“ടാ മുസ്തഫെ..ഇങ്ങുവന്നെ..” പൌലോസ് അവനെ വിളിച്ചു.
“ഞാന്‍ പോയി നോക്കട്ടെ എന്തിനാണ് അവന്‍ വന്നതെന്ന്..” അനുജനോട് പറഞ്ഞിട്ട് അവന്‍ പുറത്ത് പൌലോസിന്റെ അടുത്തെത്തി.
“എന്താ സര്‍”
“വാ..അല്പം പണിയുണ്ട്”
“സാറ് വേറെ പണി നോക്ക്..രാവിലെ കച്ചവടം നടക്കുന്ന സമയത്താണോ തമാശ കളി”
“ടാ..വെറുതെ എന്റെ കൈ മെനക്കെടുത്തരുത്..നിന്നെ ഞാന്‍ അറസ്റ്റ് ചെയ്യുകയാണ്..അല്ലാതെ നിന്നെയും കൂട്ടി വള്ളസദ്യ ഉണ്ണാന്‍ പോവല്ല..വണ്ടിയേല്‍ കേറടാ..”
പൌലോസ് ഗര്‍ജ്ജിച്ചു. മുസ്തഫ ഗത്യന്തരമില്ലാതെ കയറി. പൌലോസ് അവന്റെ കൈ വിലങ്ങിട്ടു വണ്ടിയില്‍ ബന്ധിച്ചു പൂട്ടി. പിന്നെ ഡ്രൈവിംഗ് സീറ്റില്‍ കയറിയിരുന്നു വണ്ടി തിരിച്ചു. പൊടി പറത്തി ബോലേറൊ പോകുന്നത് നോക്കി മൊയ്തീന്‍ വേഗം ഫോണെടുത്തു. അവന്‍ മാലിക്കിന്റെ നമ്പര്‍ ഡയല്‍ ചെയ്തു.
“ങ്ഹാ..മാലിക്കെ..ഇക്കയെ പൌലോസ് അറസ്റ്റ് ചെയ്തു..എന്താണ് കാര്യം എന്നറിയില്ല..ശരി..ശരി..” അവന്‍ ഫോണ്‍ വച്ചിട്ട് വണ്ടി പോയ വഴിയെ നോക്കി.
