമ്മ മാനേജ് ചെയ്തോളും. വിഷമിക്കണ്ട. യാത്രയൊക്കെ സുഖമാവട്ടെ.”
“ശരി കുട്ടാ. താങ്ക് യു ഫോർ ദി ഹെൽപ്.”
“ഓഹ്, അതൊന്നും വേണ്ട. എന്നാൽ ഞാൻ പോകട്ടെ? വൈകാതെ കാണാം. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കണം.” ഇതുപറഞ്ഞപ്പോൾ ഞാൻ ടീച്ചറുടെ മുഖത്തേക്കും ഒന്ന് നോക്കി. ഞാൻ വിളിക്കണം എന്നു പറഞ്ഞത് തന്നോടാണെന്ന് ടീച്ചർക്ക് മനസിലായി. അതു ടീച്ചർ തൻറെ മുഖത്തെ പേശികളുടെ ഒരസാധാരണ ചലനങ്ങളിലൂടെ എനിക്കു കൈമാറുകയും ചെയ്‌തു. വല്ലാത്തൊരു സന്തോഷമാണ് ഇതെനിക്കു സമ്മാനിച്ചത്.
“ശരി കുട്ടാ. വൈകണ്ട. ഒഴിവുദിവസം രാവിലെതന്നെ വിളിച്ചുകൊണ്ടുവന്നതിൽ വിഷമമുണ്ട്.”
“ഏയ്, അതൊന്നും വേണ്ടാ. എന്നാൽ ഞാൻ പോട്ടേ?”
വിഷമം കൊണ്ട് വീർത്ത മനസുമായി ഞാൻ ഇറങ്ങി കാറെടുത്തു യാന്ത്രികമായി ഡ്രൈവ് ചെയ്യാൻ തുടങ്ങി. ഞാനും കാറും ഒരേ യന്ത്രത്തിന്റെ രണ്ടു ഭാഗങ്ങളാണെന്നു തോന്നി. വീട്ടിലെത്തി യാന്ത്രികമായി പ്രാതൽ കഴിക്കുന്ന എന്നെ ലിസിമ്മ കുറച്ചുനേരം നോക്കിയിരുന്നു. ഞാൻ ലിസിമ്മയെ ഗൗനിച്ചതേയില്ല. ഇനിയിപ്പോൾ ഞങ്ങൾ രണ്ടുപേരും പോകുന്നതിന്റെ വിഷമവും ടെൻഷനുമെല്ലാം കേൾക്കേണ്ടി വരുമല്ലോ എന്ന ആധിയും എന്നെ അലട്ടി.
