മൃഗം – 14 1

“സാരമില്ല..നാളെ നമുക്ക് നോക്കാം..കിട്ടിയില്ലെങ്കില്‍ എന്റെ മുത്തിന് ഞാന്‍ തന്നെ നല്ലൊരു ഫോണ്‍ വാങ്ങി നല്‍കാം..ടെന്‍ഷന്‍ അടിക്കാതെ മോള് വാ..നമുക്ക് പോകാം..”

ദിവ്യ ദീര്‍ഘനിശ്വാസത്തോടെ സൈക്കിളില്‍ കയറി. രണ്ടുപേരും സംസാരിച്ചുകൊണ്ട് മുന്‍പോട്ടു നീങ്ങി. അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ അല്‍പ്പം അകലെ മാറി പാര്‍ക്ക് ചെയ്തിരുന്ന വെള്ള മാരുതി വാന്‍ മെല്ലെ മുന്‍പോട്ടു നീങ്ങാന്‍ തുടങ്ങി. അതിനും വളരെ പിന്നിലായി ഒരു ഡസ്റ്റര്‍ നിര്‍ത്തിയിട്ടിരുന്നു. വാന്‍ നീങ്ങിക്കഴിഞ്ഞു കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍ ഡസ്റ്റര്‍ സ്റ്റാര്‍ട്ട്‌ ആയി. അതിനുള്ളില്‍ ഇരുന്നിരുന്ന ഷാജി വലിച്ചു തീര്‍ന്ന സിഗരറ്റ് ദൂരേക്ക് വലിച്ചെറിഞ്ഞു. വണ്ടി ഒരു മുരള്‍ച്ചയോടെ മുമ്പോട്ട്‌ നീങ്ങി…തുടരും ………

Leave a Reply

Your email address will not be published. Required fields are marked *