മൂന്ന്‌ പെൺകുട്ടികൾ – 8അടിപൊളി  

“എടാ സോറി, പഴം കൊടുത്തപ്പോൾ അത് കൂടിനടിയിൽ വീണു, എന്നാലത് ആ പാത്രത്തിൽ വച്ച് കൊടുക്കാം എന്നു കരുതി കൈ ഇട്ടപ്പോൾ അതൊരു കരച്ചിലും പിടയലും, ഞാൻ കൈ വലിച്ചു.. ആ സമയത്ത്….”

“ഒരു കടി കൂടി വച്ചു തരേണ്ടതായിരുന്നു..”

“സോറി..”

“ഇനി പറഞ്ഞിട്ടെന്താ, എന്നാലും അതിനെ പറത്തി വിട്ടല്ലോ?”

“എടാ ഞാൻ അറിഞ്ഞു കൊണ്ടല്ല”

“ങാ പോട്ടെ, എല്ലാവരുടേയും വിഷമം മാറട്ടെ..”

ഞാൻ മുറ്റത്തിറങ്ങി അതിലെ എല്ലാം അതിനെ ആന്വേഷിച്ചു, പേരയിലും, ആഞ്ഞിലിയിലും, ചാമ്പയിലും ഉണ്ടാകുമോ എന്ന്‌ നോക്കി. അതതിന്റെ പാട്ടിന് പോയിരുന്നു.

ചേച്ചി പിന്നേയും അവിടെ ചുറ്റിപ്പറ്റി നിന്നു, അമ്മയുമായി തത്ത വിഷയം ചർച്ച ചെയ്തുകൊണ്ടിരുന്നു. എനിക്കതൊന്നും കേൾക്കാൻ താൽപ്പര്യമില്ലായിരുന്നു. അമ്പിളി അറിഞ്ഞുകൊണ്ട് അതിനെ പറത്തിവിട്ടതാണെന്ന്‌ എന്റെ മനസിൽ പതിഞ്ഞു പോയിരുന്നു.

“എടാ അവള് കരഞ്ഞുകൊണ്ടാപോയത്”

“കള്ളക്കണ്ണീര്, ശുദ്ധ തട്ടിപ്പാ അമ്മേ? എന്നെ അതിന് ഇഷ്ടമില്ല. അറിഞ്ഞുകൊണ്ട് പറത്തി വിട്ടതാ”

“പോടാ, അങ്ങിനൊന്നുമല്ല, അവൾ പേടിച്ചു പോയി, അതിനൊപ്പം കൂടും കറങ്ങി, വാതിൽ എതിർ വശത്തായി പോയി, അതാ തത്ത പുറത്ത് ചാടിയത്”

“അമ്മയിത്ര പാവമായി പോയല്ലോ, ഭൂലോക കള്ളിയാ”

“ങാ എന്നാ നന്നായി പോയി, അല്ലെങ്കിലും അതിന്റെ കരച്ചിലു കാരണം ഇവിടൊരു സ്വര്യവും ഇല്ലായിരുന്നു”

“അമ്മയിതേ പറയൂ എന്നെനിക്കറിയാം”

ഞാൻ വിഷാദ ചിത്തനായി അകത്തേയ്ക്ക് പോയി. ആശയ്ക്കും, ആര്യചേച്ചിക്കും, അർച്ചനയ്ക്കും എനിക്ക് തത്തയുള്ളതിൽ കുശുമ്പുണ്ടായിരുന്നു. അവർക്കില്ലാത്ത എന്തോ ഭയങ്കര ഒരു നിധി എനിക്കുണ്ട് എന്ന ജാഡയായിരുന്നു എനിക്കും. അത് മാറികിട്ടി.

കുറച്ച് കഴിഞ്ഞപ്പോൾ അർച്ചനയുടെ ഫോൺ ( അവരുടെ വീട്ടിൽ നിന്നും ഉറക്കെ വിളിച്ചാൽ എന്റെ വീട്ടിൽ കേൾക്കാം, എന്നിട്ടും ഫോൺ)

അമ്പിളി അവിടിരുന്ന്‌ കരയുന്നു എന്ന്‌.

തത്ത നഷ്ടപ്പെട്ടത് എനിക്ക്, കരയുന്നത് അവളും. ഇതിനിപ്പോൾ ഞാനെന്തു വേണം?!! എനിക്ക് സംശയമായി.

“നീ ഒന്ന്‌ വന്ന്‌ സമാധാനിപ്പിക്ക്”

“ഓ പിന്നെ”

“പ്ലീസ് പാവം”

“അയ്യോ ഒരു പാവം, അവൾ അറിഞ്ഞുകൊണ്ട് തത്തയെ പറത്തിവിട്ടതാണ്”

“പോടാ, അങ്ങിനൊന്നും വന്ന്‌ ഇനിയും ചേച്ചിയോട് പറയരുത്”

“ഞാൻ വരുന്നുമില്ല, എനിക്കൊട്ട് അവളുടെ കരച്ചില് കാണുകയും വേണ്ട”

“ശ്യാമേ കഷ്ടമുണ്ട്, ഒന്ന്‌ വരുന്നുണ്ടോ നീ, വലിയ സ്റ്റൈൽ ഒന്നും എടുക്കേണ്ട കെട്ടോ”

“ഞാൻ വന്നിട്ടെന്തു പറയാൻ? അവൾ എന്നേയാണ് ആശ്വസിപ്പിക്കേണ്ടത്, ഹും എന്റെ തത്തയും പോയി….” ഞാൻ മുഴുമിപ്പിച്ചില്ല.

“നീ വരുന്നുണ്ടേൽ വാ, ആര്യചേച്ചി വരുമ്പോൾ ചേച്ചിക്കും വിഷമമാകും”

“ങാ വരാം”

വലിയ താൽപ്പര്യമില്ലാതെ പറഞ്ഞിട്ട് ഞാൻ പതിയെ ആ വീട്ടിലേയ്ക്ക് ചെന്നു.

ഞാൻ ചെന്നപ്പോൾ കരച്ചിലൊക്കെ കഴിഞ്ഞിരുന്നു. കണ്ണുകളിൽ ചെറിയ ചുമപ്പ്, കൺമഷി പടർന്നിരിക്കുന്നു.

“എനിക്ക് വിഷമമൊന്നുമില്ല”

“”

“ചേച്ചി സങ്കടപ്പെടേണ്ട, അത് പോയെങ്കിൽ പോട്ടെ കെട്ടോ”

അത്രയും പറഞ്ഞ് ഞാൻ ആ വിഷയം വിട്ടു. മറ്റുള്ളവരോട് സംസാരിച്ചു.

കുറേക്കഴിഞ്ഞ് ഞാൻ വീട്ടിലേയ്ക്ക് പോന്നു. അന്ന്‌ അർച്ചനയുമായി ഒന്നും നടന്നുമില്ല, ആര്യചേച്ചിയെ കാണാനും പറ്റിയില്ല.

 

ഒരാഴ്ച്ച കഴിഞ്ഞ് എന്നെ കണ്ടതും ആര്യചേച്ചി പറഞ്ഞു.

“നിനക്കൊരു സമ്മാനമുണ്ട്, പോകരുത്, പിന്നെ ആരും കാണാതെ തരാം..”

എന്താ എന്നോർത്ത് ഞാൻ ടെൻഷൻ അടിച്ചു.

ആരും കാണാതെ ആര്യചേച്ചി എന്നെ ഒരു വലിയ കവർ ഏൽപ്പിച്ചു. തുറന്നു നോക്കിയപ്പോൾ അതിലൊരു വലിയ കാർഡ്. തുറക്കുമ്പോൾ സൗണ്ട് ഓഫ് മ്യൂസിക്ക്! മുൻപിൽ SORRY എന്ന്‌ ഡിസൈൻ ഒക്കെ ചെയ്ത വില കൂടിയ കാർഡ്. അന്ന്‌ അതു പോലൊരു കാർഡിന് 50 രൂപ വിലയുണ്ട്. അപൂർവ്വമായി മാത്രം കണ്ടിരുന്ന ഒരെണ്ണം.

അകത്തെ പേജിൽ എംബോസായി വരുന്ന പൂക്കളുടെ അടിയിൽ സോറി , അമ്പിളി എന്നെഴുതിയിരിക്കുന്നു.

പ്രായത്തിൽ ഇളയതായ എന്നോട് ഇതിനിനി വല്ല പ്രണയവുമാണോ ഈശ്വരാ? ഈ ആര്യചേച്ചിയും അതിന് കൂട്ടാണോ എന്ന്‌ എനിക്ക് തോന്നിത്തുടങ്ങി.

ഞാൻ ചുണ്ടു കോട്ടി ചേച്ചിയോട് പറഞ്ഞു.

“ഇതത്ര ശരിയായ രീതിയിലല്ലല്ലോ പോകുന്നത് ചേച്ചി?”

“ശരികേടൊന്നുമില്ല, അവൾക്ക് ഭയങ്കര വിഷമം”

“ഉം, ഈ കാർഡ് ചേച്ചി തന്നെ സൂക്ഷിച്ചോ, അമ്മ കണ്ടാൽ ഞാൻ സമാധാനം പറയേണ്ടിവരും”

“അയ്യോ എന്നാൽ കൊണ്ടു പോകേണ്ട”

“ചേച്ചിയാണ് അമ്പിളിയെ വളർത്തുന്നത്”

“പോടാ അവൾ പാവമാ”

“അത് പറഞ്ഞാൽ നമ്മൾ തമ്മിൽ ഉടക്കാകും, ആ വിഷയം വിടാം”

“ഹൊ ഈയിടെയായി നീ സംസാരിക്കുന്നതൊക്കെ വലിയ ആളുകളെ പോലാണല്ലോ? എനിക്കിഷ്ടമല്ല കെട്ടോ? പഴയ നീയാ എനിക്കിഷ്ടം”

“ഞാൻ പഴയതു തന്നെയാ, പുതിയ കഥാപാത്രങ്ങൾ വരുന്നത് എനിക്കത്ര രുചിക്കുന്നില്ലാ എന്ന്‌ മാത്രം”

എന്റെ സംസാരം സീരിയസായി എന്ന്‌ തോന്നിയതിനാൽ ചേച്ചി പിന്നെ ഒന്നും പറഞ്ഞില്ല.

 

അമ്പിളി പിന്നേയും വന്നും പോയുമിരുന്നു.

ഞാൻ എല്ലാം മറന്നതായി ഭാവിച്ചു, എങ്കിലും റൂഡായുള്ള എന്റെ ഇടപെടലുകൾ ഇല്ലാതായി. ഞങ്ങൾ പതിയെ തമാശെല്ലാം പറയാൻ തുടങ്ങി. എങ്കിലും എല്ലാത്തിനും ഒരു അതിർവരമ്പുകൾ ഉണ്ടായിരുന്നു.

 

ഒരു ദിവസം ഇടനാഴികയും ബാത്ത് റൂമും ചേരുന്ന ഇടുങ്ങിയ ഗ്യാപ്പിൽ വച്ച് ഞാനും അർച്ചനയും എന്തോ കുശുകുശുക്കുന്നത് അമ്പിളി കണ്ടു.! ഞങ്ങൾ സ്പർശിച്ചിട്ടൊന്നുമില്ലായിരുന്നു. എങ്കിലും എന്തോ രഹസ്യം പറയുകയാണ്, അതത്ര നല്ലതുമല്ല എന്ന്‌ അമ്പിളിക്ക് മനസിലാകുന്ന ഒരു സിറ്റുവേഷനായിരുന്നു അത്.

അന്ന്‌ ആര്യചേച്ചി സ്ഥലത്തുണ്ടായിരുന്നില്ല.

അമ്പിളി കുറച്ചു കഴിഞ്ഞ് ഞാൻ അറ്റിലേയ്ക്കുള്ള പടവുകളുടെ മുകളിൽ ഇരിക്കുമ്പോൾ എന്റെ അടുത്ത് വന്ന്‌ നിന്നു. “ശ്യാമേ ഞാനൊരു കാര്യം ചോദിക്കട്ടെ?”

എന്റെ ഉള്ളിൽ പേടി അലയടിച്ചു. ആര്യചേച്ചിയോട് ഞാനും അർച്ചനയുമായും ഇപ്പോളും ബന്ധമുണ്ട് എന്ന്‌ അമ്പിളി പറയുമോ എന്നതാണ് ഒന്നാമത്തെ പേടി, രണ്ടാമതായി എന്താണ് നിങ്ങൾ സംസാരിച്ചത് എന്ന്‌ ചോദിക്കുമോ എന്നും.!

“എന്താ ചേച്ചി?”

“നിനക്ക് സ്ക്കൂളിൽ ഏതോ ലൈനൊക്കെയില്ലേ?”

“ഉം, ചുമ്മാ ടൈംപാസിന്”

അമ്പിളി ഒന്ന്‌ നിർത്തി.. സ്വൽപ്പം കഴിഞ്ഞ്

“ഞാൻ നേരത്തെ എന്താണ് കണ്ടത്?”

“എന്താ ചേച്ചി?”

“നീയും അർച്ചനയും എന്തോ പറയുന്നത് കേട്ടല്ലോ?”

“ഒന്നുമില്ല ചേച്ചി”

“ആര്യ എല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്”

ഞാൻ ആലോചിച്ചതു തന്നെ സംഭവിച്ചു.! തണുപ്പ് അരിച്ചിറങ്ങുന്നു.

“ഞങ്ങൾ വെറുതെ എന്തോ പറയുകയായിരുന്നു”

“ഞാൻ കേട്ടു”

“”

“ഇനി എപ്പോളാ- എന്നാണ് നീ ചോദിച്ചത്”

“ഇനി എപ്പോളാ ആര്യചേച്ചി വരുന്നത് – എന്നാണ് ചോദിച്ചത്”

Leave a Reply

Your email address will not be published. Required fields are marked *